News
അഗ്നിവളയം തെളിയുന്ന നാഴിക; 2026-ലെ ആദ്യ വലയ സൂര്യഗ്രഹണം ഇന്ന്, ഇന്ത്യക്ക് ദർശനം ഇല്ല
ഇന്ത്യയില്‍ ഈ ഗ്രഹണം കാണാന്‍ കഴിയില്ല.
2026ലെ ആദ്യ സൂര്യഗ്രഹണം ഇന്ന്. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3 മണി 26 മിനിറ്റിന് ആരംഭിച്ച് രാത്രി 7 മണി 57 മിനിറ്റിന് അവസാനിക്കും. എന്നാല്‍ ഇന്ത്യയില്‍ ഈ ഗ്രഹണം കാണാന്‍ കഴിയില്ല.
ഇന്നത്തേത് പൂര്‍ണ്ണ സൂര്യഗ്രഹണമല്ല, വലയ സൂര്യഗ്രഹണമാണ്. ഈ പ്രതിഭാസത്തില്‍ ചന്ദ്രന് ഭൂമിക്കും സൂര്യനും ഇടയില്‍ വരുമ്പോഴും സൂര്യനെ പൂര്‍ണ്ണമായും മറയ്ക്കുന്നില്ല. അതിനാല്‍ സൂര്യന്റെ പുറംഭാഗം ചന്ദ്രനെ ചുറ്റി തിളങ്ങുന്ന വലയമായി പ്രത്യക്ഷപ്പെടും. ഈ തിളക്കമുള്ള വൃത്തത്തെ ”അഗ്നിവളയം” എന്നാണ് വിളിക്കുന്നത്.
സൂര്യഗ്രഹണത്തിന്റെ ദൃശ്യമേഖല ഭൂമിയില്‍ ചന്ദ്രന്റെ നിഴല്‍ പതിക്കുന്ന ഭാഗത്തെ ആശ്രയിച്ചിരിക്കുന്നു. ഇന്നത്തെ വലയഗ്രഹണത്തിന്റെ പാതയില്‍ നിന്ന് ഇന്ത്യ പൂര്‍ണ്ണമായും പുറത്താണ്. അതിനാല്‍ രാജ്യത്ത് ഭാഗികമായി പോലും ഗ്രഹണം ദൃശ്യമാകില്ല. ദക്ഷിണാര്‍ധഗോളത്തിലെ ചില പ്രദേശങ്ങളിലാണ് ഈ പ്രതിഭാസം കാണാന്‍ കഴിയുക.
പൂര്‍ണ്ണ വലയഗ്രഹണം അന്റാര്‍ട്ടിക്കയില്‍ ദൃശ്യമാകും. കൂടാതെ ആഫ്രിക്കയും തെക്കേ അമേരിക്കയും ചില ഭാഗങ്ങളില്‍ ഭാഗിക ഗ്രഹണം കാണാന്‍ കഴിയും. പസഫിക് മഹാസമുദ്രം, അറ്റ്ലാന്റിക് മഹാസമുദ്രം, ഇന്ത്യന്‍ മഹാസമുദ്രം എന്നീ സമുദ്ര മേഖലകളിലും ഗ്രഹണം ദൃശ്യമാകും. എന്നാല്‍ ഇന്ത്യ ഈ ദൃശ്യമേഖലയില്‍ ഉള്‍പ്പെട്ടിട്ടില്ല.
ഗ്രഹണം നേരിട്ട് കാണാന്‍ കഴിയില്ലെങ്കിലും ഓണ്‍ലൈനായി കാണാന്‍ അവസരമുണ്ട്. നാസ പോലുള്ള ബഹിരാകാശ ഏജന്‍സികള്‍ തത്സമയ സംപ്രേഷണം ഒരുക്കുന്നുണ്ട്. ഇതിലൂടെ വീട്ടിലിരുന്ന് സുരക്ഷിതമായി ഈ അപൂര്‍വ പ്രതിഭാസം നിരീക്ഷിക്കാം.
kerala
പച്ചക്ക് വർഗീയത പറഞ്ഞ ഒരാൾ കമ്യൂണിസ്റ്റ് മന്ത്രിസഭയിൽ ഇരിക്കുന്നു; യുഡിഎഫ് ആയിരുന്നെങ്കിൽ 24 മണിക്കൂറിനുള്ളിൽ പുറത്താക്കിയേനെ: വി.ഡി സതീശൻ
മണ്ണാർക്കാട്: പച്ചക്ക് വർഗീയത പറഞ്ഞ ഒരാൾ ഇപ്പോഴും കമ്യൂണിസ്റ്റ് മന്ത്രിസഭയിൽ തുടരുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. യുഡിഎഫ് ആണെങ്കിൽ 24 മണിക്കൂറിനകം ചെവിക്ക് പിടിച്ച് പുറത്താക്കിയേനെ. ആ മന്ത്രിസഭയെ വെച്ചുകൊണ്ടിരിക്കുന്നവർ എന്ത് കമ്യൂണിസ്റ്റ് പാർട്ടിയാണെന്നും സതീശൻ ചോദിച്ചു.
വർഗീയത പറഞ്ഞാൽ ശക്തമായി എതിർക്കും. ആര് പറഞ്ഞാലും എതിർക്കും. വോട്ട് ബാങ്കുണ്ട് എന്ന് പറഞ്ഞ് ചിലർ വരും. അത് കയ്യിൽവെച്ചാൽ മതി. പിണറായിയും വി.ഡി സതീശനുമെല്ലാം കുറച്ചുനാൾ മാത്രമേ ഉണ്ടാവുകയുള്ളൂ. പിന്നീട് ഓർമയാകും. പിന്നെ ഓർമ പോലും അല്ലാതെയാവും. അന്നും കേരളം നിലനിൽക്കണമെന്നും സതീശൻ പറഞ്ഞു.
കേരളത്തിൽ മതസൗഹാർദം തകർക്കാൻ ആര് ശ്രമിച്ചാലും ശക്തമായി പ്രതിരോധിക്കും. ഇത്ര കടുത്ത ഭാഷയിൽ പറയണോ എന്ന് ചോദിക്കുന്നവരുണ്ട്. താൻ പറയുന്നത് കേരളത്തിലെ മതേതര വിശ്വാസികൾ ഇരുകയ്യും നീട്ടി സ്വീകരിക്കും. തെരഞ്ഞെടുപ്പ് കഴിയുമ്പോൾ മതേതര കേരളം ഇന്ത്യക്ക് മുന്നിൽ തലയുയർത്തി നിൽക്കും. വർഗീയ വിഭജനമുണ്ടാക്കി വോട്ട് പിടിക്കുന്ന സംഘ്പരിവാറിന്റെ മാർഗത്തിൽ തന്നെയാണ് സിപിഎമ്മും മുന്നോട്ട് പോകുന്നതെന്നും സതീശൻ പറഞ്ഞു.
kerala
‘പച്ചയ്ക്ക് വര്‍ഗീയത പറഞ്ഞയാള്‍ മന്ത്രിസഭയില്‍; യുഡിഎഫ് ആയിരുന്നെങ്കില്‍ പുറത്താക്കിയേനെ’: വി ഡി സതീശന്
വര്‍ഗീയത പറയുന്നവരെ ശക്തമായി എതിര്‍ക്കുമെന്നും അത് ആര് പറഞ്ഞാലും വിട്ടുവീഴ്ചയുണ്ടാകില്ലെന്നും വി ഡി സതീശന് വ്യക്തമാക്കി.
മണ്ണാര്‍ക്കാട്: പച്ചയ്ക്ക് വര്‍ഗീയത പറഞ്ഞ ഒരാള്‍ ഇപ്പോഴും കമ്മ്യൂണിസ്റ്റ് മന്ത്രിസഭയില്‍ തുടരുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് വിമര്‍ശിച്ചു. യുഡിഎഫ് ഭരണമായിരുന്നെങ്കില്‍ ഇത്തരമൊരാളെ 24 മണിക്കൂറിനകം ചെവിക്ക് പിടിച്ച് പുറത്താക്കിയേനെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരം നിലപാടുകളെ വച്ചുപൊറുപ്പിക്കുന്ന സി.പി.എം എന്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണെന്നും സതീശന് ചോദിച്ചു.
വര്‍ഗീയത പറയുന്നവരെ ശക്തമായി എതിര്‍ക്കുമെന്നും അത് ആര് പറഞ്ഞാലും വിട്ടുവീഴ്ചയുണ്ടാകില്ലെന്നും വി ഡി സതീശന് വ്യക്തമാക്കി. ‘വോട്ട് ബാങ്ക് ഉണ്ടെന്ന് പറഞ്ഞ് ചിലര്‍ വരും, അത് കയ്യില്‍ വെച്ചാല്‍ മതി. പിണറായി വിജയനും വി.ഡി. സതീശനുമൊക്കെ കുറച്ചുനാള്‍ മാത്രമേ ഉണ്ടാവുകയുള്ളൂ. പിന്നീട് നമ്മളൊക്കെ വെറും ഓര്‍മ്മ മാത്രമാകും. എന്നാല്‍ അന്നും കേരളം നിലനില്‍ക്കണം,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമിക്കുന്ന ആരെയും പ്രതിരോധിക്കുമെന്നും തന്റെ നിലപാടുകള്‍ കടുത്തതാണെന്ന് പറയുന്നവരുണ്ടാകാം, എന്നാല്‍ കേരളത്തിലെ മതേതര വിശ്വാസികള്‍ ഇത് ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്നും വി ഡി സതീശന് അവകാശപ്പെട്ടു. തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ മതേതര കേരളം രാജ്യത്തിന് മുന്നില്‍ തലയുയര്‍ത്തി നില്ക്കും. വര്‍ഗീയ വിഭജനം നടത്തി വോട്ട് പിടിക്കാന്‍ ശ്രമിക്കുന്ന സംഘ്പരിവാര്‍ പാതയിലാണ് സി.പി.എമ്മും മുന്നോട്ട് പോകുന്നതെന്നും സതീശന് ആരോപിച്ചു.
News
എംബിഎ വിദ്യാര്‍ത്ഥിനിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; മൃതദേഹം മുറിയില്‍ ഉപേക്ഷിച്ച് മുങ്ങിയ സഹപാഠി അറസ്റ്റില്‍
ഹോട്ടലില്‍ മുറിയെടുത്ത് യുവതിയുടെ ആത്മാവിനെ വിളിച്ചുവരുത്താന്‍ താന്ത്രിക വിദ്യകള്‍ നടത്തിയതായും പ്രതി മൊഴി നല്കി
ഇന്‍ഡോര്‍: 24കാരിയായ എംബിഎ വിദ്യാര്‍ത്ഥിനിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ സഹപാഠി അറസ്റ്റില്‍. വിവാഹവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ജനുവരി 13നായിരുന്നു കൊലപാതകം. താമസസ്ഥലത്ത് ഉപേക്ഷിച്ച മൃതദേഹത്തില്‍ നിന്ന് ദുര്‍ഗന്ധം ഉയര്‍ന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
ദ്വാരകാപുരിയിലെ വാടകവീട്ടില്‍ നിന്ന് ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന് അയല്‍ക്കാര്‍ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ ഒരു മാസത്തിലധികം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. നഗ്നമായ നിലയിലായിരുന്നു മൃതദേഹം. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിദ്യാര്‍ത്ഥിനിയുടെ സുഹൃത്തായ പീയുഷ് ദംനോദിയയെ അറസ്റ്റ് ചെയ്തത്.
വിദ്യാര്‍ത്ഥിനിയും പീയുഷും ഏറെക്കാലമായി പ്രണയത്തിലായിരുന്നു. എന്നാല്‍ വിവാഹത്തെ കുടുംബം എതിര്‍ത്തതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ നിരന്തരം തര്‍ക്കമുണ്ടായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഫെബ്രുവരി 11ന് വിദ്യാര്‍ത്ഥിനി പീയുഷിന്റെ താമസസ്ഥലത്തെത്തി. ഇവിടെവച്ച് ഇരുവരും ശാരീരികബന്ധത്തിലേര്‍പ്പെട്ടതിന് പിന്നാലെ വിവാഹ വിഷയത്തില്‍ വീണ്ടും തര്‍ക്കമുണ്ടായി. ഇതിനിടെ പീയുഷ് വിദ്യാര്‍ത്ഥിനിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും തുടര്‍ന്ന് സ്ഥലത്തുനിന്ന് കടന്നുകളയുകയും ചെയ്തതായി അന്വേഷണത്തില്‍ കണ്ടെത്തി.
വിദ്യാര്‍ത്ഥിനിയെ കാണാനില്ലെന്ന പരാതിയുമായി പിതാവ് പൊലീസിനെ സമീപിച്ചിരുന്നു. കാണാതായ വിദ്യാര്‍ത്ഥിനിയാണെന്ന് പിന്നീട് സ്ഥിരീകരിച്ചു. തുടര്‍ന്ന് മുംബൈയില്‍ നിന്ന് പ്രതിയെ പൊലീസ് പിടികൂടി.
കൊലപാതകത്തിന് ശേഷം മുംബൈയിലേക്ക് രക്ഷപ്പെട്ടതായും, ഹോട്ടലില്‍ മുറിയെടുത്ത് യുവതിയുടെ ആത്മാവിനെ വിളിച്ചുവരുത്താന്‍ താന്ത്രിക വിദ്യകള്‍ നടത്തിയതായും പ്രതി മൊഴി നല്‍കിയതായി പൊലീസ് അറിയിച്ചു. യുവതി മറ്റ് പുരുഷന്മാരുമായി സംസാരിക്കുന്നതിനെച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നുവെന്നും പ്രതി പറഞ്ഞു.
-
News3 days agoആഗോള അയ്യപ്പ സംഗമം നടത്തിയത് ലോക പ്രശസ്തിക്ക് വേണ്ടി, ഇപ്പോള്‍ തട്ടിപ്പുകളിലൂടെ നല്ല പ്രശസ്തി കിട്ടി’ -രമേശ് ചെന്നിത്തല
-
News3 days ago16കാരി പാറമടയില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവം;’ബ്ലാക്ക് വെനം’ അക്കൗണ്ട് അന്വേഷണം കേന്ദ്രീകരിച്ച് പൊലീസ്
-
india2 days agoപട്നയിൽ വാലന്റൈൻ ദിനത്തിൽ കമിതാക്കളെ ഭീഷണിപ്പെടുത്തി ഹിന്ദുത്വ സംഘടനാ പ്രവർത്തകർ
-
kerala3 days agoമുസ്ലിം യൂത്ത് ലീഗ് യൂത്ത് കോണ്‍ക്ലേവ് നാളെ
-
News3 days agoരണ്ടുദിവസത്തെ ഇടിവിന് ശേഷം വീണ്ടും ഉയര്‍ന്ന് സ്വര്‍ണവില
-
kerala3 days ago‘ശബരിമല സ്വര്‍ണക്കൊള്ളയുടെ തുടര്‍ച്ചയാണ് ആഗോള അയ്യപ്പ സംഗമം’ -വി.ഡി. സതീശന്
-
News3 days ago‘കോമഡി ആരെയും വേദനിപ്പിക്കരുത്”; മികച്ച ഹാസ്യതാരത്തിനുള്ള തമിഴ്നാട് സംസ്ഥാന പുരസ്കാരം ഏറ്റുവാങ്ങിയ സന്തോഷം പങ്കുവെച്ച് ഊര്‍വശി
-
kerala2 days agoസ്വിമ്മിംഗ് പൂളില്‍ വീണ് ചികിത്സയില്‍ കഴിഞ്ഞിരുന്ന നാല് വയസുകാരിക്ക് ദാരുണാന്ത്യം
