News
എംബിഎ വിദ്യാര്‍ത്ഥിനിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; മൃതദേഹം മുറിയില്‍ ഉപേക്ഷിച്ച് മുങ്ങിയ സഹപാഠി അറസ്റ്റില്‍
ഹോട്ടലില്‍ മുറിയെടുത്ത് യുവതിയുടെ ആത്മാവിനെ വിളിച്ചുവരുത്താന്‍ താന്ത്രിക വിദ്യകള്‍ നടത്തിയതായും പ്രതി മൊഴി നല്കി
ഇന്‍ഡോര്‍: 24കാരിയായ എംബിഎ വിദ്യാര്‍ത്ഥിനിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ സഹപാഠി അറസ്റ്റില്‍. വിവാഹവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ജനുവരി 13നായിരുന്നു കൊലപാതകം. താമസസ്ഥലത്ത് ഉപേക്ഷിച്ച മൃതദേഹത്തില്‍ നിന്ന് ദുര്‍ഗന്ധം ഉയര്‍ന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
ദ്വാരകാപുരിയിലെ വാടകവീട്ടില്‍ നിന്ന് ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന് അയല്‍ക്കാര്‍ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ ഒരു മാസത്തിലധികം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. നഗ്നമായ നിലയിലായിരുന്നു മൃതദേഹം. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിദ്യാര്‍ത്ഥിനിയുടെ സുഹൃത്തായ പീയുഷ് ദംനോദിയയെ അറസ്റ്റ് ചെയ്തത്.
വിദ്യാര്‍ത്ഥിനിയും പീയുഷും ഏറെക്കാലമായി പ്രണയത്തിലായിരുന്നു. എന്നാല്‍ വിവാഹത്തെ കുടുംബം എതിര്‍ത്തതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ നിരന്തരം തര്‍ക്കമുണ്ടായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഫെബ്രുവരി 11ന് വിദ്യാര്‍ത്ഥിനി പീയുഷിന്റെ താമസസ്ഥലത്തെത്തി. ഇവിടെവച്ച് ഇരുവരും ശാരീരികബന്ധത്തിലേര്‍പ്പെട്ടതിന് പിന്നാലെ വിവാഹ വിഷയത്തില്‍ വീണ്ടും തര്‍ക്കമുണ്ടായി. ഇതിനിടെ പീയുഷ് വിദ്യാര്‍ത്ഥിനിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും തുടര്‍ന്ന് സ്ഥലത്തുനിന്ന് കടന്നുകളയുകയും ചെയ്തതായി അന്വേഷണത്തില്‍ കണ്ടെത്തി.
വിദ്യാര്‍ത്ഥിനിയെ കാണാനില്ലെന്ന പരാതിയുമായി പിതാവ് പൊലീസിനെ സമീപിച്ചിരുന്നു. കാണാതായ വിദ്യാര്‍ത്ഥിനിയാണെന്ന് പിന്നീട് സ്ഥിരീകരിച്ചു. തുടര്‍ന്ന് മുംബൈയില്‍ നിന്ന് പ്രതിയെ പൊലീസ് പിടികൂടി.
കൊലപാതകത്തിന് ശേഷം മുംബൈയിലേക്ക് രക്ഷപ്പെട്ടതായും, ഹോട്ടലില്‍ മുറിയെടുത്ത് യുവതിയുടെ ആത്മാവിനെ വിളിച്ചുവരുത്താന്‍ താന്ത്രിക വിദ്യകള്‍ നടത്തിയതായും പ്രതി മൊഴി നല്‍കിയതായി പൊലീസ് അറിയിച്ചു. യുവതി മറ്റ് പുരുഷന്മാരുമായി സംസാരിക്കുന്നതിനെച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നുവെന്നും പ്രതി പറഞ്ഞു.
india
ആര്.എസ്.എസ് കള്ളപ്പണം വെളുപ്പിക്കുന്നു; ഗുരുതര ആരോപണങ്ങളുമായി പ്രിയങ്ക് ഖാര്‍ഗെ
ഫെബ്രുവരി 15 നു നടന്ന ഇര്‍ഷാദ് ഉപ്പിനന്‍ ഗാഡിയുടെ പുസ്തക പ്രകാശന ചടങ്ങിലാണ് ആര്.എസ്.എസിനെ ഡെവിള്‍ എന്നു ഖാര്‍ഗെ അഭിസംബോധന ചെയ്തത്.
ബംഗളൂരു: രാഷ്ട്രീയ സ്വയംസേവക സംഘത്തിനെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണവുമായി കര്‍ണാടക മന്ത്രി പ്രിയങ്ക് ഖാര്‍ഗെ. അമേരിക്ക, ഇംഗ്ലണ്ട് തുടങ്ങി വിദേശ രാജ്യങ്ങളിലെ രണ്ടായിരത്തഞ്ഞൂറിലധികം അനുബന്ധ സംഘടനകളില്‍ നിന്ന് ആര്.എസ്.എസിന് വന്‍തോതില്‍ പണം ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇത് ഒരുതരം കള്ളപ്പണം വെളുപ്പിക്കലാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
‘രാജ്യത്തെ പൗരന്മാരെല്ലാം നിയമം അനുസരിക്കണമെന്നും ആദായനികുതി അടയ്ക്കണമെന്നും ആഗ്രഹിക്കുന്ന ആര്.എസ്.എസ്, എന്തുകൊണ്ടാണ് നികുതി അടയ്ക്കാതെ സ്വതന്ത്രരായി തുടരുന്നത്?’ എന്ന് പ്രിയങ്ക് ഖാര്‍ഗെ ചോദിച്ചു. ആര്.എസ്.എസ് നിയമത്തിനും ഭരണഘടനയ്ക്കും അതീതരാണോ എന്നും അദ്ദേഹം ചോദിച്ചു.
അതേസമയം ആര്.എസ്.എസ് ഒരു രജിസ്റ്റര്‍ ചെയ്ത സംഘടനയല്ലെന്ന കാര്യവും ഖാര്‍ഗെ ചൂണ്ടിക്കാട്ടി. ബംഗളൂരു ക്ലബ്ബ് പോലുള്ള സ്ഥാപനങ്ങള്‍ പോലും രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുമ്പോള്‍, നൂറുവര്‍ഷമായിട്ടും ആര്.എസ്.എസ് എന്തുകൊണ്ട് രജിസ്റ്റര്‍ ചെയ്യുന്നില്ലെന്ന് ഖാര്‍ഗെ ചോദിച്ചു. ആര്.എസ്.എസ് ആസ്ഥാനത്ത് 52 വര്‍ഷത്തോളം ദേശീയ പതാക ഉയര്‍ത്താതിരുന്നിട്ടും അവര്‍ മറ്റുള്ളവരെ ദേശസ്നേഹം പഠിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം പരിഹസിച്ചു.
2025 ഒക്ടോബറില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ആര്.എസ്.എസ് പ്രവര്‍ത്തനങ്ങള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് പ്രിയങ്ക് ഖാര്‍ഗെ മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നു. ഫെബ്രുവരി 15 നു നടന്ന ഇര്‍ഷാദ് ഉപ്പിനന്‍ ഗാഡിയുടെ പുസ്തക പ്രകാശന ചടങ്ങിലാണ് ആര്.എസ്.എസിനെ ഡെവിള്‍ എന്നു ഖാര്‍ഗെ അഭിസംബോധന ചെയ്തത്.
News
നെയ്യാറ്റിന്‍കരയില്‍ സ്കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞു; 15 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്
കുട്ടികളെ കാരക്കോണം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വണ്ടിയിൽ ഉണ്ടായിരുന്ന ആയയ്ക്കും പരിക്കേറ്റിട്ടുണ്ട്.
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ സ്കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ 15 കുട്ടികള്‍ക്ക് പരിക്കേറ്റു. പൂവത്തൂര്‍ സ്കൂളിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്.
ഇന്ന് രാവിലെയോടെയാണ് സംഭവം. സ്കൂളിലേക്ക് പോകുന്നതിനിടെയാണ് ബസ് നിയന്ത്രണം വിട്ട് സമീപത്തെ കനാലിലേക്ക് മറിഞ്ഞത്. ബസിലുണ്ടായിരുന്ന കുട്ടികള്‍ക്കും കൂടാതെ വാഹനത്തിലുണ്ടായിരുന്ന ആയയ്ക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ഉടന്‍ തന്നെ നാട്ടുകാരും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് പുറത്തെടുത്തു.
എല്ലാവരെയും കാരക്കോണം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗുരുതര പരിക്കുകളൊന്നുമില്ലെന്നാണ് പ്രാഥമിക വിവരം.
അപകടത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
News
സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷകള്‍ക്ക് തുടക്കം; 43 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ ഇന്ന് പരീക്ഷ എഴുതും
പരീക്ഷാ കേന്ദ്രങ്ങളില്‍ കര്‍ശന സുരക്ഷാ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്
കൊച്ചി: രാജ്യത്താകെ CBSE പത്ത്, പന്ത്രണ്ട് ക്ലാസ് ബോര്‍ഡ് പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം. 43 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരീക്ഷയെഴുതുന്നത്. പരീക്ഷകള്‍ രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെ ഒറ്റ ഷിഫ്റ്റിലായാണ് നടക്കുന്നത്. ചോദ്യപേപ്പര്‍ വായിക്കാന്‍ 15 മിനിറ്റ് അധിക സമയം അനുവദിച്ചിട്ടുണ്ട്.
ഇതില്‍ 25,08,319 പേര് പത്താം ക്ലാസ് പരീക്ഷയ്ക്കും 18,59,551 പേര് പന്ത്രണ്ടാം ക്ലാസ് പരീക്ഷയ്ക്കുമായി അപേക്ഷിച്ചിട്ടുണ്ട്. പരീക്ഷാ കേന്ദ്രങ്ങളില്‍ കര്‍ശന സുരക്ഷാ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിബന്ധനകള്‍ കൃത്യമായി പാലിക്കണമെന്നും യാതൊരു ഇളവും അനുവദിക്കില്ലെന്നും ബോര്‍ഡ് അറിയിച്ചു.
ഈ അധ്യയന വര്‍ഷം മുതല്‍ ഇരട്ട പരീക്ഷാ സമ്പ്രദായമാണ് നടപ്പിലാക്കുന്നത്. ആദ്യഘട്ട പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് ഫലം മെച്ചപ്പെടുത്താനുള്ള അവസരമായി രണ്ടാംഘട്ട പരീക്ഷ നടത്തും. സയന്‍സ്, മാത്തമാറ്റിക്സ്, സോഷ്യല്‍ സയന്‍സ്, ഭാഷകള്‍ എന്നിവ ഉള്‍പ്പെടെ പരമാവധി മൂന്ന് വിഷയങ്ങള്‍ വരെ രണ്ടാമത്തെ പരീക്ഷയില്‍ എഴുതാം.
അതേസമയം, പത്താം ക്ലാസില്‍ ആദ്യ ശ്രമം നടത്തുന്നവര്‍ മെയിന്‍ പരീക്ഷ നിര്‍ബന്ധമായും എഴുതണം. മെയിന്‍ പരീക്ഷ ഒഴിവാക്കി നേരിട്ട് രണ്ടാം പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന വിദ്യാര്‍ത്ഥികളുടെ അപേക്ഷ ബോര്‍ഡ് തള്ളിയിട്ടുണ്ട്.
വിദ്യാര്‍ത്ഥികള്‍ രാവിലെ 10 മണിക്ക് മുമ്പ് പരീക്ഷാ കേന്ദ്രങ്ങളില്‍ എത്തണം. ഡ്രസ് കോഡ് ഉള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ബോര്‍ഡ് അറിയിച്ചു. ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും Central Board of Secondary Education മുന്നറിയിപ്പ് നല്കി.
-
News3 days agoഐഎസ്എല്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം
-
News3 days agoകടുത്ത ചൂട്: സംസ്ഥാനത്ത് തൊഴിലാളികളുടെ ജോലിസമയം പുനഃക്രമീകരിച്ചു
-
News3 days agoആഗോള അയ്യപ്പ സംഗമം നടത്തിയത് ലോക പ്രശസ്തിക്ക് വേണ്ടി, ഇപ്പോള്‍ തട്ടിപ്പുകളിലൂടെ നല്ല പ്രശസ്തി കിട്ടി’ -രമേശ് ചെന്നിത്തല
-
News3 days ago16കാരി പാറമടയില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവം;’ബ്ലാക്ക് വെനം’ അക്കൗണ്ട് അന്വേഷണം കേന്ദ്രീകരിച്ച് പൊലീസ്
-
india2 days agoപട്നയിൽ വാലന്റൈൻ ദിനത്തിൽ കമിതാക്കളെ ഭീഷണിപ്പെടുത്തി ഹിന്ദുത്വ സംഘടനാ പ്രവർത്തകർ
-
kerala3 days agoമുസ്ലിം യൂത്ത് ലീഗ് യൂത്ത് കോണ്‍ക്ലേവ് നാളെ
-
News3 days agoരണ്ടുദിവസത്തെ ഇടിവിന് ശേഷം വീണ്ടും ഉയര്‍ന്ന് സ്വര്‍ണവില
-
kerala3 days ago‘ശബരിമല സ്വര്‍ണക്കൊള്ളയുടെ തുടര്‍ച്ചയാണ് ആഗോള അയ്യപ്പ സംഗമം’ -വി.ഡി. സതീശന്
