News
എല്‍.പി സ്കൂള്‍ അധ്യാപകനിയമനം പ്രതിസന്ധിയില്‍; 10 ജില്ലകളില്‍ ഒരൊഴിവുപോലുമില്ല
കുട്ടികളുടെ എണ്ണം കുറഞ്ഞതിനെ തുടര്‍ന്ന് ഡിവിഷനുകള്‍ ഇല്ലാതായതും പുനര്‍വിന്യാസത്തിന് ഫലപ്രദമായ സംവിധാനം ഇല്ലാത്തതുമാണ് പ്രധാന കാരണം.
ലോവര്‍ പ്രൈമറി സ്കൂള്‍ അധ്യാപക നിയമനം പ്രതിസന്ധിയില്‍. അടുത്ത അധ്യയന വര്‍ഷത്തില്‍ പത്ത് ജില്ലകളില്‍ ഒരൊഴിവ് പോലും ഇല്ലെന്നതാണ് സ്ഥിതി. കുട്ടികളുടെ എണ്ണം കുറഞ്ഞതിനെ തുടര്‍ന്ന് ഡിവിഷനുകള്‍ ഇല്ലാതായതും പുനര്‍വിന്യാസത്തിന് ഫലപ്രദമായ സംവിധാനം ഇല്ലാത്തതുമാണ് പ്രധാന കാരണം.
കഴിഞ്ഞ വര്‍ഷം മേയ് 31ന് നിലവില്‍ വന്ന എല്‍.പി സ്കൂള്‍ ജില്ലാതല റാങ്ക് പട്ടികയില്‍ ആറായിരത്തിലേറെ ഉദ്യോഗാര്ഥികളുണ്ടായിരുന്നുവെങ്കിലും 109 പേര്‍ക്ക് മാത്രമാണ് ഇതുവരെ നിയമനം ലഭിച്ചത്. 14 ജില്ലകളിലായി 6,147 പേര് ഉള്‍പ്പെട്ട റാങ്ക് പട്ടികയില്‍ ആയിരത്തി അഞ്ഞൂറിലധികം പേര് മലപ്പുറം ജില്ലയില്‍ നിന്നുള്ളവരാണ്.
കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, പാലക്കാട്, ഇടുക്കി, ആലപ്പുഴ, കൊല്ലം എന്നിവ ഉള്‍പ്പെടെ നിരവധി ജില്ലകളില്‍ നിന്ന് ഒരാളെപ്പോലും നിയമിച്ചിട്ടില്ല. എയ്ഡഡ് സ്കൂളുകളില്‍ സ്ഥിതി ഇത്ര ഗുരുതരമല്ലെങ്കിലും സര്‍ക്കാര്‍ സ്കൂളുകളിലാണ് നിയമന പ്രതിസന്ധി കൂടുതല്‍ പ്രകടമായിരിക്കുന്നത്.
കോവിഡ് മഹാമാരിക്കാലത്ത് സര്‍ക്കാര്‍ സ്കൂളുകളിലേക്ക് വിദ്യാര്‍ത്ഥികളുടെ ഒഴുക്ക് വര്‍ധിച്ചിരുന്നെങ്കിലും ഇപ്പോള്‍ ജനനനിരക്ക് കുറഞ്ഞതോടെ പുതുതായി കുട്ടികള്‍ പ്രവേശിക്കുന്നില്ല. ഇതോടെ അധ്യാപക ഒഴിവുകളും കാര്യമായും കുറഞ്ഞു.
സാഹചര്യം പരിഗണിച്ച് ഉദ്യോഗാര്‍ഥികള്‍ അടുത്തിടെ പൊതുവിദ്യാഭ്യാസ ഡയറക്ടറെയും സെക്രട്ടറിയെയും നേരില്‍ കണ്ടു പ്രശ്നങ്ങള്‍ ബോധ്യപ്പെടുത്തി. അനുഭാവപൂര്‍വം പരിഗണിക്കാമെന്ന ഉറപ്പിലാണ് ഇപ്പോള്‍ അവരുടെ പ്രതീക്ഷ.
News
ഇസ്രാഈല്‍ സന്ദര്‍ശനത്തിന് മുന്നോടിയായി നെതന്യാഹുവിനെ പ്രശംസിച്ച് മോദി
ഇസ്രാഈല്‍ സന്ദര്‍ശനത്തില്‍ പ്രതിഷേധവുമായി ഫലസ്തീന് അനുകൂല സംഘടനകള്‍ രംഗത്തെത്തി.
ന്യൂഡല്‍ഹി: അടുത്താഴ്ച ഇസ്രാഈല്‍ സന്ദര്‍ശനത്തിനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. സന്ദര്‍ശനത്തിന് മുന്നോടിയായി ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇന്ത്യയെ പ്രശംസിക്കുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ശക്തവും തന്ത്രപരവുമായ സഖ്യമെന്ന് വിശേഷിപ്പിക്കുകയും ചെയ്തു.
സന്ദര്‍ശനത്തിന്റെ ഔദ്യോഗിക തീയതികള്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ന്യൂഡല്‍ഹിയില്‍ നടക്കുന്ന എഐ ഉച്ചകോടിക്ക് ശേഷം പ്രധാനമന്ത്രി ഇസ്രാഈലിലേക്ക് പോയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇസ്രാഈല്‍ സന്ദര്‍ശനത്തില്‍ പ്രതിഷേധവുമായി ഫലസ്തീന് അനുകൂല സംഘടനകള്‍ രംഗത്തെത്തി.
News
അഗ്നിവളയം തെളിയുന്ന നാഴിക; 2026-ലെ ആദ്യ വലയ സൂര്യഗ്രഹണം ഇന്ന്, ഇന്ത്യക്ക് ദർശനം ഇല്ല
ഇന്ത്യയില്‍ ഈ ഗ്രഹണം കാണാന്‍ കഴിയില്ല.
2026ലെ ആദ്യ സൂര്യഗ്രഹണം ഇന്ന്. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3 മണി 26 മിനിറ്റിന് ആരംഭിച്ച് രാത്രി 7 മണി 57 മിനിറ്റിന് അവസാനിക്കും. എന്നാല്‍ ഇന്ത്യയില്‍ ഈ ഗ്രഹണം കാണാന്‍ കഴിയില്ല.
ഇന്നത്തേത് പൂര്‍ണ്ണ സൂര്യഗ്രഹണമല്ല, വലയ സൂര്യഗ്രഹണമാണ്. ഈ പ്രതിഭാസത്തില്‍ ചന്ദ്രന് ഭൂമിക്കും സൂര്യനും ഇടയില്‍ വരുമ്പോഴും സൂര്യനെ പൂര്‍ണ്ണമായും മറയ്ക്കുന്നില്ല. അതിനാല്‍ സൂര്യന്റെ പുറംഭാഗം ചന്ദ്രനെ ചുറ്റി തിളങ്ങുന്ന വലയമായി പ്രത്യക്ഷപ്പെടും. ഈ തിളക്കമുള്ള വൃത്തത്തെ ”അഗ്നിവളയം” എന്നാണ് വിളിക്കുന്നത്.
സൂര്യഗ്രഹണത്തിന്റെ ദൃശ്യമേഖല ഭൂമിയില്‍ ചന്ദ്രന്റെ നിഴല്‍ പതിക്കുന്ന ഭാഗത്തെ ആശ്രയിച്ചിരിക്കുന്നു. ഇന്നത്തെ വലയഗ്രഹണത്തിന്റെ പാതയില്‍ നിന്ന് ഇന്ത്യ പൂര്‍ണ്ണമായും പുറത്താണ്. അതിനാല്‍ രാജ്യത്ത് ഭാഗികമായി പോലും ഗ്രഹണം ദൃശ്യമാകില്ല. ദക്ഷിണാര്‍ധഗോളത്തിലെ ചില പ്രദേശങ്ങളിലാണ് ഈ പ്രതിഭാസം കാണാന്‍ കഴിയുക.
പൂര്‍ണ്ണ വലയഗ്രഹണം അന്റാര്‍ട്ടിക്കയില്‍ ദൃശ്യമാകും. കൂടാതെ ആഫ്രിക്കയും തെക്കേ അമേരിക്കയും ചില ഭാഗങ്ങളില്‍ ഭാഗിക ഗ്രഹണം കാണാന്‍ കഴിയും. പസഫിക് മഹാസമുദ്രം, അറ്റ്ലാന്റിക് മഹാസമുദ്രം, ഇന്ത്യന്‍ മഹാസമുദ്രം എന്നീ സമുദ്ര മേഖലകളിലും ഗ്രഹണം ദൃശ്യമാകും. എന്നാല്‍ ഇന്ത്യ ഈ ദൃശ്യമേഖലയില്‍ ഉള്‍പ്പെട്ടിട്ടില്ല.
ഗ്രഹണം നേരിട്ട് കാണാന്‍ കഴിയില്ലെങ്കിലും ഓണ്‍ലൈനായി കാണാന്‍ അവസരമുണ്ട്. നാസ പോലുള്ള ബഹിരാകാശ ഏജന്‍സികള്‍ തത്സമയ സംപ്രേഷണം ഒരുക്കുന്നുണ്ട്. ഇതിലൂടെ വീട്ടിലിരുന്ന് സുരക്ഷിതമായി ഈ അപൂര്‍വ പ്രതിഭാസം നിരീക്ഷിക്കാം.
kerala
പച്ചക്ക് വർഗീയത പറഞ്ഞ ഒരാൾ കമ്യൂണിസ്റ്റ് മന്ത്രിസഭയിൽ ഇരിക്കുന്നു; യുഡിഎഫ് ആയിരുന്നെങ്കിൽ 24 മണിക്കൂറിനുള്ളിൽ പുറത്താക്കിയേനെ: വി.ഡി സതീശൻ
മണ്ണാർക്കാട്: പച്ചക്ക് വർഗീയത പറഞ്ഞ ഒരാൾ ഇപ്പോഴും കമ്യൂണിസ്റ്റ് മന്ത്രിസഭയിൽ തുടരുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. യുഡിഎഫ് ആണെങ്കിൽ 24 മണിക്കൂറിനകം ചെവിക്ക് പിടിച്ച് പുറത്താക്കിയേനെ. ആ മന്ത്രിസഭയെ വെച്ചുകൊണ്ടിരിക്കുന്നവർ എന്ത് കമ്യൂണിസ്റ്റ് പാർട്ടിയാണെന്നും സതീശൻ ചോദിച്ചു.
വർഗീയത പറഞ്ഞാൽ ശക്തമായി എതിർക്കും. ആര് പറഞ്ഞാലും എതിർക്കും. വോട്ട് ബാങ്കുണ്ട് എന്ന് പറഞ്ഞ് ചിലർ വരും. അത് കയ്യിൽവെച്ചാൽ മതി. പിണറായിയും വി.ഡി സതീശനുമെല്ലാം കുറച്ചുനാൾ മാത്രമേ ഉണ്ടാവുകയുള്ളൂ. പിന്നീട് ഓർമയാകും. പിന്നെ ഓർമ പോലും അല്ലാതെയാവും. അന്നും കേരളം നിലനിൽക്കണമെന്നും സതീശൻ പറഞ്ഞു.
കേരളത്തിൽ മതസൗഹാർദം തകർക്കാൻ ആര് ശ്രമിച്ചാലും ശക്തമായി പ്രതിരോധിക്കും. ഇത്ര കടുത്ത ഭാഷയിൽ പറയണോ എന്ന് ചോദിക്കുന്നവരുണ്ട്. താൻ പറയുന്നത് കേരളത്തിലെ മതേതര വിശ്വാസികൾ ഇരുകയ്യും നീട്ടി സ്വീകരിക്കും. തെരഞ്ഞെടുപ്പ് കഴിയുമ്പോൾ മതേതര കേരളം ഇന്ത്യക്ക് മുന്നിൽ തലയുയർത്തി നിൽക്കും. വർഗീയ വിഭജനമുണ്ടാക്കി വോട്ട് പിടിക്കുന്ന സംഘ്പരിവാറിന്റെ മാർഗത്തിൽ തന്നെയാണ് സിപിഎമ്മും മുന്നോട്ട് പോകുന്നതെന്നും സതീശൻ പറഞ്ഞു.
-
News3 days agoആഗോള അയ്യപ്പ സംഗമം നടത്തിയത് ലോക പ്രശസ്തിക്ക് വേണ്ടി, ഇപ്പോള്‍ തട്ടിപ്പുകളിലൂടെ നല്ല പ്രശസ്തി കിട്ടി’ -രമേശ് ചെന്നിത്തല
-
News3 days ago16കാരി പാറമടയില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവം;’ബ്ലാക്ക് വെനം’ അക്കൗണ്ട് അന്വേഷണം കേന്ദ്രീകരിച്ച് പൊലീസ്
-
india2 days agoപട്നയിൽ വാലന്റൈൻ ദിനത്തിൽ കമിതാക്കളെ ഭീഷണിപ്പെടുത്തി ഹിന്ദുത്വ സംഘടനാ പ്രവർത്തകർ
-
kerala3 days agoമുസ്ലിം യൂത്ത് ലീഗ് യൂത്ത് കോണ്‍ക്ലേവ് നാളെ
-
News3 days agoരണ്ടുദിവസത്തെ ഇടിവിന് ശേഷം വീണ്ടും ഉയര്‍ന്ന് സ്വര്‍ണവില
-
kerala3 days ago‘ശബരിമല സ്വര്‍ണക്കൊള്ളയുടെ തുടര്‍ച്ചയാണ് ആഗോള അയ്യപ്പ സംഗമം’ -വി.ഡി. സതീശന്
-
News3 days ago‘കോമഡി ആരെയും വേദനിപ്പിക്കരുത്”; മികച്ച ഹാസ്യതാരത്തിനുള്ള തമിഴ്നാട് സംസ്ഥാന പുരസ്കാരം ഏറ്റുവാങ്ങിയ സന്തോഷം പങ്കുവെച്ച് ഊര്‍വശി
-
kerala2 days agoസ്വിമ്മിംഗ് പൂളില്‍ വീണ് ചികിത്സയില്‍ കഴിഞ്ഞിരുന്ന നാല് വയസുകാരിക്ക് ദാരുണാന്ത്യം
