Connect with us

News

കൊല്ലപ്പെട്ട ഫലസ്തീനികളുടെ അവയവങ്ങള്‍ അടിച്ചുമാറ്റാന്‍ നെതന്യാഹു അനുമതി തേടി; സോഷ്യല്‍ മീഡിയ പോസ്റ്റ്

ഇസ്രാഈല്‍ ഭരണകൂടം ഫലസ്തീനികളുടെ അവയവങ്ങള്‍ മോഷ്ടിക്കുന്നുവെന്ന പതിറ്റാണ്ടുകള്‍ പഴക്കമുള്ള ആരോപണങ്ങള്‍ക്ക് ശരി വെക്കുന്നതാണ് ഈ വിവരങ്ങള്‍.

Published

on

തെല്‍ അവീവ്: കൊല്ലപ്പെട്ട ഫലസ്തീനികളുടെ മൃതദേഹങ്ങളില്‍ നിന്ന് അവയവങ്ങള്‍ അടിച്ചുമാറ്റുന്നതിന് 1990-കളില്‍ ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നിയമപരമായ അനുമതി തേടിയിരുന്നതായി വെളിപ്പെടുത്തുന്ന സോഷ്യല്‍ മീഡിയ പോസ്റ്റ്. ഇസ്രാഈല്‍ ഭരണകൂടം ഫലസ്തീനികളുടെ അവയവങ്ങള്‍ മോഷ്ടിക്കുന്നുവെന്ന പതിറ്റാണ്ടുകള്‍ പഴക്കമുള്ള ആരോപണങ്ങള്‍ക്ക് ശരി വെക്കുന്നതാണ് ഈ വിവരങ്ങള്‍.

‘മരിച്ച ഫലസ്തീനികളുടെ അവയവങ്ങള്‍ ഇസ്രാഈലിലെ അവയവമാറ്റ ശസ്ത്രക്രിയകള്‍ക്കായി ഉപയോഗിക്കാമോ? ഈ ആശയം നിയമപരമായി നടപ്പിലാക്കാന്‍ സാധിക്കുമോ എന്ന് ഞാന്‍ പരിശോധിക്കാം,’ എന്ന് നെതന്യാഹു പറഞ്ഞതായി ഇസ്രാഈല്‍ ഗവണ്‍മെന്റിന്റെ ഔദ്യോഗിക രേഖകള്‍ ഉദ്ധരിച്ച് സമൂഹ മാധ്യമത്തില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

തെല്‍ അവീവിലെ അബു കബീര്‍ ഫോറന്‍സിക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 1990-കളില്‍ കുടുംബങ്ങളുടെ അനുമതിയില്ലാതെ മൃതദേഹങ്ങളില്‍ നിന്ന് കോര്‍ണിയകള്‍, ചര്‍മ്മം, ഹൃദയ വാല്‍വുകള്‍, അസ്ഥികള്‍ എന്നിവ വ്യാപകമായി നീക്കം ചെയ്തിരുന്നതായി നേരത്തെ വെളിപ്പെടുത്തലുകള്‍ ഉണ്ടായിരുന്നു.

കൊല്ലപ്പെട്ട നൂറുകണക്കിന് ഫലസ്തീനികളുടെ മൃതദേഹങ്ങള്‍ ഇപ്പോഴും ഇസ്രാഈല്‍ വിട്ടുനല്‍കാതെ ‘സിമിത്തേരി ഓഫ് നമ്പേഴ്‌സ്’ എന്ന രഹസ്യ കേന്ദ്രങ്ങളില്‍ സൂക്ഷിച്ചിരിക്കുകയാണെന്നും ഇത് അവയവ മോഷണം മറച്ചുവെക്കാനാണെന്ന് മനുഷ്യാവകാശ സംഘടനകള്‍ ആരോപിക്കുന്നു.

 

 

india

പശ്ചിമബംഗാളില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ മുഗള്‍ ഭരണാധികാരികളുടെ എല്ലാ അടയാളങ്ങളും നീക്കം ചെയ്യും: വിദ്വേഷ പരാമര്‍ശവുമായി സുവേന്ദു അധികാരി

Published

on

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപി അധികാരത്തിൽ വന്നാൽ സംസ്ഥാനത്തുടനീളമുള്ള മുഗൾ ഭരണാധികാരികളുടെ എല്ലാ അടയാളങ്ങളും നീക്കം ചെയ്യുമെന്ന് ബിജെപി നേതാവ് സുവേന്ദു അധികാരി.

മമത ബാനർജി നയിക്കുന്ന ഭരണത്തിന് കീഴിൽ ബംഗാളിലെ പൊതുവിടങ്ങളിൽ ബാബർ പോലുള്ള ‘വിദേശ അധിനിവേശക്കാരുടെ’ പേരുകൾ തുടരുമെന്നും എന്നാല്‍ ബിജെപി അധികാരത്തില്‍ അങ്ങനെയായിരിക്കില്ലെന്നും പ്രതിപക്ഷ നേതാവ് കൂടിയായ അധികരി വ്യക്തമാക്കി.

“ഏപ്രിൽ വരെ കാത്തിരിക്കൂ, ഞങ്ങൾ സർക്കാർ രൂപീകരിക്കുമ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങൾക്ക് കാണാം”- അദ്ദേഹം പറഞ്ഞു. ബാബറൊരു വിദേശ അധിനിവേശക്കാരനാണ്. ഹുമയൂൺ, ഔറംഗസീബ്, അക്ബർ, ഷാജഹാൻ എന്നിവരുൾപ്പെടെയുള്ള മുഗൾ ചക്രവർത്തിമാർ ഇന്ത്യയിൽ നടന്ന അതിക്രമങ്ങൾക്ക് ഉത്തരവാദികളാണ്. ഇവർ നിർബന്ധിത മതപരിവർത്തനം നടത്തുകയും ക്ഷേത്രങ്ങൾ നശിപ്പിക്കുകയും സ്ത്രീകൾക്കെതിരെ അക്രമം അഴിച്ചുവിടുകയും ചെയ്തുവെന്നും അദ്ദേഹം ആരോപിച്ചു.

“ഡാർജിലിംഗ് മുതൽ ദിഘ വരെ, കൂച്ച് ബെഹാർ മുതൽ കക്ദ്വീപ് വരെ, എവിടെയൊക്കെയാണോ അവരുടെ പേരുകൾ എഴുതിയിരിക്കുന്നത്, അതൊക്കെ ബംഗാളിലെ ബിജെപി സർക്കാർ ഇല്ലാതാക്കും”- അദ്ദേഹം വ്യക്തമാക്കി..

Continue Reading

kerala

സിപിഎമ്മിനകത്ത് ഒരുപാട് നയവ്യതിയാനം സംഭവിക്കുന്നുണ്ട്: എ. സുരേഷ്

Published

on

പാലക്കാട്:പാര്‍ട്ടിക്കകത്ത് ഒരുപാട് നയവ്യതിയാനം സംഭവിച്ചുകൊണ്ടിരിക്കുകയാണെന്ന് വിഎസ് അച്യുതാനന്ദന്റെ മുന്‍ പേഴ്സണല്‍ സ്റ്റാഫ് എ. സുരേഷ്. പാര്‍ട്ടിക്ക് നിരക്കാത്ത വ്യക്തികളും നയങ്ങളും കയറിക്കൂടിയിട്ടുണ്ടെന്ന് ആദ്യമായി പറയുന്നയാളല്ല ഞാന്‍. കഴിഞ്ഞ പാര്‍ലമെന്റ്, തദ്ദേശ തെരഞ്ഞെടുപ്പുകളിലെ പരാജയത്തിന് ശേഷം പാര്‍ട്ടിക്കകത്ത് ഗൗരവത്തിലുള്ള ചര്‍ച്ചകള്‍ നടന്നിട്ടുണ്ടായിരുന്നു. എന്തുകൊണ്ട് കൊണ്ട് തോറ്റുവെന്ന ചര്‍ച്ചകളില്‍ വന്ന കാര്യങ്ങളാണ് ഞാനീ പറയുന്നത്. അകത്ത് കയറിക്കൂടാന്‍ പാടില്ലാത്ത നിറയെ പുഴുക്കുത്തുകള്‍ പാര്‍ട്ടിയില്‍ കയറിക്കൂടിയിട്ടുണ്ട്.

‘നീ വല്ല ബിജെപിയിലും ചെന്ന് ചേര്‍ന്ന് പ്രവര്‍ത്തിച്ച് കുറച്ച് കാലത്തിന് ശേഷം തിരിച്ചുവരികയാണെങ്കില്‍ നിന്നെ പാര്‍ട്ടിയിലെടുക്കുമെന്ന് അടുത്ത സുഹൃത്തുക്കള്‍ തമാശരൂപത്തില്‍ പറയാറുണ്ട്. അതാണ് ഇപ്പോള്‍ എല്ലായിടത്തും കണ്ടുകൊണ്ടിരിക്കുന്നത്. പലസ്ഥലങ്ങളിലും പല പാര്‍ട്ടികളിലുമുള്ളവരെ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. ഇത് നല്ല കാര്യം തന്നെയാണ്. പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ് നമ്മളുടെ പരിശ്രമങ്ങള്‍. സ്വാഭാവികമായും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പാര്‍ട്ടിക്കകത്ത് സ്പേസ് ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നവരാണ് ഞാനടക്കമുള്ള അനേകം പ്രവര്‍ത്തകര്‍. വിഭാഗീയതയുടെ പേരില്‍ ബലിയാടുകളായി കഴിയേണ്ടിവന്ന നിരവധിപേരുടെ ശബ്ദമാണ് ഞാന്‍ പറഞ്ഞത്’.

‘കെപിസിസി നേതാക്കള്‍ വളരെ അനുതാപപൂര്‍വമാണ് തന്നോട് സംസാരിച്ചത്. അവരോട് അതെയെന്നോ അല്ലായെന്നോ ഞാന്‍ ഉറപ്പുപറഞ്ഞിട്ടില്ല. ഇതൊന്നും ദോശ ചുട്ടെടുക്കുന്നത് പോലെ നിസാരമായ കാര്യങ്ങളല്ലോ. ഇനിയും ആലോചിക്കാനുണ്ട്. ആളുകളുടെ വ്യക്തിത്വത്തെയും നയങ്ങളെയും ബാധിക്കുന്ന കാര്യമാണ്. പാര്‍ട്ടിക്കകത്തും പുറത്തുമുള്ള എന്നെ സ്നേഹിക്കുന്നവരുമായി ആലോചിക്കാനുണ്ട്’. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

Continue Reading

india

‘മോദി ജി ഇനി എങ്കിലും കേള്‍ക്കുമോ?’: ദേശീയ പണിമുടക്കിന് പൂര്‍ണ്ണ പിന്തുണയുമായി രാഹുല്‍ ഗാന്ധി

കര്‍ഷകരുടെയും തൊഴിലാളിവര്‍ഗത്തിന്റെയും ശബ്ദം ദീര്‍ഘകാലമായി അവഗണിക്കപ്പെടുകയാണെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.

Published

on

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായി തൊഴിലാളികളും കര്‍ഷകരും നടത്തുന്ന പണിമുടക്കിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കര്‍ഷകരുടെയും തൊഴിലാളിവര്‍ഗത്തിന്റെയും ശബ്ദം ദീര്‍ഘകാലമായി അവഗണിക്കപ്പെടുകയാണെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.

പുതിയ നാല് ലേബര്‍ കോഡുകള്‍ തൊഴിലാളികളുടെ അവകാശങ്ങളെ ഇല്ലാതാക്കുമെന്നും അവര്‍ക്ക് തൊഴില്‍ സുരക്ഷ ഉറപ്പാക്കില്ലെന്നും രാഹുല്‍ ആരോപിച്ചു. ഇന്ത്യ-യുഎസ് വ്യാപാര കരാറുകള്‍ കര്‍ഷകരുടെ ഉപജീവനത്തിന് വലിയ തിരിച്ചടിയാകുമെന്നുമെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമീണ മേഖലയുടെ കരുത്തായ തൊഴിലുറപ്പ് പദ്ധതിയെ സര്‍ക്കാര്‍ ദുര്‍ബലപ്പെടുത്തുകയാണെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

‘അവരുടെ ഭാവി നിശ്ചയിക്കുന്ന തീരുമാനങ്ങളില്‍ നിന്ന് അവരെ പൂര്‍ണ്ണമായും ഒഴിവാക്കി. മോദി ജി ഇനി എങ്കിലും കേള്‍ക്കുമോ? അതോ അദ്ദേഹത്തിന് മേലുള്ള സമ്മര്‍ദ്ദം അത്രയ്ക്ക് ശക്തമാണോ?’ എന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു.

പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകളും സംയുക്ത കിസാന്‍ മോര്‍ച്ചയും (SKM) സംയുക്തമായാണ് ഇന്ന് പണിമുടക്ക് ആഹ്വാനം ചെയ്തത്. നാല് ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക, വൈദ്യുതി ഭേദഗതി ബില്‍ 2025 ഉപേക്ഷിക്കുക, കര്‍ഷക വിരുദ്ധമായ വ്യാപാര കരാറുകളില്‍ നിന്ന് പിന്മാറുക, തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റിയതും ബജറ്റ് വെട്ടിക്കുറച്ചതും പുനഃപരിശോധിക്കുക എന്നിവയാണ് പ്രധാനമായും യൂണിയന്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍.

Continue Reading

Trending