Connect with us

kerala

മുളകുപൊടി വിതറി ആക്രമണം ; ബൈക്കിലെത്തിയ സംഘം പണവും ലോട്ടറി ടിക്കറ്റും കവർന്നു

കോങ്ങാട് പോലീസ് അന്വേഷണം ആരംഭിച്ചു.

Published

on

പാലക്കാട്: മുണ്ടൂരിൽ ലോട്ടറി കച്ചവടക്കാരന് നേരെ മുളകുപൊടി വിതറി കവർച്ച നടത്തി. ബൈക്കിൽ എത്തിയ സംഘം പണവും ലോട്ടറി ടിക്കറ്റ് പുന്നയിൽ സ്വദേശി എ വിജയൻ പരാതി നൽകി.

വീടിനു സമീപമാണ് സംഭവം നടന്നത്. ബൈക്കിൽ എത്തിയ രണ്ടംഗ സംഘം തന്നെ ആക്രമിക്കുകയായിരുന്നു. ഇരുപതിനായിരത്തിലധികം രൂപയും ലോട്ടറി ടിക്കറ്റുകളും അടങ്ങിയ ബാഗാണ് കവർന്നത്. കോങ്ങാട് പോലീസ് അന്വേഷണം ആരംഭിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ടയര്‍ പൊട്ടിയ ടിപ്പര്‍ ലോറി കാറിന് മുകളിലേക്ക് മറിഞ്ഞു; മൂന്നുപേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

അപകടത്തില്‍ കാറില്‍ ഉണ്ടായിരുന്ന രണ്ട് സഹോദരികളും പരിക്കില്ലാതെ രക്ഷപെട്ടു.

Published

on

തിരുവനന്തപുരം: ആക്കുളത്ത് ടയര്‍ പൊട്ടി നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി കാറിന് മുകളിലേക്ക് മറിഞ്ഞ് വന്‍ ദുരന്തം ഒഴിവായി. ഉച്ചയ്ക്ക് 2.15ഓടെയാണ് അപകടം ഉണ്ടായത്. ആക്കുളത്തു നിന്നും കുളത്തൂര്‍ ഭാഗത്തേക്ക് എംസാന്‍ഡുമായി പോയ ടിപ്പര്‍ ലോറിയിലെ പിന്‍ഭാഗത്തെ ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് ലോറി വലത്തേക്ക് കയറി സമീപം നിന്ന കാറിന് മുകളിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ കാറില്‍ ഉണ്ടായിരുന്ന ശ്രീകാര്യം സ്വദേശിയായ ഡോക്ടര്‍ മിലിന്ദും അവരുടെ രണ്ട് സഹോദരികളും പരിക്കില്ലാതെ രക്ഷപെട്ടു. ലോറിയില്‍ ഉണ്ടായിരുന്ന മണലാണ് കാറിന് മുകളിലേക്ക് വീണത്.

 

Continue Reading

kerala

കോര്‍പ്പറേഷനുകളില്‍ പുതിയ മേയര്‍മാര്‍ ചുതലയേറ്റു

സംസ്ഥാനത്ത് നാല് കോര്‍പറേഷനുകളില്‍ പുതിയ യുഡിഎഫ് മേയര്‍മാര്‍ ചുതലയേറ്റു.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് കോര്‍പറേഷനുകളില്‍ മേയര്‍മാര്‍ ചുതലയേറ്റു. തിരുവനന്തപുരത്ത് വി.വി.രാജേഷും കൊല്ലത്ത് എ.കെ.ഹഫീസും മേയർമാരായി. കൊച്ചിയിൽ മിനി മോളും തൃശൂരിൽ ഡോ. നിജി ജസ്റ്റിനും തെരഞ്ഞെടുക്കപ്പെട്ടു.ഒ.സദാശിവനാണ് കോഴിക്കോട് മേയർ. കണ്ണൂരിൽ പി.ഇന്ദിരയും ചുമതലയേറ്റു. ഉച്ചക്ക് ശേഷമാണ് ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് നടക്കുക.

തെരഞ്ഞെടുപ്പ് നടന്ന ആറ് കോർപറേഷനുകളിലും 86 മുനിസിപ്പാലിറ്റികളിലും അധ്യക്ഷ, ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന് നടന്നു. കോട്ടയം നഗരസഭ അധ്യക്ഷനായി കോൺഗ്രസ് അംഗം എം.പി സന്തോഷ് കുമാർ സത്യപ്രതിജ്ഞ ചെയ്തു.

തെരഞ്ഞെടുപ്പ് നടന്ന ആറ് കോര്‍പറേഷനുകളിലും 86 മുനിസിപ്പാലിറ്റികളിലും അധ്യക്ഷ, ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന് നടന്നു. കോട്ടയം നഗരസഭ അധ്യക്ഷനായി കോണ്‍ഗ്രസ് അംഗം എം.പി സന്തോഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു. ഉച്ചക്ക് ശേഷമാണ് ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് നടക്കുക. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് നാളെ രാവിലെ 10.30നും വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് 2.30നും നടക്കും.

 

 

Continue Reading

kerala

പൊലീസ് തടഞ്ഞ ബൈക്ക് മറിഞ്ഞ് അപകടം; യാത്രികനും പൊലീസുകാരനും പരിക്ക്

എന്നാല്‍ പരിക്കേറ്റ യാത്രികനെ ആശുപത്രിയിലെത്തിക്കാതെ പോലീസ് സംഘം കടന്നു കളയുകയായിരുന്നു.

Published

on

ആലപ്പുഴ: പൊലീസ് തടഞ്ഞ ബൈക്ക് മറിഞ്ഞ് പൊലീസുകാരനും യാത്രികനും പരുക്ക്. ക്രിസ്മസ് ആഘോഷം കഴിഞ്ഞു ബൈക്കില്‍ വന്ന യുവാക്കളെയാണ് പൊലീസ് തടയുകയായിരുന്നു. തുടര്‍ന്ന് ബൈക്ക് മറിയുകയും കണ്ണമാലി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനും പൊലീസുക്കാരനും ബൈക്ക് യാത്രികര്‍ക്കും പരിക്കേറ്റു. എന്നാല്‍ പരിക്കേറ്റ യാത്രികനെ ആശുപത്രിയിലെത്തിക്കാതെ പോലീസ് സംഘം കടന്നു കളയുകയായിരുന്നു. ബൈക്കില്‍നിന്നും റോഡില്‍ വീണ യുവാക്കളില്‍ ഒരാളുടെ പരുക്ക് ഗുരുതരമാണ്.

 

Continue Reading

Trending