Connect with us

News

ജയിക്കാൻ ഇന്ത്യ; ഇന്ന് ന്യൂസിലാൻഡിനെതിരെ 

ഇന്ത്യ ഇന്ന് ന്യൂസിലാൻഡിനെതിരെ

Published

on

ദുബൈ: ഇത് പോലെ ഒരു സമർദ്ദം ഇതിന് മുമ്പ് ഒരു ദിവസാമുണ്ടായിരുന്നു…. 2019 ൽ ഏകദിന ലോകകപ്പ് അന്ന് ഇംഗ്ലണ്ടിൽ നട ന്നപ്പോൾ സെമി ഫൈനലിൽ ഇന്ത്യയും ന്യൂസിലാൻഡും മുഖാമുഖം. മഴയിൽ മുങ്ങിയ ആദ്യ ദിനത്തിന് ശേഷം രണ്ടാം ദിവസ നൽകിയത് ചെറിയ ലക്ഷ്യമായി രുന്നു. പക്ഷേ ഇന്ത്യയുടെ തുടക്കം പാളി, ട്രെൻഡ് ബോൾട്ടും ലോക്കി ഫെർഗൂസണുമെല്ലാം ആഞ്ഞടിച്ച കാഴ്ചയിൽ തോൽവിളറപ്പായി. പക്ഷേ വാലറ്റത്തിൽ മഹേന്ദ്രസിംഗ് ധോണിയും രവീന്ദ ജാഡജയും ഒരുമിച്ചപ്പോൾ ജയം അരികിലെത്തി. പാക്ഷ നിർണാ കഘട്ടത്തിൽ മാർട്ടിൻ ഗിലിന്റെ ത്രോയിൽ ധോണി റണ്ണൗട്ടാവന്നു പിറകെ തോൽവിയും.

ഇന്ന് അതേ സമ്മർദ്ദം. അതേ ടീമുകൾ. ടി-20 ലോകകപ്പ് ഗ്രൂപ്പ് ബിലെ അതി നിർണായക മത്സരത്തിൽ
ഇന്ത്യയും ന്യൂസിലാൻഡുമിറങ്ങുമ്പോൾ തോൽവി  കോലിക്കും ട്രെയിൻ വില്യം സണും കനത്ത ആഘാതമാവും. ആദ്യ മൽസരത്തിൽ പാക്കിസ്താനോട് പത്ത് വിക്കറ്റിന് തകർന്നിരുന്നു ഇന്ത്യ. ന്യൂസിലാൻഡും പാക്കിസ്താന് മുന്നിൽ തല താഴ്ത്തിയവർ. കളിച്ച മൂന്ന് മൽ സരങ്ങളും ജയിച്ച് പാക്കിസ്താൻ ഏറെക്കുറെ സെമി ഉറപ്പാക്കിയപ്പോൾ ഇന്ത്യക്കും കിവീസിനും  ആരംഭിക്കുന്ന പോരാട്ടത്തിൽ ടോസ് മുതൽ പ്രശ്നങ്ങൾ തുടങ്ങും ദുബൈയിലെ കാലാവസ്ഥയിലും പീച്ച് സാഹചര്യങ്ങളിലും രണ്ടാമ ബാറ്റ് ചെയ്യുക എന്നതാണ് രക്ഷിതമായ കാര്യം. അതിന്  പക്ഷേ ടോസ് ലഭിക്കണം. പാക്കി സ്താനെതിരായ മൽസരത്തിൽ ടോസ് കോലിക്ക് നഷ്ടമായിരു തീരുമാനിച്ചപ്പോഴാണ് ഇന്ത്യ തകർന്നതും പാക് ഓപ്പണർമാർ അനായാസം കളി ജയിച്ചതും പാക്കിസ്താൻ ന്യൂസിലാൻഡിനെ കീഴടക്കിയതും രണ്ടാമത് ബാറ്റ് ചെയ്ത് കഴിഞ്ഞ ദിവസം അഫ് ഗാനിസ്താനെ ആസിഫ് അലിയുടെ വെടിക്കെട്ടിൽ തകർത്തതും രാത്രിബാറ്റിംഗിൽ.

ഇന്ത്യൻ മുൻനിര ബാറ്റിംഗിൽ കാര്യമായ മാറ്റത്തിന് സാധ്യതയില്ല. രോഹിത് ശർമയും കെ.എൽ രാഹുലും ഇന്നിംഗ്സിന് തുടക്കമിടും മൂന്നാം നമ്പറിൽ നായകൻ വിരാത് കോലി നാലാം നമ്പറിൽ സൂര്യകുമാർ യാദവിന് പകരം ഇ ഷാൻ കിനെ പരീക്ഷിച്ചേക്കാം. അഞ്ചാം നമ്പറിൽ പന്ത് വരുമ്പോൾ ആറാം നമ്പറിൽ ഹാർ ദിക്കിന് അവസരമുണ്ടാവുമോ എന്ന ചോദ്യവുമുണ്ട്. ആരോഗ്യപരമായി 100 ശതമാനം ഫിറ്റ്നസ് തെളിയിക്കുന്നതിൽ പരാജിതനായിട്ടും ഓൾറൗണ്ടർ ഗണത്തിലായിരുന്നു പാക്കിസ്താനെതിരെ ഹാർദിക് കളിച്ചത്. പക്ഷേ ബാറ്റിംഗിനിടെ അദ്ദേഹത്തിന് പരിക്കേറ്റു. ബൗൾ ചെയ്യാനെത്തിയി കഴിഞ്ഞ ദിവസം അദ്ദേഹം നെറ്റ്സിൽ പന്തെറിഞ്ഞിരുന്നു. ഏഴാം നമ്പറിൽ രവീനു ജഡേജ കളിക്കും. ബൗളിംഗിൽ കാര്യമായ മാറ്റത്തിന് സാധ്യതയില്ല. പോർ മാരായി ജീത് ബുംറ, മുഹമ്മദ് ഷമി, എന്നിവർക്കൊപ്പം ശാധുൽ ഠാക്കൂറിനെയാണ് പരിഗണിക്കുന്നത്. അങ്ങനെയാവു മ്പോൾ ഭുവനേശ്വർ കുമാർ പുറത്താവും സ്പിന്നർ  സ്ഥാനം ആർ.അശ്വിനായിരിക്കും.

കിവീസിന് പഴയ കരുത്തിൽ കളിക്കാൻ ആദ്യ മൽസരത്തിൽ കഴിഞ്ഞിട്ടില്ല. പാക്കിസ്താനെതി ബാറ്റിംഗ് പരീക്ഷണങ്ങൾ പാളിയിരുന്നു. മാർട്ടിൻ ഗിലിനൊ ഡാരം മിച്ചലായിരുന്നു ഇ ന്നിംഗ്സ് തുടങ്ങിയത്. മൂന്നാമ നായിനായകൻ വില്ല്യംസണുകളി ക്കുമ്പോൾ ഡിവോൺ കോൺവേ, ഗ്ലെൻ ഫിലിപ്സ്, ജെയിംസ് നിഷാ എന്നിവരാണ് അടുത്ത നമ്പറുകളിൽ വരുക. ബൗളിംഗിൽ ട്രെൻഡ് ബോൾട്ടിനൊപ്പം ടീം സൗത്തിയോ അല്ലെങ്കിൽ ആദം മിനെയോ, സ്പന്നർമാരായി ഇഷ് ഷാഥിയും മിച്ചൽ സാന്ററും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഇടുക്കി വെള്ളത്തൂവലിൽ വീടിന് തീപിടിച്ച് ഒരാൾ വെന്തുമരിച്ചു

വെള്ളത്തൂവൽ സ്വദേശി വിക്രമന്റെ വീടിനാണ് ഇന്നലെ രാത്രി തീപിടിച്ചത്.

Published

on

ഇടുക്കി ജില്ലയിലെ വെള്ളത്തൂവലിൽ വീടിന് തീപിടിച്ച് ഒരാൾ വെന്തുമരിച്ച നിലയിൽ കണ്ടെത്തി. വെള്ളത്തൂവൽ സ്വദേശി വിക്രമന്റെ വീടിനാണ് ഇന്നലെ രാത്രി തീപിടിച്ചത്. തീപിടിത്തത്തിൽ മരിച്ചയാളുടെ തിരിച്ചറിയൽ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. മൃതദേഹം പൂർണമായി കത്തിക്കരിഞ്ഞ നിലയിലാണ്.

സംഭവത്തെ തുടർന്ന് വെള്ളത്തൂവൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത പൊലീസ്, ശാസ്ത്രീയ പരിശോധനകൾ പൂർത്തിയായതിന് ശേഷമേ മരിച്ചയാളെ തിരിച്ചറിയാൻ കഴിയൂവെന്ന് അറിയിച്ചു.

തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

Continue Reading

kerala

ശബരിമല സ്വർണക്കൊള്ള കേസിൽ ഡി. മണിയെ എസ്‌ഐടി ചോദ്യം ചെയ്തു

ചോദ്യം ചെയ്യൽ ഇന്നും തുടരുമെന്നാണ് അന്വേഷണ സംഘത്തിന്റെ അറിയിപ്പ്.

Published

on

ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) ഡി. മണിയെ ചോദ്യം ചെയ്തു. ചെന്നൈയിൽ വെച്ചാണ് ചോദ്യം ചെയ്യൽ നടന്നത്. ചോദ്യം ചെയ്യൽ ഇന്നും തുടരുമെന്നാണ് അന്വേഷണ സംഘത്തിന്റെ അറിയിപ്പ്.

ഒരു വ്യവസായിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മണിയെ ചോദ്യം ചെയ്യുന്നത്. ഉന്നതരുടെ സഹായത്തോടെ ഉണ്ണികൃഷ്ണൻ പോറ്റി ഇടപെട്ട് ശബരിമലയിലെ പഞ്ചലോഹ വിഗ്രഹങ്ങൾ ചെന്നൈയിലേക്ക് വിറ്റുവെന്നാണ് വ്യവസായിയുടെ മൊഴി.

കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല നൽകിയ മൊഴിയെ തുടർന്നാണ് അന്വേഷണം മണിയിലേക്ക് എത്തിയത്. ഡി. മണി എന്നത് ഇയാളുടെ യഥാർഥ പേര് അല്ലെന്നും ദിണ്ടിഗൽ സ്വദേശിയായ ബാലമുരുകനാണ് ഇയാളുടെ യഥാർഥ പേരെന്നും എസ്‌ഐടി സ്ഥിരീകരിച്ചു.

കേസിൽ ഇടനിലക്കാരനായ മറ്റൊരു ദിണ്ടിഗൽ സ്വദേശിയെയും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇയാളെയും മണിയെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നതിനുള്ള നീക്കങ്ങൾ എസ്‌ഐടി ആരംഭിച്ചതായും അന്വേഷണ സംഘം അറിയിച്ചു.

Continue Reading

india

കർണാടകയിൽ സ്വകാര്യ ബസ് തീപിടിച്ച് 17 മരണം

ബെംഗളൂരുവിൽ നിന്ന് ശിവമോഗയിലേക്ക് പോകുകയായിരുന്ന സ്വകാര്യ സ്ലീപ്പർ ബസാണ് ദേശീയപാത 48ൽ അപകടത്തിൽപ്പെട്ടത്.

Published

on

ബെംഗളൂരു: കർണാടകയിലെ ചിത്രദുർഗ ജില്ലയിൽ വ്യാഴാഴ്ച നടന്ന ഭീകര റോഡ് അപകടത്തിൽ 17 യാത്രക്കാർ വെന്തുമരിച്ചു. 20 ലധികം പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. ബെംഗളൂരുവിൽ നിന്ന് ശിവമോഗയിലേക്ക് പോകുകയായിരുന്ന സ്വകാര്യ സ്ലീപ്പർ ബസാണ് ദേശീയപാത 48ൽ അപകടത്തിൽപ്പെട്ടത്.

ഹിരിയൂരിൽ നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന ഒരു ലോറി സെൻട്രൽ ഡിവൈഡർ മുറിച്ചുകടന്ന് എതിർദിശയിൽ വന്ന ബസിൽ ഇടിച്ചതോടെയാണ് അപകടമുണ്ടായത്. ഇടിയുടെ ശക്തിയിൽ ബസിന് ഉടൻ തീപിടിക്കുകയും നിരവധി യാത്രക്കാർ ബസിനുള്ളിൽ കുടുങ്ങുകയും ചെയ്തു. തീപിടിത്തത്തിൽ ബസ് പൂർണമായും കത്തിനശിച്ചു.

അപകടത്തെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ്, ഫയർഫോഴ്‌സ്, അടിയന്തര സേവന വിഭാഗങ്ങൾ രക്ഷാപ്രവർത്തനം ഉടൻ ആരംഭിച്ചു. ഗുരുതരമായി പൊള്ളലേറ്റ നിരവധി യാത്രക്കാരെ സമീപത്തെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. പലരുടെയും നില അതീവ ഗുരുതരമാണെന്നാണ് ആശുപത്രി വൃത്തങ്ങൾ അറിയിച്ചത്.

ലോറി ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം ആരംഭിച്ചതായും അധികൃതർ അറിയിച്ചു.

Continue Reading

Trending