കോണ്‍ഗ്രസ്, മുസ്്ലിംലീഗ്, ബി.ജെ.പി, എസ്.ഡി.പി.ഐ എന്നുവേണ്ട സംസ്ഥാനത്തെ ഏതാണ്ടെല്ലാ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരുടെയും നേര്‍ക്ക് രക്തപങ്കില കഠാരകളുമായി നിരന്തരംപാഞ്ഞടുക്കുന്ന മാര്‍ക്സിസ്റ്റുകാര്‍ ഭരിക്കുമ്പോഴെങ്കിലും കൊലവിളി നിലയ്ക്കുമെന്ന് കരുതിയവര്‍ക്ക് തെറ്റുപറ്റി. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടന്‍ ആരംഭിച്ച കൊലപാതക...
നീതിന്യായ വ്യവസ്ഥയും നിയമസഭകളും തെരഞ്ഞെടുപ്പു കമ്മീഷനും എന്നുവേണ്ട സകലമാന ഭരണഘടനാസംവിധാനങ്ങളെയും അവഹേളിക്കുന്ന അധികാരികള്‍ ഇതാ രാജ്യം കാക്കുന്ന സൈന്യത്തിന് നേര്‍ക്കും തങ്ങളുടെ തറ ധാര്‍ഷ്ട്യം തുറന്നുകാട്ടിയിരിക്കുന്നു. ബീഹാറിലെ മുസഫര്‍പൂരില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവെ ആര്.എസ്.എസ് തലവന്‍...
രാഷട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയചര്‍ച്ചക്കിടെ ബുധനാഴ്ച രാജ്യസഭയില്‍ പ്രധാനമന്ത്രിയുടെ ഒരു കമന്റുകേട്ട് പൊട്ടിച്ചിരിച്ച കോണ്‍ഗ്രസ്അംഗം രേണുകചൗധരിയെ അടച്ചധിക്ഷേപിക്കുന്ന രീതിയില്‍ നരേന്ദ്രമോദി നടത്തിയ അഭിപ്രായപ്രകടനം കഴിഞ്ഞ നാലു വര്‍ഷമായി രാജ്യം കണ്ടു പഴകിയ രാഷ്ട്ര നേതാവിന്റെ തനിനിറം ഒരിക്കല്‍കൂടി...
ഔദ്യോഗിക സന്ദര്‍ശനാര്‍ത്ഥം ഫലസ്തീനിലെത്തിയ നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന് ആരാജ്യം സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി എന്ന നിലയില്‍ വന്‍ വാര്‍ത്താ പ്രാധാന്യമാണ് ലഭിച്ചത്. സ്വതന്ത്ര രാഷ്ട്രം എന്ന ഫലസ്തീനികളുടെ സ്വപ്നം സാക്ഷാല്‍ക്കരിക്കാന്‍ കൂടെയുണ്ടാകുമെന്ന് റാമല്ലയില്‍ നിന്ന്...
പറമ്പിക്കുളം-ആളിയാര്‍ കരാര്‍ പ്രകാരമുള്ള വെള്ളം തമിഴ്നാട്ടില്‍നിന്ന് ലഭിക്കാത്തതുമൂലം കേരളത്തിന്റെ വലിയൊരു ഭാഗത്തെ നെല്‍കൃഷി മേഖല വന്‍തോതിലുള്ള വിളനാശ-കുടിവെള്ള ഭീഷണി നേരിടുകയാണ്. പാലക്കാട്ടെ കേരളത്തിന്റെ നെല്ലറയുടെ പകുതിയോളം വരുന്ന പ്രദേശത്തെ നെല്ല്, തെങ്ങ്, വാഴ മുതലായ കൃഷിവിളകളെയും...
ജനാധിപത്യത്തിന്റെ ഓശാരത്തണലില്‍ ഉണ്ടുമയങ്ങുന്നവരില്‍ ചിലര്‍ക്ക് ചിലപ്പോഴൊക്കെ മാധ്യമങ്ങള്‍ക്കും അവയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുമെതിരെ എന്തെങ്കിലുമൊന്ന് എതിരായി പറഞ്ഞില്ലെങ്കില്‍ ഉറക്കംവരില്ലെന്ന സ്ഥിതി അടുത്ത കാലത്തെ ഫാഷനായിരിക്കുന്നു. ഒരു കേസില്‍ തത്സംബന്ധിയായ വാര്‍ത്തകളും മാധ്യമ സമ്മേളനവും വിലക്കിയ സബ്കോടതിവിധി ഹൈക്കോടതി കയ്യോടെ...
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പുത്രന് ബിനോയ് കോടിയേരി ഒരു യു.എ.ഇ പൗരനില്‍നിന്ന് കോടിക്കണക്കിന് രൂപ വായ്പ വാങ്ങിയ ശേഷം മുങ്ങിയെന്ന ആരോപണത്തില്‍ സി.പി.എം എന്ന പാര്‍ട്ടി കാണിക്കുന്ന നിരുത്തരവാദപരമായ നിലപാട് സ്വയം അപമാനിതരും...
തൊഴിലാളി വര്‍ഗത്തിന്റെ മുടിചൂടാമന്നന്മാരെന്നും സാമൂഹിക നീതിയുടെ അപ്പോസ്തലന്മാരെന്നുമൊക്കെ ഘോരഘോരം വാദിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയിലെയും വിശിഷ്യാ കേരളത്തിലെയും കമ്യൂണിസ്റ്റുകാരില്‍നിന്ന് തീര്‍ത്തും പ്രതീക്ഷിച്ചതായില്ല എറണാകുളം ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പ്രതിലോമകരമായ രണ്ടു സംഭവങ്ങള്‍. ഒന്ന് റവന്യൂഭൂമി ക്ഷേത്ര സമിതിക്കാര്‍...
ഓസ്ടേലിയയെ തകര്‍ത്ത് അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ മുത്തമിട്ട ഇന്ത്യന്‍ ടീം ക്രിക്കറ്റ് ലോകത്തിന്റെ നെറുകയില്‍ വീണ്ടും പ്രതിഷ്ഠിക്കപ്പെട്ടിരിക്കുകയാണ്. ഫൈനലില്‍ എട്ടു വിക്കറ്റിന് എതിരാളികളെ അനായാസം മറികടന്ന രാഹുല്‍ ദ്രാവിഡിന്റെ കുട്ടികള്‍ മൂന്നാഴ്ച്ചക്കാലം...
കോടിയേരി എന്നത് സ്ഥലപ്പേരാണെന്നും കോടികളുമായി ബന്ധപ്പെട്ട് വീട്ടു പേരായതല്ലെന്നും നാട്ടുകാരെ പറഞ്ഞു ബോധ്യപ്പെടുത്തേണ്ട അവസ്ഥയിലാണിന്ന് സി.പി.എം. ശത്രുക്കള്‍ മക്കളായി പിറക്കുമെന്ന് ഒരു ചൊല്ലുണ്ടല്ലോ. അറേബ്യന്‍ മണ്ണില്‍ എണ്ണ ശേഖരം കണ്ടെത്തുന്നതിന്മുമ്പ് കോഴിക്കോട്ടെ തെരുവുകളില്‍ ചില്ലറ കച്ചവടവുമായി...