News
ഇന്‍ഡിഗോ പ്രതിസന്ധി; വിശദീകരണങ്ങള്‍ തള്ളി പാര്‍ലമെന്ററി സമിതി
ടിക്കറ്റ് നിരക്കിന്റെ നാലിരട്ടി തുക നഷ്ടപരിഹാരമായി നല്കാന് കേന്ദ്രസര്‍ക്കാരിനും ഇന്‍ഡിഗോയ്ക്കും നിര്‍ദേശം നല്‍കണമെന്നായിരുന്നു ഹര്‍ജിയിലെ പ്രധാന ആവശ്യം.
ന്യൂഡല്‍ഹി: അടുത്തകാലത്ത് രാജ്യവ്യാപകമായി ഉണ്ടായ ഇന്‍ഡിഗോ വിമാന സര്‍വീസ് പ്രതിസന്ധിയില്‍ കമ്പനിയുടെ വിശദീകരണങ്ങളില്‍ പാര്‍ലമെന്ററി സമിതിക്ക് അതൃപ്തി. സാങ്കേതിക തകരാറുകളും പ്രതികൂല കാലാവസ്ഥയും മൂലമാണ് സര്‍വീസുകള്‍ തടസ്സപ്പെട്ടതെന്നായിരുന്നു ഇന്‍ഡിഗോയുടെ വിശദീകരണം. എന്നാല്‍ ഇത് പര്യാപ്തമല്ലെന്ന് വിലയിരുത്തിയ സമിതി ഇന്‍ഡിഗോ സിഇഒ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെ വീണ്ടും ഹാജരാകാന്‍ വിളിച്ചുവരുത്താന്‍ സാധ്യതയുണ്ടെന്നാണ് സൂചന.
അതേസമയം ഇന്‍ഡിഗോ സര്‍വീസ് പ്രതിസന്ധി മൂലം ദുരിതമനുഭവിച്ച യാത്രക്കാര്‍ക്ക് കൂടുതല്‍ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്പര്യഹര്ജി സുപ്രീംകോടതി തള്ളി. ടിക്കറ്റ് നിരക്കിന്റെ നാലിരട്ടി തുക നഷ്ടപരിഹാരമായി നല്കാന് കേന്ദ്രസര്‍ക്കാരിനും ഇന്‍ഡിഗോയ്ക്കും നിര്‍ദേശം നല്‍കണമെന്നായിരുന്നു ഹര്‍ജിയിലെ പ്രധാന ആവശ്യം.
സമാന വിഷയം ഇതിനകം കോടതിയുടെ പരിഗണനയിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ചീഫ് ജസ്റ്റിസ് ദേവേന്ദ്രകുമാര്‍ ഉപാധ്യായയും ജസ്റ്റിസ് തുഷാര്‍ റാവു ഗെഡെയും അടങ്ങിയ ബെഞ്ച് അതില്‍ കക്ഷിചേരണമെന്നാണ് ഹര്‍ജിക്കാരോട് നിര്‍ദേശിച്ചത്. നിരവധി ഹര്‍ജികള്‍ നല്‍കുന്നതിലൂടെ എന്താണ് പ്രയോജനമെന്നും കോടതി ചോദിച്ചു.
News
വെള്ളം കോരുന്നതിനിടെ അമ്മയുടെ കയ്യില്‍നിന്ന് കുട്ടി കിണറ്റില്‍ വീണു; ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം
ഉറങ്ങുകയായിരുന്ന കുട്ടിയെ തോളിലെടുത്ത് അമ്മ വീടിനടുത്തുള്ള കിണറ്റില്‍ നിന്നും വെള്ളം കോരുമ്പോള്‍ കുട്ടി കിണറ്റിലേക്ക് വീഴുകയായിരുന്നു
ഉഡുപ്പി: കര്‍ണ്ണാടക ഉഡുപ്പിയില്‍ വെള്ളം കോരുന്നതിനിടെ അമ്മയുടെ കയ്യില്‍നിന്നു കിണറ്റിലേക്കു വീണ ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം. ഉഡുപ്പി കിന്നിമുല്‍ക്കിയിലെ കീര്‍ത്തനയാണ് മരിച്ചത്. ഉറങ്ങുകയായിരുന്ന കുട്ടിയെ തോളിലെടുത്ത് അമ്മ വീടിനടുത്തുള്ള കിണറ്റില്‍ നിന്നും വെള്ളം കോരുമ്പോള്‍ കുട്ടി കിണറ്റിലേക്ക് വീഴുകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഉടനെ അമ്മ കയറുപയോഗിച്ച് കിണറ്റിലിറങ്ങി കുട്ടിയെ പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല.
തുടര്‍ന്ന് പ്രദേശവാസികളുടെ സഹായത്തോടെ ഉടനെ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഉഡുപ്പി ടൗണ്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ ഉഡുപ്പി ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
kerala
ജിദ്ദ–കരിപ്പൂർ വിമാനം തകരാറിനെ തുടർന്ന് നെടുമ്പാശ്ശേരിയിൽ അടിയന്തിര ലാൻഡിങ്
രാവിലെ 9.10ന് കരിപ്പൂരിൽ എത്തേണ്ടിയിരുന്ന വിമാനത്തിലാണ് തകരാർ കണ്ടെത്തിയത്.
ജിദ്ദയിൽ നിന്നു കരിപ്പൂരിലേക്കെത്തേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് കൊച്ചി നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തിരമായി ഇറക്കി. രാവിലെ 9.10ന് കരിപ്പൂരിൽ എത്തേണ്ടിയിരുന്ന വിമാനത്തിലാണ് തകരാർ കണ്ടെത്തിയത്.
വിമാനത്തിൽ 160 യാത്രക്കാരുണ്ടായിരുന്നു. ലാൻഡിങ് സമയത്ത് വിമാനത്തിന്റെ ടയറുകൾ പൊട്ടുകയും ലാൻഡിങ് ഗിയറിന് തകരാർ സംഭവിക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. യാത്രക്കാർ തലനാരിഴയ്ക്കാണ് വലിയ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്.
തകരാർ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് സിയാൽ അധികൃതർ വ്യക്തമാക്കി. വിമാനത്തെ സുരക്ഷിതമായി യാത്ര തുടരാൻ സാധിക്കാത്ത സാഹചര്യമുണ്ടായാൽ യാത്രക്കാരെ റോഡ് മാർഗം കരിപ്പൂരിലേക്കെത്തിക്കാനുള്ള ക്രമീകരണങ്ങൾ ഒരുക്കുമെന്നും അധികൃതർ അറിയിച്ചു.
News
വിമാനത്തിന്റെ ടയര്‍ പൊട്ടി; നെടുമ്പാശേരിയില്‍ അടിയന്തര ലാന്‍ഡിങ്; ദുരന്തം ഒഴിവായി
സമയബന്ധിതമായ തീരുമാനവും സുരക്ഷാ നടപടികളും മൂലം വലിയ ദുരന്തമാണ് ഒഴിവായത്.
കൊച്ചി: 160 യാത്രക്കാരുമായി കരിപ്പൂരിലേക്കു പോകുകയായിരുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് നെടുമ്പാശേരിയില്‍ അടിയന്തര ലാന്‍ഡിങ് നടത്തേണ്ടിവന്നു. ജിദ്ദയില്‍ നിന്ന് കരിപ്പൂരില്‍ ഇറങ്ങേണ്ടിയിരുന്ന ഐഎക്സ്-398 നമ്പര്‍ വിമാനമാണ് സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി വഴിതിരിച്ചുവിട്ട് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയത്.
വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറില്‍ സാങ്കേതിക തകരാര്‍ ഉണ്ടായതായി പൈലറ്റുകള്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്നാണ് അടിയന്തര ലാന്‍ഡിങ് തീരുമാനിച്ചത്.
കൊച്ചി വിമാനത്താവളത്തില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്ത ശേഷം നടത്തിയ പരിശോധനയിലാണ് വിമാനത്തിന്റെ ടയറുകള്‍ പൊട്ടിത്തെറിച്ചതായി കണ്ടെത്തിയത്. വിമാനത്തിലുണ്ടായിരുന്ന 160 യാത്രക്കാരും മുഴുവന്‍ ജീവനക്കാരും സുരക്ഷിതരാണെന്ന് സിയാല്‍ (കൊച്ചി വിമാനത്താവള അതോറിറ്റി) അറിയിച്ചു. ലാന്‍ഡിങ് സമയത്ത് യാതൊരു അപകടവും ഉണ്ടായിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
സമയബന്ധിതമായ തീരുമാനവും സുരക്ഷാ നടപടികളും മൂലം വലിയ ദുരന്തമാണ് ഒഴിവായത്. സംഭവത്തെ തുടര്‍ന്ന് വിമാനത്തിന്റെ സാങ്കേതിക പരിശോധനയും തുടര്‍നടപടികളും പുരോഗമിക്കുകയാണ്.
-
kerala3 days agoമതസഹോദര്യത്തിന്റെ പേരില്‍ ക്ഷേത്ര നടയിലുള്ള ബാങ്ക് വിളി തടയണം, അടുത്ത വര്‍ഷം മുതല്‍ പച്ചപ്പള്ളിയും പാടില്ല -കെ.പി.ശശികല
-
india3 days agoബിഹാറില്‍ നിയമന ഉത്തരവ് കൈമാറുന്നതിനിടെ വനിത ഡോക്ടറുടെ നിഖാബ് വലിച്ചുമാറ്റി നിതീഷ് കുമാര്‍
-
kerala2 days ago14 ജില്ലകളിലും തദ്ദേശ അംഗങ്ങളുമായി മുവായിരവും കടന്ന് മുസ്ലിം ലീഗ്
-
kerala2 days agoരാഷ്ട്രപിതാവിന്റെ ഘാതകര്‍ ഗാന്ധിജിയുടെ പേരിനെയും ഓര്‍മകളെയും ഭയക്കുന്നു; കേന്ദ്ര സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ്
-
kerala3 days agoകുതിച്ചുയര്‍ന്ന് സ്വര്‍ണവില; ഒരുലക്ഷമാകാന്‍ വെറും 720 രൂപ മാത്രം
-
india3 days agoമെസ്സിയുടെ ഇന്ത്യാ പര്യടനത്തിന് കൊടിയിറക്കം; മോദിയുമായുള്ള കൂടിക്കാഴ്ച നടന്നില്ല
-
kerala3 days agoഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രം ഞങ്ങളുടെ വർത്തമാനകാലത്തിന്റെ കണ്ണാടിയാണ്: പലസ്തീൻ അംബാസഡർ
-
GULF2 days agoഇടതുപക്ഷത്തിന്റെ തെരെഞ്ഞെടുപ്പ് തോൽവി; മതേതര മനസ്സുകളെ മുറിവേൽപ്പിച്ചതിനുള്ള തിരിച്ചടി
