Connect with us

kerala

വയനാട് വന്യജീവി സങ്കേതത്തില്‍ തീപിടുത്തം; തീ നിയന്ത്രണവിധേയമായത് നാലു മണിക്കൂറിന് ശേഷം

വേനല്‍ കനത്തതോടെ അടിക്കാട്, മരങ്ങള്‍, മുള എന്നിവ ഉണങ്ങിയതിനാല്‍ തീ വളരെ വേഗത്തില്‍ പടര്‍ന്നു

Published

on

കല്‍പറ്റ: വയനാട് വന്യജീവി സങ്കേതത്തില്‍ തീപിടിത്തം. ബത്തേരി റേഞ്ചിലെ ഓടപ്പള്ളി വനമേഖലയിലാണ് തീപിടുത്തമുണ്ടായത്. വനംവകുപ്പും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് നാലു മണിക്കൂര്‍ നടത്തിയ ശ്രമത്തിനൊടുവില്‍ തീ നിയന്ത്രണവിധേയമാക്കി.

ശനിയാഴ്ച ഉച്ചക്ക് ഒന്നോടെയാണ് തീപിടുത്തമുണ്ടായത്. നായ്ക്കട്ടി ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയിലാണ് ആദ്യം തീ പടര്‍ന്നതായി ശ്രദ്ധയില്‍പെട്ടത്. വേനല്‍ കനത്തതോടെ അടിക്കാട്, മരങ്ങള്‍, മുള എന്നിവ ഉണങ്ങിയതിനാല്‍ തീ വളരെ വേഗത്തില്‍ പടര്‍ന്നു പിടിക്കുകയായിരുന്നു. ഉടന്‍തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അഗ്‌നിശമനസേനയെ വിവരമറിയിച്ചു.

kerala

മലങ്കര ഡാമില്‍ രണ്ടു ഷട്ടറുകള്‍ കൂടി തുറന്നു; ജാഗ്രതാ നിര്‍ദേശം

ജലനിരപ്പ് ഉയര്‍ന്നതോടെ മലങ്കര ഡാമിന്റെ രണ്ടു ഷട്ടറുകള്‍ കൂടി തുറന്നു. ഇതോടെ ഇതുവരെ തുറന്ന ഷട്ടറുകളുടെ എണ്ണം നാലായി.

Published

on

കൊച്ചി: ജലനിരപ്പ് ഉയര്‍ന്നതോടെ മലങ്കര ഡാമിന്റെ രണ്ടു ഷട്ടറുകള്‍ കൂടി തുറന്നു. ഇതോടെ ഇതുവരെ തുറന്ന ഷട്ടറുകളുടെ എണ്ണം നാലായി. ഇന്ന് തുറന്ന രണ്ടു ഷട്ടറുകള്‍ 50 സെന്റി മീറ്റര്‍ വീതവും നേരത്തെ തുറന്നവ 20 സെന്റിമീറ്റര്‍ വീതവുമാണ് ഉയര്‍ത്തിയിട്ടുള്ളത്. ഇതേത്തുടര്‍ന്ന് തൊടുപുഴ, മൂവാറ്റുപുഴ ആറുകളില്‍ ജലനിരപ്പ് ഉയര്‍ന്നു. ആവശ്യമെങ്കില്‍ കൂടുതല്‍ വെള്ളം പുറത്തേക്ക് ഒഴുക്കുമെന്നും ആറിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. തീവ്രമഴ കണക്കിലെടുത്ത് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. മറ്റ് ജില്ലകളില്‍ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Continue Reading

kerala

അർധരാത്രിയില്‍ ജെസിബിയുമായെത്തി വീടിന്‍റെ മതിലും ഗേറ്റും തകർത്ത് സിപിഎം സംഘം; കൂത്തുപറമ്പ് പൊലീസില്‍ പരാതി

കണ്ണൂര്‍ മാങ്ങാട്ടിടം കുളിക്കടവിലെ തഫ്‌സീല മന്‍സിലില്‍ പി.കെ. ഹാജിറയുടെ വീട്ടുമതിലും ഗേറ്റും തകര്‍ത്തതായാണ് പരാതി.

Published

on

റോഡിന് ഉദ്ദേശിച്ച അത്ര സ്ഥലം കൊടുത്തില്ല എന്നാരോപിച്ച് അര്‍ധരാത്രി മണ്ണുമാന്തി യന്ത്രവുമായി എത്തി വീട്ടുമതിലും ഗേറ്റും സിപിഎം പ്രവര്‍ത്തകര്‍ തകര്‍ത്തതായി പരാതി. കണ്ണൂര്‍ മാങ്ങാട്ടിടം കുളിക്കടവിലെ തഫ്‌സീല മന്‍സിലില്‍ പി.കെ. ഹാജിറയുടെ വീട്ടുമതിലും ഗേറ്റും തകര്‍ത്തതായാണ് പരാതി. കൂത്തുപറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മട്ടന്നൂര്‍ മുനിസിപ്പാലിറ്റിയും മാങ്ങാട്ടിടം പഞ്ചായത്തും തമ്മില്‍ ബന്ധിപ്പിക്കുന്ന കുളിക്കടവില്‍ പുതിയ പാലം നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി ഹാജിറയുടെ വീടിന്റെ മുന്‍വശത്ത് റോഡ് നവീകരിക്കുന്നുണ്ട്. ആവശ്യമായ സ്ഥലം റോഡിന് വിട്ടുനല്‍കിയാണ് വീട്ടുമതില്‍ നിര്‍മ്മിച്ചത്. എന്നാല്‍ വീണ്ടും സ്ഥലം വിട്ട് തരണമെന്ന് ആവശ്യമുയര്‍ന്നപ്പോള്‍ വേണ്ടത്ര സ്ഥലം ഉള്ളപ്പോള്‍ പുതുതായി നിര്‍മ്മിച്ച മതിലും ഗേറ്റും പൊളിച്ച് മാറ്റാന്‍ കഴിയില്ല എന്ന് ഇവര്‍ വ്യക്തമാക്കി.

ഇതേത്തുടര്‍ന്ന് ഒരാഴ്ച മുമ്പ് ഒരു സംഘം സിപിഎം പ്രവര്‍ത്തകര്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സിപിഎം സംഘം മതില്‍ പൊളിച്ചതെന്ന് ഹാജിറ പറയുന്നു.

ചൊവ്വാഴ്ച അര്‍ധരാത്രി 12.45-ഓടെയാണ് വീട്ടുമതിലും ഗേറ്റും തകര്‍ത്തത്. തുടര്‍ന്ന് കൂത്തുപറമ്പ് പൊലീസ് സ്റ്റേഷനില്‍ ഹാജിറ പരാതി നല്‍കി. മതില്‍ പൊളിക്കുന്ന സമയത്ത് വീട്ടിലുള്ളവര്‍ പുറത്ത് ഇറങ്ങാതിരിക്കാന്‍ വീടിന് മുന്നിലെ ഗ്രില്‍ വാതില്‍ പൂട്ടിയതായും ആക്ഷേപമുണ്ട്. ശബ്ദം കേട്ട് പുറത്തിറങ്ങാന്‍ നോക്കിയപ്പോള്‍ മണ്ണുമാന്തി യന്ത്രവുമായി സംഘം രക്ഷപ്പെട്ടു. ഏറെ പണിപ്പെട്ട് ഗ്രില്‍സ് തുറന്നതിനു ശേഷമാണ് മതിലും ഗേറ്റും തകര്‍ന്നുവീണതായി കണ്ടത്. അതിക്രമത്തില്‍ ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു.

Continue Reading

kerala

ഐ.ടി പാര്‍ക്കുകളില്‍ മദ്യശാല തുടങ്ങുന്നതിന് നിയമസഭയുടെ അംഗീകാരം; നീക്കം പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് മറികടന്ന്

എല്ലാവര്‍ക്കും ലൈസന്‍സ് നല്‍കിയാല്‍ കേരളത്തില്‍ മദ്യം ഒഴുകും എന്നുള്ളതായിരുന്നു പ്രതിപക്ഷത്തിന്റെ പ്രധാനവിമര്‍ശനം.

Published

on

ഐ.ടി പാര്‍ക്കുകളില്‍ മദ്യശാല തുടങ്ങുന്നതിനുള്ള നിര്‍ദേശങ്ങള്‍ക്ക് നിയമസഭാ സമിതിയുടെ അംഗീകാരം. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന് ശേഷം നടപടികള്‍ ആരംഭിക്കും. പ്രതിപക്ഷ എം.എല്‍.എമാരുടെ എതിര്‍പ്പ് മറികടന്നാണ് സര്‍ക്കാര്‍ നീക്കം.

ഐ.ടി പാര്‍ക്കുകളില്‍ മദ്യവില്പനയ്ക്ക് അനുമതി നല്‍കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ നേരത്തെ എടുത്ത തീരുമാനമാണ്. പ്രതിപക്ഷത്ത് നിന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കെ.ബാബുവുമാണ് എതിര്‍പ്പ് ഉന്നയിച്ചത്. ടെക്നോപാര്‍ക്ക് അടക്കമുള്ള വിവിധ സ്ഥാപനങ്ങളിലും വിവിധ കമ്പനികള്‍ ഉണ്ട്.

എല്ലാവര്‍ക്കും ലൈസന്‍സ് നല്‍കിയാല്‍ കേരളത്തില്‍ മദ്യം ഒഴുകും എന്നുള്ളതായിരുന്നു പ്രതിപക്ഷത്തിന്റെ പ്രധാനവിമര്‍ശനം. ഇതിന്റെ പശ്ചാതലത്തിലാണ് വിഷയം സബ്ജക്ട് കമ്മിറ്റിക്ക് വിട്ടത്. കമ്മിറ്റി വിശദമായി ചര്‍ച്ച ചെയ്തു. പ്രതിപക്ഷ വിമര്‍ശനം മറികടന്നാണ് ഇപ്പോള്‍ തീരുമാനം എടുത്തിരിക്കുന്നത്.  ഐ.ടി പാര്‍ക്ക് നേരിട്ടോ പ്രമോട്ടര്‍ പറയുന്ന കമ്പനിക്കോ നടത്തിപ്പ് അവകാശം നല്‍കും.

Continue Reading

Trending