india
ബി.ജെ.പി നേതാവിന്റെ മകന്റെ പീഡനത്തിനിരയായ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു
ഉറക്കഗുളികകളും എലിവിഷവും കഴിച്ച യുവതിയെ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഭോപ്പാല്‍: മധ്യപ്രദേശിലെ ശിവപുരിയില്‍ ബി.ജെ.പി നേതാവും നഗരസഭാധ്യക്ഷയുമായ ഗായത്രി ശര്‍മ്മയുടെ മകന് രജത് ശര്‍മ്മയുടെ പീഡനത്തിനിരയായ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഉറക്കഗുളികകളും എലിവിഷവും കഴിച്ച യുവതിയെ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ഏഴ് മാസമായി ഗായത്രി ശര്‍മ്മ, ഭര്‍ത്താവ് സഞ്ജയ് ശര്‍മ്മ, മകന് രജത് ശര്‍മ്മ എന്നിവര്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് വ്യക്തമാക്കുന്ന ആറ് പേജുള്ള ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെത്തി. ഏപ്രില്‍ 14ന് രജത് ശര്‍മ്മയ്ക്കെതിരെ കോട്വാലി പൊലീസ് സ്റ്റേഷനില്‍ യുവതി പരാതി നല്‍കിയിരുന്നു. ബലാത്സംഗം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി ഏപ്രില്‍ 30ന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തെങ്കിലും ഒരു മാസത്തിന് ശേഷം ഹൈക്കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചു.
ആത്മഹത്യാക്കുറിപ്പില്‍, രജത് ശര്‍മ്മയുമായുള്ള ബന്ധത്തെക്കുറിച്ച് കുടുംബത്തിന് അറിയാമായിരുന്നുവെന്നും വിവാഹത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാമെന്ന് ഗായത്രി ശര്‍മ്മ നേരത്തെ അറിയിച്ചിരുന്നുവെന്നും യുവതി പറയുന്നു. എന്നാല്‍ പിന്നീട് മറ്റൊരു വിവാഹവുമായി മുന്നോട്ട് പോയെന്നും ഇതിനെ ചോദ്യം ചെയ്തപ്പോള്‍ ഭീഷണിപ്പെടുത്തിയെന്നുമാണ് ആരോപണം.
ഏപ്രില്‍ 14ന് പൊലീസ് സ്റ്റേഷനില്‍ അഞ്ച് മണിക്കൂര്‍ കാത്തിരുന്നിട്ടും പരാതി സ്വീകരിച്ചില്ലെന്നും അതേ ദിവസം തന്നെ രജത് ശര്‍മ്മയുടെ വിവാഹനിശ്ചയം നടന്നുവെന്നും കുറിപ്പില്‍ പറയുന്നു. കേസായതോടെ രാഷ്ട്രീയ സ്വാധീനവും പൊലീസും ഉപയോഗിച്ച് പിന്മാറാന് സമ്മര്‍ദ്ദം ചെലുത്തിയതായും കേസ് പിന്‍വലിച്ചാല്‍ 50 ലക്ഷം രൂപ നല്‍കാമെന്ന് വാഗ്ദാനം ചെയ്തതായും യുവതി ആരോപിച്ചു. നിരന്തരമായ അപമാനവും ഭീഷണിയും തന്നെ മാനസികമായി തകര്‍ത്തുവെന്നും കുറിപ്പില്‍ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി മോഹന്‍ യാദവ്, കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ എന്നിവര്‍ ഇടപെട്ട് നീതി നല്‍കണമെന്ന് യുവതി അഭ്യര്‍ത്ഥിച്ചു.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) സെക്ഷന്‍ 69 പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കുറ്റപത്രം സമര്‍പ്പിച്ചതായും ശിവപുരി പൊലീസ് സൂപ്രണ്ട് അമന് സിംഗ് റാത്തോഡ് അറിയിച്ചു. കേസ് കോടതിയുടെ പരിഗണനയിലാണെന്നും ആരോഗ്യനില മെച്ചപ്പെട്ടതിന് ശേഷം യുവതിയുടെ മൊഴി രേഖപ്പെടുത്തി തുടര്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
india
വളര്‍ത്തുനായയുടെ ഗുരുതര രോഗത്തില്‍ മനംനൊന്ത് രണ്ട് സഹോദരിമാര്‍ ജീവനൊടുക്കി
ഉത്തര്‍പ്രദേശിലെ ലഖ്നൗവിലാണ് ദാരുണമായ സംഭവം. സഹോദരിമാരായ രാധാ സിങ് (24), ജിയാ സിങ് (22) എന്നിവരാണ് ഫിനൈല്‍ കുടിച്ച് ജീവനൊടുക്കിയത്.
ലഖ്നൗ: വളര്‍ത്തുനായയ്ക്ക് ഗുരുതര രോഗം ബാധിച്ച് അവശനിലയിലായതിനെ തുടര്‍ന്ന് മനംനൊന്ത് ഒരു കുടുംബത്തിലെ രണ്ട് യുവതികള്‍ ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ ലഖ്നൗവിലാണ് ദാരുണമായ സംഭവം. സഹോദരിമാരായ രാധാ സിങ് (24), ജിയാ സിങ് (22) എന്നിവരാണ് ഫിനൈല്‍ കുടിച്ച് ജീവനൊടുക്കിയത്. ഇരുവര്‍ക്കും വിഷാദരോഗം ഉണ്ടായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
ലഖ്നൗവിലെ ദൗദ് മേഖലയില്‍ ബുധനാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. 2014 മുതല്‍ ഇരുവരും ചില മാനസികാരോഗ്യ പ്രശ്നങ്ങള്‍ക്ക് ചികിത്സ തേടിയിരുന്നതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
വളര്‍ത്തുനായയുടെ രോഗം ഭേദമാക്കാന്‍ വിവിധ സ്ഥലങ്ങളില്‍ ചികിത്സ നല്‍കിയിരുന്നുവെങ്കിലും ആരോഗ്യനില മെച്ചപ്പെട്ടിരുന്നില്ല. നായ മരണവെപ്രാളം കാണിക്കുകയും വേദനയോടെ ഞെരങ്ങുകയും ചെയ്യുന്നത് ദിവസങ്ങളോളം കണ്ടതോടെ സഹോദരിമാര്‍ കടുത്ത വിഷാദത്തിലായിരുന്നുവെന്ന് കുടുംബാംഗങ്ങളും പൊലീസും പറഞ്ഞു.
ബുധനാഴ്ച രാവിലെ അമ്മ ഗുലാബ് ദേവി ഇരുവരെയും സാധനങ്ങള്‍ വാങ്ങാന്‍ കടയിലേക്ക് അയച്ചിരുന്നു. മടങ്ങിയെത്തിയ ശേഷം തങ്ങള്‍ ഫിനൈല്‍ കുടിച്ചതായി അവര്‍ അമ്മയോട് പറഞ്ഞു. ഉടന്‍ ഗുലാബ് ദേവിയും മകനും ചേര്‍ന്ന് ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും, എത്തിക്കുമ്പോള്‍ തന്നെ ആരോഗ്യനില അതീവ ഗുരുതരമായിരുന്നു. അടിയന്തര ചികിത്സയ്ക്കിടെയാണ് രണ്ട് പേരുടെയും മരണം സംഭവിച്ചത്.
india
നാഗൂർ ഹനീഫ മതസൗഹാർദ്ദത്തിന്റെയും എല്ലാവരെയും ഉൾക്കൊള്ളുന്ന രാഷ്ട്രീയത്തിന്റെയും മാതൃക: എം.കെ. സ്റ്റാലിൻ
നാഗൂർ ഹനീഫയുടെ നൂറാം ജന്മവാർഷികാഘോഷ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ചെന്നൈ: ഗായകൻ നാഗൂർ ഹനീഫ മതസൗഹാർദ്ദത്തിന്റെയും എല്ലാവരെയും ഉൾക്കൊള്ളുന്ന രാഷ്ട്രീയത്തിന്റെയും ഉത്തമ മാതൃകയാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പറഞ്ഞു. ഹനീഫയുടെ ഗാനങ്ങളെ ഒരു സമുദായത്തിന്റെ പരിധിയിൽ ഒതുക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നാഗൂർ ഹനീഫയുടെ നൂറാം ജന്മവാർഷികാഘോഷ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
‘ഹനീഫയെ ഒരു സമുദായത്തിന്റെ ആളായി കാണാൻ ഒരിക്കലും കഴിയില്ല. അദ്ദേഹം ഈ സംസ്ഥാനത്തിന്റെ മൊത്തം സ്വത്താണ്. അദ്ദേഹത്തിന്റെ ശബ്ദം എല്ലാ മതവിഭാഗങ്ങളിലെയും ജനങ്ങളിലേക്കെത്തി. പൊതുജനങ്ങളെ ഒന്നിപ്പിക്കുന്ന ശക്തിയായിരുന്നു ഹനീഫ. ഇന്നും അദ്ദേഹത്തിന്റെ ഗാനങ്ങൾ ജാതിമതഭേദമില്ലാതെ മനുഷ്യ മനസ്സുകളിൽ ജീവിക്കുന്നു,’ സ്റ്റാലിൻ പറഞ്ഞു.
നാഗൂർ ഹനീഫ ഡി.എം.കെ.യുടെ ന്യൂനപക്ഷ മുഖവും മുൻ മുഖ്യമന്ത്രി കരുണാനിധിയുടെ ഉറ്റ സുഹൃത്തുമായിരുന്നുവെന്നും സ്റ്റാലിൻ അനുസ്മരിച്ചു. സംസ്കാരം, കല, രാഷ്ട്രീയം എന്നിവ ചേർന്ന് സാമൂഹ്യ നീതി, സമത്വം, മതസൗഹാർദ്ദം എന്നിവക്ക് എങ്ങനെ സഹായകമാകാമെന്ന് ഹനീഫയുടെ ദ്രാവിഡ മുന്നേറ്റവുമായുള്ള ബന്ധം വ്യക്തമാക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ചെറുപ്പം മുതൽ തന്നെ ദ്രാവിഡ മുന്നേറ്റവുമായി സഹകരിച്ച ഹനീഫ, ജീവിതാവസാനം വരെ അതിനോടുള്ള തന്റെ അർപ്പണം തുടർന്നുവെന്ന് സ്റ്റാലിൻ പറഞ്ഞു. തമിഴ്നാടിന്റെ രാഷ്ട്രീയ പാരമ്പര്യം എക്കാലവും മതപരമായ വേർതിരിവുകൾക്ക് എതിരായിരുന്നുവെന്നും, അതേ നിലപാടാണ് ഹനീഫ തന്റെ ജീവിതമുഴുവൻ പിന്തുടർന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
india
ഛത്തീസ്ഗഡില്‍ ഷോപ്പിങ് മാളിലെ ക്രിസ്മസ് അലങ്കാരങ്ങളും രൂപങ്ങളും തകര്‍ത്ത് തീവ്ര ഹിന്ദുത്വ സംഘടന
സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ഛത്തീസ്ഗഡില്‍ ഷോപ്പിങ് മാളിലെ ക്രിസ്മസ് അലങ്കാരങ്ങളും രൂപങ്ങളും തകര്‍ത്ത് തീവ്ര ഹിന്ദുത്വ സംഘടന. ആയുധങ്ങളുമായി എത്തിയ സര്‍വ ഹിന്ദു സാമാജ് എന്ന തീവ്ര ഹിന്ദുത്വ സംഘടനയുടെ പ്രവര്‍ത്തകരാണ് അടിച്ചുതകര്‍ത്തത്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഡിസംബര്‍ 24നായിരുന്നു സംഭവം. മതപരിവര്‍ത്തനം ആരോപിച്ച് സര്‍വ ഹിന്ദു സമാജ് പ്രഖ്യാപിച്ച ‘ഛത്തീസ്ഗഡ് ബന്ദ്’ പുരോഗമിക്കുന്നതിനിടെയാണ് സംഘടനയുടെ പ്രവര്‍ത്തകര്‍ മാളില്‍ അക്രമം അഴിച്ചുവിട്ടത്. നൂറോളം പേരുള്ള സംഘം മാളിലെ ക്രിസ്മസ് അലങ്കാരങ്ങളും സാന്റയുടെ രൂപവുമെല്ലാം അടിച്ചുതകര്‍ത്തു.
ക്രൈസ്തവ മിഷനറിമാര്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നു എന്നാരോപിച്ചാണ് ഹിന്ദുത്വ സംഘടന ബന്ദിന് ആഹ്വാനം ചെയ്തത്. ഉത്തരേന്ത്യയില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് നേരെയും അലങ്കാരങ്ങള്‍ക്ക് നേരെയും നിരവധി ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഒഡീഷയില്‍ സാന്താക്ലോസിന്റെ തൊപ്പിയും മറ്റും വില്‍ക്കുകയായിരുന്ന വഴിയോരക്കച്ചവടക്കാരെ ഒരു സംഘം ഭീഷണിപ്പെടുത്തിയിരുന്നു. ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്നും ഇവിടെ ക്രിസ്ത്യന്‍ വസ്തുക്കള്‍ വില്ക്കാന് അനുവദിക്കില്ലെന്നും പറഞ്ഞായിരുന്നു ഭീഷണി.
ഡല്‍ഹി ലജ്പത് നഗര്‍ മാര്‍ക്കറ്റില്‍ സാന്താക്ലോസിന്റെ തൊപ്പിയണിഞ്ഞെത്തിയ സ്ത്രീകളെ ബജറംഗ്ദള് പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയും ചെയ്തിരുന്നു.
-
kerala3 days agoകൊച്ചി നഗരസഭ മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് പ്രതിനിധികളെ പ്രഖ്യാപിച്ചു
-
kerala2 days agoമാന്യമായ കരോള്‍ അല്ലെങ്കില്‍ അടി കിട്ടും; കരോള്‍ കുട്ടികളെ ആക്രമിച്ചതില്‍ വിചിത്ര വാദവുമായി ബി.ജെ.പി നേതാവ് ഷോണ്‍ ജോര്‍ജ്
-
News2 days agoഗസ്സയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇസ്രാഈല്‍ വെടിവെപ്പ്: 24 മണിക്കൂറിനിടെ 12 പേര് കൊല്ലപ്പെട്ടു
-
News1 day agoചരിത്ര റണ്‍ ചേസില്‍ കര്‍ണാടകക്ക് അവിസ്മരണീയ ജയം
-
News3 days agoയുപി സര്‍ക്കാരിന് തിരിച്ചടി; അഖ്ലാഖ് വധത്തിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കണമെന്ന അപേക്ഷ തള്ളി കോടതി
-
kerala3 days agoഡിഐജി വിനോദ് കുമാറിന് ഒടുവില്‍ സസ്പെന്ഷന്
-
kerala14 hours agoഉന്നാംപാറയിൽ ബന്ധുവിന്റെ എയർഗൺ വെടിയേറ്റ് യുവാവിന് പരിക്ക്
-
kerala3 days agoചന്ദ്രിക വാര്‍ഷിക കാമ്പയിന് ജനുവരി ഒന്നു മുതല്‍ 15 വരെ
