Connect with us

Sports

വാംഖഡെ വാര്‍

ഇന്ത്യന്‍ ക്രിക്കറ്റിന് സുവര്‍ണ സ്മരണകള്‍ സമ്മാനിച്ചിട്ടുളള വലിയ വേദിയില്‍ ഇന്ത്യക്കിന്ന് ടി-20 ലോകകപ്പ് സെമി ഫൈനല്‍.

Published

on

മുംബൈ: 2011 ല്‍ ഇന്ത്യക്ക് ഏകദിന ലോകകപ്പ് സമ്മാനിച്ച വേദിയാണ് വാംഖഡെ… ഓര്‍മയില്ലേ ശ്രീലങ്കക്കെതിരെ മഹേന്ദ്രസിംഗ് ധോണി പായിച്ച ഹെലികോപ്ടര്‍ സിക്സറും സച്ചിന്‍ ടെണ്ടുല്‍ക്കറെ തോളിലേറ്റി നടന്ന വിരാത് കോലിയെയുമെല്ലാം… ഇന്ത്യന്‍ ക്രിക്കറ്റിന് സുവര്‍ണ സ്മരണകള്‍ സമ്മാനിച്ചിട്ടുളള വലിയ വേദിയില്‍ ഇന്ത്യക്കിന്ന് ടി-20 ലോകകപ്പ് സെമി ഫൈനല്‍. പ്രതിയോഗികള്‍ മുന്‍ ചാമ്പ്യന്മാരായ ഇംഗ്ലണ്ട്. വലിയ സ്‌ക്കോര്‍ പിറക്കുന്ന വേദിയില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ വെടിയുതിര്‍ക്കുമെന്നതാണ് പ്രതീക്ഷ. ഇംഗ്ലീഷ് നിരയില്‍ കരുത്തരായ സ്പിന്നര്‍മാര്‍ പന്തെറിയുമ്പോള്‍ അതിനെ ജാഗ്രതയോടെ നേരിടാത്തപക്ഷം തിരിച്ചടിയുമുണ്ടാവും.

ഇംഗ്ലണ്ട് മോശം തുടക്കത്തിന് ശേഷം പതിയെ ഫോമിലേക്ക് തിരികെയെത്തിയവരാണ്. സൂപ്പര്‍ എട്ടിലെ എല്ലാ മല്‍സരവും ജയിച്ചവര്‍. നായകന്‍ ഹാരി ബ്രുക്കാണ് ഫോമില്‍ കളിക്കുന്നയാള്‍. പാക്കിസ്താനെതിരെ നേടിയ സെഞ്ച്വറിയാണ് അദ്ദേഹത്തിനുളള ആത്മവിശ്വാസം. അനുഭവ സമ്പന്നരില്‍ ജോസ് ബട്ലര്‍ക്ക് ഇത് വരെ ഫോം തെളിയിക്കാനായിട്ടില്ല. പക്ഷേ ഇന്ത്യക്കെതിരെ മെച്ചപ്പെട്ട റെക്കോര്‍ഡാണ് ബട്ലര്‍ക്ക്. ബാറ്റിംഗില്‍ വില്‍ ജാക്സ് അവസരോചിതം പെര്‍ഫോം ചെയ്യുമ്പോള്‍ ടോം ബാന്‍ഡണ് നായകന്‍ തുടര്‍ച്ചയായി അവസരം നല്‍കുന്നുണ്ട്. ജേക്കബ് ബാതലിനും ആദ്യ ഇലവനില്‍ അവസരമുണ്ടാവും. ഓള്‍റൗണ്ടര്‍മാരില്‍ സാം കറന്‍, ലിയാം ഡോസണ്‍ എന്നിവര്‍ കളിക്കുമ്പോള്‍ പേസില്‍ ജോഫ്രെ ആര്‍ച്ചര്‍ക്കൊപ്പം ജാമി ഓവര്‍ടണ്‍ വരും. ആദില്‍ റഷീദ്, രേഹാന്‍ അഹമ്മദ് എന്നീ സ്പിന്നര്‍മാരും ടീമിലെത്തുമ്പോള്‍ ഇന്ത്യന്‍ ലൈനപ്പില്‍ മാറ്റങ്ങള്‍ക്ക് സാധ്യത കുറവാണ്.

കൊല്‍ക്കത്തയില്‍ വിന്‍ഡീസിനെതിരെ പുറത്തെടുത്ത മാജിക് ഇന്നിംഗ്സിലുടെ സഞ്ജു സാംസണ്‍ അഭിഷേകിനൊപ്പം ഇന്നിംഗ്സിന് തുടക്കമിടുമ്പോള്‍ ഇഷാന്‍ കിഷന്‍, സുര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബേ, അക്സര്‍ പട്ടേല്‍ എന്നിവര്‍ തുടര്‍ന്ന് വരും. വരുണ്‍ ചക്രവര്‍ത്തിയാവും പ്രധാന സ്പിന്നര്‍. പേസര്‍മാരായി ജസ്പ്രീത് ബുംറയും അര്‍ഷദിപ് സിംഗും. ടോസ് നേടിയവര്‍ ആദ്യം ബാറ്റ് ചെയ്ത് വലിയ സ്‌ക്കോര്‍ പടുത്തുയര്‍ത്താനാവും ശ്രമിക്കുക. ചെറിയ ബൗണ്ടറികളും ഫ്ളാറ്റ് ട്രാക്കുമായതിനാല്‍ ഏത് വലിയ സ്‌ക്കോറും പിന്തുടര്‍ന്ന് നേടാനാവുമെന്നത് രണ്ടാമത് ബാറ്റ് ചെയ്യുന്നവര്‍ക്കും പ്രതീക്ഷ നല്‍കുന്നതാണ്. കളി ഏഴ് മുതല്‍.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Cricket

‘ധോണിക്കും കോഹ്‌ലിക്കും രോഹിത്തിനുമുള്ള അത്രയും ആരാധകര്‍ സഞ്ജുവിനുമുണ്ട്’: പ്രശംസയുമായി ദിനേശ് കാര്‍ത്തിക്

വെസ്റ്റ് ഇന്‍ഡീസിനെതിരായ നിര്‍ണ്ണായകമായ സൂപ്പര്‍ 8 പോരാട്ടത്തില്‍ ഇന്ത്യയെ സെമി ഫൈനലിലെത്തിച്ച സഞ്ജുവിന്റെ തകര്‍പ്പന്‍ പ്രകടനത്തെ പ്രശംസിക്കുന്നതിനിടെയാണ് കാര്‍ത്തിക് ഇക്കാര്യം പറഞ്ഞത്.

Published

on

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളായ എം.എസ്. ധോണി, വിരാട് കോഹ്ലി, രോഹിത് ശര്‍മ എന്നിവര്‍ക്ക് ലഭിക്കുന്ന അതേ ജനപിന്തുണയും ആരാധക സ്‌നേഹവും മലയാളി താരം സഞ്ജു സാംസണും ലഭിക്കുന്നുണ്ടെന്ന് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്. വെസ്റ്റ് ഇന്‍ഡീസിനെതിരായ നിര്‍ണ്ണായകമായ സൂപ്പര്‍ 8 പോരാട്ടത്തില്‍ ഇന്ത്യയെ സെമി ഫൈനലിലെത്തിച്ച സഞ്ജുവിന്റെ തകര്‍പ്പന്‍ പ്രകടനത്തെ പ്രശംസിക്കുന്നതിനിടെയാണ് കാര്‍ത്തിക് ഇക്കാര്യം പറഞ്ഞത്. സഞ്ജുവിനെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഇഷ്ടപ്പെടുന്ന ക്രിക്കറ്റര്‍ എന്നാണ് കാര്‍ത്തിക് വിശേഷിപ്പിച്ചത്.

കരിയറില്‍ നിരവധി ഉയര്‍ച്ച താഴ്ചകള്‍ നേരിട്ട താരമാണ് സഞ്ജു സാംസണ്‍. വലിയ പ്രതിഭയുണ്ടായിട്ടും പ്രതീക്ഷകളുടെ അമിതഭാരം എപ്പോഴും സഞ്ജുവിനെ വേട്ടയാടിയിരുന്നു. എന്നാല്‍ കൊല്‍ക്കത്തയില്‍ ലഭിച്ച അവസരം അദ്ദേഹം കൃത്യമായി വിനിയോഗിച്ചു.

വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയ 196 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ ഒരു ഘട്ടത്തില്‍ പതറിയിരുന്നു. എന്നാല്‍ 50 പന്തില്‍ 12 ഫോറുകളും 4 സിക്സറുകളും സഹിതം പുറത്താകാതെ 97 റണ്‍സ് നേടിയ സഞ്ജു ഇന്ത്യയെ ഇയര്‍ത്തിപ്പിടിച്ചു.

ടോപ് ഓര്‍ഡറിലെ ഇടംകയ്യന്‍ ബാറ്റര്‍മാര്‍ ഓഫ് സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ മുട്ടുവിറക്കുന്നത് ഇന്ത്യയ്ക്ക് തിരിച്ചടിയായിരുന്നു. സഞ്ജുവിനെ ഓപ്പണിങ്ങിലേക്ക് കൊണ്ടുവന്നത് ഈ പ്രശ്‌നത്തിന് പരിഹാരമായെന്ന് കാര്‍ത്തിക് പറഞ്ഞു.

‘സഞ്ജുവിന്റേത് വളരെ മികച്ചൊരു കഥയാണ്. വിരാടിനെയും രോഹിത്തിനെയും ധോണിയെയും പോലെ വലിയൊരു ഫാന്‍ ഫോളോവിങ് അവനുണ്ട്,’ കാര്‍ത്തിക് കൂട്ടിച്ചേര്‍ത്തു.

 

Continue Reading

Sports

ടി-20 ലോകകപ്പില്‍ ഇന്ന് ആദ്യ സെമിഫൈനല്‍; ദക്ഷിണാഫ്രിക്കയും ന്യൂസിലന്‍ഡും നേര്‍ക്കുനേര്‍

ചാമ്പ്യന്‍ഷിപ്പില്‍ ഒരു മല്‍സരം പോലും തോല്‍ക്കാതെയാണ് ഐദന്‍ മാര്‍ക്‌റാം നയിക്കുന്ന ആഫ്രിക്കന്‍ സംഘം

Published

on

By

കൊല്‍ക്കത്ത: ടി-20 ലോകകപ്പില്‍ ഇന്ന് ആദ്യ സെമിഫൈനല്‍. ഈഡന്‍ ഗാര്‍ഡന്‍സില്‍ കരുത്തരായ ദക്ഷിണാഫ്രിക്കയും ന്യൂസിലന്‍ഡും നേര്‍ക്കുനേര്‍. ചാമ്പ്യന്‍ഷിപ്പില്‍ ഒരു മല്‍സരം പോലും തോല്‍ക്കാതെയാണ് ഐദന്‍ മാര്‍ക്‌റാം നയിക്കുന്ന ആഫ്രിക്കന്‍ സംഘം ഈഡനില്‍ ഇറങ്ങുന്നതെങ്കില്‍ മഴയില്‍ കുതിര്‍ന്നിരുന്നു കിവികളുടെ സൂപ്പര്‍ എട്ട്. പാക്കിസ്താനെതിരായ ആദ്യ മല്‍സരം മഴയില്‍ അപൂര്‍ണമായപ്പോള്‍ ഇംഗ്ലണ്ടിനെതിരായ മല്‍സരത്തില്‍ കിവികള്‍ തോല്‍ക്കുകയും ചെയ്തിരുന്നു. ശ്രീലങ്കക്കെതിരെ നേടിയ വിജയം ഉള്‍പ്പെടെ മൂന്ന് പോയിന്റായിരുന്നു അവരുടെ സമ്പാദ്യം. ഗ്രൂപ്പിലെ അവസാന സൂപ്പര്‍ എട്ട് മല്‍സരം വരെ അവര്‍ക്ക് കാത്തിരിക്കേണ്ടി വന്നിരുന്നു.

ശ്രീലങ്കയും പാക്കിസ്താനും തമ്മിലുള്ള ആ മല്‍സരത്തില്‍ പാക്കിസ്താന്‍ വന്‍ മാര്‍ജിനില്‍ ജയിച്ചിരുന്നുവെങ്കില്‍ കിവികള്‍ പുറത്താവുമായിരുന്നു. എന്നാല്‍ പാക്കിസ്താന്‍ നേരിയ മാര്‍ജിനില്‍ മാത്രം ജയിച്ചതോടെ മെച്ചപ്പെട്ട റണ്‍റേറ്റില്‍ ന്യൂസിലന്‍ഡ് സെമി ഉറപ്പിക്കുകയായിരുന്നു. കടലാസില്‍ കരു ത്തര്‍ ദക്ഷിണാഫ്രിക്കന്‍ സംഘമാണ്. എന്നാല്‍ എല്ലാ കൊമ്പന്മാരെയും വീഴ്ത്താനുളള കിവികളുടെ കരുത്ത് മുത്ത് കാണാതിരിക്കാനുമാവില്ല.

ബാറ്റിംഗില്‍ നായകന്‍ മാര്‍ക്‌റാം, ക്വിന്റണ്‍ ഡികോക്ക്, ഡി വാള്‍ഡ് ബ്രെവിസ്, ഡേവിഡ് മില്ലര്‍, കോര്‍ബിന്‍ ബോര്‍,റ്യാന്‍ റിക്കില്‍ട്ടണ്‍, ട്രിസ്റ്റണ്‍ സ്റ്റമ്പ്സ്
തുടങ്ങിയവരുടെ മികവാണ് ദക്ഷിണാഫ്രിക്കയുടെ വിലാസം. മാര്‍ക്‌റാമും ഡികോക്കും നല്ല തുടക്കം നല്‍കിയാല്‍ അതുപയോഗപ്പെടുത്താന്‍ പ്രാപ്തരാണ് പിന്നീട് വരുന്നവര്‍. മാര്‍കോ ജാന്‍സണ്‍ ഉള്‍പ്പെടെയുള്ള ഓള്‍ റൗണ്ടര്‍മാര്‍ വാലറ്റ ബാറ്റിംഗിന് കരുത്ത് പകരുന്നവരാണ്. പേസ് നിരയില്‍ അനുഭവ സമ്പന്നരായ കാഗിസോ റബാദ, ലുന്‍ഗി എന്‍ഗിടി എന്നിവരുമുണ്ട്. ജോര്‍ജ് ലിന്‍ഡേ, കേശവ് മഹാരാജ് എന്നിവരുടെ സ്പിന്നും ദക്ഷിണാഫ്രിക്ക ഉ
പയോഗപ്പെടുത്തുമ്പോള്‍ വലിയ സ്‌കോര്‍ സ്വന്തമാക്കുകയെന്നത് കിവികള്‍ക്ക് എളുപ്പമാവില്ല. കിവികള്‍ക്കും നല്ല ബാറ്റിംഗ് കരുത്തുണ്ട്. ടിം സൈഫര്‍ട്ട്, രചിന്‍ രവീന്ദ്ര, ഗ്ലെന്‍ ഫിലിപ്‌സ്, ഡാരല്‍ മിച്ചല്‍, മാര്‍ക് ചാപ്മാന്‍, ഫിന്‍ അലന്‍ എന്നിവരെല്ലാം വേഗ ബാറ്റര്‍മാരാണ്. പക്ഷേ ലോകകപ്പില്‍ ഇവര്‍ക്കാര്‍ക്കും ഇത് വരെ വലിയ വ്യക്തിഗത സ്‌ക്കോര്‍ സ്വന്തമാക്കാനായിട്ടില്ല. പരുക്കും ടീമിനെ അലട്ടുന്നുണ്ട്. ഈഡന്‍ സ്പിന്നിനെ തുണക്കുമെന്ന് വ്യ ക്തമായതിനാല്‍ നായകനും പ്രധാന സ്പിന്നറുമായ മിച്ചല്‍ സാന്ററുടെ ഓള്‍റൗണ്ട് പ്രകടനം പ്രധാനമാണ്. മാറ്റ് ഹെന്‍ട്രി, ലോക്കി ഫെര്‍ഗൂസണ്‍ എന്നി പേസര്‍മാരുടെ റോളും പ്രധാനമാണ്.

Continue Reading

News

റൊണാൾഡോയ്ക്ക് പരിക്ക്; ആരാധകർ ആശങ്കയിൽ

ലോകകപ്പ് അടുത്തുനില്‍ക്കേ ഉണ്ടായ പരിക്ക് പോര്‍ച്ചുഗല്‍ ടീമിന് ആശങ്കയുണ്ടാക്കുന്നതാണ്.

Published

on

By

റിയാദ്: പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പരിക്കേറ്റതായി ക്ലബ്ബ് സ്ഥിരീകരിച്ചു. സൗദി പ്രോ ലീഗില്‍ അല്‍ ഫയ്ഹക്കെതിരായ മത്സരത്തിനിടെയാണ് അല്‍ നസര്‍ താരമായ റൊണാള്‍ഡോയ്ക്ക് പരിക്കേറ്റത്.

മത്സരത്തിന്റെ 81-ാം മിനിറ്റില്‍ താരത്തെ കളത്തില്‍ നിന്ന് പിന്‍വലിച്ചിരുന്നു. തുടയ്ക്ക് പരിക്കേറ്റതാണ് തിരിച്ചടിയായത്. മെഡിക്കല്‍ സംഘം താരത്തെ നിരീക്ഷിച്ചുവരികയാണ്. ഏകദേശം നാല് ആഴ്ചത്തോളം വിശ്രമം വേണ്ടിവരുമെന്നാണ് വിവരം.

ലോകകപ്പ് അടുത്തുനില്‍ക്കേ ഉണ്ടായ പരിക്ക് പോര്‍ച്ചുഗല്‍ ടീമിന് ആശങ്കയുണ്ടാക്കുന്നതാണ്. എന്നാല്‍ ലോകകപ്പിന് മൂന്ന് മാസം സമയം ബാക്കിയുള്ളതിനാല്‍ റൊണാള്‍ഡോ സമയത്ത് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. താരം മടങ്ങിയെത്തുന്ന സമയത്തെ കുറിച്ച് ക്ലബ്ബ് വ്യക്തത വരുത്തിയിട്ടില്ല.

 

Continue Reading

Trending