kerala
യൂണിയന് തിരഞ്ഞെടുപ്പ്; കണ്ണൂര്‍ ഗവ.മെഡി.കോളജ് യൂണിയന് വീണ്ടും എം.എസ്.എഫിന്, ദന്തല്‍ കോളജും പിടിച്ചടക്കി യു.ഡി.എസ്.എഫ്
ആരോഗ്യ സര്‍വകലാശാല കോളജ് യൂണിയനുകളിലേക്ക് ഇന്നലെ നടന്ന തിരഞ്ഞെടുപ്പിലാണ് എം.എസ്.എഫ് നേതൃത്വത്തില്‍ യു.ഡി.എസ്.എഫ് സഖ്യം വിജയം ആവര്‍ത്തിച്ചത്.
കണ്ണൂര്‍: പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് യൂണിയന് തിരഞ്ഞെടുപ്പില്‍ വീണ്ടും എം.എസ്.എഫ് ആധിപത്യം. യു.ഡി.എസ്.എഫ് സഖ്യം ദന്തല്‍ കോളജും പിടിച്ചടക്കി.
ആരോഗ്യ സര്‍വകലാശാല കോളജ് യൂണിയനുകളിലേക്ക് ഇന്നലെ നടന്ന തിരഞ്ഞെടുപ്പിലാണ് എം.എസ്.എഫ് നേതൃത്വത്തില്‍ യു.ഡി.എസ്.എഫ് സഖ്യം വിജയം ആവര്‍ത്തിച്ചത്.
ചെയര്‍പേഴ്സണായി എം.എസ്.എഫിലെ ടി.എ ആമിന ഫൈസയെയും ജനറല്‍ സെക്രട്ടറിയായി കെ.എസ്.യുവിലെ വിഷ്ണു പ്രസാദിനെയും തിരഞ്ഞെടുത്തു. ആറില്‍ അഞ്ച് മേജര്‍ സീറ്റോടെയാണ് എം.എസ്.എഫ്-കെ.എസ്.യു മുന്നണി കൂട്ടുകെട്ടിന്റെ ജയം. എസ്.എഫ്.ഐയുടെ വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടിനെതിരെ ഉയരുന്ന രോഷവുമാണ് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിലും ദന്തല്‍ കോളജിലും യു.ഡി.എസ്.എഫ് നേടിയ ജയം.
ചരിത്രത്തില്‍ ആദ്യമായാണ് പരിയാരം ഗവ.ദന്തല്‍ കോളജും എം.എസ്.എഫ് മുന്നണി സഖ്യം പിടിച്ചെടുക്കുന്നത്. എം.എസ്.എഫ് സാരഥി മഹബൂബ് ഹംസയാണ് ചെയര്മാന്. ജനറല്‍ സെക്രട്ടറിയായി എം.എസ്.എഫിലെ തന്നെ ഷഹസാദിനെയും തിരഞ്ഞെടുത്തു.
india
സെന്‍സസ്: ഓണ്‍ലൈന്‍ സെല്‍ഫ് എന്യൂമറേഷന് ഇന്ന് അവസാനിക്കും; വിവരങ്ങള്‍ രേഖപ്പെടുത്തേണ്ടത് എങ്ങനെ?
പൊതുജനങ്ങള്‍ക്ക് ഔദ്യോഗിക പോര്‍ട്ടലായ https://se.census.gov.in/ വഴി ഇന്ന് രാത്രി 12 മണി വരെ വിവരങ്ങള്‍ നേരിട്ട് സമര്‍പ്പിക്കാമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
രാജ്യത്തെ ഡിജിറ്റല്‍ സെന്‍സസിന്റെ ഒന്നാംഘട്ടമായ ‘സെല്‍ഫ് എന്യൂമറേഷന്’ (ഓണ്‍ലൈനായി സ്വയം വിവരങ്ങള്‍ രേഖപ്പെടുത്തല്‍) നടപടികള്‍ ഇന്ന് (ജൂണ്‍ 30) അവസാനിക്കും. പൊതുജനങ്ങള്‍ക്ക് ഔദ്യോഗിക പോര്‍ട്ടലായ https://se.census.gov.in/ വഴി ഇന്ന് രാത്രി 12 മണി വരെ വിവരങ്ങള്‍ നേരിട്ട് സമര്‍പ്പിക്കാമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
സ്ഥിരമേല്‍വിലാസം മറ്റൊരിടത്താണെങ്കിലും നിലവില്‍ താമസിക്കുന്ന സ്ഥലത്തെ വിവരങ്ങളാണ് നല്‍കേണ്ടത്. വാടകയ്ക്ക് താമസിക്കുന്നവര്‍ക്കായി ‘വീടിന്റെ ഉടമസ്ഥരല്ല’ എന്ന് വ്യക്തമാക്കാനുള്ള ഓപ്ഷന് പോര്‍ട്ടലിലുണ്ട്.
ഒരു വീടിന്റെ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ ഒരു മൊബൈല്‍ നമ്പര്‍ മാത്രമേ ഉപയോഗിക്കാന്‍ സാധിക്കൂ. വിവരങ്ങള്‍ വിജയകരമായി സമര്‍പ്പിച്ചു കഴിഞ്ഞാല്‍ ‘H’ എന്ന് തുടങ്ങുന്ന 11 അക്കങ്ങളുള്ള സെല്‍ഫ് എന്യൂമറേഷന് ഐഡി എസ്.എം.എസ് ആയോ ഇമെയില്‍ വഴിയോ ലഭിക്കും. ഇത് സ്ക്രീന്‍ഷോട്ട് എടുത്തോ എഴുതിയോ സൂക്ഷിക്കേണ്ടതാണ്. വീടുകളില്‍ എന്യൂമറേറ്റര്‍മാര്‍ എത്തുമ്പോള്‍ ഈ ഐഡി കൈമാറിയാല്‍ മതിയാകും. ഇന്ന് സ്വയം വിവരങ്ങള്‍ സമര്‍പ്പിക്കാത്തവരുടെ വീടുകളില്‍ നാളെ (ജൂലൈ 1) മുതല്‍ ജൂലൈ 31 വരെ എന്യൂമറേറ്റര്‍മാര്‍ നേരിട്ടെത്തി വിവരങ്ങള്‍ ശേഖരിക്കും.
‘Census-2027-HLO’ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചാണ് ഇവര്‍ വിവരങ്ങള്‍ രേഖപ്പെടുത്തുക. വിവരങ്ങള്‍ ഓണ്‍ലൈനായി രേഖപ്പെടുത്തേണ്ട ഘട്ടങ്ങള്‍:ലോഗിന്‍ ചെയ്യുക: https://se.census.gov.in/ പോര്‍ട്ടല്‍ സന്ദര്‍ശിച്ച് ഡ്രോപ്പ് ഡൗണ്‍ മെനുവില്‍ നിന്ന് സംസ്ഥാനം തെരഞ്ഞെടുക്കുക. തുടര്‍ന്ന് കാപ്ച (Captcha) കോഡ് നല്കി മുന്നോട്ട് പോവുക.
ഗാര്‍ഹിക രജിസ്ട്രേഷന്: കുടുംബനാഥന്റെ പേരും മൊബൈല്‍ നമ്പറും നല്‍കുക. കുടുംബനാഥന് ആരാണെന്ന് മനസ്സിലാക്കാന്‍ സഹായിക്കുന്ന ടൂള്‍ടിപ്പ് അവിടെ ലഭ്യമാണ്. ഒരിക്കല്‍ രജിസ്റ്റര്‍ ചെയ്താല്‍ ഈ പേര് മാറ്റാന്‍ കഴിയില്ല.
ഭാഷയും OTP-യും: അനുയോജ്യമായ ഭാഷ തെരഞ്ഞെടുത്ത ശേഷം, മൊബൈലില്‍ ലഭിക്കുന്ന ഒടിപി (OTP) നല്കി വെരിഫിക്കേഷന് പൂര്‍ത്തിയാക്കുക.
വിലാസം നല്‍കുക: ജില്ല, പിന്‍കോഡ്, ഗ്രാമം/ടൗണ്‍, ലോക്കാലിറ്റി, അടുത്തുള്ള പ്രധാന ലാന്‍ഡ്മാര്‍ക്ക് എന്നിവ നല്കി സെര്‍ച്ച് ചെയ്യുക.
മാപ്പില്‍ സ്ഥലം അടയാളപ്പെടുത്തുക: സ്ക്രീനില്‍ കാണുന്ന ഇന്ററാക്ടീവ് മാപ്പിലെ ചുവന്ന മാര്‍ക്കര്‍ നിങ്ങളുടെ വീടിന്റെ കൃത്യമായ സ്ഥാനത്തേക്ക് ഡ്രാഗ് ചെയ്ത് മാറ്റുക. ശേഷം ‘Save and Next’ നല്‍കുക.
ചോദ്യാവലി പൂരിപ്പിക്കുക: വീടിന്റെ ഘടന, ലഭ്യമായ സൗകര്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ഹൗസ് ലിസ്റ്റ്, ഹൗസിംഗ് സെന്‍സസ് ചോദ്യാവലി എന്നിവ പൂരിപ്പിക്കുക. സംശയങ്ങള്‍ക്ക് അവിടെയുള്ള നോട്ട്സ്, പതിവുചോദ്യങ്ങള്‍ (FAQs) എന്നിവ പരിശോധിക്കാം.
പ്രിവ്യൂവും തിരുത്തലുകളും: ‘Preview’ സ്ക്രീന്‍ വഴി നല്കിയ വിവരങ്ങള്‍ മുഴുവന്‍ പരിശോധിക്കാം. തെറ്റുകളുണ്ടെങ്കില്‍ തിരുത്താം. വിവരങ്ങള്‍ താല്‍ക്കാലികമായി ‘Draft’ ആയി സേവ് ചെയ്യാനും സാധിക്കും.ഫൈനല്‍ സബ്മിറ്റ്: എല്ലാ വിവരങ്ങളും കൃത്യമാണെന്ന് ഉറപ്പുവരുത്തിയ ശേഷം ‘Final Submit’ ക്ലിക്ക് ചെയ്യുക. ഇതിന് ശേഷം വിവരങ്ങളില്‍ മാറ്റം വരുത്താന്‍ സാധിക്കില്ല.
kerala
പൂര്‍ണ്ണ കുറ്റവിമുക്തനായി അനില്‍ മുഹമ്മദ് തിരികെ ജോലിയില്‍ പ്രവേശിച്ചു
കഴിഞ്ഞ സര്‍ക്കാര്‍ ആണ് അന്വേഷണം പ്രഖ്യാപിച്ചത്.. അന്വേഷണം മുന്‍സര്‍ക്കാരിന്റെ കാലത്ത് തന്നെ പൂര്‍ത്തിയായി പൂര്‍ണ്ണമായും കുറ്റവിമുക്തനായതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ തിരികെ ജോലിയില്‍ പ്രവേശിപ്പിച്ചത്
സാമൂഹ്യമാധ്യമങ്ങളില്‍ സര്‍ക്കാര്‍ ചട്ടലംഘനങ്ങള്‍ക്ക് വിരുദ്ധമായി സംസാരിച്ചു എന്ന കുറ്റാരോപണത്തില്‍ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട ഡോക്ടര്‍ കെ എം അനില്‍ മുഹമ്മദ് 15 മാസത്തെ സസ്പെന്‍ഷനു ശേഷം തിരികെ ജോലിയില്‍ പ്രവേശിച്ചു. 2025 മാര്‍ച്ചിലാണ് അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്തത്. കഴിഞ്ഞ സര്‍ക്കാര്‍ ആണ് അന്വേഷണം പ്രഖ്യാപിച്ചത്.. അന്വേഷണം മുന്‍സര്‍ക്കാരിന്റെ കാലത്ത് തന്നെ പൂര്‍ത്തിയായി പൂര്‍ണ്ണമായും കുറ്റവിമുക്തനായതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ തിരികെ ജോലിയില്‍ പ്രവേശിപ്പിച്ചത്.
കെഎംഎല്ലില്‍ അസിസ്റ്റന്റ് ജനറല്‍ മാനേജറായി ജോലി ചെയ്യുന്ന അദ്ദേഹം മുന്‍പ് കയര്‍ഫെഡ്, ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍, ബേക്കല്‍ ടൂറിസം എന്നിവയില്‍ മാനേജിംഗ് ഡയറക്ടറായിരുന്നു. കയര്‍ഫെഡില്‍ 20 വര്‍ഷങ്ങള്‍ക്കു ശേഷം പ്രവര്‍ത്തന ലാഭം കൈവരിച്ചത് ആ കാലയളവിലായിരുന്നു. കൂടാതെ മികച്ച ഉല്പാദനത്തിനും വിപണനത്തിനും രാഷ്ട്രപതിയുടെ രണ്ട് അവാര്‍ഡുകളും കയറ്റുമതിക്ക് സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക അവാര്‍ഡും അന്ന് ലഭിച്ചിരുന്നു.
kerala
സംസ്ഥാനത്ത് മഴ കനക്കും; 11 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്; നാളെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്
ജൂണ്‍ 29- തിങ്കളാഴ്ച കാസര്‍കോട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മറ്റു ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ ശക്തമാകും. ഇന്ന് 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, എറണാകുളം, കോട്ടയം, കാസര്‍കോട്, കണ്ണൂര്‍, വയനാട്, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. മലപ്പുറം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ജൂണ്‍ 29- തിങ്കളാഴ്ച കാസര്‍കോട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മറ്റു ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ജൂണ്‍ 30- ചൊവ്വാഴ്ച കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്.
ജൂണ്‍ 31- ബുധനാഴ്ച കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂര്‍ എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്.
-
Film2 days agoതിയേറ്റർ ഇളക്കി മറിക്കാൻ മുത്തുവേൽ പാണ്ഡ്യൻ വീണ്ടുമെത്തുന്നു; ജയിലർ 2 റിലീസ് ഡേറ്റ് പുറത്ത്
-
News1 day agoഗാസയില്‍ വംശഹത്യ തുടങ്ങിയിട്ട് ഇന്നേക്ക് 1000 നാളുകള്‍ തികയുന്നു; അന്താരാഷ്ട്ര സമൂഹം ഇനിയെങ്കിലും ശബ്ദമുയര്‍ത്തൂ; അബ്ദുള്ള എം. അബു ഷവേശ്
-
local1 day agoതാനാളൂരിന്റെ സ്വപ്നങ്ങൾ ബാക്കി വെച്ച് വികസന നായകൻ അസ്കർ മാഷ് യാത്രയായി

