Connect with us

india

ഝാര്‍ഖണ്ഡ് വിദ്യാര്‍ത്ഥി പ്രതിഷേധം: ഈ ക്രൂരത ഇനിയും വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ വിലപ്പോകില്ല: പ്രകാശ് രാജ്

Published

on

ഝാര്ഖണ്ഡില് പരീക്ഷാ ക്രമക്കേടുകള്ക്കെതിരെ പ്രതിഷേധിച്ച വിദ്യാര്ത്ഥികള്ക്കെതിരായ പൊലീസ് നടപടിയെ വിമര്ശിച്ച് നടന് പ്രകാശ് രാജ്. ഈ ക്രൂരത ഇനി വിലപ്പോകില്ലെന്നായിരുന്നു പ്രകാശ് രാജിന്റെ പ്രതികരണം. ‘എന്തുകൊണ്ട്… എന്തുകൊണ്ട്… എന്തുകൊണ്ട്… ഈ ക്രൂരത ഇനി വിലപ്പോവില്ല, അത് ധാര്ഷ്ട്യമേറിയ അധികാരത്തെ താഴെയിറക്കുകയേ ചെയ്യൂ’ -പ്രതിഷേധത്തിലെ പൊലീസ് നടപടിയുടെ വീഡിയോ പങ്കുവെച്ചുകൊണ്ട് പ്രകാശ് രാജ് സമൂഹമാധ്യമമായ എക്‌സില് കുറിച്ചു. ഉദ്യോഗാര്ഥികളെ പിരിച്ചുവിടാന് പൊലീസ് കണ്ണീര് വാതകവും ലാത്തി ചാര്ജും പ്രയോഗിക്കുന്നതാണ് വിഡിയോയിലെ ദൃശ്യങ്ങള്.
ഝാര്ഖണ്ഡ് നിയമസഭയിലേക്ക് മാര്ച്ച് നടത്തിയ ജെ.പി.എസ്.സിജെ.എസ്.എസ്.സി ഉദ്യോഗാര്ഥികള്ക്ക് നേരെ പൊലീസ് കണ്ണീര്വാതകവും ജലപീരങ്കിയും ലാത്തിച്ചാര്ജും നടത്തിയ സംഭവത്തിലാണ് പ്രകാശ് രാജിന്റെ പ്രതികരണം. ഝാര്ഖണ്ഡ് പബ്ലിക് സര്വീസ് കമീഷനും ഝാര്ഖണ്ഡ് സ്റ്റാഫ് സെലക്ഷന് കമീഷനും നടത്തിയ പരീക്ഷകളിലെ ക്രമക്കേടുകള്ക്കെതിരെയാണ് ഉദ്യോഗാര്ഥികളുടെ പ്രതിഷേധം. മത്സരപരീക്ഷകളിലെ ക്രമക്കേടുകളില് സ്വതന്ത്ര അന്വേഷണം നടത്തണമെന്നും സി.ബി.ഐ അന്വേഷണം വേണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.
തിങ്കളാഴ്ച ഉദ്യോഗാര്ഥികള് നടത്തിയ നിയമസഭാ മാര്ച്ച് സംഘര്ഷഭരിതമായിരുന്നു. ഉദ്യോഗാര്ഥികള് ബാരിക്കേഡുകള് മറികടന്ന് നിയമസഭാ പരിസരത്തേക്ക് നീങ്ങാന് ശ്രമിച്ചതിനെ തുടര്ന്ന് പൊലീസ് കണ്ണീര്വാതക ഷെല്ലുകളും ജലപീരങ്കിയും ലാത്തിച്ചാര്ജും പ്രയോഗിച്ചു. അതേസമയം, നടനും ഗാനരചയിതാവുമായ പീയുഷ് മിശ്ര റാഞ്ചിയിലെ സമരവേദിയിലെത്തി വിദ്യാര്ഥികള്ക്ക് പിന്തുണ അറിയിച്ചു. പ്രതിഷേധം സമാധാനപരമായി തുടരുന്നതിനെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. നടി സോനാക്ഷി സിന്ഹയും സമരത്തിന് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരുന്നു.
Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഫാന്റസി സംഭാഷണത്തിന് താല്‍പര്യമില്ല, വിദ്യാര്‍ഥികളെ വെടിവെക്കാന്‍ അമിത് ഷാ ഉത്തരവിട്ടോ എന്നാണ് ചോദ്യം: രാഹുല്‍ ഗാന്ധി

Published

on

വിദ്യാര്‍ഥികളുടെ പ്രശ്‌നത്തില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച നടത്താമെന്ന സര്‍ക്കാര്‍ നിലപാട് തള്ളി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത്. കല്‍പ്പിത സംഭാഷണങ്ങളില്‍ തങ്ങള്‍ക്ക് താല്‍പ്പര്യമില്ലെന്ന് രാഹുല്‍ ഗാന്ധി തുറന്നടിച്ചു. വിദ്യാര്‍ഥികളുടെ വിഷയങ്ങളില്‍ പൊതുവായ ചര്‍ച്ചയല്ല, മറിച്ച് ജൂണ്‍ 20ന് ഡല്‍ഹിയില്‍ വിദ്യാര്‍ഥികള്‍ക്കെതിരെ നടന്ന പൊലീസ് നടപടിക്ക് ആഭ്യന്തര മന്ത്രി ഉത്തരവിട്ടിരുന്നോ എന്നതിനാണ് പ്രതിപക്ഷത്തിന് വ്യക്തമായ മറുപടി വേണ്ടതെന്നും അദ്ദേഹം ഡല്‍ഹിയില്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
 
‘മിസ്റ്റര്‍ അമിത് ഷാ പാര്‍ലമെന്റില്‍ വന്ന് പൊതു കാര്യങ്ങളെക്കുറിച്ച് സംസാരിക്കുമോ എന്നല്ല ഞങ്ങളുടെ ചോദ്യം. ഡല്‍ഹിയില്‍ യുവാക്കള്‍ക്കു നേരെയുള്ള പൊലീസ് വെടിവെപ്പിന് ആര് അനുമതി നല്‍കി എന്നതാണ് ചോദ്യം. ഉത്തരവാദിത്തം ഏറ്റെടുക്കാനും എന്ത് സംഭവിച്ചുവെന്ന് പറയാനും 15 ദിവസമായിട്ടും അവര്‍ക്ക് ധൈര്യമില്ല. ഈ നടപടിക്ക് അമിത് ഷാ ഉത്തരവിട്ടോ എന്ന് അദ്ദേഹം വ്യക്തമാക്കണം. ഉത്തരവിട്ടെങ്കില്‍ അദ്ദേഹം കുറ്റക്കാരനാണ്’ -രാഹുല്‍ പറഞ്ഞു.
 
വിദ്യാര്‍ഥികളുടെ വിഷയത്തില്‍ വിശദമായ ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറാണെന്നും പ്രതിപക്ഷം ഉന്നയിക്കുന്ന എല്ലാ വിഷയങ്ങള്‍ക്കും അമിത് ഷാ മറുപടി നല്‍കുമെന്നും പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജുവാണ് അറിയിച്ചത്. ചര്‍ച്ച തടസ്സപ്പെടുത്താതെ അമിത് ഷായുടെ മറുപടി കേള്‍ക്കാന്‍ പ്രതിപക്ഷം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡല്‍ഹിയിലെ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം പാര്‍ലമെന്റില്‍ പ്രതിഷേധം തുടരുന്നതിനാല്‍ സഭ നടപടികള്‍ സ്തംഭിച്ച പശ്ചാത്തലത്തിലാണ് കിരണ്‍ റിജിജു ഇക്കാര്യം വ്യക്തമാക്കിയത്.
Continue Reading

india

ഇന്ത്യയില്‍ വര്‍ഗീയ ആക്രമണങ്ങള്‍ വര്‍ധിക്കുന്നു; 3 മാസത്തിനിടെ 25 മുസ്ലിംകള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

15 മരണങ്ങള്‍ക്ക് പിന്നില്‍ ഭരണകൂട സംവിധാനങ്ങള്‍

Published

on

ഇന്ത്യയില്‍ വര്‍ഗീയ വിദ്വേഷ അക്രമങ്ങള്‍ വീണ്ടും ശക്തിപ്പെടുന്നു. 2026 മേയ് മുതല്‍ ജൂലൈ വരെയുള്ള മൂന്ന് മാസത്തിനിടെ രാജ്യത്ത് വിദ്വേഷ ആക്രമണങ്ങളില്‍ 25 മുസ്ലിംകള്‍ കൊല്ലപ്പെട്ടതായി മനുഷ്യാവകാശ ലംഘനങ്ങളും ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങളും നിരീക്ഷിക്കുന്ന ‘ഇന്ത്യ പെര്‍സിക്യൂഷന്‍ ട്രാക്കര്‍’ (India Persecution Tracker) പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.കൊല്ലപ്പെട്ട 25 പേരില്‍ 15 മരണങ്ങള്‍ക്കും ഉത്തരവാദികള്‍ പോലീസോ ഭരണകൂട സംവിധാനങ്ങളോ ആണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. കസ്റ്റഡി മരണങ്ങള്‍, വ്യാജ ഏറ്റുമുട്ടലുകള്‍, പോലീസിന്റെ ഭാഗത്തുനിന്നുള്ള അമിത ബലപ്രയോഗം, നിയമവിരുദ്ധ നടപടികള്‍ എന്നിവയിലൂടെയാണ് ഇവര്‍ക്ക് ജീവന്‍ നഷ്ടമായത്. ബാക്കിയുള്ള 10 മരണങ്ങള്‍ തീവ്രവലതുപക്ഷ ഗ്രൂപ്പുകളും പശുസംരക്ഷകരെന്ന് അവകാശപ്പെടുന്ന സംഘങ്ങളും നടത്തിയ ആള്‍ക്കൂട്ട ആക്രമണങ്ങളിലൂടെയും വിദ്വേഷ അതിക്രമങ്ങളിലൂടെയുമാണ് സംഭവിച്ചിട്ടുള്ളത്.ഉത്തര്‍പ്രദേശ്, അസം തുടങ്ങിയ ഭരണകൂട ഏജന്‍സികള്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുന്ന സംസ്ഥാനങ്ങളിലാണ് ഇത്തരം സംഭവങ്ങള്‍ കൂടുതലായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന ഇത്തരം അതിക്രമങ്ങളിലും ഭരണകൂടത്തിന്റെ നിഷ്‌ക്രിയത്വത്തിലും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. വിഷയം അതീവ ഗൗരവത്തോടെ കാണണമെന്നും ഇരകള്‍ക്ക് നീതി ഉറപ്പാക്കാന്‍ അടിയന്തര നടപടി വേണമെന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു.2022-ല്‍ ഇത്തരത്തിലുള്ള കൊലപാതകങ്ങള്‍ രേഖപ്പെടുത്താന്‍ തുടങ്ങിയതിനുശേഷമുള്ള ഏറ്റവും വിനാശകരമായ മുസ്ലിം വിരുദ്ധ വിദ്വേഷ അക്രമങ്ങളുടെ വര്‍ഷമായി 2026 മാറാന്‍ സാധ്യതയുണ്ടെന്നാണ് ട്രാക്കര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ട്രാക്കറിന്റെ കണക്കനുസരിച്ച്, 2026-ലെ ആദ്യ ഏഴ് മാസങ്ങളില്‍ ആകെ 44 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതില്‍ 19 മുസ്ലിംകള്‍ ഭരണകൂട സംവിധാനങ്ങളാലും (പോലീസ്/സുരക്ഷാ സേന) 25 പേര്‍ ഹിന്ദുത്വ അക്രമികളാലുമാണ് കൊല്ലപ്പെട്ടത്.

Continue Reading

india

വിനോദസഞ്ചാര കേന്ദ്രത്തില്‍ മുസ്‌ലിം കുടുംബത്തിന് നേരെ തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകളുടെ ഭീഷണിയും മാനസിക പീഡനവും

Published

on

മഹാരാഷ്ട്രയിലെ പ്രശസ്തമായ നാണേഘട്ട് റിവേഴ്സ് വാട്ടര്ഫോള്സ് സന്ദര്ശിക്കാനെത്തിയ ഒരു മുസ്ലീം കുടുംബത്തിന് നേരെ തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകളുടെ ഭീഷണിയും മാനസിക പീഡനവും. ചരിത്രപ്രസിദ്ധവും മനോഹരവുമായ വിനോദസഞ്ചാര കേന്ദ്രത്തില് കുട്ടികളുമൊത്ത് സമയം ചെലവഴിക്കാനെത്തിയ കുടുംബത്തിന് നേരെയണ് ഇത്തരത്തില് അസഹിഷ്ണുത വളര്ത്തുന്ന നീക്കങ്ങള് ഉണ്ടായത്.
സംഭവസ്ഥലത്തുണ്ടായിരുന്ന ഹിന്ദുത്വ അനുകൂലികള് കുടുംബത്തെ ലക്ഷ്യമിട്ട് വര്ഗീയ അധിക്ഷേപ സ്വഭാവത്തോടെ കവിതകള് ആലപിക്കുകയായിരുന്നു എന്നാണ് റിപ്പോര്ട്ടുകള് വ്യക്തമാക്കുന്നത്. 1940-കളില് ശ്യാം നാരായണ് പാണ്ഡെ രചിച്ച ‘ഹല്ദിഘാട്ടി’ എന്ന കവിതയിലെ വരികളാണ് ഇവര് ഉച്ചത്തില് ചൊല്ലിയത്. 1576 ജൂണ് 18-ന് നടന്ന ഹല്ദിഘാട്ടി യുദ്ധത്തെയും റാണാ പ്രതാപിന്റെ പോരാട്ടങ്ങളെയും ആസ്പദമാക്കിയുള്ള വരികള്, പൊതുസ്ഥലത്ത് വച്ച് മുസ്ലീം കുടുംബത്തെ ബോധപൂര്വ്വം അസ്വസ്ഥരാക്കാനും ഭയപ്പെടുത്താനും വേണ്ടി ഉപയോഗിക്കുകയായിരുന്നു.
വിനോദസഞ്ചാര കേന്ദ്രങ്ങളില് പോലും മതപരമായ ചേരിതിരിവുകള് സൃഷ്ടിക്കാനും ഒരു പ്രത്യേക വിഭാഗത്തെ മാനസികമായി വേട്ടയാടാനും ഹിന്ദുത്വ ഗ്രൂപ്പുകള് നടത്തുന്ന ഇത്തരം ശ്രമങ്ങള്ക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. പൊതുയിടങ്ങളിലെ സമാധാനാന്തരീക്ഷം തകര്ക്കുന്ന ഇത്തരം സംഭവങ്ങള് വിനോദസഞ്ചാരികളുടെ സുരക്ഷയെക്കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചും വലിയ ആശങ്കകള് ഉയര്ത്തുന്നുണ്ട്.
Continue Reading

Trending