News
സമസ്ത കാലുഷ്യങ്ങളുടെ കാലത്തെ സ്‌നേഹ സന്ദേശം: സമദാനി
സമസ്ത ചരിത്രവും
പാരമ്പര്യവുമാണ്.
കുണിയ: കാലുഷ്യത്തിന്റെ വര്‍ത്തമാനകാലത്ത് സ്‌നേഹത്തിന്റെ സന്ദേശമാണ് സമസ്തയെന്ന് എം.പി അബ്ദുസ്സമദ് സമദാനി എം.പി. സമസ്ത നൂറാം വാര്‍ഷിക സമ്മേളന ഭാഗമായുള്ള ക്യാമ്പ് ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സമസ്തയുടെ വാര്‍ഷികം ഇന്നലെയിലേക്ക് തിരിഞ്ഞു നോട്ടവും നാളെയിലേക്ക് ഉറ്റുനോക്കുന്ന മുഹൂര്‍ത്തവുമാണ്. രോമാഞ്ചമുളവാക്കുന്ന ഓര്‍മകള്‍ തഴുകി തലോടുകയാണ്. സമസ്ത ചരിത്രവും പാരമ്പര്യവുമാണ്.
കാലുഷ്യതയുടെ കാലത്തിലുടെയാണ് ലോകം കടന്നുപോകുന്നത്. പുതിയ പ്രവണതകള്‍ കടന്നുവന്നു കൊണ്ടിരിക്കുകയാണ്. ധാര്‍മിക പതനവും മാനവിക പ്രതിസന്ധിയും സമൂഹത്തെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. തെറ്റായ ഈ പ്രവണതകളെ തരണം ചെയ്യാന്‍ ശക്തമായ വിശ്വാസം അനിവാര്യമാണ്. മതം നന്മയാണ് അനുശാസിക്കുന്നത്. ചുറ്റുവട്ടം അസാമാധാനം നിറയുമ്പോള്‍ സമാധാനമാണ് സമസ്തയുടെ സന്ദേശം.
ദൈവനിഷേധം എല്ലാത്തിന്റെയും നിഷ്‌കാസനമാണ്. ധാര്‍മിക മൂല്യങ്ങളുടെ നിരാസം സമൂഹത്തെ എവിടെയെത്തിക്കുമെന്നത് ഊഹിക്കാവുന്നതേയുള്ളൂ. സല്‍സ്വഭാവമാണ് ഏറ്റവും വലിയ സമ്പാദ്യം. അക്രമം പ്രചരിപ്പിക്കുകയും വൈരം പരത്തുകയും ചെയ്യുന്നതിലൂടെ ഇന്ത്യയുടെ ബഹുസ്വരതയെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
എല്ലാത്തിനും പിന്നില്‍ രാഷ്ട്രീയ അജണ്ടയാണ്. സ്‌നേഹം പടര്‍ത്താനും സമുദായ മൈത്രി ഊട്ടിയുറപ്പിക്കാനുമുള്ള ശ്രമങ്ങളാണ് കാലം ആവശ്യപ്പെടുന്നത്. സമസ്ത ശതാബ്ദി സമ്മേളനത്തിലൂടെ ഉദ്‌ഘോഷിക്കുന്നതും ഇക്കാലമത്രയും വിളിച്ചു പറഞ്ഞതും മൂല്യങ്ങളെക്കുറിച്ചാണെന്നന്നും അദ്ദേഹം കൂട്ടച്ചേര്‍ത്തു.
News
അകക്കണ്ണിന്റെ വെളിച്ചത്തില്‍ മജ്‌ലിസുന്നൂര്‍ ഈരടികള്‍
ശാരീരിക പരിമിതികളെ വിശ്വാസം കൊണ്ട് അതിജയിച്ച ഒരുകൂട്ടം മനുഷ്യരുടെ ആരാധനയുടെ, ആത്മാര്‍പ്പണത്തിന്റെ കാഴ്ചകള്‍ക്കാണ് ഗ്ലോബല്‍ എക്‌സ്‌പോ വേദി സാക്ഷ്യം വഹിച്ചത്.
കുണിയ: അകക്കണ്ണിന്റെ വെളിച്ചത്തില്‍ മജ്‌ലിസുന്നൂറിന്റെ വരികള്‍ക്ക് മനസ്സുനിറഞ്ഞു അവര്‍ ഈണം പകര്‍ന്നപ്പോള്‍ അനുവാചകര്‍ക്ക് അത് അനുഭൂതിദായകമായ നിമിഷങ്ങളാണ് സമ്മാനിച്ചത്. ഗ്ലോബല്‍ എക്‌സ്‌പോ സാംസ്‌കാരിക സംഗമത്തില്‍ മലപ്പുറം കട്ടുപ്പാറ എസ്.എസ്.എം ബ്ലൈന്റ് സ്റ്റുഡന്‍സ് നേതൃത്വം നല്‍കിയ മജ്‌ലിസുന്നൂര്‍ സദസ്സിലാണ് ഭക്തി സാന്ദ്രമായ അനുഭൂതിയുണ്ടാത്.
ശാരീരിക പരിമിതികളെ വിശ്വാസം കൊണ്ട് അതിജയിച്ച ഒരുകൂട്ടം മനുഷ്യരുടെ ആരാധനയുടെ, ആത്മാര്‍പ്പണത്തിന്റെ കാഴ്ചകള്‍ക്കാണ് ഗ്ലോബല്‍ എക്‌സ്‌പോ വേദി സാക്ഷ്യം വഹിച്ചത്. കാഴ്ചയുടെ ലോകം അപ്രാപ്യമായി ചുറ്റുവട്ടം ഇരുള്‍മൂടുമ്പോഴും അകക്കണ്ണുകള്‍കൊണ്ട് ഇവര്‍ ബ്രെയിലിപിയിലൂടെ അക്ഷരങ്ങളെ വിരല്‍ത്തുമ്പുകൊണ്ട് തൊട്ടറിഞ്ഞപ്പോള്‍ കാണികളും അവര്‍ക്കൊപ്പം ചേര്‍ന്നുനിന്നു. ഹൃദയത്തിന്റെ കണ്ണുകള്‍കൊണ്ട് വെളിച്ചത്തിനുമേല്‍ വെളിച്ചം ചൊരിയുന്ന ചൈതന്യവത്തായ സദസ്സ് കൂട്ടപ്രാര്‍ത്ഥനയോടെയാണ് സമാപിച്ചത്.
അക്ഷരങ്ങളെ വിരല്‍ത്തുമ്പിലൂടെ ഹൃദയത്തിലേക്ക് ആവാഹിക്കുമ്പോള്‍, ഓരോ സ്പര്‍ശനത്തിലും അല്ലാഹുവിനോടുള്ള അനുരാഗമാണ് നിറഞ്ഞുനിന്നത്. കണ്ണുള്ളവര്‍ കാണാത്ത സത്യങ്ങള്‍ കാണാനും, കാതുള്ളവര്‍ കേള്‍ക്കാത്ത ആത്മീയ നാദങ്ങള്‍ ഉള്‍ക്കൊള്ളാനും ഇവര്‍ക്ക് കഴിയുന്നത് ദൈവസ്‌നേഹത്തിലുള്ള ഇവരുടെ ഉറച്ച വിശ്വാസം കൊണ്ടാണ്. നിലവില്‍ കേരളത്തില്‍ പല വേദികളിലും ക്ഷണിക്കപ്പെടുന്ന പരിപാടികളിലും വീടുകളിലും ഇവര്‍ മജ്‌ലിസുന്നൂര്‍ അവതരിപ്പിച്ചു വരുന്നുണ്ട്. സമസ്തയുടെ നൂറാം വാര്‍ഷിക വേദിയില്‍ മജ് ലിസുന്നൂര്‍ അവതരിപ്പിക്കാന്‍ അവസരം ലഭിച്ചതില്‍ ഏറെ സന്തോഷത്തോടെയാണ് അവര്‍ നാട്ടിലേക്ക് മടങ്ങുന്നത്.
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിക്കുന്നു. ശനിയാഴ്ച 22 കാരറ്റ് (916) സ്വര്‍ണത്തിന് ഗ്രാമിന് 265 രൂപ വര്‍ധിച്ച് 14,355 രൂപയായി. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,14,840 രൂപയിലെത്തി.
18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 215 രൂപ ഉയര്‍ന്ന് 11,795 രൂപയായി. 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 9,185 രൂപയും 9 കാരറ്റിന് 5,925 രൂപയുമാണ് ഇന്നത്തെ നിരക്ക്. വെള്ളി ഗ്രാമിന് 285 രൂപ നിരക്കിലാണ് വ്യാപാരം നടക്കുന്നത്.
വെള്ളിയാഴ്ച വ്യാപാരം ആരംഭിക്കുമ്പോള്‍ സ്വര്‍ണവില ഇടിഞ്ഞിരുന്നെങ്കിലും ഉച്ചയോടെ ശക്തമായി തിരികെ ഉയര്‍ന്നു. ദിവസത്തിനിടെ പവന്‍ 1,31,160 രൂപ വരെ എത്തി റെക്കോര്‍ഡ് കുറിച്ച സ്വര്‍ണവില പിന്നീട് താഴേക്ക് വന്നിരുന്നു. ആഗോള വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 90 ഡോളര്‍ ഉയര്‍ന്ന് 1,966.26 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്. 2.03 ശതമാനത്തിന്റെ വര്‍ധനയാണ് ഇന്നുണ്ടായത്.
News
ഒബാമയെയും ഭാര്യയെയും കുരങ്ങായി ചിത്രീകരിച്ച് ട്രംപ്; വംശീയാധിക്ഷേപത്തില്‍ പ്രതിഷേധം, പിന്‍വലിച്ചു
വീഡിയോയുടെ അവസാന ഭാഗത്താണ് ഒബാമ ദമ്പതികളുടെ തല കുരങ്ങുകളുടെ ശരീരത്തില്‍ ചേര്‍ത്തുവെച്ച് വംശീയമായി അധിക്ഷേപിച്ചത്.
വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയെയും ഭാര്യ മിഷേല്‍ ഒബാമയെയും അവഹേളിക്കുന്ന തരത്തിലുള്ള വംശീയ വീഡിയോ പങ്കുവെച്ച പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ലോകമെമ്പാടും പ്രതിഷേധം. ട്രംപിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യലില്‍’ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ഒബാമ ദമ്പതികളെ കുരങ്ങുകളായി ചിത്രീകരിച്ചത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായി.
വീഡിയോയുടെ അവസാന ഭാഗത്താണ് ഒബാമ ദമ്പതികളുടെ തല കുരങ്ങുകളുടെ ശരീരത്തില്‍ ചേര്‍ത്തുവെച്ച് വംശീയമായി അധിക്ഷേപിച്ചത്. ‘ദ ലയണ്‍ സ്ലീപ്സ് ടു നൈറ്റ്’ എന്ന ഗാനമാണ് ദൃശത്തിലുള്ളത്. 2020-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നുവെന്ന ഗൂഢാലോചന സിദ്ധാന്തങ്ങള്‍ പ്രചരിപ്പിക്കുന്നതായിരുന്നു വീഡിയോയുടെ പ്രധാന ഉള്ളടക്കം.
വിവാദങ്ങള്‍ക്കു പിന്നാലെ വീഡിയോ പേജില്‍ നിന്ന് നീക്കം ചെയ്തു. വൈറ്റ് ഹൗസ് ജീവനക്കാരന് സംഭവിച്ച അബദ്ധമാണിതെന്ന് പ്രസ് സെക്രട്ടറി കരോലിന്‍ ലെവിറ്റ് വിശദീകരിച്ചു. ട്രംപിനെ ‘കാട്ടിലെ രാജാവായും’ ഡെമോക്രാറ്റുകളെ മറ്റു മൃഗങ്ങളായും ചിത്രീകരിക്കുന്ന ഒരു മീം മാത്രമാണിതെന്നായിരുന്നു വൈറ്റ് ഹൗസിന്റെ ആദ്യ പ്രതികരണം. എന്നാല്‍ വംശീയതയില്‍ ഉറച്ചുനില്‍ക്കുന്ന ട്രംപിന്റെ നിലപാടാണ് ഇതെന്ന് പ്രതിപക്ഷം ആരോപിച്ചു.
റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ പ്രമുഖ നേതാക്കളും ട്രംപിനെതിരെ രംഗത്തുവന്നു. ‘ഇതൊരു വ്യാജ പോസ്റ്റാവട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. വൈറ്റ് ഹൗസില്‍ നിന്ന് ഇതുവരെ ഉണ്ടായിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ വംശീയാധിക്ഷേപമാണിത്,’ എന്ന് ടിം സ്‌കോട്ട് (സെനറ്റര്‍) പറഞ്ഞു. ട്രംപിന്റെ ഈ പ്രവൃത്തി ‘അറപ്പുളവാക്കുന്നത്’ ആണെന്നും എല്ലാ റിപ്പബ്ലിക്കന്‍ അംഗങ്ങളും ഇതിനെതിരെ പ്രതികരിക്കണമെന്നും ഗാവിന്‍ ന്യൂസോം (കാലിഫോര്‍ണിയ ഗവര്‍ണര്‍) ആവശ്യപ്പെട്ടു.
വീഡിയോ വംശീയവും അങ്ങേയറ്റം നിന്ദ്യവുമാണെന്ന് ആഫ്രിക്കന്‍-അമേരിക്കന്‍ അവകാശ സംഘടനയായ NAACP വ്യക്തമാക്കി.
-
Film3 days ago‘വീല്‍ ചെയറിലിരിക്കുന്നെന്ന് കരുതേണ്ട, പലതും നിങ്ങളെ ഞെട്ടിക്കും’; വാരാണസിയിലെ വില്ലന്‍ കഥാപാത്രത്തെ കുറിച്ച് പൃഥ്വിരാജ്
-
News3 days agoഅമ്മയോടൊപ്പം ഒളിച്ചോടിയതിന്റെ പ്രതികാരം; 10 വര്‍ഷത്തിന് ശേഷം മധ്യവയസ്കനെ വെട്ടിക്കൊലപ്പെടുത്തി യുവാവ്
-
News3 days agoപുത്തനത്താണി ആറുവരിപ്പാതയില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാര്‍ മറിഞ്ഞ് അഞ്ചുപേര്‍ക്ക് പരിക്ക്
-
main stories3 days ago‘ആര്‍എസ്എസും ബിജെപിയും രാജ്യത്തെ ഭിന്നിപ്പിക്കുന്നു, മോദി സാമൂഹ്യഘടനയെ തകര്‍ത്തു’ -മല്ലികാര്‍ജുന്‍ ഖാര്‍ഗെ
-
News3 days agoഗുഡ്ബൈ ടു യു.എസ്; ഉപരിപഠനത്തിന് യൂറോപ്യന്‍ രാജ്യങ്ങള്‍ തിരഞ്ഞെടുത്ത് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍
-
health3 days agoവായ്പുണ്ണിനെ നിസാരമായി കാണുന്നുണ്ടോ? ചിലപ്പോള്‍ കാന്‍സര്‍ ആവാം
-
GULF18 hours agoഅബുദാബി ചേംബര്‍ ഓഫ് കൊമേഴ്സ് ഡയറക്ടറായി വീണ്ടും എംഎ യൂസുഫലി
-
News2 days agoവ്യോമാതിര്‍ത്തികളില്‍ നിയന്ത്രണം; അന്താരാഷ്ട്ര സര്‍വിസുകള്‍ വെട്ടിക്കുറച്ച് ഇന്‍ഡിഗോ
