കിലോഗ്രാമിന് 400 രൂപ മുതല്‍ 500 രൂപ വരെയാണ് വിപണിയില്‍ വെളുത്തുള്ളിയുടെ വില.
സി.സി.ടിവി കാമറകൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.
ക്രിസ്ത്യന്‍ മിഷണറിമാര്‍ക്ക് കീഴില്‍ വ്യാപകമായ മതംമാറ്റം നടക്കുന്നുണ്ടെന്നും ഇത് ഉടന്‍ അവസാനിപ്പിക്കുമെന്നും കഴിഞ്ഞ ദിവസം ചത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്ണുദേവ് സായ് പറഞ്ഞിരുന്നു.
രാവിലെ 9.45 മുതല്‍ 11.30 വരെയും ഉച്ചക്ക് രണ്ടു മുതല്‍ 3.45 വരെയുമാണ് പരീക്ഷ.
തിയേറ്റര്‍ ഉടമകൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുക, ഒടിടി റിലീസ്, സിനിമ എഗ്രിമെന്റ് ഉൾപ്പടെയുള്ള കാര്യങ്ങളിൽ നിർമ്മാതാക്കൾ പരിഹാരം കാണുക എന്നിവയാണ് ആവശ്യം.
കായംകുളം പുതുപ്പള്ളി ലോക്കല്‍ സെക്രട്ടറിക്കെതിരെയാണ് പാര്‍ട്ടി അംഗത്തിന്റെ പരാതി.
അഞ്ച് പേർ ചേർന്ന് തന്നെ മർദിക്കുകയും ജയ് ശ്രീറാം എന്ന് വിളിക്കാൻ നിർബന്ധിക്കുകയും ചെയ്തതായി ഓട്ടോ ഡ്രൈവർ മുഹമ്മദ് സാജിദ് മുഹമ്മദ് യാസിൻ ഖാന്റെ പരാതി യിൽ പറയുന്നു.
ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ വരാണസിയിൽനിന്ന് കണ്ണൂരിലെത്തുന്ന രാഹുൽ നാളെ രാവിലെ കൽപ്പറ്റയിലെത്തും.
2019-20 സാമ്പത്തിക വര്‍ഷം മുതല്‍ 2023-24 വരെയുള്ള കണക്കുകള്‍ പുറത്തുവന്നിട്ടുണ്ടെന്നും വളര്‍ച്ചയിലുണ്ടായ ഈ കുറവ് കണക്കുകളില്‍ വ്യക്തമാണെന്നും സുഭാഷ് ചന്ദ്ര ഗാര്‍ഗ് പറഞ്ഞു.
പത്തിലേറെ പേര്‍ക്ക് പരിക്കേറ്റു.