തങ്ങളുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് സിപിഎം സമ്മേളനത്തിന്റെ ഭാഗമായി പ്രദര്‍ശിപ്പിച്ചതിനെതിരെ പരാതി നല്‍കുമെന്ന് എസ്ടിയു പ്രവര്‍ത്തകരായ ചുമട്ട് തൊഴിലാളികള്‍ പറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 95,218 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,55,438 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.
കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ച കാസര്‍കോട് ജില്ലാ കലക്ടറുടെ ഉത്തരവിനെതിരെയുള്ള ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ്.
ഇദ്ദേഹം എന്തുകൊണ്ടാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് ഇതുവരെ വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു.
'കാസര്‍കോട് ജില്ലാ കലക്ടര്‍ ഇറക്കിയ ഉത്തരവ് സിപിഎം സമ്മര്‍ദ്ദം ചെലുത്തി പിന്‍വലിപ്പിച്ചു, സംസ്ഥാനത്ത് ജനങ്ങള്‍ക്ക് ഒരു നിയമവും സിപിഎമ്മുകാര്‍ക്ക് മറ്റൊരു നിയമവുമാണ്', സലാം തുറന്നടിച്ചു.
ബി.ജെ.പി 2014 മുതല്‍ മുന്നോട്ട് വച്ച ആശയങ്ങള്‍ വന്‍ ദുരന്തമായി മാറിയെന്നും അവരുടെ ഭരണത്തില്‍ 16 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ നഷ്ടമായെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.
സ്റ്റീലിനും, ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ക്കും വില വര്‍ധിച്ചതാണ് തുകയില്‍ വര്‍ധനവുണ്ടാകാന്‍ കാരണമെന്ന് കേന്ദ്രപൊതുമരാമത്ത് വകുപ്പ് അറിയിച്ചു.
5 പേര് കൂടിയതിന് കോണ്‍ഗ്രസ് സമരത്തിനെതിരെ കേസെടുത്ത സര്‍ക്കാരാണ് ഇതെന്നും സിപിഎമ്മിനും സാധാരണ ജനങ്ങള്‍ക്കും വ്യത്യസ്തമായ കോവിഡ് മാനദണ്ഡമാണ് ഉള്ളതെന്നും സതീശന് പറഞ്ഞു.
പൊലീസിന്റെ സംരക്ഷണത്തില്‍ ഇന്നലെ രാവിലെ സ്ഥാപിച്ച സര്‍വേ കല്ലുകളാണ് പിഴുതുമാറ്റിയ നിലയില്‍ കണ്ടെത്തിയത്.
ഡല്‍ഹിയില്‍ പ്രതിദിന കോവിഡ് കേസുകള്‍ 28,000 എന്ന റെക്കോര്‍ഡിലെത്തിയ ശേഷമാണ് തുടര്‍ച്ചയായ കുറവുണ്ടാകുന്നത്. മഹാരാഷ്ട്രയില്‍ രോഗവ്യാപന നിരക്ക് കുറഞ്ഞതോടെ ഈ മാസം 24 മുതല്‍ സ്കൂളുകള്‍ തുറക്കാന്‍ അനുമതി നല്കി സര്‍ക്കാര്‍ ഉത്തരവിറക്കി.