ചിപ്പിലിത്തോടിനടുത്ത് മരുതിലാവിലെ ഉരുള്‍പൊട്ടലില്‍ നിന്ന് തഹസില്‍ദാറും സംഘവും ഫയര്‍ ഫോഴ്സും സന്നദ്ധപ്രവര്‍ത്തകരും രക്ഷപ്പെട്ടത് തലനാരിഴക്ക്. വ്യാഴാഴ്ച വൈകിട്ട് ആറേകാലോടെയായിരുന്നു സംഭവം. മഴ കനത്തതോടെ മരുതിലാവ് ഭാഗത്തുള്ള 5 കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റിപാര്‍പ്പിക്കുന്നതിനായി എത്തിയതായിരുന്നു താമരശേരി തഹസില്‍ദാര്‍...
ജമ്മുകശ്മീരിന് പ്രത്യേക പദവി നല്കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞ ഇന്ത്യന്‍ നടപടിയില്‍ പ്രതിഷേധം കനപ്പിച്ച് പാകിസ്താന്. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സര്‍വീസ് നടത്തുന്ന സംഝോത എക്സ്പ്രസ് ട്രെയിന്‍ സര്‍വീസ് പാകിസ്താന് നിര്‍ത്തിവെച്ചു. പാകിസ്താനിലെ ലാഹോറില്‍നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട...
ന്യൂഡല്‍ഹി: ജമ്മുകാശ്മീരിന്റെ പ്രത്യേക ഭരണഘടനാ പദവി റദ്ദാക്കിയ നരേന്ദ്ര മോദി സര്‍ക്കാറിന്റെ തീരുമാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം ശക്തമായി വിമര്‍ശിച്ചു. മസില് പവര്‍ ദേശീയത ലോകത്ത് എവിടെയെങ്കിലും സംഘര്‍ഷം പരിഹരിച്ചിട്ടുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു....
ന്യൂഡല്‍ഹി: ജമ്മുകശ്മീരിന് പ്രത്യേക പദവി നല്കുന്ന ഭരണഘടനയിലെ 370ാം വകുപ്പ് എടുത്തു കളഞ്ഞ കേന്ദ്ര സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ അടിയന്തര വാദം കേള്‍ക്കലിന് സുപ്രീംകോടതി വിസമ്മതിച്ചു. കേന്ദ്ര സര്‍ക്കാര്‍ നടപടി ഭരണഘടനാ...
സംസ്ഥാനത്തു മഴ ശക്തമായ സാഹചര്യത്തില്‍ അലര്‍ട്ട് പ്രഖ്യാപിച്ച ദിവസങ്ങളില്‍ അതീവജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്കി. വിവിധയിടങ്ങളില്‍ ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി സമയത്ത് (രാത്രി ഏഴുമുതല്‍ രാവിലെ ഏഴുവരെ) മലയോരമേഖലയിലേക്കുള്ള...
തിരുവനന്തപുരം: പ്രകൃതിക്ഷോഭം നേരിടാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും പേമാരിമൂലം കടുത്ത നാശനഷ്ടമാണ് സംഭവിക്കുന്നത്. വയനാട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ കനത്ത നാശനഷ്ടമാണ് സംഭവിച്ചിട്ടുള്ളത്. മൂന്ന് ജില്ലകള്‍...
കൊച്ചി: കനത്ത മഴയെ തുടർന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിമാനസർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു. മുൻകരുതലുകളുടെ ഭാഗമായി നാളെ രാവിലെ 9 മണി വരെയാണ് നിയന്ത്രണം. കഴിഞ്ഞവർഷം വൻ പ്രളയത്തെ തുടർന്ന് വിമാനത്താവളം ദിവസങ്ങളോളം അടച്ചിട്ടിരുന്നു.
സംസ്ഥാനത്ത് കനത്ത മഴ തുടരുമ്പോള്‍ ഉരുള്‍പൊട്ടലിലും പ്രളയത്തിലും വീടുകളും കൃഷിയിടങ്ങളും തകര്‍ന്നും ഒറ്റപ്പെട്ടും വടക്കന്‍ കേരളം ഭീതയുടെ നിഴലില്‍. ഇതുവരെ ഒരു വയസ്സുകാരി ഉള്‍പ്പെടെ ഏഴു പേര് മരിച്ചു. വയനാട്ടില്‍ തുടരുന്ന പേമാരിയിലും ഉരുള്‍പൊട്ടലിലും ചാലിയാര്‍...
കോഴിക്കോട്: മദ്യപിച്ച് ലക്കുകെട്ട് വാഹനമോടിച്ച ഐ.എ.എസുകാരന്റെ കാറിടിച്ച് മാധ്യമ പ്രവര്ത്തകന് കെ.എം ബഷീര്‍ മരിക്കാനിടയായ സംഭവത്തില്‍ കുറ്റവാളികളെ സഹായിക്കുന്ന പൊലീസ് നിലപാട് അപലനീയമാണെന്ന് ലഹരി നിര്‍മ്മാര്‍ജ്ജന സമിതി. മദ്യലഹരയില്‍ വാഹനമോടിച്ചു അപകടമുണ്ടാക്കുന്നവര്‍ക്ക് രക്ഷപ്പെടാന്‍ പഴുതുകള്‍ സൃഷ്ടിക്കുന്ന...
എ. റഹീംകുട്ടി പുതിയ നിയമനിര്‍മ്മാണങ്ങള്‍ ഒന്നൊന്നായി ദോശ ചുട്ടെടുക്കുന്ന വേഗത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ദിനംപ്രതി നിയമമാക്കിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയുടെ വര്‍ത്തമാനത്തെയും ഭാവിയെയും വരെ നിര്‍ണ്ണായകമായി സ്വാധീനിക്കുന്ന നിയമങ്ങള്‍ ഇക്കൂട്ടത്തില്‍ കാണാന്‍ കഴിയും. ഇന്ത്യയില്‍ നിയമനിര്‍മ്മാണങ്ങള്‍ക്ക് ബാധ്യതപ്പെട്ട ജനാധിപത്യത്തിന്റെ...