കോഴിക്കോട്: ബന്ധു നിയമന വിവാദത്തില്‍ മന്ത്രി കെ ടി ജലീലിനെതിരെയുള്ള കുരുക്ക് മുറുക്കി കൂടുതല്‍ തെളിവുകളുമായി മുസ്ലിം യൂത്ത് ലീഗ് രംഗത്ത്. അദീബിന്റെ ഡെപ്യൂട്ടേഷനില്‍ തട്ടിപ്പുണ്ടെന്നും ബന്ധുവിനെ മന്ത്രി കെ.ടി. ജലീല്‍ സ്ഥിരംജോലി വാഗ്ദാനം ചെയ്താണ്...
ന്യൂഡല്‍ഹി: മുത്വലാഖ് നിയമം കൊണ്ടു വന്നതിന് പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ ഹജ്ജ് നയവും തിരുത്താനൊരുങ്ങുന്നു. 2002ലെ ഹജ്ജ് നയം ഭേദഗതി ചെയ്യാനായാണ് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ തീരുമാനം. ഹജ്ജ് തീര്‍ത്ഥാടനത്തില്‍ മക്കയും, മദീനയും മാത്രമുണ്ടായിരുന്ന സ്ഥാനത്ത്...
പാനൂര്‍: കണ്ണൂര്‍ പാനൂര്‍ സ്വദേശികളായ രണ്ട് വിദ്യാര്‍ത്ഥിനികളെ തിങ്കളാഴ്ച്ച മുതല്‍ കാണാനില്ല. അയല്‍വാസികളും സുഹൃത്തുക്കളും പാനൂര്‍ റസിഡന്‍സി കോളേജ് രണ്ടാംവര്‍ഷ ഡിഗ്രീ വിദ്യാര്‍ത്ഥികളുമായ ദൃശ്യ(20) സയന(20) എന്നിവരെയാണ് കാണാതായത്. പതിവ് പോലെ കോളജിലേക്ക് പോയ വിദ്യാര്‍ത്ഥിനികളെ...
രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവ് എം.ഐ ഷാനവാസ് സഹപ്രവര്ത്തകന് മാത്രമായിരുന്നില്ല. സഹോദരനായിരുന്നു. ഉപദേശിക്കുകയും സ്നേഹപൂര്‍വം ശാസിക്കുകയും ഒക്കെ ചെയ്യുന്ന സഹോദരന്. ഞങ്ങള്‍ തമ്മിലുള്ള ആത്മബന്ധത്തിന് നാല് ദശാബ്ദങ്ങളോളം പഴക്കമുണ്ട്. 1970 കളുടെ അവസാനം കെ.എസ്.യു...
ജനാധിപത്യത്തിലെ പരിപാവനമായ ഭരണഘടനാസ്ഥാപനങ്ങളെല്ലാം അധികാര-സാമ്പത്തിക നേട്ടത്തിനായി എത്ര സ്വേച്ഛാപരമായി ചൂഷണം ചെയ്യപ്പെടാമെന്ന് കഴിഞ്ഞ നാലരക്കൊല്ലം പലതവണയായി സാക്ഷ്യം പറഞ്ഞിട്ടുണ്ട് നമ്മുടെ ഇന്ത്യ. അതിലേറ്റവും ഒടുവിലത്തേതാണ് രാജ്യത്തിന്റെ അഭിമാനസ്തംഭങ്ങളിലൊന്നായ സി.ബി.ഐയെ ജനങ്ങളുടെ മുമ്പില്‍ അതിനികൃഷ്ടമായി അപകീര്‍ത്തിപ്പെടുത്തി എന്നത്....
ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന നിലപാടുകളും നടപടികളും അതിരൂക്ഷമായ വിമര്‍ശനത്തിന് നേരത്തെതന്നെ വിധേയമായിരുന്നെങ്കിലും ഇന്നലത്തെ ഹൈക്കോടതി വിധിയോടെ അത് നിയമപരമായി പൂര്‍വാധികം സാധൂകരിക്കപ്പെട്ടിരിക്കുകയാണ്. ഹൈക്കോടതിയുടെ നേരത്തെയുള്ള വിധികളുടെ ചുവടുപിടിച്ചാണ് പൊലീസിനെ സര്‍ക്കാര്‍ ശബരിമല...
സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നമുക്ക് നന്മ നല്കിയവരോട് നന്ദി കാണിക്കല്‍ നമ്മുടെ ബാധ്യതയാണ്. ബുദ്ധിയും വിവേകവുമുള്ള ഏതൊരാളുടേയും അടിസ്ഥാന ചിന്തയാണത്. ഒരാളുടെ വിശ്വാസം പ്രവാചകനോടുള്ള സ്നേഹം കൂടാതെ പൂര്‍ത്തിയാവുകയില്ല എന്ന കാര്യത്തില്‍ മുസ്ലിംകള്ക്കിടയില്...
പത്തനംതിട്ട: ശബരിമലയില്‍ സന്നിധാനത്ത് നിരോധനാജ്ഞ ലംഘിച്ച നടപടിയില്‍ ഇന്നലെ അറസ്റ്റ് ചെയ്ത 68 പേരെ റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്റ് ചെയ്തത്. പത്തനംതിട്ട മുന്‍സിഫ് കോടതിയുടേതാണ് നടപടി. ജാമ്യാപേക്ഷ ബുധനാഴ്ച പത്തനംതിട്ട കോടതി പരിഗണിക്കും....
വടക്കേ ഇന്ത്യയില്‍ ബിജെപി കളിക്കുന്ന വര്‍ഗീയക്കളിയാണു കേരളത്തില്‍ ശബരിമല വിഷയത്തില്‍ സിപിഎം കളിക്കുന്നതെന്നു മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി. മതനിരപേക്ഷതയുടെ ഏറ്റവും വലിയ ചിഹ്നമായ ശബരിമലയില്‍ ഭക്തര്‍ക്കു ദര്‍ശനത്തിനു പോലും സൗകര്യമില്ലാത്ത സ്ഥിതിയാണ്....
കൊല്‍ക്കത്ത: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെ പ്രതിപക്ഷം ഐക്യം കൂടുതല്‍ ശക്തമാക്കാനുള്ള ശ്രമങ്ങളുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പശ്ചിമ ബംഗാളില്‍. പ്രതിപക്ഷ സഖ്യത്തിന് മുന്‍കൈ എടുക്കുന്ന ആന്ധ്ര മുഖ്യമന്ത്രി ബംഗാള്‍...