ന്യൂഡല്‍ഹി: തന്നെ നിര്‍ബന്ധിച്ച് ഇസ്്ലാം മതത്തിലേക്കു പരിവര്‍ത്തനം ചെയ്യിക്കുകയും, ഐ.എസ് തീവ്രവാദികള്‍ക്കു ലൈംഗിക അടിമയായി വില്ക്കാന് ശ്രമിച്ചുവെന്നും ആരോപിച്ച് ഭാര്യ നല്കിയ പരാതിയില്‍ എന്‍.ഐ.എ കസ്റ്റഡിയിലെടുത്ത കണ്ണൂര്‍ സ്വദേശി മുഹമ്മദ് റിയാസിന് ഐ.എസുമായി ബന്ധമില്ലെന്ന്...
അഹമ്മദാബാദ്: ഇഷ്റത് ജഹാന് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഗുജറാത്ത് മുന്‍ ഡി.ജി.പി പി.പി പാണ്ഡെയെ അഹമ്മദാബാദിലെ പ്രത്യേക സി.ബി.ഐ കോടതി വെറുതെവിട്ടു. പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പി.പി പാണ്ഡെ സമര്‍പ്പിച്ച ഹര്‍ജി അംഗീകരിച്ചാണ് പ്രത്യേക കോടതി...
കണ്ണൂര്‍: എടയന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ഷുഹൈബിന്റെ കൊലപാതകത്തെ തുടര്‍ന്നുണ്ടായ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ച സര്‍വകക്ഷി സമാധാന യോഗം യുഡിഎഫ് ബഹിഷ്കരിച്ചു. യോഗത്തില്‍ ജനപ്രതിനിധികളെ ക്ഷണിക്കാത്തതിനെ തുടര്‍ന്നാണ് ബഹിഷ്ക്കരണം. മുഖ്യമന്ത്രിക്ക് പകരം മന്ത്രി...
വായ്പ നല്‍കരുതെന്നാവശ്യപ്പെട്ട് ബാങ്കിന് കത്ത് നല്കി തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാനായി പ്രഖ്യാപിച്ച പുനരുദ്ധാരണ പാക്കേജ് അട്ടിമറിക്കാന്‍ സ്വകാര്യ ബസ് ലോബികള്‍ നീക്കം തുടങ്ങി. കെ.എസ്.ആര്.ടി.സിക്ക് മൂവായിരം കോടിയുടെ വായ്പ നല്‍കരുതെന്ന് ആവശ്യപ്പെട്ട്...
ന്യൂഡല്‍ഹി: ഹാദിയ കേസിലെ ഇന്നത്തെ വാദം മാറ്റിവെക്കണമെന്ന ഹാദിയയുടെ അച്ഛന് അശോകന്റെ ആവശ്യം കോടതി തള്ളി. കൂടുതല്‍ സമയം വേണമെന്ന് ആവശ്യപ്പെട്ട് അശോകന് സമര്‍പ്പിച്ച ഹര്‍ജി തള്ളിയ ചീഫ് ജസ്റ്റിസ് കേസ് ഇന്ന് പരിഗണിക്കുന്നത്...
കൊല്‍ക്കത്ത: ആര്‍എസ്എസ് നേതൃത്വം നേരിട്ട് നിയന്ത്രിക്കുന്ന 125 സ്കൂളുകള്‍ അടച്ചുപൂട്ടാന്‍ പശ്ചിമബംഗാള്‍ സര്‍ക്കാര്‍ നോട്ടീസ് നല്കി. ആര്‍എസ്എസ് വീക്ഷണകോണിലുള്ള സിലബസ് കൈകാര്യം ചെയ്യുന്ന ഇത്തരത്തിലുള്ള 500 സ്കൂളുകള്‍ക്കെതിരെ സര്‍ക്കാരിന് പരാതി ലഭിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ 493...
ന്യൂഡല്‍ഹി: ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സുപ്രീം കോടതിയില്‍ വിചാരണ പുരോഗമിക്കുന്നതിനിടെ രാജ്യത്തെ കുട്ടികള്‍ക്ക് യു.ഐ.ഡി എന്ന പുതിയ നീക്കവുമായി കേന്ദ്രം. ഇന്ത്യയില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് സവിശേഷ നമ്പര്‍ (യു. ഐ.ഡി)...
തിരുവനന്തപുരം: എടയന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയായിരുന്ന ഷുഹൈബിന്റെ കൊലപാതകം കണ്ണൂരില്‍ വര്‍ഷങ്ങളായി തുടര്‍ന്നു പോരുന്ന കൊലപാതകപരമ്പരയില്‍ ഒരു പുതിയ വഴിത്തിരിവാണെന്ന് സാഹിത്യ- സാംസ്കാരിക നായകര്‍. കണ്ണൂരിനും കേരളത്തിനു മുഴുവനും അപമാനകരവും ജനാധിപത്യത്തിന്റെ സംവാദാത്മകതക്ക് കടകവിരുദ്ധവുമായ...
ശ്രീനഗര്‍: വെടിനിര്‍ത്തല്‍ കരാറിലെ വ്യവസ്ഥകള്‍ ലംഘിച്ച് നിയന്ത്രണ രേഖക്കു സമീപം പാകിസ്താന് ചോപ്പര്‍ പറത്തിയതായി റിപ്പോര്‍ട്ട്. ഇന്നലെ കാലത്താണ് നിയന്ത്രണ രേഖയുടെ 300 മീറ്റര്‍ അടുത്തുവരെ പാക് ചോപ്പര്‍ എത്തിയത്. ഇന്ത്യന്‍ സൈന്യവും ഇക്കാര്യം സ്ഥിരീകരിച്ചു....
ന്യൂഡല്‍ഹി: 11,360 കോടിയുടെ വായ്പാ തട്ടിപ്പിനു പിന്നാലെ ഇടപാടുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയെന്ന റിപ്പോര്‍ട്ട് പഞ്ചാബ് നാഷണല്‍ ബാങ്ക് തള്ളി. ഇടപാടുകാര്‍ ആശങ്കപ്പെടേണ്ട അവസ്ഥയില്ലെന്നും പണം നിക്ഷേപിക്കുന്നതിനോ പിന്‍വലിക്കുന്നതിനോ ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. സുതാര്യവും ശക്തവുമായ...