പൊന്നാനി: കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാനുള്ള തീരുമാനം ഏറെ സന്തോഷം നല്‍കുന്നുവെന്ന് നിലവിലെ എം.പിയും പൊന്നാനി ലോക്സഭാ മണ്ഡലം മുസ്ലിംലീഗ് സ്ഥാനാര്‍ഥിയുമായ ഇ.ടി മുഹമ്മദ് ബഷീര്‍. ഈ തീരുമാനത്തില്‍ കേരളമാകെ സന്തോഷത്തിലാണെന്നും ഇ.ടി പറഞ്ഞു....
മലപ്പുറം: പൊന്നാനി ലോക്സഭാ മണ്ഡലത്തില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥി പി.വി അന്‍വറിന്റേത് പെയ്മെന്റ് സീറ്റാണെന്ന് യൂത്ത്ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. സീറ്റ് നേടുന്നതില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത് എല്‍.ഡി.എഫ് കണ്‍വീനര്‍ എ വിജയരാഘവനാണെന്നും ഫിറോസ് മലപ്പുറത്ത്...
തിരുവനന്തപുരം: രാഹുല്‍ഗാന്ധിയെ കേരളത്തിലേക്ക് ആവേശത്തോടെ സ്വാഗതം ചെയ്യുന്നുവെന്ന് മുസ്ലിംലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. ചരിത്രത്തിലാദ്യമായി കേരളത്തില്‍ നിന്ന് ഒരു പ്രധാനമന്ത്രി സ്ഥാനാര്‍ഥി മല്‍സരിക്കുകയാണ്. കേരളത്തിലെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ അദ്ദേഹം ദക്ഷിണേന്ത്യയെ ആകെയാണ് പ്രതിനിധീകരിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പോസ്റ്റിന്റെ...
തിരുപ്പൂര്‍: കെ.എസ്.ആര്.ടി.സി ബസ് ഓവര്‍ബ്രിഡ്ജില്‍ നിന്നും താഴേക്ക് മറിഞ്ഞ് 23 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. 30 പേര് ബസില്‍ ഉണ്ടായിരുന്നതായും സ്ഥിരീകരിച്ചിട്ടുണ്ട്. പരിക്കേറ്റവരെ അടുത്തുള്ള ആസ്പത്രികളില്‍ പ്രവേശിപ്പിച്ചു. പത്തനംതിട്ടയില്‍ നിന്നും ബംഗളുരുവിലേക്ക്...
കോഴിക്കോട്: വയനാട്ടില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി എ.ഐ.സി.സി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പ്രഖ്യാപിച്ചതില്‍ സന്തോഷം അറിയിച്ച്് ടി.സിദ്ദിഖ്. ഏറെ അഭിമാനവും സന്തോഷവുമുള്ള ദിവസമെന്ന് സിദ്ദിഖ് സന്തോഷം പ്രകടിപ്പിച്ചു. ബി.ജെ.പിക്കെതിരെ ഐക്യ ജനാധിപത്യ മുന്നണി നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കാണ്...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വയനാട് ലോക്സഭാ മണ്ഡലത്തില്‍ മത്സരിക്കും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഏ.കെ ആന്റണിയാണ് ഡല്‍ഹിയില്‍ ഇക്കാര്യം പ്രഖ്യാപിച്ചത്. ഏറെ നാളുകളായി നീണ്ടുനിന്ന അനിശ്ചിതത്വത്തിന് വിരാമമിട്ടാണ് രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുന്നത്. വയനാട് ഏറ്റവും...
തൊടുപുഴ: തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ മര്‍ദ്ദനമേറ്റ കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു. വിദഗ്ധ സംഘത്തിന്റെ നിര്‍ദേശ പ്രകാരം വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സ തുടരുകയാണ്. കേസില്‍ അറസ്റ്റിലായ അരുണ്‍ ആനന്ദിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. അതേസമയം...
കോഴിക്കോട്: രണ്ട് കൊലപാതകങ്ങളില്‍ ഉള്‍പ്പെടെ 10 ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് താനെന്ന് സ്വയം സമ്മതിച്ച് വടകരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി ജയരാജന്. നാമനിര്‍ദേശ പത്രികക്കൊപ്പം നല്കിയ സത്യവാങ്മൂലത്തിലാണ് ഈ വിവരങ്ങള്‍ ജയരാജന് തന്നെ സമ്മതിച്ചത്. കതിരൂര്‍...
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന് സംസ്ഥാനത്ത് വിവിധ മണ്ഡലങ്ങളില്‍ ഇന്നലെ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത് 29 പേര്. ഇതോടെ ആകെ പത്രിക സമര്‍പ്പിച്ചവരുടെ എണ്ണം 52 ആയി. തിരുവനന്തപുരത്ത് മൂന്നും ആറ്റിങ്ങല്‍, കോട്ടയം, എറണാകുളം, ചാലക്കുടി, തൃശ്ശൂര്‍, പൊന്നാനി...
ന്യൂഡല്‍ഹി: കിഴക്കന്‍ യു.പിയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധിയെ പശ്ചിമബംഗാളിലും പ്രചാരണത്തിനിറക്കാന്‍ കോണ്‍ഗ്രസ് ആലോചന. മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസുമായുള്ള സഖ്യ ശ്രമങ്ങള്‍ പരാജയപ്പെടുകയും കോണ്‍ഗ്രസ് തനിച്ചു മത്സരിക്കുന്നതിനുള്ള തീരുമാനമെടുക്കുകയും ചെയ്തതോടെയാണ് പുതിയ കരുനീക്കം....