തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ ഒക്ടോബര്‍ മൂന്ന് മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു. ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രനുമായി തൊഴിലാളി സംഘടനകള്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. പിരിച്ചുവിട്ട 143 ജീവനക്കാരെ സംരക്ഷിക്കാമെന്ന് സംഘടനകള്‍ക്ക് മന്ത്രി ഉറപ്പുനല്‍കി....
ആലപ്പുഴ: മലബാര്‍ ബ്രൂവറിസിന്റെ പിതൃത്വം എല്‍.ഡി.എഫിനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബ്രൂവറിക്ക് അനുമതി നല്‍കിയത് ആന്റണിയാണെന്ന പരാമര്‍ശം പിന്‍വലിക്കണം. ബ്രൂവറിക്ക് ആന്റണി അനുമതി നല്‍കിയിട്ടില്ല. 1998ല്‍ നായനാര്‍ സര്‍ക്കാറിന്റെ കാലത്താണ് ബ്രൂവറി അനുവദിച്ചത്-ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍...
കൊച്ചി: ശബരിമലയില്‍ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ നടി ഭാമ. സുപ്രീംകോടതിയെ ബഹുമാനിക്കുന്നു. പക്ഷേ, വ്യക്തിപരമായി വിധിയോട് യോജിക്കുവാന്‍ കഴിയില്ലെന്ന് ഭാമ പറഞ്ഞു. ഫേസ്ബുക്കിലാണ് നടി ഇക്കാര്യം കുറിച്ചത്. പോസ്റ്റിന്റെ പൂര്‍ണ്ണരൂപം: ശബരിമലയില്‍...
ദുബായ്: ഐ.സി.സിയുടെ ഏകദിന റാങ്കിങ്ങില്‍ ഇന്ത്യന്‍ താരങ്ങളുടെ കുതിപ്പ്. ബാറ്റിങ്ങിലും ബോളിങ്ങിലും ഇന്ത്യന്‍ താരങ്ങള്‍ ഒരുപോലെ നേട്ടമുണ്ടാക്കി. ബാറ്റ്സ്മാന്മാരില് ആദ്യ അഞ്ചില്‍ മൂന്നുപേരും ഇന്ത്യന്‍ താരങ്ങളാണ്. ബോളര്‍മാരുടെ പട്ടികയില്‍ ആദ്യ അഞ്ചില്‍ രണ്ടു പേരാണ് ഇന്ത്യക്കാരുള്ളത്....
കാണ്‍പൂര്‍: 750 ആമക്കുഞ്ഞുങ്ങളെ ബാഗിലൊളിപ്പിച്ച് കടത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍. രണ്ട് ബാഗുകളിലായി ആമക്കുഞ്ഞുങ്ങളെ കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഉന്നവോ സ്വദേശിയായ മുഹമ്മദ് വസീം റെയില്‍വേ പൊലീസിന്റെ പിടിയിലായത്. രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് കാണ്‍പൂര്‍...
വാഷിങ്ടണ്‍: ഫേസ്ബുക്കിന്റെ അഞ്ച് കോടി ഉപയോക്താക്കളുടെ അക്കൗണ്ടുകളില്‍ സുരക്ഷാപിഴവ് സംഭവിച്ചതായി കമ്പനിയുടെ വെളിപ്പെടുത്തല്‍. ഫേസ്ബുക്കിന്റെ ഒരു ഫീച്ചറില്‍ വന്ന കോഡിങ് പഴുതാണ് ഹാക്കര്‍മാര്‍ക്ക് അക്കൗണ്ടുകളില്‍ കയറാന്‍ സൗകര്യമൊരുക്കിയത്. ചൊവ്വാഴ്ചയാണ് സുരക്ഷാ പ്രശ്നം എഞ്ചിനീയര്‍മാരുടെ ശ്രദ്ധയില്‍ പെട്ടതെന്ന്...
കോഴിക്കോട്: കേന്ദ്രത്തിലും കേരളത്തിലും ഭരണമാറ്റത്തിന്റെ കാഹളം മുഴങ്ങിക്കഴിഞ്ഞതായി മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. ഗുജറാത്തി ഹാളില്‍ യു.ഡി.എഫ് കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തില്‍ മോദി...
കൊണ്ടോട്ടി: മതനിര്‍ദേശങ്ങള്‍ തള്ളിപ്പറയുന്നവരെയും ചെളിവാരിത്തേക്കുന്നവരെയും വിവേകവും ഉത്തരവാദിത്തവുമുള്ള സമൂഹം ഒറ്റക്കെട്ടായി ചെറുത്ത് തോല്‍പ്പിക്കണമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. എസ്.വൈ.എസ് സംസ്ഥാന എക്സിക്യൂട്ടീവ് ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊണ്ടോട്ടി നീറാട് അല്‍ഗസ്സാലി ഹെറിറ്റേജില്‍...
വാഷിങ്ടണ്‍: തന്റെ രഹസ്യസുഹൃത്തിനെക്കുറിച്ച് വെളിപ്പെടുത്തലുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഉത്തര കൊറിയന്‍ തലവന്‍ കിം ജോങ് ഉന്നുമായി താന്‍ ഏറെ സൗഹൃദത്തിലാണെന്നാണ് ട്രംപിന്റെ വെളിപ്പെടുത്തല്‍. ഉന്‍ തനിക്കയച്ച കത്തുകളിലൂടെയാണ് തങ്ങള്‍ സുഹൃത്തുക്കളായതെന്ന് അദ്ദേഹം പറഞ്ഞു....
കരമന: ക്ഷേത്ര ദര്‍ശനം കഴിഞ്ഞു മടങ്ങിയ പ്രതിശ്രുത വധുവിന് റോഡപകടത്തില്‍ ദാരുണാന്ത്യം. ഇന്നലെ രാവിലെ തിരുവനന്തപുരം കിള്ളിപ്പാലത്തുണ്ടായ റോഡ് അപകടത്തിലാണ് രാഖി എസ് കൃഷ്ണ കൊല്ലപ്പെട്ടത്. ഇരുപത്തൊമ്പത് വയസായിരുന്നു. നേമത്തെ രാധാകൃഷ്ണന്റെയും സുവര്‍ണകുമാരിയുടേയും മകളാണ് രാഖി...