Connect with us

Video Stories

സൂക്ഷിക്കുക പോസ്റ്റിഗയെ

Published

on

ഹെല്‍ഡര്‍ പോസ്റ്റീഗ-പോര്‍ച്ചുഗലിന്റെ ലോകതാരം. ലോകകപ്പും യൂറോയുമെല്ലാം കളിച്ചതിന്റെ ആ അനുഭവക്കരുത്ത് ഇന്നലെ ഗോഹട്ടിയിലെ ഇന്ദിരാഗാന്ധി സ്‌റ്റേഡിയത്തില്‍ അല്‍പ്പസമയം കണ്ടു. ആ കാഴ്ച്ചയില്‍ പിറന്നത് രണ്ട് ഉഗ്രന്‍ ഗോളുകള്‍. ഒന്ന് പോസ്റ്റീഗയുടെ തലയില്‍ നിന്ന്, രണ്ടാമത്തേത് അദ്ദേഹം നല്‍കിയ പാസില്‍ നിന്ന്. സ്വന്തം മൈതാനത്ത് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് 1-2ന് പരാജയപ്പെട്ടത് അത്‌ലറ്റികോ കൊല്‍ക്കത്തയോടായിരുന്നില്ല-പോസ്റ്റീഗയോടായിരുന്നു.

സസ്‌പെന്‍ഷന്‍ കാരണം ഗ്യാലറിയിലിരുന്ന് കളി കാണാന്‍ നിര്‍ബന്ധിതനായ കൊല്‍ക്കത്ത കോച്ച് കൊളീന രണ്ടാം പകുതിയില്‍ സ്വന്തം ടീം ഒരു ഗോളിന് പിന്നിട്ട് നില്‍ക്കുന്ന വേളയിലാണ് തന്റെ സൂപ്പര്‍ താരത്തെ രംഗത്തിറക്കിയത്. ആ തീരുമാനത്തിന്റെ റിസല്‍ട്ടായി വന്ന പോസറ്റിഗയുടെ ഹെഡ്ഡര്‍ ഗോള്‍ ലോക നിലവാരത്തിലുള്ളതായിരുന്നു. പോസറ്റിലേക്ക് ചെത്തിയിടുക എന്ന പ്രയോഗം പോലെ തലയിലേക്ക് അതിവേഗതയില്‍ വന്ന പന്തിനെ അതേ വേഗതയില്‍ പോസ്റ്റിലേക്ക് തിരിച്ചുവിട്ട കാഴ്ച്ച ആസ്വദിക്കാന്‍ പക്ഷേ സ്‌റ്റേഡിയം നിറഞ്ഞ നോര്‍ത്ത് ഈസ്റ്റ് ആരാധകര്‍ക്ക് മനസ്സുണ്ടായിരുന്നില്ല. ടീമിന്റെ വിജയഗോളിലേക്ക് ബെലന്‍കോസോക്ക് പന്ത് നല്‍കിയതും പോസ്റ്റിഗ തന്നെ.

ഒന്നാം പകുതിയില്‍ കണ്ടത് ഉറുഗ്വേക്കാരന്‍ എമിലിയാനോ അല്‍ഫാരോയുടെ തകര്‍പ്പനൊരു ഹെഡര്‍ ഗോളായിരുന്നു. ചാമ്പ്യന്‍ഷിപ്പില്‍ ഗോള്‍വേട്ടില്‍ ഒന്നാമനായി തുടരുന്ന താരത്തിന്റെ തലയിലേക്ക് നിര്‍മല്‍ ചേത്രി നല്‍കി അതിസുന്ദര പാസിന് അതേ സൗന്ദര്യത്തോടെ അല്‍ഫാരോ തലവെച്ച കാഴ്ച്ചയില്‍ മതിമറന്ന കാണികള്‍ പക്ഷേ രണ്ടാം പകുതിയില്‍ പോസ്റ്റീഗയുടെ വരവും ഇത്തരമൊരു തിരിച്ചടിയും പ്രതീക്ഷിച്ചിരുന്നില്ല. ഏഴ് ദിവസത്തെ വലിയ വിശ്രമത്തിന് ശേഷമാണ് നോര്‍ത്ത് ഈസ്റ്റുകാര്‍ കളിക്കാനിറങ്ങിയത്. പക്ഷേ മുന്‍നിരയിലെ അതിവേഗക്കാരന്‍ ലോപാസ് ബെഞ്ചിലായപ്പോള്‍ കറ്റ്‌സുമിയും അല്‍ഫാരോയും ഒന്നിനൊന്ന് മെച്ചപ്പെട്ടിരുന്നു. പക്ഷേ കഴിഞ്ഞ ദിവസവും കളത്തിലറങ്ങി കൊല്‍ക്കത്തക്കാര്‍ ആ ക്ഷീണമൊന്നും പ്രകടിപ്പിക്കാതെ പോസ്റ്റിഗയുടെ കരുത്തില്‍ കളിച്ചപ്പോള്‍ ഹാവി ലാറയും ബോര്‍ജ ഫെര്‍ണാണ്ടസും ഗംഭീര പിന്തുണയാണ് നല്‍കിയത്. പോസ്റ്റീഗയുടെ വരവറിയിക്കുന്ന മല്‍സരമായതിനാല്‍ ഇപ്പോള്‍ പോയന്റ്് ടേബിളിന്റെ തലപ്പത്ത് കയറിയ കൊല്‍ക്കത്തക്കാരെ ഇനി സൂക്ഷിക്കണം. ഇയാന്‍ ഹ്യൂമില്ലാതെയാണ് ഇവര്‍ കുതിച്ചിരിക്കുന്നത്.

Celebrity

നടി മാളബിക ദാസിനെ മരിച്ചനിലയിൽ കണ്ടെത്തി; മൃതദേഹം അഴുകിയ നിലയിൽ

ഫ്ലാറ്റിൽ നിന്ന് ദുർ​ഗന്ധമുണ്ടായതിനെ തുടർന്ന് അയൽവാസികൾ പൊലീസിനെ അറിയിക്കുകയായിരുന്നു

Published

on

മുംബൈ: ബോളിവുഡ് നടി നൂർ മാളബിക ദാസിനെ (32) മരിച്ച നിലയിൽ കണ്ടെത്തി. മുംബൈയിലെ ഫ്ലാറ്റിലാണ് നടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ജൂൺ ആറിനാണ് നടി മരിച്ചത്. ഫ്ലാറ്റിൽ നിന്ന് ദുർ​ഗന്ധമുണ്ടായതിനെ തുടർന്ന് അയൽവാസികൾ പൊലീസിനെ അറിയിക്കുകയായിരുന്നു.

തുടർന്ന് പൊലീസെത്തി ഫ്ലാറ്റിൽ പരിശോധന നടത്തിയപ്പോഴാണ് അഴുകിയ നിലയിൽ നടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഗോരേഗാവിലെ സിദ്ധാർത്ഥ് ആശുപത്രിയിലേക്ക് മാറ്റി.

അസം സ്വദേശിയായ നൂർ അഭിനയ രംഗത്തേക്കെത്തുന്നതിന് മുമ്പ് ഖത്തർ എയർവേയ്‌സിൽ എയർ ഹോസ്റ്റസായിരുന്നു. കജോൾ നായികയായെത്തിയ ദ് ട്രയലിൽ ശ്രദ്ധേയമായ വേഷത്തിൽ നൂർ അഭിനയിച്ചിട്ടുണ്ട്. സിസ്‌കിയാൻ, വാക്ക്മാൻ തുടങ്ങി നിരവധി വെബ് സീരീസുകളിലും നടി ഭാഗമായിട്ടുണ്ട്.

Continue Reading

News

മാലിദ്വീപിന്റെ വിലക്കില്‍ അടിതെറ്റി നെതന്യാഹു; പൗരന്മാരോട് ദ്വീപ് വിടാനാവശ്യപ്പെട്ട് ഇസ്രാഈല്‍

തിങ്കളാഴ്ച ഔദ്യോഗികമായി തീരുമാനം നടപ്പിലാക്കുകയും ചെയ്തു.

Published

on

ഇസ്രാഈല്‍ പൗരന്മാര്‍ക്ക് മാലിദ്വീപ് സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയതോടെ വെട്ടിലായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ദ്വീപില്‍ നിന്ന് പൗരന്മാര്‍ രാജ്യം വിടണമെന്ന് ഇസ്രാഈല്‍ വിദേശകാര്യ മന്ത്രാലയം ഉത്തരവിറക്കി. കഴിഞ്ഞ ദിവസം കാബിനറ്റിന്റെ ശുപാര്‍ശയെ തുടര്‍ന്ന് പ്രസിഡന്റ് മുഹമ്മദ് മുയിസു ഇസ്രാഈല്‍ പാസ്‌പോര്‍ട്ട് രാജ്യത്ത് നിരോധിക്കാന്‍ തീരുമാനിച്ചിരുന്നു. തിങ്കളാഴ്ച ഔദ്യോഗികമായി തീരുമാനം നടപ്പിലാക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് ഇസ്രഈല്‍ വിദേശകാര്യ മന്ത്രാലയം പൗരന്മാര്‍ക്ക് ദ്വീപ് വിടാന്‍ നിര്‍ദേശം നല്‍കിയത്.

‘ദ്വീപില്‍ തുടരുന്ന ഇസ്രാഈല്‍ പൗരന്മാര്‍ രാജ്യം വിടണം. ഏതെങ്കിലും തരത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടായാല്‍ സഹായിക്കാന്‍ ബുദ്ധിമുട്ടാകും,’ എന്നാണ് ഇസ്രഈല്‍ അറിയിച്ചത്. ശുപാര്‍ശയില്‍ ഇരട്ട പൗരത്വമുള്ള ഇസ്രാഈലികളും ഉള്‍പ്പെടുന്നുവെന്ന് മന്ത്രാലയത്തിന്റെ അറിയിപ്പുണ്ട്.

ഗസയില്‍ ഇസ്രാഈല്‍ നടത്തുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ചാണ് മാലിദ്വീപിന്റെ നീക്കം. ഇസ്രഈലികള്‍ മാലിദ്വീപില്‍ പ്രവേശിക്കുന്നത് തടയാന്‍ ആവശ്യമായ നിയമ ഭേദഗതിക്ക് മേല്‍നോട്ടം വഹിക്കാന്‍ ഒരു കാബിനറ്റ് ഉപസമിതി രൂപീകരിക്കാനും ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്.

ഇതിന് പുറമേ ഫലസ്തീന്റെ ആവശ്യങ്ങള്‍ വിലയിരുത്താന്‍ രാജ്യത്ത് നിന്ന് പ്രതിനിധിയെ അയക്കുമെന്നും മാലിദ്വീപ് അറിയിച്ചിരുന്നു. ഫലസ്തീനികള്‍ക്ക് വേണ്ടി ധനസമാഹരണ ക്യാമ്പയിനും രാജ്യവ്യാപകമായി റാലിയും നടത്താന്‍ മാലിദ്വീപ് സര്‍ക്കാര്‍ ആഹ്വാനം ചെയ്യുകയുമുണ്ടായി. ഇസ്രാഈലിനെതിരെ ജനരോക്ഷം വര്‍ധിച്ച സാഹചര്യത്തില്‍ കൂടിയാണ് സര്‍ക്കാരിന്റെ നീക്കം. ഓരോ വര്‍ഷവും ഏകദേശം 11,000 ഇസ്രഈലികള്‍ മാലിദ്വീപ് സന്ദര്‍ശിക്കുന്നുണ്ട്. അതായത് മൊത്തം വിനോദസഞ്ചാരികളുടെ 0.6 ശതമാനം.

Continue Reading

crime

ബിസിനസ് രേഖകളിൽ കൃത്രിമം കാട്ടിയെന്ന കേസ്; 34 കേസുകളിലും ട്രംപ് കുറ്റക്കാരൻ

ജൂലൈ 11ന് ശിക്ഷ വിധിക്കും.

Published

on

ബിസിനസ് രേഖകളിൽ കൃത്രിമം കാട്ടിയ കേസിൽ ഡോണൾഡ് ട്രംപ് കുറ്റക്കാരനെന്ന് ന്യുയോർക്ക് കോടതി. കൃത്രിമം കാട്ടിയെന്ന് ആരോപിക്കപ്പെട്ട 34 സംഭവങ്ങളിലും ട്രംപ് കുറ്റക്കാരനാണെന്നാണ് കോടതി കണ്ടെത്തിയത്. ജൂലൈ 11ന് ശിക്ഷ വിധിക്കും. പോൺ‌താരം സ്റ്റോമി ഡാനിയേൽസുമായുള്ള ബന്ധം മറച്ചുവയ്ക്കാൻ പണം നൽകിയെന്നും ഇതിനായി ബിസിനസ് രേഖകളിൽ കൃത്രിമം കാട്ടിയെന്നുമാണ് കേസ്.

ട്രംപുമായി 2006ൽ ഉണ്ടായ ലൈംഗിക ബന്ധത്തെക്കുറിച്ച് സ്റ്റോമി ഡാനിയൽസ് കോടതിയിൽ നേരത്തേ വിശദീകരിച്ചിരുന്നു. ഈ ബന്ധം മറച്ചുവയ്ക്കാൻ ‍‍ട്രംപ് 1.30 ലക്ഷം ഡോളർ നൽകിയെന്നും, ബിസിനസ് രേഖകളിൽ കൃത്രിമം കാട്ടിയെന്നുമാണ് കേസ്. 2016ൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോഴാണ് പണം നൽകിയതെന്നാണ് കേസ്.

തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ജോ ബൈഡനുമായി ഒരിക്കൽകൂടി ഏറ്റുമുട്ടാനിരിക്കുകയാണ് ട്രംപ്. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് 5 മാസം ശേഷിക്കെയാണ് കോടതി നടപടി.യഥാർഥ വിധി നവംബർ അഞ്ചിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പുറത്തുവരുമെന്ന് ട്രംപ് പ്രതികരിച്ചു. നിലവിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിന് ട്രംപിന് തടസമില്ല.

Continue Reading

Trending