ഡല്‍ഹി: ഛത്തീസ്ഡില്‍ മാവോയിസ്റ്റുകള്‍ തടവിലാക്കിയ സിആര്‍പിഎഫ് ജവാന്‍ രാകേശ്വര്‍ സിങ് മന്‍ഹസിനെ മോചിപ്പിച്ചു. ശനിയാഴ്ച, ബസ്തര്‍ വനമേഖലയില്‍ നടന്ന ഏറ്റുമുട്ടലിനിടെയാണ് മന്‍ഹസിനെ തടവിലാക്കിയത്. മാവോയിസ്റ്റുകളുടെ നിയന്ത്രണത്തിലുള്ള അജ്ഞാത സ്ഥലത്ത് മന്‍ഹസ് ഇരിക്കുന്ന ചിത്രം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ 22 സുരക്ഷാ സൈനികരാണ് വീരമൃത്യു വരിച്ചത്.