കൊച്ചി : യോഗത്തിനും കൂട്ടത്തല്ലിനും ശേഷം ഐ എന്‍ എല്‍ പിളര്‍പ്പിലേക്ക്. ഒരേ സമയം
ഐ എന്‍ എല്‍ സംസ്ഥാന പ്രസിഡണ്ടും ജനറല്‍ സെക്രട്ടറിയും വെവ്വേറെ യോഗം വിളിച്ചു.പ്രസിഡണ്ട് അബ്ദുല്‍ വഹാബ് വിളിച്ച യോഗം കൊച്ചി തോപ്പുംപടിയിലും ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ വിളിച്ച യോഗം ആലുവയിലും വെച്ച് നടന്നു. ഇരുവരും തമ്മിലുള്ള വാക്കേറ്റം തുടരുന്നു.

കൊച്ചിയില്‍ ഇന്ന് രാവിലെ ചേര്‍ന്ന ഐഎന്‍എല്‍ സംസ്ഥാന നേതൃയോഗത്തില്‍ രണ്ട് വിഭാഗം പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉള്‍പ്പെടെ പങ്കെടുത്ത യോഗത്തില്‍ ആയിരുന്നു കയ്യാങ്കളി നടന്നത്.സംസ്ഥാന പ്രസിഡണ്ടും ജനറല്‍ സെക്രട്ടറിയും തമ്മില്‍ നിലനില്‍ക്കുന്ന രൂക്ഷമായ അഭിപ്രായ ഭിന്നതകളാണ് പ്രവര്‍ത്തകര്‍ക്കിടയില്‍ തമ്മില്‍ തല്ലുന്ന അവസ്ഥയില്‍ എത്തിയത്.ഇതാണ് ഇപ്പോള്‍ പിളര്‍പ്പിലെത്തിയിരിക്കുന്നത്.