Connect with us

kerala

കൊടുവള്ളിക്ക് ഇനി ‘ഫിർസേ’ ആപ്പ്; ലോഞ്ചിംഗ് നിർവഹിച്ച് പി.കെ. കുഞ്ഞാലിക്കുട്ടി

പരാതികളുടെ പുരോഗതി വിലയിരുത്താനും ബന്ധപ്പെട്ട വിവരങ്ങൾ തത്സമയം ലഭ്യമാക്കാനും ആപ്പിലൂടെ സാധിക്കും.

Published

on

കൊടുവള്ളി: കൊടുവള്ളി നിയോജക മണ്ഡലത്തിലെ ജനങ്ങൾക്ക് ജനപ്രതിനിധിയുമായും എം.എൽ.എ ഓഫീസുമായും കൂടുതൽ കാര്യക്ഷമമായി ആശയവിനിമയം നടത്തുന്നതിനായി രൂപകൽപ്പന ചെയ്ത ‘ഫിർസേ’ മൊബൈൽ ആപ്പിന്റെ ഔദ്യോഗിക ലോഞ്ചിംഗ് ചടങ്ങ് സംഘടിപ്പിച്ചു. വ്യവസായ-ഐ.ടി, എ.ഐ, വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ആപ്പ് ലോഞ്ചിംഗ് നിർവഹിച്ചു.

ചടങ്ങിൽ പി.കെ. ഫിറോസ് എം.എൽ.എ അധ്യക്ഷത വഹിച്ചു. സാങ്കേതിക വിദ്യയുടെ സാധ്യതകൾ പൊതുസേവന രംഗത്ത് ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഫിർസേ ആപ്പ് തയ്യാറാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെയും ജനപ്രതിനിധിയുടെയും ഇടയിലുള്ള ആശയവിനിമയം കൂടുതൽ സുഗമവും കാര്യക്ഷമവുമാക്കുക എന്നതാണ് ആപ്പിന്റെ പ്രധാന ലക്ഷ്യം.

കൊടുവള്ളി നിയോജക മണ്ഡലത്തിലെ ജനങ്ങൾക്ക് വിവിധ ആവശ്യങ്ങൾ, പരാതികൾ, നിർദേശങ്ങൾ, വികസന പദ്ധതികളുമായി ബന്ധപ്പെട്ട അഭിപ്രായങ്ങൾ എന്നിവ നേരിട്ട് എം.എൽ.എ ഓഫീസിന്റെ ശ്രദ്ധയിൽപ്പെടുത്താൻ ഈ ആപ്പ് സഹായകരമാകും. പരാതികളുടെ പുരോഗതി വിലയിരുത്താനും ബന്ധപ്പെട്ട വിവരങ്ങൾ തത്സമയം ലഭ്യമാക്കാനും ആപ്പിലൂടെ സാധിക്കും.

കൂടാതെ വിവിധ സർക്കാർ പദ്ധതികൾ, വിദ്യാഭ്യാസ മേഖലയിലെ അവസരങ്ങൾ, വ്യവസായ-സംരംഭകത്വ സഹായ പദ്ധതികൾ, ക്ഷേമപെൻഷൻ പദ്ധതികൾ, എം.എൽ.എ ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന വികസന പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ആപ്പിലൂടെ പൊതുജനങ്ങൾക്ക് എളുപ്പത്തിൽ ലഭ്യമാകും.

Advertisement

ജനകീയ ഇടപെടലുകൾ കൂടുതൽ ശക്തിപ്പെടുത്തുകയും പൊതുജന സേവനങ്ങൾ സുതാര്യവും വേഗത്തിലുള്ളതുമാക്കുകയും ചെയ്യുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോമായി ഫിർസേ ആപ്പ് മാറുമെന്ന് ചടങ്ങിൽ എം.എൽ എ അഭിപ്രായപ്പെട്ടു.

Health

പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം

പനി കൂടിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.

Published

on

പാലക്കാട് കരിമ്പുഴ പഞ്ചായത്തില്‍ ഡെങ്കിപ്പനി ബാധിച്ച് മരണം. കരിമ്പുഴ പഞ്ചായത്തിലെ പൊമ്പ്ര അമ്പലംപാടം കന്നിച്ചാലില്‍ മറിയ (62) ആണ് മരിച്ചത്. മൂന്ന് ദിവസം മുന്‍പാണ് മറിയക്ക് പനി ബാധിച്ചത്. തുടര്‍ന്ന് സമീപത്തുള്ള കുടുംബാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി. പനി കൂടിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. വിദഗ്ദ്ധ ചികിത്സയ്ക്കായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് പോകാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെങ്കിലും മറിയ തയ്യാറായില്ല. പിന്നീട് വൈകീട്ടോടെ പനി കടുത്തതിനെ തുടര്‍ന്ന് മണ്ണാര്‍ക്കാട് വട്ടമ്പലത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അതേസമയം നിപ ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള ഫാറൂഖ് കോളേജ് സ്വദേശിയായ 43 കാരന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. നിലവില്‍ 87 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. മലപ്പുറം, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ളവരാണ് ഈ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇന്നലെ പരിശോധനയ്ക്കായി അയച്ച സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്ന് പേരുടെ ഫലം നെഗറ്റീവ് ആണ്.

 

Continue Reading

Health

തൃശൂരില്‍ 2 കുട്ടികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

വടക്കാഞ്ചേരി മംഗലം സ്വദേശികളായ രണ്ടു കുട്ടികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

Published

on

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്നതിനിടയില്‍ തൃശൂരിലും ഷിഗെല്ല സ്ഥിരീകരിച്ചു. വടക്കാഞ്ചേരി മംഗലം സ്വദേശികളായ രണ്ടു കുട്ടികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നാല് വയസുള്ള പെണ്‍കുട്ടിക്കും ഏഴ് വയസുള്ള ആണ്‍കുട്ടിക്കുമാണ് സ്ഥിരീകരിച്ചത്. ഇരുവരെയും തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാണെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഷിഗെല്ല അതിവേഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഇന്നലെ മാത്രം 18 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. വയനാട് (7), തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. കൂടാതെ, ഷിഗെല്ല രോഗബാധയെ തുടര്‍ന്ന് ഇന്നലെ സംസ്ഥാനത്ത് ഒരു മരണവും സ്ഥിരീകരിച്ചിട്ടുണ്ട്.

 

Continue Reading

kerala

ഇന്ദിര പ്രിയദര്‍ശിനി; മലപ്പുറത്ത് വനിതകള്‍ക്ക് സൗജന്യ യാത്രയുമായി നിരവധി ബസുകള്‍

വനിതകളുടെ സഞ്ചാര സ്വപ്നങ്ങള്‍ക്ക് പുതുചിറക് നല്‍കുന്ന പ്രിയദര്‍ശിനി പദ്ധതിയുടെ ഭാഗമായി സ്ത്രീകള്‍ക്ക് സൗജന്യ യാത്രയൊരുക്കാന്‍ ജില്ലയില്‍ കാത്തിരിക്കുന്നത് നൂറ് കണക്കിന് ബസുകള്‍.

Published

on

By

മലപ്പുറം: വനിതകളുടെ സഞ്ചാര സ്വപ്നങ്ങള്‍ക്ക് പുതുചിറക് നല്‍കുന്ന പ്രിയദര്‍ശിനി പദ്ധതിയുടെ ഭാഗമായി സ്ത്രീകള്‍ക്ക് സൗജന്യ യാത്രയൊരുക്കാന്‍ ജില്ലയില്‍ കാത്തിരിക്കുന്നത് നൂറ് കണക്കിന് ബസുകള്‍. യു.ഡി.എഫ് തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്ന ഇന്ദിരാ ഗാരണ്ടിയുടെ ഭാഗമായുള്ള പദ്ധതി പ്രകാരം സ്ത്രീകളുടെ സൗജന്യ യാത്ര തിങ്കളാഴ്ച ആരംഭിക്കും. ജില്ലയിലെ വിവിധ സബ് ഡിപ്പോകളില്‍ നിന്നും ഓപ്പറേറ്റിങ് സെന്ററുകളില്‍ നിന്നുമുള്ള 86 ബസുകളിലാണ് സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കുക. കൂടാതെ കോഴിക്കോട്, പാലക്കാട് ജില്ലകളിലെ വിവിധ ഡിപ്പോകളില്‍ നിന്നുള്ള ബസുകള്‍ കൂടിയാകുമ്പോള്‍ ജില്ലയിലൂടെ സര്‍വീസ് നടത്തുന്ന നൂറുകണക്കിന് ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര സാധ്യമാകും.

മലപ്പുറം സബ് ഡിപ്പോയില്‍ 25, പെരില്‍മണ്ണ 23, പൊന്നാനി 20, നിലമ്പൂര്‍ ഓപ്പറേറ്റിങ് സെന്ററില്‍ 18 എന്നിങ്ങനെയാണ് നിലവില്‍ ജില്ലയില്‍ നിന്നും സര്‍വീസ് നടത്തുന്ന ഓര്‍ഡിനറി, ടൗണ്‍ ടു ടൗണ്‍, ഗ്രാമവണ്ടി സര്‍വീസുകള്‍. സൗജന്യ യാത്ര എന്നതിലപ്പുറം സമൂഹത്തില്‍ സ്ത്രീകളുടെ ശാക്തീകരണത്തിന് പുതിയ മാനങ്ങള്‍ നല്‍കുന്നതാകും പ്രിയദര്‍ശിനി പദ്ധതിയെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.

പ്രായഭേദമന്യ വനിതകള്‍ക്ക് മുഴുവനായാണ് യു.ഡി.എഫ് സര്‍ക്കാര്‍ സൗജന്യ യാത്രാ സൗകര്യം നടപ്പിലാക്കുന്നത്. ഇത് സ്ത്രീകളുടെ തൊഴില്‍ പ ങ്കാളിത്തവും വിദ്യാഭ്യാസ-സംരംഭക പ്രവര്‍ത്തനങ്ങളും വര്‍ധിപ്പിക്കും. സ്ത്രീകളുടെ യാത്രാ ചെലവില്‍ നിന്നും ലാഭിക്കുന്ന ഓരോ തുകയും കുടും ബത്തിന്റെ ശാക്തീകരണത്തിലേക്കും വഴിവെക്കും. സംസ്ഥാനത്തെ നിലവിലെ സാമ്പത്തിക ഘടനയില്‍ കാര്യമായ മാറ്റം പദ്ധതിയുണ്ടാക്കും.

പ്രാദേശിക സമ്പദ് വ്യവസ്ഥക്ക് ഉണര്‍വ് നല്‍കുകയും സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള ഉദ്പാദന- വിനിമയ ക്ഷമത വര്‍ധിപ്പിക്കുകയും ചെയ്യും. ഇത് സംസ്ഥാനത്തിന്റെ സമ്പദ് ഘടനയെ ശക്തമാക്കും. പ്രിയദര്‍ശിനി പദ്ധതിയില്‍ ഗുണഭോക്താക്കളുടെ വരുമാനമോ സാമൂഹിക പദവിയോ ഉള്‍പ്പടെ യാതൊരു മാനദണ്ഡവും ബാധകമല്ല. പ്രത്യേക രേഖകളോ മുന്‍കൂര്‍ രജിസ്‌ട്രേഷനോ ആവശ്യമില്ലാത്തതിനാല്‍ സ്ത്രീകള്‍ യഥേഷ്ടം യാത്രാ സൗകര്യം ഉപയോഗപ്പെടുത്താം. യാത്രക്കിടെ കണ്ടക്ടറില്‍ നിന്ന് ഇലക്ട്രോണിക് ടിക്കറ്റ് മെഷീന്‍ വഴി പ്രിയദര്‍ശിനി ടിക്കറ്റ് കൈപ്പറ്റി സൗജന്യ യാത്ര ചെയ്യാം.

Advertisement

സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തില്‍ മുഴുവന്‍ സ്ത്രീകള്‍ക്കും ആനുകൂല്യം ലഭിക്കുന്ന ഒരു പദ്ധതി വിഭാവനം ചെയ്യുന്നത്. സര്‍വീസുകള്‍ വെട്ടിക്കുറച്ചും ഡ്രൈവര്‍മാരെ പിരിച്ചുവിട്ടും കെ.എസ്.ആര്‍.ടി.സിയെയും പൊതുഗതാഗത സംവിധാനത്തിനെയും തകര്‍ക്കാന്‍ ശ്രമിച്ചിരുന്ന ഇടതുപ ക്ഷത്തിനും കനത്ത തിരിച്ചടിയാണ് യു.ഡി.എഫിന്റെ പദ്ധതി പ്രഖ്യാപനം.

Continue Reading

Trending