Connect with us

main stories

അമേരിക്കയിലും മദീന

കമാല്‍ വരദൂര്‍

Published

on

മദീനയെന്നാൽ വിശുദ്ധ നഗരം. സഊദി അറേബ്യ എന്ന അതിവിശാല രാജ്യത്തിൻ്റെ പടിഞാറൻ ഭാഗത്ത് സ്ഥിതി ചെയ്യുന്ന തീർത്ഥാടക നഗരം. മദീന മുനവ്വറ എന്നാൽ പ്രവാചക തിരുമേനിയുടെ അന്ത്യവിശ്രമ മണ്ണായ മസ്ജിദുനബ്ബവി ഉൾപ്പെടെ ലക്ഷോപലക്ഷം വിശ്വാസികൾ അനുദിനം പ്രാർത്ഥനാ നിർഭരരായി തല കുനിക്കുന്ന പുണ്യഗേഹങ്ങളുടെ തട്ടകമാണ്. ലോകകപ്പ് യാത്രക്കിടെ ഇന്നലെ ടെക്സസിലുടെ സഞ്ചരിക്കുമ്പോൾ മദീന എന്ന ഒരു നെയിം ബോർഡ്. അമേരിക്കയിൽ മദീനയോ..? തെറ്റി വായിച്ചതാണോ എന്ന സംശയത്തെ ദൂരികരിക്കണമെങ്കിൽ നമ്മുടെ നാട്ടിലേത് പോലെ ഒറ്റയടിക്ക് കാർ റിവേഴ്‌സ് ഗിയറിലിടുക അസാധ്യം. പിഴ ഡോളറിലെത്തും. മൂന്ന് മൈൽ ( ഇവിടെ കിലോമിറ്ററില്ലാട്ടോ.. പഴയൊരു പ്രിയദർശൻ സിനിമയിൽ മോഹൻലാലിൻ്റെ കഥാപാത്രം ന്യൂയോർക്ക് ജംങ്ഷനും കിലോമീറ്റേഴ്‌സ് ആൻഡ് കിലോമീറ്റേഴ്സും പറയുന്നുണ്ടെങ്കിൽ രണ്ടും ഇവിടെ ഇല്ല ) താണ്ടി യു-ടേൺ എടുത്ത് തിരികെ വന്ന് വായിച്ചപ്പോൾ തെറ്റിയിട്ടില്ല-മദിന തന്നെ. ബൻഡേര എന്ന ടെക്സസ് കൗണ്ടിയിലെ കൊച്ചുപട്ടണമാണ് മദീന. ആപ്പിൾ കൃഷിക്ക് പ്രശസ്തമായ സ്ഥലം. ദി ആപ്പിൾ ക്യാപിറ്റൽ എന്നും സ്ഥലത്തെ വിളിക്കാറുണ്ട്. എന്ത് കൊണ്ട് മദീന എന്ന പേര് വന്നു-സംശയം സ്വാഭാവികം. ഉത്തരവും പെട്ടെന്ന് കിട്ടി. 50 സംസ്ഥാനങ്ങളുള്ള അമേരിക്കയിൽ മദീന എന്ന നാമധേയത്തിൽ 12 പട്ടണങ്ങളുണ്ട്. രാജ്യത്തെ ആദ്യകാല കുടിയേറ്റക്കാരായ സ്പെയിനുകാരായ മുസ്ലിങ്ങളിൽ നിന്നും ഉൽഭവിച്ചതാവാം മദിന എന്ന നാമമെന്നാണ് ചരിത്രം. ഉത്തര ആഫ്രിക്കയിൽ നിന്നും അമേരിക്കയിലെത്തി ഇവിടെ സ്ഥിരതാമസമാക്കിയ അറബ് വംശജരുടെ പ്രവാചക സ്‌നേഹത്തിൻ്റെ അടയാളങ്ങൾ ആദ്യം കണ്ടത് സിയാറ്റിലിലാണ്. ലോകത്തെ ഏറ്റവും വലിയ ഫ്ളോട്ടിങ് ബ്രിഡ്ജായ വാഷിംഗ്ടണിലെ എവർഗ്രീൻ ഫ്ളോട്ടിങ് ബ്രിഡ്ജിൻ്റെ ഓരമാണ് ഈ മദിനാ പട്ടണമെങ്കിൽ ഇവിടെ താമസിക്കുന്നവരിൽ സാക്ഷാൽ ബിൽ ഗേറ്റ്സ്മുണ്ട്. പക്ഷേ അമേരിക്കയിലെ ഏറ്റവും വലിയ മദീന ഓഹിയോ സംസ്ഥാനത്തിലാണ്. ഓഹിയോയിലെ മദിനാ കൗണ്ടിയിൽ 26,000 കുടുംബങ്ങൾ താമസിക്കുന്നുണ്ട്. അതിമനോഹരങ്ങളായ മസ്ജിദ്ദുകൾ, ചരിത്ര സ്മാരകങ്ങൾ എന്നിവയാണ് ഓഹിയോ മദീനയുടെ സവിശേഷതകളെങ്കിൽ ന്യൂയോർക്ക് പട്ടണത്തിൻ്റെ പടിഞ്ഞാറ് ബുഫലോ-റോഞ്ചസ്റ്റർ നഗരങ്ങളുടെ മധ്യത്തിലുമുണ്ടൊരു മദീന. മിന്നസോട്ട സംസ്ഥാനത്തെ മദീന അതിമനോഹര തടാക തീരമാണ്.ടെന്നിസി സംസ്ഥാനത്തും ഇല്ലിനോയിസിലും ഉത്തര ഡക്കോട്ടയിലും വെസ്റ്റ് വിർജിനിയയിലും വിൻകോൻസിലും മദീന എന്ന പേരിൽ പട്ടണങ്ങളുണ്ട്. നാലര ദശലക്ഷത്തോളം മുസ്ലിങ്ങൾ അമേരിക്കയിലുണ്ട്. ന്യൂയോർക്ക്, കാലിഫോർണിയ, ഇല്ലിനോയിസ് എന്നിവിsങ്ങളിലാണ് കൂടുതൽ. അമേരിക്കൻ മുസ്ലിങ്ങളിൽ തന്നെ ആഫിക്കൻ വംശജരുണ്ട്, അറബ് വംശജരുണ്ട്, ഏഷ്യൻ വംശജരുണ്ട്,യൂറോപ്യൻ മുസ്ലിങ്ങളുമുണ്ട്.

india

അസമില്‍ വ്യോമസേന വിമാനം തകര്‍ന്നു; പൈലറ്റടക്കം അഞ്ച് പേര്‍ക്ക് വീരമൃത്യു

അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉദ്യോഗസ്ഥരാണ് വീരമൃത്യു വരിച്ചത്.

Published

on

അസമിലെ ജോര്‍ഹട്ടില്‍ വ്യോമസേന വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ പൈലറ്റ് അടക്കം 5 പേര്‍ക്ക് വീരമൃത്യു. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉദ്യോഗസ്ഥരാണ് വീരമൃത്യു വരിച്ചത്. പരിക്കേറ്റ സഹപൈലറ്റ് നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ്. വിമാനം തകരാന്‍ കാരണം എന്താണെന്നതില്‍ വ്യോമസേന അന്വേഷണം ആരംഭിച്ചു.

സോവിയറ്റ് നിര്‍മ്മിതമായ, കാലപ്പഴക്കമുള്ള ആന്റണോവ് An-32 ചരക്കുവിമാനമാണ് ലാന്‍ഡിങ്ങിനിടെ തീപിടിച്ച് അപകടത്തില്‍പ്പെട്ടത്. അരുണാചല്‍ പ്രദേശില്‍ നിന്നും ജോര്‍ഹട്ടിലേക്കുള്ള യാത്രയ്ക്കിടെ, എയര്‍ബേസ് പരിസരത്ത് ലാന്‍ഡിങ്ങിന് ശ്രമിക്കുന്നതിനിടെയാണ് വിമാനത്തിന് തീപിടിച്ചത്. അപകടം നടന്നയുടന്‍ തന്നെ ഫയര്‍ ബ്രിഗേഡും എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താന്‍ ഇന്ത്യന്‍ വ്യോമസേന കോര്‍ട്ട് ഓഫ് ഇന്‍ക്വയറിക്ക് ഉത്തരവിട്ടു.

 

Continue Reading

kerala

കാലുകള്‍ മുറിച്ചുമാറ്റിയ അര്‍ഷാദിനും ഉമ്മയ്ക്കും ആശ്വാസം; യുവാവിന്റെ കുടുംബത്തിന് 5 സെന്റ് ഭൂമി നല്‍കാന്‍ കല്ലട്ര മാഹിന്‍ എം.എല്‍.എയും സാദിഖലി തങ്ങളും

ട്രെയിന്‍ യാത്രയ്ക്കിടയില്‍ അബദ്ധത്തില്‍ കാല്‍വഴുതി വീണ് ഇരു കാലുകളും നഷ്ടപ്പെട്ട കാസര്‍ഗോഡ് സ്വദേശിയായ യുവാവിനും കുടുംബത്തിനും താങ്ങായി പാണക്കാട് സാദിഖലി തങ്ങളും കല്ലട്ര മാഹിന്‍ എം.എല്‍.എയും.

Published

on

By

കാസര്‍ഗോഡ്: ട്രെയിന്‍ യാത്രയ്ക്കിടയില്‍ അബദ്ധത്തില്‍ കാല്‍വഴുതി വീണ് ഇരു കാലുകളും നഷ്ടപ്പെട്ട കാസര്‍ഗോഡ് സ്വദേശിയായ യുവാവിനും കുടുംബത്തിനും താങ്ങായി പാണക്കാട് സാദിഖലി തങ്ങളും കല്ലട്ര മാഹിന്‍ എം.എല്‍.എയും. നിലവില്‍ വാടകവീട്ടില്‍ കഴിയുന്ന ഈ കുടുംബത്തിന് സ്വന്തമായി വീട് വെച്ചുനല്‍കുന്നതിനായി ചെമ്മനാട് പഞ്ചായത്തിലെ കോളിയടുക്കത്ത് തങ്ങളുടെ നിര്‍ദ്ദേശ പ്രകാരം എം.എല്‍.എ യും സഹോദരങ്ങളും ചേര്‍ന്ന് 5 സെന്റ് ഭൂമി നല്‍കും. ഈ സ്ഥലത്ത് കുടുംബത്തിനായി പുതിയ വീട് നിര്‍മ്മിച്ച് നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

ചെമ്മനാട് കോളിയടുക്കം സ്വദേശിയും നിലവില്‍ സീതാംഗോളിയില്‍ താമസക്കാരനുമായ ആയിഷയുടെ മകന്‍ അര്‍ഷാദിനാണ് (24) കഴിഞ്ഞ ദിവസം മാരാരിക്കുളം സ്റ്റേഷനില്‍ വെച്ചുണ്ടായ ദാരുണമായ അപകടത്തില്‍ ഇരു കാലുകളും നഷ്ടപ്പെട്ടത്. എറണാകുളത്തെ ആശുപത്രിയിലേക്ക് പോകുന്നതിനായി ഉമ്മയോടൊപ്പം ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നു അര്‍ഷാദ്. എറണാകുളം സ്റ്റേഷന്‍ പിന്നിട്ട വിവരം വൈകി മാത്രം മനസ്സിലാക്കിയ യുവാവ്, മാരാരിക്കുളം സ്റ്റേഷനില്‍ വെച്ച് പുറത്തേക്ക് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ ചലിച്ചുകൊണ്ടിരുന്ന ട്രെയിനിന്റെ അടിയിലേക്ക് വീഴുകയായിരുന്നു.

നിലവില്‍ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അര്‍ഷാദിന്, എം.എല്‍.എയുടെ ഇടപെടലിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വഴി മികച്ച അടിയന്തര ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. അപകടവിവരമറിഞ്ഞ ഉടന്‍ തന്നെ ആലപ്പുഴ ജില്ലാ ലീഗ് നേതൃത്വത്തെയും കുടുംബസുഹൃത്തുക്കളെയും ബന്ധപ്പെട്ട് ആശുപത്രിയില്‍ ആവശ്യമായ സഹായങ്ങള്‍ എത്തിക്കാന്‍ എം.എല്‍.എയ്ക്ക് സാധിച്ചിരുന്നു. എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകരുടെ സഹകരണത്തോടെ അര്‍ഷാദിന്റെ ഉമ്മയ്ക്ക് ആവശ്യമായ താമസസൗകര്യവും അവിടെ ഉറപ്പാക്കിയിട്ടുണ്ട്.
കുടുംബത്തിന്റെ സാമ്പത്തിക പിന്നാക്കാവസ്ഥ കണക്കിലെടുത്താണ് അടിയന്തരമായി വീട് നിര്‍മ്മിച്ച് നല്‍കാന്‍ തീരുമാനിച്ചതെന്ന് കല്ലട്ര മാഹിന്‍ എം.എല്‍.എ പറഞ്ഞു. ചികിത്സയ്ക്ക് ശേഷം ഇവരെ നാട്ടിലെത്തിക്കുന്നതിനുള്ള ഏര്‍പ്പാടുകള്‍ ചെയ്തിട്ടുണ്ട്.

യുവാവിനെ സഹായിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് നിരവധി ബന്ധുക്കളും സുഹൃത്തുക്കളും സുമനസ്സുകളും രംഗത്തുവരുന്നുണ്ടെന്നും, എല്ലാവരുമായും ആലോചിച്ച് ആവശ്യമായ ബാക്കി സഹായങ്ങള്‍ കൂടി ഉറപ്പാക്കുമെന്നും എം.എല്‍.എ അറിയിച്ചു. ഈ പ്രതിസന്ധി ഘട്ടത്തില്‍ കുടുംബത്തിന് സ്‌നേഹ സഹായവുമായി സമൂഹം ഒപ്പമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisement

 

Continue Reading

main stories

മായാത്ത തലയെടുപ്പ്-ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി

മുസ്ലിം ലീഗിന്റെയും യൂത്ത് ലീഗിന്റെയും വളര്‍ച്ചയുടെ നിര്‍ണായക ഘട്ടങ്ങളില്‍ തന്റെ സംഘാടന മികവും കര്‍മനൈരന്തര്യവും കൊണ്ട് വ്യക്തിമുദ്ര പതിപ്പിച്ച നേതാവായിരുന്നു അദ്ദേഹം.

Published

on

By

സംസ്ഥാനത്ത് മുസ്ലിം യുവജന പ്രസ്ഥാനത്തിന് ശക്തമായ അടിത്തറ പാകിയ യൂത്ത് ലീഗിന്റെ പ്രഥമ സംസ്ഥാന പ്രസിഡന്റായിരുന്ന കെ.കെ മുഹമ്മദിന്റെ നിര്യാണം വ്യക്തിപരമായും പ്രസ്ഥാനപരമായും തീരാനഷ്ടമാണ്. അവസാനമായി കെ.കെയെ ഒരു നോക്ക് കാണാന്‍ കണ്ണൂരിലെത്തിയപ്പോള്‍ എത്രയോ ചിത്രങ്ങള്‍ മനസിലൂടെ മിന്നിമറഞ്ഞു. മുസ്ലിം ലീഗിന്റെയും യൂത്ത് ലീഗിന്റെയും വളര്‍ച്ചയുടെ നിര്‍ണായക ഘട്ടങ്ങളില്‍ തന്റെ സംഘാടന മികവും കര്‍മനൈരന്തര്യവും കൊണ്ട് വ്യക്തിമുദ്ര പതിപ്പിച്ച നേതാവായിരുന്നു അദ്ദേഹം. 1936 ജൂണ്‍ 20ന് രയരോത്ത് അബ്ദുവിന്റെയും നാലുകണ്ടി ആശാരിന്റെവിട ബീവിയുടെയും മകനായി ന്യൂമാഹി പെരിങ്ങാടിയില്‍ ജനിച്ച കെ.കെ വിദ്യാര്‍ത്ഥിയായിരിക്കെ തന്നെ സംഘാടനത്തിലും പത്രപ്രവര്‍ത്തനത്തിലും ശ്രദ്ധനേടിയിരുന്നു. പഠനാനന്തരം പാലക്കാട്ട് പോയി ബിസിനസ് തുടങ്ങിയ കെ.കെയെ സംഘടനാ പ്രവര്‍ത്തനത്തിന്റെയും പത്രപ്രവര്‍ത്തനത്തിന്റെയും വഴിയിലേക്ക് കൈപിടിച്ചുകൊണ്ടുവന്നത് ബാഫഖി തങ്ങളായിരുന്നു. തുടര്‍ന്ന് ചന്ദ്രിക മാഹി ലേഖകനായി ശ്രദ്ധനേടിയ കെ.കെയെ പാലക്കാട്ടെ ചന്ദ്രികയുടെ കാര്യങ്ങള്‍ നോക്കാന്‍ സി.എച്ച് മുഹമ്മദ് കോയ സാഹിബ് ഏല്‍പ്പിച്ചു.

വൈകാതെ ഒരേ സമയം ചന്ദ്രിക കോഴിക്കോട് ബ്യൂറോ ചീഫായും മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ഓഫീസ് സെക്രട്ടറിയായും കെ.കെ നിയമിതനായി. സയ്യിദ് അബ്ദുറഹ്‌മാന്‍ ബാഫഖി തങ്ങളുടെ സന്തത സഹചാരിയായി സഞ്ചരിച്ച കെ.കെ, അദ്ദേഹത്തിന്റെ മത ചിട്ടകളും കുലീനമായ പെരുമാറ്റവും സ്വാംശീകരിച്ചു. 1968 ല്‍ മുസ്ലിം യൂത്ത് ലീഗ് നിലവില്‍ വരുമ്പോള്‍ സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് കെ.കെയുടെ പേരാണ് ഐകകണ്ഠ്യേന വന്നത്. സംസ്ഥാന സ്ഥാപക പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

ചന്ദ്രികയില്‍ നിന്നിറങ്ങിയവര്‍ ലീഗ് ടൈംസ് സ്ഥാപിച്ചപ്പോള്‍ അതിന്റെ പത്രാധിപരായ കെ. കെ, 1984ല്‍ മുസ്ലിം ലീഗുകള്‍ ലയിച്ചതിനെ തുടര്‍ന്ന് വീണ്ടും ചന്ദ്രിക അസോസിയേറ്റ് എഡിറ്ററായി. കൊച്ചിയില്‍ ചന്ദ്രിക എഡിഷന്‍ തുടങ്ങുമ്പോള്‍ അതിന്റെ ചുമതല (റസിഡന്റ് എഡിറ്റര്‍) അദ്ദേഹത്തിനായിരുന്നു. ഫെഡറേഷന്‍ ഓഫ് മുസ്ലിം ഓര്‍ഫനേജ് കോളജസ് പ്രസിഡന്റ്, പെരിങ്ങത്തൂര്‍ ദര്‍സ് യതീംഖാന പ്രസിഡന്റ്, അസോസിയേഷന്‍ ഓഫ് ഓര്‍ഫനേജസ് ആന്‍ഡ് ചാരിറ്റബിള്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, കണ്ണൂര്‍ പ്രസിഡന്റ്, മൈനോരിറ്റി എജ്യുക്കേഷനല്‍ അസോസിയേഷന്‍ കണ്ണൂര്‍ പ്രസിഡന്റ്, മേക്കുന്ന് വി.പി. സത്യന്‍ സ്മാരക കമ്മിറ്റി പ്രസിഡന്റ്, ഓള്‍ കേരള ടി.ടി.ഐ മാനേജേഴ്സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ്, മുസ്ലിം എജ്യുക്കേഷന്‍ ആന്റ് കള്‍ച്ചറല്‍ ഫോറം പെരിങ്ങത്തൂര്‍ ചെയര്‍മാന്‍, സെന്‍ട്രല്‍ കോഓര്‍ഡിനേഷന്‍ ഫോറം ഫോര്‍ മുസ്ലിം എന്‍.ജി.ഓസ് കേരള വൈസ് ചെയര്‍മാന്‍, എന്‍.എ.എം ആര്‍ട്സ് ആന്റ് സയന്‍സ് കോളജ് കല്ലിക്കണ്ടി, ബി.എഡ് കോളജ് പെരിങ്ങത്തൂര്‍, ടീച്ചേഴ്സ് ട്രെയ്നിങ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയുടെ മാനേജര്‍, എസ്.എം.എഫ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി ജനറല്‍ സെക്രട്ടറി, കേരളാ സ്റ്റേറ്റ് അസോസിയേഷന്‍ ഓഫ് മുസ്ലിം ഇന്‍സ്റ്റിറ്റ്യൂട്ട്, കേരള പ്രൈവറ്റ് കോളജ് മാനേജ്മെന്റ്സ് അസോസിയേഷന്‍, അണ്‍ എയ്ഡഡ് ട്രെയിങ് കോളജ് മാനേജ്മെന്റ്സ് അസോസിയേഷന്‍ സെക്രട്ടറി, തലശ്ശേരി രാജീവ് ഗാന്ധി കോഓപ്പറേറ്റീവ് ആശുപത്രി ഡയറക്ടര്‍, കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡന്റ്, പത്ര പ്രവര്‍ത്തക യൂണിയന്‍ ദേശീയ സമിതി അംഗം തുടങ്ങി വഹിച്ച പദവികളെയെല്ലാം ആ സാനിധ്യം തിളക്കമുള്ളതാക്കി.

ഏകദേശം അര നൂറ്റാണ്ടുകാലത്തെ ആത്മബന്ധമാണ് കെ.കെ മുഹമ്മദുമായുള്ളത്. ഞാന്‍ ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ചത് പെരിങ്ങളം ഉപതിരഞ്ഞെടുപ്പിലായിരുന്നു. അന്ന് സ്ഥാനാര്‍ഥിത്വത്തിന് അര്‍ഹതയുള്ള നിരവധി പ്രമുഖര്‍ ആ മണ്ഡലത്തിലുണ്ടായിരുന്നു. സൂപ്പി സാഹിബും കെ.കെ മുഹമ്മദും ഉമ്മര്‍ ഖാനും ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഉണ്ടായിരുന്ന മണ്ഡലത്തിലേക്കാണ് വളരെ ദൂരെയുള്ള എന്നെ പാര്‍ട്ടി സ്ഥാനാര്‍ഥിയായി നിയോഗിച്ചത്. എന്നാല്‍ അതില്‍ ഒരു പരിഭവമോ ആലോചനയോ പോലും പ്രകടിപ്പിക്കാതെ, എണ്ണയിട്ട യന്ത്രം പോലെ എന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ അതീവ ചിട്ടയോടെയും ആത്മാര്‍ഥതയോടെയും അദ്ദേഹം കൈകാര്യം ചെയ്തു. ഒരു സ്ഥാനാര്‍ഥി എന്ന നിലയില്‍ എനിക്ക് ഒരു ബുദ്ധിമുട്ടും അനുഭവപ്പെടാതിരിക്കാനാണ് അദ്ദേഹം ശ്രദ്ധിച്ചത്. ശക്തമായ മത്സരമുണ്ടായിരുന്ന ആ തിരഞ്ഞെടുപ്പില്‍ സംഘടനാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിലും പ്രവര്‍ത്തകരെ സജ്ജരാക്കുന്നതിലും അദ്ദേഹത്തിന്റെ പങ്ക് വലുതായിരുന്നു.

Advertisement

രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ഒരു വ്യാപാരിയും പത്രപ്രവര്‍ത്തകനുമായിരുന്നു അദ്ദേഹം. ചന്ദ്രികയില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്തുതന്നെ അക്ഷരങ്ങളോടും ആശയങ്ങളോടും അദ്ദേഹത്തിനുണ്ടായിരുന്ന പ്രതിബദ്ധത ശ്രദ്ധേയമായിരുന്നു. കെ.കെ, പി.കെ, പിലാക്കണ്ടി ത്രയങ്ങളില്‍ ആദ്യ രണ്ട് പേരും മികച്ച പത്രപ്രവര്‍ത്തകരും അക്ഷരങ്ങളുടെ ഉപാസകരുമായിരുന്നു. പ്രസ്ഥാനത്തിന്റെ ആശയവ്യാപനത്തിനും ബൗദ്ധിക വളര്‍ച്ചയ്ക്കും അവര്‍ നല്‍കിയ സംഭാവനകള്‍ എന്നും സ്മരിക്കപ്പെടും. ഈയടുത്തിടെ പി.കെ. മാനു സാഹിബിന്റെ ഒരു രചനയുടെ പ്രകാശനച്ചടങ്ങില്‍ പങ്കെടുത്തപ്പോഴും ഈ ത്രയങ്ങള്‍ ഓര്‍മകളിലൂടെ കടന്നുപോയിരുന്നു. തൊണ്ണൂറിന്റെ നിറവില്‍ വിടപറയുമ്പോഴും എന്റെ മനസില്‍ പച്ചപിടിച്ച കുലീന യുവത്വത്തിന്റെ കെ.കെയുടെ മുഖമാണ് ബാക്കി.

 

Continue Reading

Trending