Connect with us

main stories

ചേലക്കാട് ഉസ്താദ്: ഓര്‍മ്മകളില്‍ പെയ്യുന്ന സ്‌നേഹസുഗന്ധം

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സമുന്നതനായ പണ്ഡിതനും ട്രഷററുമായിരുന്ന ചേലക്കാട് മുഹമ്മദ് മുസ്ല്യാരുടെ വിയോഗത്തിന്റെ നാലാം ആണ്ടില്‍ അദ്ദേഹത്തെ ഓര്‍ക്കുമ്പോള്‍ ഹൃദയം വൈകാരികമാകുന്നുണ്ട്. വിജ്ഞാനത്തിന്റെ ജ്വാലയായും ലാളിത്യത്തിന്റെ പ്രതീകമായും കേരളത്തിലെ വിശ്വാസി സമൂഹത്തിന് വഴികാട്ടിയായ ആ പുണ്യപുരുഷന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രാര്‍ത്ഥനയോടെ മാത്രമേ നില്‍ക്കാന്‍ സാധിക്കൂ.

Published

on

കെ. സൈനുല്‍ ആബിദീന്‍

മരണത്തിന്റെ തണുത്ത കാറ്റ് വീശിയടിക്കുമ്പോഴാണ് പല മനുഷ്യരും നമ്മുടെ ജീവിതത്തില്‍ എത്രത്തോളം ആഴത്തിലാണ് വേരൂന്നിയിരുന്നതെന്ന് നാം തിരിച്ചറിയുന്നത്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സമുന്നതനായ പണ്ഡിതനും ട്രഷററുമായിരുന്ന ചേലക്കാട് മുഹമ്മദ് മുസ്ല്യാരുടെ വിയോഗത്തിന്റെ നാലാം ആണ്ടില്‍ അദ്ദേഹത്തെ ഓര്‍ക്കുമ്പോള്‍ ഹൃദയം വൈകാരികമാകുന്നുണ്ട്. വിജ്ഞാനത്തിന്റെ ജ്വാലയായും ലാളിത്യത്തിന്റെ പ്രതീകമായും കേരളത്തിലെ വിശ്വാസി സമൂഹത്തിന് വഴികാട്ടിയായ ആ പുണ്യപുരുഷന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രാര്‍ത്ഥനയോടെ മാത്രമേ നില്‍ക്കാന്‍ സാധിക്കൂ. ഈയുള്ളവന് ചേലക്കാട് ഉസ്താദുമായി ഉണ്ടായിരുന്നത്, ജീവിതത്തിലെ മിക്ക കാര്യങ്ങളിലും ഇടപെട്ടിരുന്ന പിതൃതുല്യമായ ഒരു ദീര്‍ഘകാല ബന്ധമായിരുന്നു. എന്റെ വ്യക്തിജീവിതത്തിലും കുടുംബത്തിലും ബിസിനസ്സിലുമൊക്കെ ചേലക്കാട് ഉസ്താദിന്റെ ഉപദേശനിര്‍ദ്ദേശങ്ങള്‍ നിര്‍ണ്ണായകമായിരുന്നു.
പൊതുവെ സമസ്ത പണ്ഡിതന്മാരുമായും മഹത്തുക്കളുമായും ഒരു സ്‌നേഹബന്ധം സൂക്ഷിക്കാന്‍ എപ്പോഴും ഈ വിനീതന്‍ ശ്രദ്ധിക്കാറുണ്ട്. എന്നാല്‍ ചേലക്കാട് ഉസ്താദുമായി എനിക്കുണ്ടായിരുന്ന ആത്മബന്ധത്തിന് സവിശേഷമായ ആഴമുണ്ടായിരുന്നു. പെരിങ്ങത്തൂരിനടുത്ത് പാനൂരിലാണ് ഈയുള്ളവന്‍ താമസിക്കുന്നത്. അതിനോടടുത്ത പ്രദേശം തന്നെയായിരുന്നു ചേലക്കാടും.

ഞങ്ങളുടെ മത്തിപ്പറമ്പ് മഹല്ല് ജുമാഅത്ത് പള്ളിയിലെ എല്ലാ വിശേഷാവസരങ്ങളിലും ഉസ്താദിന്റെ സജീവ സാന്നിധ്യമുണ്ടാകുമായിരുന്നു. അത് പള്ളിയിലെ വാര്‍ഷിക പരിപാടികളോ, ജനറല്‍ ബോഡി യോഗങ്ങളോ, പ്രാര്‍ത്ഥനാ സദസ്സുകളോ എന്തുമായിക്കൊള്ളട്ടെ, അവിടെയെല്ലാം ഒരു കാരണവരെപ്പോലെ ഉസ്താദ് മുന്നിലുണ്ടാകും. ഞങ്ങളുടെ പ്രദേശത്തെ ജനങ്ങള്‍ക്ക് ആത്മീയമായ എന്ത് സംശയങ്ങള്‍ക്കോ പ്രശ്‌നങ്ങള്‍ക്കോ പരിഹാരം കാണാന്‍ ഉസ്താദിന്റെ ഒരു വാക്ക് മതിയായിരുന്നു.
ഞങ്ങളുടെയൊക്കെ കുടുംബാംഗങ്ങള്‍ക്കും അദ്ദേഹം ഒരു ശൈഖിനെ പോലെ ആത്മീയ ഗുരുസാന്നിധ്യമായി നിലകൊണ്ടു. എന്റെ ജീവിതത്തിലെ എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും സന്തോഷവേളകളിലും ഒരു വലിയ ആശ്വാസമായി, കരുത്തായി ഉസ്താദ് കൂടെയുണ്ടായിരുന്നു. എന്റെ മാതാപിതാക്കളുടെയും ജ്യേഷ്ഠന്മാരുടെയും വിയോഗസമയങ്ങളിലും, കുടുംബത്തിലെ വിവാഹം ഉള്‍പ്പെടെയുള്ള മംഗളകര്‍മ്മങ്ങളിലും ഉസ്താദിന്റെ സാന്നിധ്യം ഞങ്ങള്‍ക്ക് തന്ന ആശ്വാസം വാക്കുകള്‍ക്ക് അപ്പുറമാണ്.
‘എന്ത് പ്രശ്‌നങ്ങളുണ്ടായാലും ഒരു രക്ഷിതാവിനെപ്പോലെ അദ്ദേഹം കൂടെയുണ്ടാകും. സ്‌നേഹത്തോടെ കാര്യങ്ങള്‍ പറഞ്ഞുതരും, ഉപദേശിക്കും.’
ഉസ്താദിനൊപ്പം ചെലവഴിച്ച ഓരോ നിമിഷവും വലിയ പഠനാനുഭവങ്ങളായിരുന്നു. അദ്ദേഹത്തോടൊപ്പം ഒരുമിച്ച് യാത്ര ചെയ്യാന്‍ നിരവധി അവസരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ആ യാത്രകളിലെല്ലാം അദ്ദേഹം പറഞ്ഞുതന്ന അനുഭവങ്ങളും അറിവുകളും ഇന്നും എന്റെ മനസ്സില്‍ പച്ചപിടിച്ചുനില്‍ക്കുന്നു. സമസ്തയുടെ പഴയകാല മഹത്തുക്കളായ പണ്ഡിതന്മാരുടെ ജീവിതത്തെക്കുറിച്ചും അവരുടെ സൂക്ഷ്മതയെക്കുറിച്ചും ഉസ്താദ് നിരന്തരം സംസാരിക്കുമായിരുന്നു.

കണ്ണിയത്ത് അഹമ്മദ് മുസ്ല്യാര്‍, ശംസുല്‍ ഉലമ ഇ.കെ. അബൂബക്കര്‍ മുസ്ല്യാര്‍, ചാപ്പനങ്ങാടി ബാപ്പു മുസ്ല്യാര്‍ തുടങ്ങിയ ഉന്നതരായ പണ്ഡിതന്മാരുടെ സൂക്ഷ്മതയും ജാഗ്രതയും നിറഞ്ഞ ജീവിതരീതികളെക്കുറിച്ച് ഉസ്താദ് വിവരിക്കുമ്പോള്‍ കേട്ടുനില്‍ക്കുന്നവരുടെ കണ്ണുകള്‍ നിറയും. അവര്‍ എങ്ങനെയാണ് ജീവിതത്തിലെ ഓരോ ചെറിയ കാര്യങ്ങളിലും അല്ലാഹുവിനെ ഭയന്ന് ജീവിച്ചതെന്ന് ഉസ്താദ് പറഞ്ഞുതരുമായിരുന്നു. കുത്ബി തങ്ങളെക്കുറിച്ചും, അബ്ദുല്‍ റഹ്‌മാന്‍ ബാഫഖി തങ്ങളെക്കുറിച്ചും പറയുമ്പോള്‍ ഉസ്താദിന് നൂറുനാവായിരുന്നു. സമസ്തയുടെ ചരിത്രവും പാരമ്പര്യവും അത്രമാത്രം ആഴത്തില്‍ മനസ്സിലാക്കി ജീവിതത്തോട് ചേര്‍ത്തുവെച്ച പണ്ഡിതനായിരുന്നു അദ്ദേഹം.
ഉസ്താദിന്റെ ആദ്യകാല ചരിത്രം പരിശോധിച്ചാല്‍ നമുക്കത് മനസ്സിലാക്കാന്‍ സാധിക്കും. ചെറുപ്പകാലം മുതലേ അദ്ദേഹം സമസ്തയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. സമസ്തയുടെ ഫത്വ കമ്മിറ്റിയിലാണ് ഉസ്താദ് തന്റെ ഔദ്യോഗിക സേവനങ്ങള്‍ സജീവമായി ആരംഭിക്കുന്നത്. തുടക്കത്തില്‍ അത്ര ശ്രദ്ധേയമായ പദവികളില്‍ അല്ലായിരുന്നെങ്കില്‍ പോലും, ഫത്വകള്‍ തയ്യാറാക്കുന്നതിലും ശരീഅത്ത് വിധികള്‍ നിര്‍ണ്ണയിച്ചു നല്‍കുന്നതിലും മറ്റു ഉസ്താദുമാര്‍ക്ക് ആവശ്യമായ പിന്തുണ നല്‍കുന്നതിലും ചേലക്കാട് ഉസ്താദ്. വലിയ പങ്കുവഹിച്ചിരുന്നു.
വളരെ സാധാരണക്കാരായ ഒരു കുടുംബത്തിലാണ് ഉസ്താദ് ജനിച്ചതും വളര്‍ന്നതും. ഭൗതികമായ യാതൊരുവിധ ആഡംബരങ്ങളോടും അദ്ദേഹത്തിന് താല്പര്യമില്ലായിരുന്നു. വലിയ വീടുകളോ സ്വന്തമായി വാഹനങ്ങളോ ആഗ്രഹിക്കാത്ത, തീര്‍ത്തും ലളിതമായ ജീവിതരീതിയായിരുന്നു അദ്ദേഹത്തിന്റേത്.

Advertisement

പ്രായത്തിന്റെ ബുദ്ധിമുട്ടുകളും കാലിനുണ്ടായിരുന്ന അസുഖങ്ങളും കാരണം യാത്ര ചെയ്യാന്‍ അദ്ദേഹം ഒരുപാട് പ്രയാസപ്പെട്ടിരുന്നു.
അദ്ദേഹത്തിന്റെ യാത്രകളെ എളുപ്പമാക്കാന്‍ ഒരു വാഹനം ഹദിയയായി നല്‍കിയപ്പോള്‍ കുട്ടികളെപ്പോലെ സന്തോഷിക്കുന്ന ഉസ്താദിനെയാണ് കാണാന്‍ സാധിച്ചത്. സ്വന്തം സുഖത്തിനപ്പുറം, ദീനീപരമായ ആവശ്യങ്ങള്‍ക്കും ജനങ്ങളുടെ സങ്കടങ്ങള്‍ കേള്‍ക്കാനും കൂടുതല്‍ വേഗത്തില്‍ എത്താന്‍ കഴിയുമല്ലോ എന്നതായിരുന്നു ആ സന്തോഷത്തിന് പിന്നില്‍. ആ വണ്ടി കിട്ടിയതിന് ശേഷം അദ്ദേഹത്തിന് വലിയ ഉഷാറായിരുന്നു. എവിടെ ദീനീസദസ്സുകളുണ്ടോ, ആര് ദുആക്കായി വിളിച്ചാലും അദ്ദേഹം അവിടെയെല്ലാം ഓടിയെത്തുമായിരുന്നു. മലബാറിലെ നിരവധി പ്രദേശങ്ങളില്‍ അദ്ദേഹം ഖാസിയായും ഖത്തീബായും ദീര്‍ഘകാലം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പ്രായത്തിന്റെ അവശതകള്‍ അലട്ടിയപ്പോഴും വിശ്രമിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല.

എന്റെ കുടുംബത്തിലെ എല്ലാവരുമായും ഉസ്താദിന് വലിയ ആത്മബന്ധമുണ്ടായിരുന്നു. എന്റെ അനിയന്‍ കുഞ്ഞുമൂസയുമായും അദ്ദേഹം ഏറെ അടുത്തു. എന്റെ മക്കളുടെ പേരെടുത്ത് വിളിച്ച് അദ്ദേഹം വിശേഷങ്ങള്‍ അന്വേഷിക്കുമായിരുന്നു. എന്റെ ഭാര്യയോടും മക്കളോടും സംസാരിക്കുമ്പോള്‍ ഞങ്ങളുടെ കുടുംബത്തിലെ മൂത്ത ഒരു കാരണവരുടെ വാത്സല്യമാണ് ആ മുഖത്ത് പ്രകടമായിരുന്നത്. എന്റെ ഉമ്മയുടെ അവസാന കാലഘട്ടങ്ങളിലും ഉസ്താദിന്റെ സാന്നിധ്യവും പ്രാര്‍ത്ഥനയും ഞങ്ങള്‍ക്ക് വലിയ ആശ്വാസമായിരുന്നു.
എന്റെ ഉപ്പയും സമസ്തയുടെ വലിയൊരു സ്‌നേഹിയായിരുന്നു. കുത്ബി മുഹമ്മദ് മുസ്ല്യാരുമായി ബന്ധപ്പെട്ട കാര്യങ്ങളിലെല്ലാം ഉപ്പ സജീവമായിന്നു. ഉപ്പയും കുത്ബിയും തമ്മിലുള്ള ബന്ധങ്ങളെക്കുറിച്ച് ചേലക്കാട് ഉസ്താദ് എനിക്ക് പലപ്പോഴും പറഞ്ഞുതരുമായിരുന്നു. എന്റെ സമസ്തയുമാ യുള്ള ബന്ധം എന്റെ ഉപ്പയുടെ ആ ആത്മബന്ധത്തിന്റെ തുടര്‍ച്ചയായാണ് ഞാന്‍ മനസ്സിലാക്കുന്നത്.

വടകര താലൂക്കിലെയും പരിസര പ്രദേശങ്ങളിലെയും വിശ്വാസികള്‍ക്ക് ചേലക്കാട് ഉസ്താദ് എന്ന് പറഞ്ഞാല്‍ ജീവനായിരുന്നു. നമ്മുടെ നാട്ടില്‍ സമസ്തയുടെ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് വിസ്മരിക്കാനാകാത്തതാണ്. വടകരയിലെ സാധാരണക്കാരായ മനുഷ്യര്‍ക്ക് ഉസ്താദിനോട് അളവറ്റ ബഹുമാനവും സ്‌നേഹവുമായിരുന്നു. ഉസ്താദ് തിരിച്ചും അങ്ങനെയെന്നായിരുന്നു. എല്ലാവരെയും പേരെടുത്തു വിളിച്ച് സുഖവിവരങ്ങള്‍ അന്വേഷിക്കുന്ന ശീലമായിരുന്നു അവിടുത്തേത്. നാട്ടിലെ ഓരോ മഹല്ലുകളുമായും അദ്ദേഹത്തിന് നല്ല ബന്ധമായിരുന്നു.

ഖത്തറിലേക്ക് രണ്ട് തവണ ഉസ്താദിനെ കൊണ്ടുവരാന്‍ എനിക്ക് ഭാഗ്യമുണ്ടായിട്ടുണ്ട്. പൊതുവെ ദീര്‍ഘദൂര യാത്രകള്‍ ഇഷ്ടപ്പെടാത്ത ഉസ്താദ്, എന്റെ സ്‌നേഹപൂര്‍വ്വമായ നിര്‍ബന്ധത്തിന് വഴങ്ങിയാണ് വരാന്‍ തയ്യാറായത്. ഖത്തറിലെ പ്രവാസി മലയാളികള്‍ക്ക് ഉസ്താദിന്റെ സന്ദര്‍ശനവും സദസ്സുകളും വലിയൊരു അനുഗ്രഹമായിരുന്നു.
ഒരു ചെറിയ ഓര്‍മ്മ കൂടി ഇവിടെ പങ്കുവെക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇന്നത്തെ യുവ പണ്ഡിതന്മാരെല്ലാം തുടക്കകാലം മുതലേ ‘തോപ്പ്’ (പണ്ഡിതന്മാര്‍ ധരിക്കുന്ന പ്രത്യേക വസ്ത്രം) ധരിക്കാറുണ്ട്. എന്നാല്‍ പണ്ടുകാലത്ത് വലിയ ആലിമീങ്ങളും ശൈഖന്മാരുമായ മഹത്തുക്കള്‍ മാത്രമേ ഇത് ധരിച്ചിരുന്നുള്ളൂ. വസ്ത്രധാരണത്തില്‍ പോലും അത്രമേല്‍ സൂക്ഷ്മത അവര്‍ പുലര്‍ത്തിയിരുന്നു. ഉസ്താദിനോട് പലപ്പോഴും ഞാന്‍ തോപ്പ് ധരിക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും, ‘ഞാന്‍ അതിന് യോഗ്യനായിട്ടില്ല’ എന്ന് പറഞ്ഞ് അദ്ദേഹം സ്‌നേഹപൂര്‍വ്വം നിരസിക്കുകയായിരുന്നു പതിവ്. മൂന്ന്. വസ്ത്രത്തിൽ കൂടുതൽ അദ്ദേഹം ഒരിക്കലും സൂക്ഷിച്ചിരുന്നില്ല. ഒരിക്കൽ ഒരു തോപ്പ് അധികമായി തൈപ്പിച്ചു നൽകിയപ്പോൾ അദ്ദേഹം ശാസിച്ചു. മൂന്ന് വസ്ത്രത്തിൽ കൂടുതൽ സൂക്ഷിക്കാറില്ലെന്നും അധികമായി എനിക്ക് തയ്പിക്കരുത് എന്നും പറഞ്ഞു. മക്കളായ കുഞ്ഞബ്ദുള്ള മാസ്റ്ററും ജലീൽ വാഫി യുമായും ഇന്നും നല്ല ബന്ധമാണ് ഈയുള്ളവൻ സൂക്ഷിക്കുന്നത്.

Advertisement

അതിനുശേഷമാണ് അദ്ദേഹം അത് സ്ഥിരമായി ധരിക്കാന്‍ തുടങ്ങിയതും ജീവിതത്തിന്റെ അവസാനം വരെ അത് നിലനിര്‍ത്തിയതും.
ചേലക്കാട് ഉസ്താദിനെക്കുറിച്ച് ധാരാളം ഓര്‍മ്മകളുണ്ട്. ഒരു വലിയ മഹാനായ പണ്ഡിതന്റെ നിഴലായി, അവിടുത്തെ സ്‌നേഹത്തണലില്‍ കുറഞ്ഞ കാലമെങ്കിലും ജീവിക്കാന്‍ കഴിഞ്ഞത് ജീവിതത്തിലെ വലിയ സൗഭാഗ്യവും അല്ലാഹു നല്‍കിയ തൗഫീഖുമായാണ് കാണുന്നത്.
ആത്മീയതയുടെ ആ വലിയ സൂര്യന്‍ അസ്തമിച്ചിട്ട് നാല് ആണ്ടുകള്‍ പൂര്‍ത്തിയാവുന്നു. അല്ലാഹു ഉസ്താദിന്റെ പരലോക ജീവിതം ധന്യമാക്കട്ടെ, ആമീന്‍.

main stories

മലപ്പുറം ജില്ലാ പഞ്ചായത്ത് പൊൻമുണ്ടം ഡിവിഷനിലെ വിവിധ ഹയർ സെക്കൻ്റി സ്‌കൂളുകളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു

ചെറിയ മുണ്ടം ഗവഃ ഹയർ സെക്കൻ്ററി സ്‌കൂൾ പ്രവേശനോത്സവം ബഷീർ രണ്ടത്താണി ഉദ്ഘാടനം ചെയ്യുന്നു

Published

on

By

മലപ്പുറം ജില്ലാ പഞ്ചായത്ത് പൊൻമുണ്ടം ഡിവിഷനിലെ വിവിധ ഹയർ സെക്കൻ്റി സ്‌കൂളുകളിൽ പ്രവേശനോത്സവം നടന്നു.

ജില്ലാ പഞ്ചായത്ത് അംഗം ബഷീർ രണ്ടത്താണി ഉദ്ഘാടനം ചെയ്തു.

ചെറിയ മുണ്ടം ഗവഃ ഹയർ സെക്കൻ്ററി സ്‌കൂളിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി. ടി. നാസർ അധ്യക്ഷത വഹിച്ചു. വൈസ്പ്രസിഡണ്ട് ഖമറുന്നിസ ,മുൻ ജില്ലാ പഞ്ചായത്ത് അംഗം വി.കെ.എം ഷാഫി, ബ്ലോക്കു പഞ്ചായത്ത് അംഗം ഷൗക്കത്തലി, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ ഖദീജ സുനീർ വാണിയന്നൂർ പ്രിൻസിപ്പൽ , ആർ . ശാന്തകുമാർ ഹെഡ്മാസ്റ്റർ ബിജു തുടങ്ങിയവർ പ്രസംഗിച്ചു മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.

ചെട്ട്യാം കിണർ ഗവഃ ഹയർ സെക്കൻ്റി സ്‌ക്കൂളിൽ പ്രിൻസിപ്പൽ ശ്രീമതി കവിത അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം അബ്‌ദുൽ ബഷീർ പി.കെ. അബ്ദുൽ മാലിക് എം സി . കെ. പി.പത്മനാഭൻ പ്രസംഗിച്ചു.

Advertisement

ചെട്ട്യാം കിണർ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്‌കൂളിൽ പ്രിൻസിപ്പൽ റസീനാ ബീഗം അധ്യക്ഷത വഹിച്ചു. മുഹമ്മദ് ബഷീർ പി.കെ.അബ് ദുൽ മാലിക് എം.സി. കെ. പി. പത്മനാഭൻ പ്രസംഗിച്ചു.

Continue Reading

main stories

അമേരിക്കയിലും മദീന

കമാല്‍ വരദൂര്‍

Published

on

മദീനയെന്നാൽ വിശുദ്ധ നഗരം. സഊദി അറേബ്യ എന്ന അതിവിശാല രാജ്യത്തിൻ്റെ പടിഞാറൻ ഭാഗത്ത് സ്ഥിതി ചെയ്യുന്ന തീർത്ഥാടക നഗരം. മദീന മുനവ്വറ എന്നാൽ പ്രവാചക തിരുമേനിയുടെ അന്ത്യവിശ്രമ മണ്ണായ മസ്ജിദുനബ്ബവി ഉൾപ്പെടെ ലക്ഷോപലക്ഷം വിശ്വാസികൾ അനുദിനം പ്രാർത്ഥനാ നിർഭരരായി തല കുനിക്കുന്ന പുണ്യഗേഹങ്ങളുടെ തട്ടകമാണ്. ലോകകപ്പ് യാത്രക്കിടെ ഇന്നലെ ടെക്സസിലുടെ സഞ്ചരിക്കുമ്പോൾ മദീന എന്ന ഒരു നെയിം ബോർഡ്. അമേരിക്കയിൽ മദീനയോ..? തെറ്റി വായിച്ചതാണോ എന്ന സംശയത്തെ ദൂരികരിക്കണമെങ്കിൽ നമ്മുടെ നാട്ടിലേത് പോലെ ഒറ്റയടിക്ക് കാർ റിവേഴ്‌സ് ഗിയറിലിടുക അസാധ്യം. പിഴ ഡോളറിലെത്തും. മൂന്ന് മൈൽ ( ഇവിടെ കിലോമിറ്ററില്ലാട്ടോ.. പഴയൊരു പ്രിയദർശൻ സിനിമയിൽ മോഹൻലാലിൻ്റെ കഥാപാത്രം ന്യൂയോർക്ക് ജംങ്ഷനും കിലോമീറ്റേഴ്‌സ് ആൻഡ് കിലോമീറ്റേഴ്സും പറയുന്നുണ്ടെങ്കിൽ രണ്ടും ഇവിടെ ഇല്ല ) താണ്ടി യു-ടേൺ എടുത്ത് തിരികെ വന്ന് വായിച്ചപ്പോൾ തെറ്റിയിട്ടില്ല-മദിന തന്നെ. ബൻഡേര എന്ന ടെക്സസ് കൗണ്ടിയിലെ കൊച്ചുപട്ടണമാണ് മദീന. ആപ്പിൾ കൃഷിക്ക് പ്രശസ്തമായ സ്ഥലം. ദി ആപ്പിൾ ക്യാപിറ്റൽ എന്നും സ്ഥലത്തെ വിളിക്കാറുണ്ട്. എന്ത് കൊണ്ട് മദീന എന്ന പേര് വന്നു-സംശയം സ്വാഭാവികം. ഉത്തരവും പെട്ടെന്ന് കിട്ടി. 50 സംസ്ഥാനങ്ങളുള്ള അമേരിക്കയിൽ മദീന എന്ന നാമധേയത്തിൽ 12 പട്ടണങ്ങളുണ്ട്. രാജ്യത്തെ ആദ്യകാല കുടിയേറ്റക്കാരായ സ്പെയിനുകാരായ മുസ്ലിങ്ങളിൽ നിന്നും ഉൽഭവിച്ചതാവാം മദിന എന്ന നാമമെന്നാണ് ചരിത്രം. ഉത്തര ആഫ്രിക്കയിൽ നിന്നും അമേരിക്കയിലെത്തി ഇവിടെ സ്ഥിരതാമസമാക്കിയ അറബ് വംശജരുടെ പ്രവാചക സ്‌നേഹത്തിൻ്റെ അടയാളങ്ങൾ ആദ്യം കണ്ടത് സിയാറ്റിലിലാണ്. ലോകത്തെ ഏറ്റവും വലിയ ഫ്ളോട്ടിങ് ബ്രിഡ്ജായ വാഷിംഗ്ടണിലെ എവർഗ്രീൻ ഫ്ളോട്ടിങ് ബ്രിഡ്ജിൻ്റെ ഓരമാണ് ഈ മദിനാ പട്ടണമെങ്കിൽ ഇവിടെ താമസിക്കുന്നവരിൽ സാക്ഷാൽ ബിൽ ഗേറ്റ്സ്മുണ്ട്. പക്ഷേ അമേരിക്കയിലെ ഏറ്റവും വലിയ മദീന ഓഹിയോ സംസ്ഥാനത്തിലാണ്. ഓഹിയോയിലെ മദിനാ കൗണ്ടിയിൽ 26,000 കുടുംബങ്ങൾ താമസിക്കുന്നുണ്ട്. അതിമനോഹരങ്ങളായ മസ്ജിദ്ദുകൾ, ചരിത്ര സ്മാരകങ്ങൾ എന്നിവയാണ് ഓഹിയോ മദീനയുടെ സവിശേഷതകളെങ്കിൽ ന്യൂയോർക്ക് പട്ടണത്തിൻ്റെ പടിഞ്ഞാറ് ബുഫലോ-റോഞ്ചസ്റ്റർ നഗരങ്ങളുടെ മധ്യത്തിലുമുണ്ടൊരു മദീന. മിന്നസോട്ട സംസ്ഥാനത്തെ മദീന അതിമനോഹര തടാക തീരമാണ്.ടെന്നിസി സംസ്ഥാനത്തും ഇല്ലിനോയിസിലും ഉത്തര ഡക്കോട്ടയിലും വെസ്റ്റ് വിർജിനിയയിലും വിൻകോൻസിലും മദീന എന്ന പേരിൽ പട്ടണങ്ങളുണ്ട്. നാലര ദശലക്ഷത്തോളം മുസ്ലിങ്ങൾ അമേരിക്കയിലുണ്ട്. ന്യൂയോർക്ക്, കാലിഫോർണിയ, ഇല്ലിനോയിസ് എന്നിവിsങ്ങളിലാണ് കൂടുതൽ. അമേരിക്കൻ മുസ്ലിങ്ങളിൽ തന്നെ ആഫിക്കൻ വംശജരുണ്ട്, അറബ് വംശജരുണ്ട്, ഏഷ്യൻ വംശജരുണ്ട്,യൂറോപ്യൻ മുസ്ലിങ്ങളുമുണ്ട്.

Continue Reading

india

അസമില്‍ വ്യോമസേന വിമാനം തകര്‍ന്നു; പൈലറ്റടക്കം അഞ്ച് പേര്‍ക്ക് വീരമൃത്യു

അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉദ്യോഗസ്ഥരാണ് വീരമൃത്യു വരിച്ചത്.

Published

on

അസമിലെ ജോര്‍ഹട്ടില്‍ വ്യോമസേന വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ പൈലറ്റ് അടക്കം 5 പേര്‍ക്ക് വീരമൃത്യു. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉദ്യോഗസ്ഥരാണ് വീരമൃത്യു വരിച്ചത്. പരിക്കേറ്റ സഹപൈലറ്റ് നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ്. വിമാനം തകരാന്‍ കാരണം എന്താണെന്നതില്‍ വ്യോമസേന അന്വേഷണം ആരംഭിച്ചു.

സോവിയറ്റ് നിര്‍മ്മിതമായ, കാലപ്പഴക്കമുള്ള ആന്റണോവ് An-32 ചരക്കുവിമാനമാണ് ലാന്‍ഡിങ്ങിനിടെ തീപിടിച്ച് അപകടത്തില്‍പ്പെട്ടത്. അരുണാചല്‍ പ്രദേശില്‍ നിന്നും ജോര്‍ഹട്ടിലേക്കുള്ള യാത്രയ്ക്കിടെ, എയര്‍ബേസ് പരിസരത്ത് ലാന്‍ഡിങ്ങിന് ശ്രമിക്കുന്നതിനിടെയാണ് വിമാനത്തിന് തീപിടിച്ചത്. അപകടം നടന്നയുടന്‍ തന്നെ ഫയര്‍ ബ്രിഗേഡും എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താന്‍ ഇന്ത്യന്‍ വ്യോമസേന കോര്‍ട്ട് ഓഫ് ഇന്‍ക്വയറിക്ക് ഉത്തരവിട്ടു.

 

Continue Reading

Trending