Connect with us

Video Stories

ഈച്ചര വാര്യരെ ഓര്‍ക്കുന്നവര്‍ എന്തുകൊണ്ടാണ് സി.പി ജലീലിനെ മറക്കുന്നത്?

Published

on

സാബിര്‍ കോട്ടപ്പുറം

കേരളത്തിലെ കൊലപാതക രാഷ്ട്രീയത്തിന്റെ തുടക്കം കൊണ്ഗ്രസ്സിനു മേല് കെട്ടിവെക്കാന്‍ സി പി എമ്മുകാര്‍ എപ്പോഴും പറയുന്ന കൊലപാതകമാണ് 1948 ല്‍ നടന്ന കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന മൊയാരത്ത് ശങ്കരന്‍ വധം. കൊണ്ഗ്രസ്സുകാരല്ല അദ്ദേഹത്തെ കൊന്നത് , സബ്ജയിലില്‍ വെച്ചാണ് അദ്ദേഹം കൊല്ലപ്പെട്ടത്. സായുധ വിപ്ലവ ത്തിന് ആഹ്വാനം ചെയ്തതിലൂടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അന്ന് നിരോധിക്കപ്പെട്ടിരുന്നു. നിരോധിക്കപ്പെട്ട സംഘടന യുടെ നേതാവ് പോലിസ് പിടിയിലാവുകയും സബ് ജയിലില്‍ വെച്ച് കൊല്ലപ്പെടുകയുമായിരുന്നു. ആ സംഭവത്തിനു ശേഷം എഴുപതാണ്ട് പിന്നിട്ടിരിക്കുന്നു, ജനാധിപത്യ ത്തെ കുറിച്ചും ഭരണകൂടങ്ങളെ കുറിച്ചുമുള്ള ചിന്താധാരകളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ ഉള്‍പ്പെടെ വലിയ മാറ്റങ്ങള്‍ ഉണ്ടായി. ഭരണകൂട ഭീകരത ഇന്ന് വലിയ ചര്‍്ചയുമാണ്. എന്നിട്ടും മാവോയിസ്റ്റ് നേതാവ് സി പി ജലീല്‍ തലക്ക് വെടിയേറ്റ്‌ കൊല്ലപ്പെട്ടു. അതൊരു ഏറ്റു മുട്ടല്‍ കൊലപാതകമായിരുന്നില്ല എന്ന് ദ്രിക്സാക്ഷികള്ടക്കം പറഞ്ഞിട്ടുണ്ട്.

പിണറായി വിജയന്‍ മുഖ്യമന്ത്രിയായത് കൊണ്ട് തന്നെ സാംസ്കാരിക കേരളം ഞെട്ടിയില്ല. മൊയാരത്ത് ശങ്കരനെ യും ഈച്ചരവാര്യരെ യും ഓര്‍മ്മയുണ്ട്. പക്ഷെ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട സി പി ജലീലിനെ ഓര്‍മ്മയില്ല. ഈ വൈരുദ്ധ്യാധിഷ്ടിത ഓര്‍മ്മകള്‍ കൊണ്ടാണ് സാംസ്കാരിക കേരളം എന്നും സി പി എം കാപട്യങ്ങളെ മറച്ച് പിടിച്ചത്. സി പി ജലീലിന്റെ തലക്ക് വെടി വെക്കുമ്പോള്‍ മൊയാരത്ത് ശങ്കരന്റെ യും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ യും ചരിത്രം പിണറായി വിജയനെങ്കിലും ഓര്‍ക്കണമായിരുന്നു.

“ഞങ്ങള്‍ ഇത്രയും കാലം സി പി എമ്മിനായിരുന്നു വോട്ട് ചെയ്തത്. ഇനി അവര്‍ ക്ക് വോട്ട് ചെയ്യില്ല. എന്റെ മോന്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ തന്നെ കാലിനു വെടി വെച്ചാല്‍ പോരായിരുന്നില്ലേ , എന്തിനാണ് കൊന്നു കളഞ്ഞത്. അവന്റെ ബാപ്പ യും സി പി എമ്മുകാരനായിരുന്നു ” കൊല്ലപ്പെട്ട സി പി ജലീലിന്റെ മാതാവ് ഹലീമയുടെ വാക്കുകളാണ്. കോ ലീ ബി സഖ്യമെന്നു പറയുന്ന കോടിയേരി ബാലകൃഷ്ണനോട് പറയാനുള്ളത് കോ ലീ ബി അല്ല , കോ ലീ ക സഖ്യമാണ് വടകരയിലടക്കം വിധി നിര്‍വഹിക്കാന്‍ പോകുന്നത്. ‍ വടകര യിലെ ആര്‍ എം പി യുടെ യും, ഹലീമ ഉമ്മയുടെ യും നിലപാടുകള്‍ സൂചകങ്ങളാണ്. സി പി എമ്മുകാരല്ലാത്ത കമ്മ്യൂണിസ്റ്റുകാര്‍‍ എല്‍ ഡി എഫിനല്ല വോട്ട് ചെയ്യാന്‍ പോകുന്നത്. ആര്‍‍ എം പി യുടെ വലതുപക്ഷ വ്യതിയാന ത്തെ കുറിച്ച് ക്ലാസ് എടുക്കാന്‍ പോയ എ റഹീമിനോട് മാതൃഭൂമി ചാനലില്‍ കെ കെ രമ പറഞ്ഞ കാര്യങ്ങള്‍ നമ്മള്‍ കേട്ടതാണ്. വ്യിതിയാനം വലതുപക്ഷ ത്തെക്കോ ഇടതുപക്ഷത്തെക്കോ എന്ന് ചിന്തിക്കാന്‍ ആദ്യം തല ഉണ്ടാവണം. ഉടലില്‍ ആ തല കമ്മ്യൂണിസ്റ്റുകാരായ ടി പി ക്കോ സി പി ജലീലിനോ ഉണ്ടാവാന്‍ സി പി എമ്മുകാര്‍ അനുവദിച്ചിരുന്നില്ല. എന്‍ പി ചെക്കൂട്ടി യുടെ ഭാഷ കടമെടുത്താല്‍ അമ്പാടിമുക്ക് കമ്മ്യൂണിസ ത്തിന്റെ ഉപജ്ഞാതാക്കളായ പി ജയരാജനും പിണറായി വിജയനും കമ്മ്യൂണിസ്റ്റുകാര് തന്നെ ബാലറ്റ് പേപ്പറി ലൂടെ പണി കൊടുക്കാന്‍ പോവുകയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

ക്രിസ്മസ് ആഘോഷങ്ങളില്‍ നിന്ന് ഹിന്ദുക്കള്‍ വിട്ടുനില്‍ക്കണം: വിഎച്ച്പി

വാണിജ്യ ലാഭത്തിനായി ‘ ഹാപ്പി ക്രിസ്മസ് ‘, ‘മെറി ക്രിസ്മസ്’ തുടങ്ങിയ അലങ്കാരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് സാംസ്‌കാരിക ആശയക്കുഴപ്പവും സ്വയം അവഹേളനവും പ്രോത്സാഹിപ്പിക്കുന്നതാണെന്ന് സംഘടന ആരോപിച്ചു

Published

on

ന്യൂഡല്‍ഹി: ക്രിസ്മസ് പോലുള്ള മതപരമായ ആഘോഷങ്ങളില്‍ നിന്ന് ഹിന്ദുക്കള്‍ വിട്ടുനില്‍ക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) ആഹ്വാനം ചെയ്തു. മതവും സാംസ്‌കാരിക പാരമ്പര്യവും സംരക്ഷിക്കാനാണ് ഈ നിലപാടെന്ന് സംഘടന വ്യക്തമാക്കി.
ഹിന്ദു കടയുടമകള്‍ ക്രിസ്മസ് അലങ്കാരങ്ങള്‍ ഒഴിവാക്കണമെന്നും, അത്തരത്തിലുള്ള കടകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങരുതെന്നും വിഎച്ച്പി നിര്‍ദേശിച്ചു. വാണിജ്യ ലാഭത്തിനായി ‘ ഹാപ്പി ക്രിസ്മസ് ‘, ‘മെറി ക്രിസ്മസ്’ തുടങ്ങിയ അലങ്കാരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് സാംസ്‌കാരിക ആശയക്കുഴപ്പവും സ്വയം അവഹേളനവും പ്രോത്സാഹിപ്പിക്കുന്നതാണെന്ന് സംഘടന ആരോപിച്ചു.

ഡിസംബര്‍ 13ന് വിഎച്ച്പി ഇന്ദ്രപ്രസ്ഥ പ്രവിശ്യാ മന്ത്രി സുരേന്ദ്ര ഗുപ്ത കടയുടമകള്‍ക്കും ഷോപ്പിംഗ് മാള്‍ നടത്തിപ്പുകാര്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമുള്ള കത്തില്‍ ക്രിസ്മസ് ആഘോഷങ്ങളില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദീര്‍ഘകാലമായി സംഘടിത മതപരിവര്‍ത്തന ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും മറ്റ് മതങ്ങളുടെ ഉത്സവങ്ങളില്‍ പങ്കെടുക്കുന്നത് അവയ്ക്ക് സാമൂഹിക അംഗീകാരം നല്‍കുന്നതായെന്നും കത്തില്‍ പറയുന്നു.

ക്രിസ്മസ് ആഘോഷിക്കുന്നതോ അലങ്കാരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതോ ചെയ്യുന്ന ഷോപ്പിംഗ് മാളുകളുടെയും സ്‌കൂളുകളുടെയും മാനേജ്‌മെന്റുകള്‍ക്ക് കത്തയക്കുമെന്നും വിഎച്ച്പി അറിയിച്ചു. ഇതിലൂടെ സംഘര്‍ഷമോ ശത്രുതയോ സൃഷ്ടിക്കുകയല്ല ലക്ഷ്യമെന്നും സമാധാനപരമായ സാംസ്‌കാരിക ഉണര്‍വ് വളര്‍ത്തുകയാണ് ഉദ്ദേശമെന്നും സംഘടന നേതാക്കള്‍ വിശദീകരിച്ചു.

ക്രിസ്ത്യന്‍ മിഷനറിമാര്‍ ഹിന്ദുസമൂഹത്തിന്റെ സഹിഷ്ണുതയെ ചൂഷണം ചെയ്ത് മതപരിവര്‍ത്തനം നടത്തുകയാണെന്നും അത് തടയുകയാണ് കത്തിന്റെ ലക്ഷ്യമെന്നും സുരേന്ദ്ര ഗുപ്ത മാധ്യമത്തോട് പറഞ്ഞു. ഇന്ത്യയില്‍ മതപരിവര്‍ത്തന പ്രവര്‍ത്തനങ്ങളില്‍ നിന്ന് സഭ പരസ്യമായി വിട്ടുനില്‍ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മതപരിവര്‍ത്തന ശ്രമങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ സമൂഹത്തെ സംരക്ഷിക്കാന്‍ അവകാശമുണ്ടെന്നുമാണ് വിഎച്ച്പിയുടെ നിലപാട്.

Continue Reading

Video Stories

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ മാറ്റങ്ങള്‍; സഞ്ജു തിരിച്ചെത്തി

ഗില്ലിനെ ടീമില്‍ നിന്ന് ഒഴിവാക്കിയ സാഹചര്യത്തില്‍ സഞ്ജുവിനെ ഓപ്പണറായി തന്നെ പരിഗണിക്കാനാണ് സാധ്യത

Published

on

മുംബൈ: 2026ലെ ടി20 ലോകകപ്പിനും ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയ്ക്കുമുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം ബിസിസിഐ പ്രഖ്യാപിച്ചു. ശുഭ്മാന്‍ ഗില്ലിനെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റിയതോടൊപ്പം ടീമില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കി. സഞ്ജു സാംസണ്‍ വീണ്ടും ഇന്ത്യന്‍ ടീമില്‍ ഇടം നേടി.

സൂര്യകുമാര്‍ യാദവ് ക്യാപ്റ്റനായ ടീമില്‍ അക്‌സര്‍ പട്ടേല്‍ വൈസ് ക്യാപ്റ്റനാണ്. വിക്കറ്റ് കീപ്പര്‍ ബാറ്ററായ ജിതേഷ് ശര്‍മ്മയെ ഒഴിവാക്കി, ഇഷാന്‍ കിഷനെ ടീമില്‍ ഉള്‍പ്പെടുത്തി. റിങ്കു സിംഗ്, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരും ടീമില്‍ ഇടം നേടി. ഈ ടീമില്‍ സ്റ്റാന്‍ഡ്‌ബൈ അംഗങ്ങള്‍ ഇല്ല. ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള ബിസിസിഐ സെലക്ഷന്‍ കമ്മിറ്റിയാണ് ടീമിനെ തിരഞ്ഞെടുത്തത്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാന മത്സരത്തില്‍ ലഭിച്ച അവസരം മികച്ച രീതിയില്‍ ഉപയോഗിച്ചതാണ് സഞ്ജുവിന് ടീമിലേക്ക് വഴി തുറന്നത്. ഗില്ലിന് പകരക്കാരനായി ഓപ്പണറായി ഇറങ്ങിയ സഞ്ജു 22 പന്തില്‍ നിന്ന് 37 റണ്‍സ് നേടി. ഈ പ്രകടനം അജിത് അഗാര്‍ക്കര്‍ പ്രത്യേകമായി ചൂണ്ടിക്കാട്ടി. ഗില്ലിനെ ടീമില്‍ നിന്ന് ഒഴിവാക്കിയ സാഹചര്യത്തില്‍ സഞ്ജുവിനെ ഓപ്പണറായി തന്നെ പരിഗണിക്കാനാണ് സാധ്യത.

ഇന്ത്യന്‍ ടീം (ടി20):

സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ്മ, തിലക് വര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബൈ, അക്‌സര്‍ പട്ടേല്‍ (വൈസ് ക്യാപ്റ്റന്‍), ജസ്പ്രീത് ബുംറ, അര്‍ഷദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), വാഷിംഗ്ടണ്‍ സുന്ദര്‍, ഇഷാന്‍ കിഷന്‍, റിങ്കു സിംഗ്.

Continue Reading

Video Stories

ഹാസ്യത്തിലൂടെയും മൂര്‍ച്ചയുള്ള തിരക്കഥകളിലൂടെയും മലയാളിക്ക് ജീവിതം കാണിച്ച കലാകാരന്‍; ശ്രീനിവാസന് ആദരാഞ്ജലികള്‍

ലളിതമായ വാക്കുകളില്‍ വലിയ സത്യങ്ങള്‍ ഒളിപ്പിച്ചുവെച്ച ആ തൂലികയും അഭിനയശൈലിയും എന്നും നമ്മുടെ കൂടെയുണ്ടാകും. “പകരം വെക്കാനില്ലാത്ത പ്രതിഭയ്ക്ക് ആദരപൂര്‍വ്വം പ്രണാമം”

Published

on

കൊച്ചി: അന്തരിച്ച നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന് മലയാള സിനിമാ ലോകം കണ്ണീരോടെ വിട നല്‍കി. ഹാസ്യവും സാമൂഹ്യ വിമര്‍ശനവും ചേര്‍ത്ത് മലയാളിക്ക് ജീവിതത്തിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ കാണിച്ചുതന്ന കലാകാരനാണ് ശ്രീനിവാസനെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി അനുസ്മരിച്ചു.

‘ ഹാസ്യത്തിലൂടെയും മൂര്‍ച്ചയുള്ള തിരക്കഥകളിലൂടെയും മലയാളിക്ക് ജീവിതം കാണിച്ചുതന്ന പ്രിയപ്പെട്ട ശ്രീനിയേട്ടന്‍. ലളിതമായ വാക്കുകളില്‍ വലിയ സത്യങ്ങള്‍ ഒളിപ്പിച്ചുവെച്ച ആ തൂലികയും അഭിനയശൈലിയും എന്നും നമ്മുടെ കൂടെയുണ്ടാകും. പകരം വെക്കാനില്ലാത്ത പ്രതിഭയ്ക്ക് ആദരപൂര്‍വ്വം പ്രണാമം ‘ എന്നായിരുന്നു സുരേഷ് ഗോപി ഫേസ്ബുക്കില്‍ കുറിച്ചത്.

സംവിധായകന്‍ സത്യന്‍ അന്തിക്കാട് ശ്രീനിവാസനുമായുള്ള ആത്മബന്ധം ഓര്‍ത്തെടുത്തു. രണ്ടാഴ്ചയ്‌ക്കൊരിക്കല്‍ ശ്രീനിവാസെന്റ വീട്ടില്‍ എത്താറുണ്ടായിരുന്നുവെന്നും, കാലിന് ശസ്ത്രക്രിയ കഴിഞ്ഞ് വാക്കറിന്റെ സഹായത്തോടെ നടക്കുകയായിരുന്നെങ്കിലും തിരിച്ചുവരുമെന്ന പ്രതീക്ഷ അദ്ദേഹത്തിനുണ്ടായിരുന്നുവെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് ‘ സന്ദേശം ‘ എന്ന സിനിമയുടെ ഇന്നത്തെ പ്രസക്തിയെ കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ വാക്കുകള്‍ പൂര്‍ത്തിയാക്കാനാവാതെ സത്യന്‍ അന്തിക്കാട് വികാരാധീനനായി.

ഹാസ്യവും വിമര്‍ശനവും ചേര്‍ത്തു മലയാള സിനിമയ്ക്ക് പുതിയ ദിശ നല്‍കിയ ശ്രീനിവാസെന്റ വേര്‍പാട് മലയാള സിനിമയ്ക്ക് ഒരിക്കലും നികത്താനാകാത്ത നഷ്ടമാണെന്ന് സഹപ്രവര്‍ത്തകരും ആരാധകരും പറയുന്നു.

Continue Reading

Trending