തിരുവനന്തപുരം: അറബിക്കടലില്‍ രൂപം കൊണ്ട ‘ഓഖി’ ചുഴലിക്കാറ്റിനെ തുടര്‍ന്നു കേരളത്തിന്റെ തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലുമുണ്ടായ കനത്ത മഴ ട്രെയ്ലിന് സംവിധാനത്തെയും ബാധിച്ചു. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ 11 ഓളം ട്രെയിനുകള്‍ റദ്ദാക്കി. നാഗര്‍കോവില്‍-കൊച്ചുവേളി പാസഞ്ചറും...
നടനും മിമിക്രി കലാകാരനുമായ അന്തരിച്ച അബിക്ക് ആദരാഞ്ജലികളുമായി മമ്മുട്ടി. അബിയുടെ വിയോഗം നൊമ്പരമായി അവശേഷിക്കുന്നുവെന്ന് മമ്മുട്ടി പറഞ്ഞു. അബി വേദികളില്‍ അവതരിപ്പിക്കുന്ന മമ്മൂട്ടി എന്നെ ഒരുപാട് തിരുത്തിയിട്ടുണ്ട് ചിന്തിപ്പിച്ചിട്ടുണ്ട്. അബി അബിയായി തന്നെ നമ്മുടെ ഓര്‍മ്മകളില്‍...
തിരുവനന്തപുരം: നബിദിനം പ്രമാണിച്ച് നാളെ സംസ്ഥാനത്തെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. പകരം ഒരു ശനിയാഴ്ച പ്രവര്‍ത്തി ദിനമായിരിക്കും.
നടപ്പു സീസണില്‍ ഗോള്‍ നേട്ടത്തില്‍ ബാര്‍സലോണയുടെ സൂപ്പര്‍താരം ലയണല്മെസ്സിയേയും മറികടന്ന് ഇംഗ്ലീഷ് ക്ലബ് ലിവര്‍പൂളിന്റെ താരം മുഹമ്മദ് സലാഹ് കുതിപ്പ് തുടരുന്നു. കഴിഞ്ഞ ദിവസം പ്രീമിയര്‍ ലീഗില്‍ സ്റ്റോക്ക് സിറ്റിക്കെതിരെ പകരക്കാനായിറങ്ങി ഡബിള്‍ തികച്ച ഈജിപ്യന്‍...
തിരുവനന്തപുരം: തെക്കന്‍ ജില്ലകളില്‍ തുടരുന്ന കനത്ത മഴയ്ക്ക് പിന്നാലെ കേരളത്തില്‍ ചുഴലിക്കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇത് സംബന്ധിച്ച് ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്കി. ഓഖി ചുഴലിക്കാറ്റ് ലക്ഷദ്വീപ് തീരത്തേക്ക് നീങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. അടുത്ത...
മുന്‍ ബോസ്നിയന്‍ കമാന്‍ഡര്‍ ഹേഗിലെ അന്താരാഷ്ട്ര ക്രിമിനല്‍ ട്രിബ്യൂണലില്‍ വിചാരണ നടക്കുന്നതിനിടെ വിഷം കഴിച്ചു മരിച്ചു.ബോസ്നിയന്‍ യുദ്ധകാല ക്രോട്ട് കമാന്‍ഡര്‍ സ്ലോബൊദാന്‍ പ്രല്‍ജക്ക് (72) ആണ് കോടതി മുറിയില്‍ വിഷം കഴിച്ച് ജീവനൊടുക്കിയത്. യുദ്ധക്കുറ്റത്തിന് 20...
കൊച്ചി: നടനും മിമിക്രി താരവുമായ അബി(ഹബീബ് മുഹമ്മദ് 54) അന്തരിച്ചു. രക്തസംബന്ധമായ അസുഖംമൂലം ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലിരിക്കുമ്പോള്‍ ഇന്ന് പുലര്‍ച്ചെ നാലോടെയാണ് അന്ത്യം സംഭവിച്ചത്. അന്‍പതിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. യുവതാരം ഷൈന്‍ നിഗം...
സേലം: ഹാദിയ ഷെഫിന് ജഹാനുമായി സംസാരിച്ചെന്ന് കോളേജ് ഡീന്‍. തന്റെ ഫോണില്‍ നിന്നാണ് ജെഫിനുമായി സംസാരിച്ചതെന്നും അതിനുശേഷം ഹാദിയയെ കൂടുതല്‍ ആശ്വാസവതിയായി കണ്ടെന്നും ശിവരാജ് ഹോമിയോപതി മെഡിക്കല്‍ കോളേജ് ഡീന്‍.ജി. കണ്ണന് പറഞ്ഞു. സുപ്രീംകോടതി ഉത്തരവുപ്രകാരം...
ന്യൂഡല്‍ഹി: രാജ്യവ്യാപക പ്രതിഷേധങ്ങള്‍ക്കും അക്രമങ്ങള്‍ക്കും ഇടയാക്കിയ കന്നുകാലി കശാപ്പ് നിരോധന ഉത്തരവ് പിന്‍വലിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇത് സംബന്ധിച്ച് ഫയല്‍ നിയമമന്ത്രാലയത്തിന് കൈമാറിയതായി കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് അറിയിച്ചു. പരിസ്ഥിതി മന്ത്രാലയത്തെ...
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് മുസ്ലിം വിരുദ്ധ പരാമര്‍ശവുമായി വീണ്ടും രംഗത്ത്. മുസ്ലിംവിരുദ്ധ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന വീഡിയോകള്‍ റീട്വീറ്റ് ചെയ്താണ് ഇത്തവണ ട്രംപ് വിവാദത്തില്‍പ്പെട്ടത്.ബ്രിട്ടണ് ഫസ്റ്റ് എന്ന തീവ്ര ദേശീയവാദ പാര്‍ട്ടി നേതാവായ ജയ്ദാ...