എടപ്പാള്‍: മലപ്പുറം എടപ്പാള്‍ കാവില്‍പ്പടിയില്‍ കാറിടിച്ച് വിദ്യാര്‍ഥി മരിച്ചു. കാവില്‍പ്പടി വെറൂര്‍ ചെറുകാടത്ത് വളപ്പില്‍ ജുബൈര്‍(12) ആണ് മരിച്ചത്. തിങ്കളാഴ്ച്ച രാവിലെ മദ്രസ്സയിലേക്ക് പോവുമ്പോഴാണ് അപകടമുണ്ടായത്.
ചെന്നൈ: വിവാഹേതര ബന്ധം കുറ്റകരമല്ലെന്ന വിധി ചൂണ്ടിക്കാട്ടി ഭര്‍ത്താവ് വിവാഹേതര ബന്ധത്തെ ഭര്‍ത്താവ് ന്യായീകരിച്ചതില്‍ മനംനൊന്ത് ഭാര്യ ജീവനൊടുക്കി. ചെന്നൈയിലെ എം.ജി.ആര് നഗറില്‍ താമസിക്കുന്ന പുഷ്പലത(24)ആണ് മരിച്ചത്. ഇവരുടെ ഭര്‍ത്താവ് ജോണ്‍ പോളുമായുണ്ടായ തര്‍ക്കത്തിനൊടുവില്‍ ആത്മഹത്യ...
ന്യൂഡല്‍ഹി: പെട്രോള്‍ ഡീസല്‍ വില കുത്തനെ ഉയരുന്നതിനൊപ്പം പാചക വാതകത്തിന്റെ വില വീണ്ടും വര്‍ധിപ്പിച്ചു. സബ്സിഡിയില്ലാത്ത സിലിണ്ടറിന് 59 രൂപയാണ് കൂട്ടിയത്. സബ്സിഡി ഉള്ള സിലിണ്ടറിന് 2രൂപ 89പൈസയും വര്‍ദ്ധിപ്പിച്ചു. പുതുക്കിയ വിലയനുസരിച്ച് സബ്സിഡിയുള്ള സിലിണ്ടറുകള്‍ക്ക്...
ദുബൈ: വിദേശത്ത് വെച്ച് മരണപ്പെടുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ തൂക്കി വിലയിടുന്ന എയര്‍ഇന്ത്യയുടെ നീചമായ രീതിക്കെതിരെയുള്ള പോരാട്ടം തുടരുമെന്നും ഈ വിഷയത്തില്‍ സുപ്രീം കോടതിയില്‍ കേസ് ഫയല്‍ ചെയ്യുമെന്നും പ്രമുഖ സാമൂഹിക പ്രവര്‍ത്തകനും ഇന്ത്യന്‍ സര്‍ക്കാറിന്റെ പ്രവാസി...
സഹീര്‍ കാരന്തൂര്‍ നൂറ്റാണ്ടുകളുടെ പ്രൗഢ പാരമ്പര്യം പേറുന്ന അനുഗൃഹീത മണ്ണാണ് യമനിന്റേത്. ആത്മവിശുദ്ധിയുടെയും ഇസ്ലാമിക ജാഗരണത്തിന്റെയും കേളികേട്ടയിടം. മുസ്ലിം സാംസ്കാരിക പുരോഗതിയുടെ പോറ്റില്ലം. വൈജ്ഞാനിക നവോത്ഥാന മുന്നേറ്റത്തിന്റെയും രചനാ വൈഭവത്തിന്റെയും ഐതിഹാസിക ഭൂമി. തനതായ അറിവും...
വാഷിങ്ടണ്‍: ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായി താന്‍ സ്നേഹത്തിലാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കിമ്മില്‍നിന്ന് ലഭിച്ച മനോഹരമായ കത്തുകളാണ് ഗാഢബന്ധത്തിന് തുടക്കം കുറിച്ചതെന്നും അദ്ദേഹം പറഞ്ഞു. വെസ്റ്റ്വെര്ജീനിയയില് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുടെ...
ബെര്‍ലിന്‍: യൂറോപ്പിലെ ഏറ്റവും വലിയ മുസ്്ലിം പള്ളി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്ദുഗാന് ജര്‍മനിയില്‍ വിശ്വാസികള്‍ക്ക് തുറന്നുകൊടുത്തു. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനം കഴിഞ്ഞ് സ്വദേശത്തേക്ക് മടങ്ങുന്ന ദിവസമായിരുന്നു പള്ളി ഉദ്ഘാടനം. കൊളോണില്‍...
ഭോപ്പാല്‍: മധ്യപ്രദേശിന് ഒരു പുതിയ ജില്ലകൂടി നിലവില്‍ വന്നു. ശനിയാഴ്ച്ചയാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം മധ്യപ്രദേശ് സര്‍ക്കാര്‍ നടത്തിയത്. നിവാരി എന്നാണ് പുതിയ ജില്ലയുടെ പേര്. ഒക്ടോബര്‍ ഒന്നിനാണ് പുതിയ ജില്ല നിലവില്‍ വരുന്നത്. തിക്കാഗഡ്...
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ ഒക്ടോബര്‍ മൂന്ന് മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു. ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രനുമായി തൊഴിലാളി സംഘടനകള്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. പിരിച്ചുവിട്ട 143 ജീവനക്കാരെ സംരക്ഷിക്കാമെന്ന് സംഘടനകള്‍ക്ക് മന്ത്രി ഉറപ്പുനല്‍കി....
കൊച്ചി: ശബരിമലയില്‍ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ നടി ഭാമ. സുപ്രീംകോടതിയെ ബഹുമാനിക്കുന്നു. പക്ഷേ, വ്യക്തിപരമായി വിധിയോട് യോജിക്കുവാന്‍ കഴിയില്ലെന്ന് ഭാമ പറഞ്ഞു. ഫേസ്ബുക്കിലാണ് നടി ഇക്കാര്യം കുറിച്ചത്. പോസ്റ്റിന്റെ പൂര്‍ണ്ണരൂപം: ശബരിമലയില്‍...