ന്യൂഡല്‍ഹി: അധികാരത്തില്‍ മൂന്നു വര്‍ഷം പൂര്‍ത്തിയാക്കുന്ന സാഹചര്യത്തില്‍ എല്ലായിടത്തും സൗജന്യ വൈഫൈ ലഭ്യമാക്കുമെന്നടക്കമുള്ള ജനകീയ പ്രഖ്യാപനങ്ങളുമായി ഡല്‍ഹിയിലെ ആംആദ്മി പാര്‍ട്ടി സര്‍ക്കാര്‍. ഈ വര്‍ഷം തന്നെ വൈഫൈ നല്കുന്ന തീയതി പ്രഖ്യാപിക്കും. ഇതിനായി ബജറ്റില്‍...
സബര്‍മതി: പ്രണയദിനം ആഘോഷിക്കാനെത്തിയവര്‍ക്ക് നേരെ ഗുജറാത്തിലും മുംബൈയിലും ബജ്റംഗ്ദളിന്റെ ആക്രമണം. ഗുജറാത്തിലെ സബര്‍മതി നദിക്കരയില്‍ എത്തിയവരെ ബജ്റംഗ്ദളുകാര്‍ അടിച്ചോടിച്ചു. കഴുത്തില്‍ കാവി ഷാള്‍ ചുറ്റി വടികളുമായി സംഘടിച്ചെത്തിയ പ്രവര്‍ത്തകര്‍ നദീതീരത്ത് ഒരുമിച്ചിരുന്നവരെ തല്ലി ഓടിക്കുകയായിരുന്നു. പിന്നീട്...
കോപ്പന്‍ഹേഗന്‍: ഡെന്മാര്ക്കിന്റെ രാജാവാകാന്‍ സാധിക്കാത്തതിലുള്ള അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് വാര്‍ത്തകളില്‍ നിറഞ്ഞ ഹെന്റിക് രാജകുമാരന് അന്തരിച്ചു. 83 വയസായിരുന്നു. ശ്വാസകോശ അണുബാധയെത്തുടര്‍ന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. മാര്‍ഗ്രെത്ത് രാജ്ഞിയുടെ ഭര്‍ത്താവായ തനിക്ക് ഒരിക്കല്‍ പോലും രാജാവാകാന്‍ സാധിക്കാത്തതിലുള്ള...
അഗര്‍ത്തല: ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ മുഖ്യമന്ത്രി സ്ഥാനമോ, രാജ്യസഭാ സീറ്റോ നല്‍കാമെന്ന് വാഗ്ദാനം ചെയ്തതായി ത്രിപുര പ്രദേശ് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റും രാജകുടുംബാംഗവുമായ പ്രദ്യോത് മാണിക്യ ദേബ് ബര്‍മ. ഇതുസംബന്ധിച്ച് നേരത്തെ രണ്ട് തവണ ബി.ജെ.പി...
ടെല്‍അവീവ്: ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ അഴിമതിക്കേസില്‍ കുറ്റം ചുമത്താന്‍ നിര്‍ദേശിച്ച് പൊലീസ് റിപ്പോര്‍ട്ട്. രണ്ട് അഴിമതിക്കേസുകളില്‍ മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് അറ്റോര്‍ണി ജനറലിന് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയത്. നെതന്യാഹുവിനെതിരെ നിയമ നടപടി വേണോ...
കൊച്ചി: ലോകത്ത് ഏറ്റവും കുശുമ്പും അസൂയയും ഉള്ളത് സിനിമയിലും രണ്ടാമത് രാഷ്ട്രീയത്തിലുമാണെന്ന് പി.സി.ജോര്‍ജ്. അമ്പുജാക്ഷന് നമ്പ്യാര്‍ സംവിധാനം ചെയ്ത ‘മുട്ടായിക്കള്ളനും മമ്മാലിയും’ എന്ന സിനിമയുടെഓഡിയോ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാള സിനിമ നീരാളി...
വാഷിങ്ടണ്‍: അമേരിക്കന്‍ ചാരസംഘടനയായ നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി(എന്‍.എസ്.എ)യുടെ ആസ്ഥാനത്തിനു പുറത്ത് വെടിവെപ്പ്. ഒരാള്‍ക്ക് പരിക്കേറ്റു. ഒരാളെ കസ്റ്റഡിയിലെടുത്തു. മെറിലാന്‍ഡില്‍ എന്‍.എസ്.എ ആസ്ഥാനത്തിന്റെ പ്രവേശന കവാടത്തിലാണ് വെടിവെപ്പുണ്ടായത്. വാഹനങ്ങള്‍ക്കുള്ള പ്രവേശന കവാടത്തിലാണ് സംഭവമെന്നും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും സുരക്ഷാ...
കോട്ടയം: മേഘാലയത്തിലെ നിയമസഭ തെരഞ്ഞെടുപ്പില്‍ താരപ്രചാരകരായി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സംഘവും. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മേഘാലയത്തിലെത്തിയ ഉമ്മന്‍ചാണ്ടിക്ക് പ്രചാരണ കേന്ദ്രങ്ങളിലെല്ലാം മേഘാലയ ജനത ഊഷ്മള വരവേല്‍പ്പാണ് നല്‍കുന്നത്. നാല് ദിവസത്തെ പ്രചാരണത്തിനെത്തിയ ഉമ്മന്‍ചാണ്ടിയെ പരമാവധി തെരഞ്ഞെടുപ്പ്...
തിരുവനന്തപുരം: സി.പി.എം സംസ്ഥാന സമ്മേളനത്തിന് ദിവസങ്ങള്‍ ബാക്കിനില്‍ക്കെ വിവാദങ്ങളുടെ വേലിയേറ്റത്തില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മുള്‍മുനയില്‍. അതിരൂക്ഷമായ ആരോപണങ്ങളാണ് പാര്‍ട്ടിയുടെ ഉന്നതനായ നേതാവിന് നേരിടേണ്ടി വന്നിരിക്കുന്നത്. മകന് ബിനോയ് കോടിയേരി ദുബായില്‍ നടത്തിയ...
കോട്ടയം: കെ.എം.മാണിയെ ഇടതുമുന്നണിയില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് മുന്നോട്ടുപോകാന്‍ സി.പി.ഐക്ക് കഴിയില്ലെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ക്രിസ്ത്യന്‍ വിഭാഗത്തെ ഇടതുപക്ഷവുമായി അടുപ്പിക്കുന്നതിന് മാണിയുടെ മധ്യസ്ഥ പ്രാര്‍ത്ഥന ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കറുകച്ചാലില്‍ സി.പി.ഐ കോട്ടയം ജില്ലാ സമ്മേളനത്തില്‍...