കോഴിക്കോട്: താമരശേരി സ്വദേശിയെ ബഹ്റൈനില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പരപ്പന്‍പൊയില്‍ ജീനാല്‍ തൊടുകയില്‍ അബ്ദുള്‍ നഹാസിനെയാണ് താമസസ്ഥലത്ത് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. മൂന്ന് വര്‍ഷമായി ബഹ്റൈനിലുള്ള നഹാസ് നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു. ഇന്നലെയാണ് അബ്ദുള്‍ നഹാസ്...
കൊച്ചി: മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയയാളെ തിരിച്ചറിഞ്ഞതായി പൊലീസ്. എന്നാല്‍ ഇയാളുടെ പേരുവിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. അഭിമന്യുവിനേയും അര്‍ജുനേയും കുത്തിയ ആളെയാണ് തിരിച്ചറിഞ്ഞത്. അഭിമന്യുവിനെ കുത്തിയത് പ്രൊഫഷണല്‍ കൊലയാളിയെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. കുത്ത്...
മോസ്കോ: ഫുട്ബോളില്‍ പകരം വെക്കാനില്ലാത്ത രാജാക്കന്മാരാണ് ബ്രസീല്‍. മറ്റു ടീമുകളുടെ ആരാധകര്‍ പലപ്പോഴും ബ്രസീല്‍ ആരാധകരെ പലതും പറഞ്ഞ് കളിയാക്കാറുണ്ടെങ്കിലും ലോകകപ്പ് ഫുട്ബോള്‍ ചരിത്രം പരിശോധിക്കുമ്പോള്‍ കണക്കുകള്‍ പറയുന്നത് മറ്റുള്ളവരെല്ലാം ബ്രസീലിനെക്കാള്‍ ബഹുദൂരം പിന്നിലാണെന്നാണ്. ലോകകപ്പില്‍...
ന്യൂഡല്‍ഹി: സുനന്ദ പുഷ്കര്‍ കേസില്‍ ശശി തരൂര്‍ എം.പിക്ക് ഡല്‍ഹി പാട്യാല ഹൗസ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഒരു ലക്ഷം രൂപയുടെ ബോണ്ടിലും രാജ്യം വിട്ടുപോകാന്‍ പാട്യാല കോടതിയുടെ അനുമതി...
കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാര്‍ഥി അഭിമന്യു കൊല്ലപ്പെട്ട സംഭവത്തില്‍ അധ്യാപകന്റെ കൈവെട്ടിയ കേസിലെ പ്രതികള്‍ക്ക് ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നു. എന്‍.ഐ.എയുടെ സഹായത്തോടെയാണ് പൊലീസ് അന്വേഷണം. കൈവെട്ട് കേസിന്റെ വിധി വന്ന ദിവസം കലൂരിലെ കോടതി പരിസരത്ത്...
ജയ്പൂര്‍: രാജസ്ഥാനിലെ ഒരു ഹോട്ടലില്‍ തടവില്‍ പാര്‍പ്പിച്ചിരുന്ന 68 പെണ്‍കുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി. രാജ്സമന്ദ് ജില്ലയിലെ ഹോട്ടലില്‍ പൊലീസും ശിശുക്ഷേമ സമിതിയും ചേര്‍ന്നു നടത്തിയ പരിശോധനയിലാണ് കുട്ടികളെ കണ്ടെത്തിയത്. അഞ്ചിനും 16നും ഇടയില്‍ പ്രായമുള്ളവരാണ് പെണ്‍കുട്ടികള്‍....
കോട്ടയം: തങ്ങളുടെ മരണത്തിന് ഉത്തരവാദി സി.പി.എമ്മിന്റെ നഗരസഭാ കൗണ്‍സിലറാണെന്ന് ചങ്ങനാശേരിയില്‍ മരിച്ച ദമ്പതികളുടെ ആത്മഹത്യാക്കുറിപ്പ്. ചങ്ങനാശേരി പുഴവാത് ഇല്ലംപള്ളി വീട്ടില്‍ സുനില്‍, രേഷ്മ എന്നിവരെയാണ് ബുധനാഴ്ച സയനൈഡ് കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വര്‍ണം നഷ്ടപ്പെട്ട...
ന്യൂഡല്‍ഹി: ഇന്ത്യയിലേക്ക് തിരിച്ചുവരുന്നുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് ഇസ്്ലാമിക പ്രഭാഷകന്‍ സാകിര്‍ നായിക്. സാകിര്‍ നായിക് മലേഷ്യയില്‍ നിന്ന് ഇന്നലെ ഇന്ത്യയിലേക്ക് തിരിക്കുമെന്നായിരുന്നു വാര്‍ത്ത. ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ തീരുമാനിച്ചിട്ടില്ലെന്നും ഇന്ത്യയില്‍ നടക്കാന്‍ പോകുന്ന വിചാരണയില്‍ വിശ്വാസമില്ലെന്നുമായിരുന്നു...
കോഴിക്കോട്: സ്ത്രീവിരുദ്ധ നിലപാടുകള്‍ തുടരുന്ന അമ്മ പിരിച്ചു വിടണമെന്ന് ഡോ. എം.എന്‍ കാരശ്ശേരി. സാഹിത്യ അക്കാദമിയും ബാങ്കമെന്സ് ക്ലബ്ബും ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണ ചടങ്ങില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സ്ത്രീത്വത്തിന് നിലയും...
വാഷിങ്ടണ്‍: വൃദ്ധസദനത്തിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ച മകനെ 92 കാരി വെടിവെച്ചു കൊന്നു. അരിസോണയിലാണ് സംഭവം. മകന്റെയും കാമുകിയുടെയും കൂടെയായിരുന്നു അന്ന ബ്ലെസ്സിങ് താമസിച്ചിരുന്നത്. വീട്ടില്‍നിന്ന് അന്നയെ പുറത്താക്കുന്നതിന് വൃദ്ധസദനത്തിലേക്ക് മാറ്റാനുള്ള ഇരുവരുടെയും പദ്ധതിയാണ് കൊലപാതകത്തില്‍ കലാശിച്ചത്....