ചെന്നൈ: ഐ.എന്‍.എക്സ് മീഡിയാകേസില്‍ കാര്‍ത്തി ചിദംബരത്തിന് ജാമ്യം. ഡല്‍ഹി ഹൈക്കോടതിയാണ് ഉപാധികോളോടെ ജാമ്യം അനുവദിച്ചത്. 10 ലക്ഷം രൂപ ജാമ്യത്തുകയായി കെട്ടിവെക്കണമെന്നാണ് വ്യവസ്ഥ. രാജ്യം വിടുന്നതിനും കാര്‍ത്തി ചിദംബരത്തിന് വിലക്കുണ്ട്. കേസില്‍ കാര്‍ത്തി തെളിവ് നശിപ്പിച്ചെന്ന്...
ഷിംല: പ്രിയങ്ക ഗാന്ധിയുടെ വേനല്‍ക്കാല വസതി നിര്‍മ്മാണം കാണാനെത്തിയ കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി, ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഡല്‍ഹിയിലേക്ക് മടങ്ങി. ബുധനാഴ്ച രാത്രിയാണ് റോഡ് മാര്‍ഗം സോണിയ ഷിംലയിലെത്തിയത്. സോണിയയുടെ നിലവിലെ അവസ്ഥ തൃപ്തികരമാണെന്ന് ആസ്പത്രി...
ന്യൂഡല്‍ഹി: ഇരട്ടപ്പദവി വിഷയത്തില്‍ 20 ആം ആദ്മി എം.എല്‍.എമാരെ അയോഗ്യരാക്കിയ നടപടി ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി. എം.എല്‍.എമാരുടെ ഭാഗം കേള്‍ക്കാതെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് നടപടിയെടുത്തത്. ഇരട്ടപദവിക്ക് കൃത്യമായ നിര്‍വചനമില്ലെന്നും കോടതി നിരീക്ഷിച്ചു. 2015 മാര്‍ച്ചിലാണ് എം.എല്‍.എമാരെ...
കോഴിക്കോട്: അതിരുകളില്ലാത്ത ലോകം സ്വപ്നംകാണുന്ന സ്ത്രീജീവിതങ്ങളെ ക്യാന്‍വാസില്‍ പകര്‍ത്തി ഷബ്ന സുമയ്യയുടെ ചിത്രപ്രദര്‍ശനം ”ബികമിങ്” ലളിതകലാ അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍ തുടങ്ങി. കെട്ടുബന്ധനങ്ങളില് നില്ക്കുന്ന സ്ത്രീയുടെ ആകുലതകള്‍, അകലെയുള്ള പട്ടംകൈപിടിയിലൊതുക്കാനുള്ള ശ്രമം, അനവധി പ്രശ്നങ്ങള്‍ക്ക് നടുവിലും...
മലപ്പുറം: ദളിത് യുവാവിനെ വിവാഹം ചെയ്യുന്നതിലുള്ള എതിര്‍പ്പ് മൂലമാണ് മകള്‍ ആതിരയെ കുത്തിയതെന്ന് പിതാവ് രാജന്. തീയ്യ സമുദായത്തില്‍ പെട്ട തങ്ങള്‍ക്ക് മകളുടെ വിവാഹം മാനക്കേട് ഉണ്ടാക്കുമെന്ന് രാജന് പോലീസിന് നല്കിയ മൊഴിയില്‍ പറഞ്ഞു. കഴിഞ്ഞ...
തിരുവനന്തപുരം: ഫറൂഖ് ട്രെയിനിങ് കോളേജ് അധ്യാപകന് ജൗഹര്‍ മുനവ്വറിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്ത നടപടിക്കെതിരെ പിണറായി സര്‍ക്കാറിനേയും ആഭ്യന്തര വകുപ്പിനെതിരേയും ആഞ്ഞടിച്ച് വി.ടി ബല്‍റാം എം.എല്‍.എ. അഭിപ്രായ പ്രകടനത്തിന്റെ പേരില്‍ ജൗഹറിനെതിരെ ജാമ്യമില്ലാത്ത ക്രിമിനല്‍...
ഫാറൂഖ് ട്രെയിനിംഗ് കോളേജിലെ അധ്യാപകന് ജവഹര്‍ മുനവ്വറിനെതിരെ ചുമത്തിയിരിക്കുന്ന കേസിനെതിരെ ആക്ഷേപങ്ങള്‍ ഉയരുന്നു. ചുമത്തിയിരിക്കുന്ന ഐ.പി.സി 354എ, 509 വകുപ്പുകള്‍ സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗീക അക്രമങ്ങള്‍ക്കും പരാമര്‍ശങ്ങള്‍ക്കും എതിരെ കേസെടുക്കാനുള്ള വകുപ്പുകളാണെന്നാണ് ഉയര്‍ന്നുവരുന്ന വാദം. ഈ വിഷയത്തില്‍...
പാരിസ്: ലിബിയന്‍ മുന്‍ ഭരണാധികാരി കേണല്‍ മുഅമ്മര്‍ ഖദ്ദാഫിയില്‍നിന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കേസ് തന്റെ ജീവിതം നരകതുല്യമാക്കിയിരിക്കുകയാണെന്ന് മുന്‍ ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസി. 41 വര്‍ഷം ലിബിയ ഭരിച്ച ഖദ്ദാഫിയെ അധികാരഭ്രഷ്ടനാക്കിയ സര്‍ക്കാര്‍ വിരുദ്ധ...
ലണ്ടന്‍: റഷ്യയില്‍ ലോകകപ്പ് പന്തുരുളാന്‍ ഇനി 84 ദിവസം. ഫുട്ബോള്‍ ചര്‍ച്ചകളില്‍ വ്ലാഡിമിര്‍ പുട്ടീന്റെ നാട് നിറയാന്‍ തുടങ്ങുമ്പോള്‍ ലോകകപ്പ് പന്ത് തട്ടാന്‍ യോഗ്യത കൈവരിച്ച 32 ടീമുകള്‍ ഇതാ സന്നാഹങ്ങള്‍ തുടങ്ങുന്നു. ഈയാഴ്ച്ച സന്നാഹങ്ങളുടെ...
ന്യൂഡല്‍ഹി: ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. നുണകള്‍ ഉല്പാദിപ്പിക്കുന്ന ഫാക്ടറിയാണ് ബി.ജെ.പിയെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. കോംബ്രിഡ്ജ് അനലിറ്റിക്കയുമായി കോണ്‍ഗ്രസിന് ബന്ധമുണ്ടെന്ന് സ്ഥാപിക്കുന്നതിന് ബി.ജെ.പിയുടെ നുണ ഫാക്ടറി ആഞ്ഞു ശ്രമിക്കുകയാണ്....