സാമ്പത്തിക പ്രതിസന്ധി കാരണം കെഎസ്ആര്‍ടിസിയില്‍ വീണ്ടും ശമ്പളം മുടങ്ങി. എഴുപതുകോടി രൂപ വേണ്ടിടത്ത് അന്‍പത് കോടി മാത്രമേ കെ.എസ്.ആര്.ടി.സിയുടെ കൈവശമുള്ളു. സര്‍ക്കാര്‍ ധനസഹായം കുറഞ്ഞതും തിരിച്ചടിയായി.എല്ലാമാസവും 20 കോടി രൂപ കിട്ടിയിരുന്നിടത്ത് 16 കോടിയാണ് ഇത്തവണ...
മുത്തലാഖ് ഓര്‍ഡിനന്‍സിന് പകരമുള്ള നിയമം രാജ്യസഭ അംഗീകരിച്ചു. പുതിയ നിയമമനുസരിച്ച് മുത്തലാഖ് ക്രിമിനല്‍ കുറ്റമാകും. 99 പേരാണ് ബില്ലിനെ അനുകൂലിച്ചെത്തിയത്. 84 പേര് എതിര്‍ത്തു. രാഷ്ട്രപതി ഒപ്പു വയ്ക്കുന്നതോടെ നിയമം പ്രാബല്യത്തില്‍ വരും.കേന്ദ്ര നിയമ മന്ത്രി...
വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പുമായി ഐ.സി.സി. രണ്ടു വര്‍ഷം നീണ്ടു നില്ക്കുന്ന ചാമ്പ്യന്‍ഷിപ്പിന് ആഷസ് പരമ്പരയോടെ തുടക്കമാവും. ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ മത്സരം 2021ല്‍ ലോര്‍ഡ്സില്‍ നടക്കും. ഒരു ടീമിന് മൂന്നു വീതം ഹോം പരമ്പരയും എവേ പരമ്പരയുമുണ്ടാകും....
ജമ്മു കശ്മീരില്‍ പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് നടത്തിയ ആക്രമണത്തില്‍ ഒരു സൈനികന് വീരമൃത്യു. ഇന്ത്യന്‍ സൈന്യത്തിന്റെ ശക്തമായ തിരിച്ചടിയില്‍ രണ്ട് പാക് സൈനികര്‍ കൊല്ലപ്പെട്ടു. താങ്ധര്‍, സുന്ദര്‍ബനി, ഫാര്‍കിയന്‍ എന്നീ മേഖലകളില്‍ പാക്...
കേരള സര്‍വകലാശാലയില്‍ സൂക്ഷിച്ചിരിക്കുന്ന ഉത്തരക്കടലാസുകള്‍ തൂക്കി വില്ക്കാന് സര്‍വകലാശാലാ പരീക്ഷാവിഭാഗത്തില്‍ തിരക്കിട്ട നീക്കം. യൂണിവേഴ്സിറ്റി കോളേജിലെ കുത്തുകേസ് പ്രതി ശിവരഞ്ജിത്ത് 2016ല്‍ എഴുതിയ ബി.എ ഫിലോസഫി പരീക്ഷയുടേതുള്‍പ്പെടെ കേരള യൂണിവേഴ്സിറ്റിയില്‍ സൂക്ഷിച്ചിട്ടുള്ള മുന്‍ വര്‍ഷങ്ങളിലെ ഉത്തരക്കടലാസുകള്‍...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ തുറന്നടിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പെണ്‍കുട്ടി സ്വന്തം ജീവന് സംരക്ഷിക്കാന്‍ ഒറ്റക്ക് പോരാടുമ്പോള്‍ കുല്‍ദീപ് സെന്ഗാറിനെപ്പോലെയുള്ള ക്രിമിനലുകള്‍ക്ക് എങ്ങനെയാണ് രാഷ്ട്രീയ അധികാരത്തിന്റെ സംരക്ഷണം ലഭിക്കുന്നതെന്ന് പ്രിയങ്ക ഗാന്ധി ചോദിച്ചു....
റെയില്‍വേ അടക്കമുള്ള മന്ത്രാലയങ്ങളില്‍ നിര്‍ബന്ധിത വിരമിക്കല്‍ നടപ്പാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. 55 വയസ്സു പൂര്‍ത്തിയായവരും പ്രകടനം മോശമായവരുമായ ജീവനക്കാര്‍ക്കു നിര്‍ബന്ധിത വിരമിക്കല്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി ഓരോ മാസവും പട്ടിക സമര്‍പ്പിക്കണമെന്നാണു മന്ത്രാലയം സെക്രട്ടറിമാര്‍ക്ക് കേന്ദ്ര പെഴ്സനെല്‍ മന്ത്രലയത്തിന്റെ...
തിരുവനന്തപുരം: അമ്പൂരി കൊലക്കേസ് പ്രതികളുടെ വീട്ടില്‍നിന്നും പൊലീസ് വിഷം കണ്ടെടുത്തു. രാഖിയെ കൊലപ്പെടുത്തിയതിനു പിന്നാലെ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചിരുന്നെന്ന് ഒന്നാം പ്രതി അഖില്‍ പൊലീസിനോട് വെളിപ്പെടുത്തി. ഇതേത്തുടര്‍ന്നാണ് വീട്ടില്‍ പരിശോധന നടത്തിയതും വിഷക്കുപ്പി കണ്ടെടുത്തതും. ഏറെ...
മൈസൂരില്‍ നിരവധി ക്ഷേത്രങ്ങള്‍ തകര്‍ത്ത ഭരണാധികാരിയാണ് ടിപ്പു സുല്‍ത്താനെന്നും, നിരവധി ഹിന്ദുക്കളെ മതപരിവര്‍ത്തനത്തിന് വിധേയനാക്കിയ ടിപ്പുവിന്റെ ജയന്തി സര്‍ക്കാര്‍ ആഘോഷിക്കുന്നത് നിര്‍ത്തണമെന്നുമായിരുന്നു സംഘപരിവാര്‍ സംഘടനകള്‍ ആവശ്യപ്പെട്ടതിന് പിന്നാലെ ടിപ്പു ജയന്തി നിര്‍ത്തലാക്കാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍. ഇതുസംബന്ധിച്ച...
മുംബൈ: ഡിഎന്‍എ പരിശോധനക്ക് ബിനോയ് കൊടിയേരി രക്തസാമ്പിള്‍ നല്കി. ഫലം വന്നാല്‍ എല്ലാ സത്യവും പുറത്തു വരുമെന്ന് ബിനോയ് കോടിയേരി പറഞ്ഞു. ഫലം വരുന്നതോടെ ഇതുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം ലഭിക്കുമെന്നും അതുവരെ കാത്തിരിക്കൂ...