തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മൃതദേഹത്തില്‍ നിന്ന് മാല മോഷ്ടിച്ച ആശുപത്രി ജീവനക്കാരിയെ അറസ്റ്റ് ചെയ്തു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഗ്രേഡ് 2 ജീവനക്കാരിയാണ് മാല മോഷ്ടിച്ചത്. പന്തളം സ്വദേശി ജയലക്ഷ്മിയെയാണ് സംഭവത്തില്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ എന്‍.കെ പ്രേമചന്ദ്രന് ലോക്സഭയില്‍ സ്വകാര്യ ബില്‍ അവതരിപ്പിച്ചു. ബില്‍ അവതരണം മാത്രമാണ് ഇന്ന് നടന്നത്. ബാക്കി നടപടികള്‍ പിന്നീട് ഉണ്ടാവുമെന്നാണ് കരുതുന്നത്. ശബരിമലയില്‍ യുവതീപ്രവേശം തടയണമെന്നും തല്‍സ്ഥിതി തുടരണമെന്നും ആവശ്യപ്പെടുന്നതാണ് ബില്‍....
കോഴിക്കോട്: സ്കൂളിലെ ഉച്ചഭക്ഷണത്തില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റതിനെ തുടര്‍ന്ന് 14 കുട്ടികളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കീഴ്പ്പയൂര്‍ വെസ്റ്റ് എല്‍.പി സ്കൂളിലെ വിദ്യാര്‍ത്ഥികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിഷബാധയേറ്റ രണ്ട് കുട്ടികളെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി....
മുത്തലാഖ് ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. ബില്ലിന് അവതരണാനുമതി തേടിയ കേന്ദ്ര നിയമന്ത്രി രവിശങ്കര്‍ പ്രസാദിനെ ഭരണഘടനാപരവും സഭാനടപടി ചട്ടങ്ങളിലെ അനൗചിത്യങ്ങളും ഉയര്‍ത്തിക്കാട്ടി പ്രതിപക്ഷം എതിര്‍ത്തെങ്കിലും സ്പീക്കര്‍ ബില്‍ അവതരിപ്പിക്കാനുള്ള അനുമതി നല്‍കുകയായിരുന്നു. ഇതേതുടര്‍ന്ന് പ്രതിപക്ഷം ആവശ്യപ്പെട്ട...
കോട്ടയം നീലിമംഗലത്ത് ട്രെയിന്‍ വന്നപ്പോള്‍ പാലത്തില്‍ നിന്ന് രക്ഷപ്പെടാനായി പുഴയിലേക്ക് ചാടിയ ആള് മരിച്ചു. ഏറ്റുമാനൂര്‍ സ്വദേശി സാബുവാണ് മരിച്ചത്. തിരച്ചിലിനൊടുവിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. ഉച്ചയ്ക്ക് ഒരു മണിക്കാണ് സംഭവം. സാബുവും സുഹൃത്തുക്കളുമടങ്ങുന്ന നാലംഗ...
മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങി. പി.ബി. അബ്ദുറസാഖിന്റെ വിജയത്തിനെതിരെ നല്‍കിയിരുന്ന ഹര്‍ജി ബിജെപി സ്ഥാനാര്‍ഥിയായ കെ. സുരേന്ദ്രന് പിന്‍വലിച്ചു. ഹര്‍ജി പിന്‍വലിക്കണമെന്ന സുരേന്ദ്രന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. അതേസമയം കേസിന്റെ ആവശ്യത്തിനായി ചിലവായ 42,000 രൂപ കെ....
ബെംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യസര്‍ക്കാറിന് ഒരു ഭീഷണിയുമില്ലെന്നും സര്‍ക്കാര്‍ കാലാവധി തികക്കുമെന്നും കര്‍ണാടക പി.സി.സി അധ്യക്ഷന്‍ ദിനേഷ് ഗുണ്ടു റാവു. കര്‍ണാടകയില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവരുമെന്ന് മുന്‍ പ്രധാനമന്ത്രിയും ജെ.ഡി.എസ് നേതാവുമായി എച്ച്.ഡി ദേവഗൗഡ പറഞ്ഞിരുന്നു. ഇതിനെ...
പാലക്കാട്: വിവാഹം രജിസ്റ്റര്‍ ചെയ്ത ശേഷം വീട്ടിലേക്ക് മടങ്ങിയ നവവരന് ബൈക്ക് അപകടത്തില്‍ മരിച്ചു. കല്ലടിക്കോട് സ്വദേശി വി.ആര്. രാജീവ് (26) ആണു മരിച്ചത്. ഭാര്യക്ക് മുന്നിലാണ് സൈനികന് കൂടിയായ രാജീവിന്റെ മരണം സംഭവിച്ചത്. ദേശീയപാത...
മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ സ്കൂള്‍ അസംബ്ലിയിലേക്ക് കാര്‍ പാഞ്ഞുകയറി നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. മൂവാറ്റുപുഴ വിവേകാനന്ദ സ്കൂളിലാണ് സംഭവം. രാവിലെ 10 മണിയോടെയായിരുന്നു സംഭവം. 13 കുട്ടികള്‍ക്കും ഒരു അധ്യാപികക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റ വിദ്യാര്‍ത്ഥികളേയും അധ്യാപികയേയും കോലഞ്ചേരി...
ലണ്ടന്‍: 18 വര്‍ഷത്തെ കരിയറിന് വിരാമമിട്ടുകൊണ്ട് സ്പാനിഷ് ഫുട്ബോള്‍ താരം ഫെര്‍ണാണ്ടോ ടോറസ് ബുട്ടഴിച്ചു. ട്വിറ്റര്‍ വീഡിയോയിലൂടെയാണ് ടോറസ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ലോകകപ്പും 2008ലെ യൂറോ കപ്പും നേടിയ സ്പാനിഷ് ടീമില്‍ അംഗമായിരുന്ന ടോറസ് സ്പെയിനിന്റെ...