Connect with us

News

സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്ക് പിൻവലിച്ചു

ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് സമരം ഒരാഴ്ചത്തേക്ക് നിർത്തിവെക്കാൻ തീരുമാനമായത്.

Published

on

തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളജുകളിലെ ഡോക്ടർമാർ നടത്തിവന്ന സമരം താൽക്കാലികമായി പിൻവലിച്ചു. ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് സമരം ഒരാഴ്ചത്തേക്ക് നിർത്തിവെക്കാൻ തീരുമാനമായത്.

Kerala Government Medical College Teachers’ Association (കെജിഎംസിടിഎ) വാർത്താകുറിപ്പിൽ അറിയിച്ചു, 18 മാസത്തെ ശമ്പള കുടിശ്ശിക ഉടൻ അനുവദിക്കാമെന്ന് സർക്കാർ ഉറപ്പ് നൽകിയതായും ആശുപത്രികളുടെ നിലവാരം ഉയർത്തുന്നതിനുള്ള നടപടികളിലും അനുകൂല സമീപനം പ്രകടിപ്പിച്ചതായും.

രോഗികളുടെയും വിദ്യാർത്ഥികളുടെയും ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് നിലവിലെ സമരപരിപാടികൾ താൽക്കാലികമായി പിൻവലിക്കുന്നതെന്ന് സംഘടന വ്യക്തമാക്കി. ഒ.പി സേവനങ്ങൾ, അധ്യയനം, മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകൾ എന്നിവയിൽ നിന്നുള്ള വിട്ടുനിൽക്കൽ അടുത്ത ഒരാഴ്ചത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്. നിരാഹാര സമരവും അവസാനിപ്പിച്ചു.

കഴിഞ്ഞ 17 ദിവസമായി ഗവൺമെന്റ് മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാർ സമരത്തിലായിരുന്നു. ഒരാഴ്ചയ്ക്കകം ഉറപ്പുനൽകിയ ഉത്തരവ് പുറപ്പെടുവിക്കാത്ത പക്ഷം കൂടുതൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് സംഘടന മുന്നറിയിപ്പ് നൽകി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

സംസ്ഥാനത്ത് ഇന്ന് മുതൽ SSLC, ഹയർ സെക്കൻഡറി പരീക്ഷകൾക്ക് തുടക്കം; 13 ലക്ഷത്തിലധികം വിദ്യാർത്ഥികൾ പരീക്ഷ എഴുതും

പരീക്ഷ രാവിലെ 9.30ന് ആരംഭിക്കും.

Published

on

By

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും പരീക്ഷ ചൂട്. ഇന്ന് മുതൽ SSLCയും ഹയർ സെക്കൻഡറി പരീക്ഷകളും ആരംഭിക്കുന്നു. ഈ വർഷം 13 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് വിവിധ വിഭാഗങ്ങളിലായി പരീക്ഷ എഴുതുന്നത്. മലയാളം ഉൾപ്പെടെയുള്ള ആദ്യഭാഷാ വിഷയങ്ങളാണ് ഇന്ന് SSLCയിൽ നടക്കുന്നത്. ഒന്നാംവർഷ ഹയർ സെക്കൻഡറി പരീക്ഷകൾ ഇംഗ്ലീഷ് വിഷയത്തോടെ ആരംഭിക്കും.

സംസ്ഥാനത്തെ 3031 പരീക്ഷാകേന്ദ്രങ്ങളിലായി 4,17,497 വിദ്യാർത്ഥികളും ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലായി 386 കുട്ടികളും അടക്കം ആകെ 4,18,516 വിദ്യാർത്ഥികളാണ് ഇന്ന് SSLC പരീക്ഷ എഴുതുന്നത്. മലയാളം, തമിഴ്, കന്നട ഉൾപ്പെടെയുള്ള ഒന്നാംഭാഷാ വിഷയങ്ങളുടെ പരീക്ഷ രാവിലെ 9.30ന് ആരംഭിക്കും.

ഹയർ സെക്കൻഡറി വിഭാഗത്തിൽ ഒന്നാംവർഷ പരീക്ഷയ്ക്ക് 4,37,854 വിദ്യാർത്ഥികളാണ് ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി പങ്കെടുക്കുന്നത്. രണ്ടാംവർഷ ഹയർ സെക്കൻഡറി പരീക്ഷകൾ നാളെ ആരംഭിക്കും. 4,79,263 വിദ്യാർത്ഥികളാണ് രണ്ടാംവർഷ പരീക്ഷ എഴുതുന്നത്. ഹയർ സെക്കൻഡറി പരീക്ഷകൾക്കായി 1977 കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുണ്ടെന്നും ഇൻവിജിലേറ്റർമാരായി ഏകദേശം 29,000 അധ്യാപകരെ നിയോഗിച്ചതായും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

SSLC പരീക്ഷകളുടെ മൂല്യനിർണയം 26,000ത്തോളം അധ്യാപകരെ നിയോഗിച്ച് ഏപ്രിൽ 7ന് ആരംഭിച്ച് ഏപ്രിൽ 28ന് പൂർത്തിയാക്കും. ഫലം മേയ് 8ന് പ്രസിദ്ധീകരിക്കും. ഫലം പ്രസിദ്ധീകരിച്ച തൊട്ടടുത്ത ദിവസം മുതൽ പ്ലസ് വൺ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. കഴിഞ്ഞ വർഷത്തെ പോലെ സമയബന്ധിതമായി പ്ലസ് വൺ അഡ്മിഷൻ നടപടികൾ പൂർത്തിയാക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.

ഹയർ സെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണയം 89 ക്യാമ്പുകളിലായി ഏപ്രിൽ 6 മുതൽ ആരംഭിച്ച് മേയ് 22ന് ഫലപ്രഖ്യാപനം നടത്തും.

അതേസമയം, പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഗൾഫ് മേഖലകളിൽ നടത്താനിരുന്ന പരീക്ഷകൾ വിദ്യാഭ്യാസ വകുപ്പ് മാറ്റിവെച്ചിട്ടുണ്ട്. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും.

Continue Reading

News

ഇറാന്‍ യുദ്ധക്കപ്പലിന് നേരെ അമേരിക്കന്‍ അന്തര്‍വാഹിനി ആക്രമണം; 87 പേര്‍ കൊല്ലപ്പെട്ടു

ആക്രമണ സമയത്ത് കപ്പലില്‍ 180 പേരുണ്ടായിരുന്നതായാണ് വിവരം.

Published

on

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വെച്ച് ഇറാന്റെ യുദ്ധക്കപ്പലായ ഐആര്‍ഐഎസ് ദേനയ്ക്ക് നേരെ അമേരിക്കന്‍ അന്തര്‍വാഹിനി നടത്തിയ ആക്രമണത്തില്‍ 87 പേര്‍ കൊല്ലപ്പെട്ടു. ശ്രീലങ്കന്‍ വിദേശകാര്യ സഹമന്ത്രി അരുണ്‍ ഹേമചന്ദ്രയാണ് ഈ വിവരം സ്ഥിരീകരിച്ചത്. ആക്രമണ സമയത്ത് കപ്പലില്‍ 180 പേരുണ്ടായിരുന്നതായാണ് വിവരം.

ശ്രീലങ്കയുടെ തെക്കന്‍ തുറമുഖമായ ഗാലെയില്‍ നിന്ന് ഏകദേശം 25 മൈല്‍ അകലെ വെച്ചായിരുന്നു ആക്രമണം. ഫെബ്രുവരി 18 മുതല്‍ 25 വരെ ബംഗാള്‍ ഉള്‍ക്കടലില്‍ നടന്ന ‘മിലാന്‍’ നാവികാഭ്യാസത്തില്‍ പങ്കെടുത്ത ശേഷം ഇറാനിലേക്ക് മടങ്ങുകയായിരുന്നു കപ്പല്‍. കപ്പലിലുണ്ടായിരുന്ന ബാക്കി ഉദ്യോഗസ്ഥരെ കണ്ടെത്താനായി ശ്രീലങ്കന്‍ നാവികസേന തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. അതിനിടെ, ഐആര്‍ഐഎസ് ദേനയ്ക്കെതിരെ അമേരിക്ക നടത്തിയ ആക്രമണത്തിന്റെ വിഡിയോ പുറത്തുവിട്ട് പെന്റഗണ്‍. ആക്രമണത്തില്‍ ഇറാന്‍ കപ്പലിന്റെ ഒരു ഭാഗം പൂര്‍ണമായും തകരുന്നതും ദൃശ്യത്തിലുണ്ട്.

അതേസമയം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇറാന്‍ പടക്കപ്പല്‍ യുഎസ് മുക്കിയതില്‍ ചോദ്യവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ഇന്ത്യയ്ക്ക് സ്വന്തം അയല്‍പക്കത്ത് സ്വാധീനമില്ലേയെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര ചോദിച്ചു. ഇന്ത്യയുടെ അയല്‍പ്പക്കവും വാഷിങ്ടണിനും ടെല്‍ അവീവിനും വിട്ടുകൊടുത്തോ എന്നും രാജ്യത്തെ തുറമുഖങ്ങള്‍ ഉപയോഗിക്കാന്‍ യുഎസിന് അനുവാദം നല്‍കിയിട്ടുണ്ടോ എന്നും കോണ്‍ഗ്രസ് ചോദിച്ചു.

 

 

Continue Reading

News

ഹോര്‍മുസ് കടലിടുക്കില്‍ കപ്പലിന് നേരെ മിസൈല്‍ ആക്രമണം; ജീവനക്കാരെ രക്ഷപ്പെടുത്തി

ആക്രമണത്തില്‍ കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരെ സുരക്ഷിതമായി രക്ഷപ്പെടുത്തി.

Published

on

ലണ്ടന്‍: ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും ആക്രമണം. മാള്‍ട്ടയുടെ പതാക വഹിച്ച ‘സഫീന്‍ പ്രസ്റ്റീജ്’ എന്ന കണ്ടെയ്നര്‍ കപ്പലിന് നേരെയാണ് മിസൈല്‍ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരെ സുരക്ഷിതമായി രക്ഷപ്പെടുത്തി. അതേസമയം കപ്പലിന് കേടുപാടുകള്‍ സംഭവിച്ചു.

ഒമാന്‍ തീരത്തുനിന്ന് ഏകദേശം രണ്ട് നോട്ടിക്കല്‍ മൈല്‍ അകലെവെച്ചാണ് ആക്രമണമുണ്ടായത്. കപ്പലിന്റെ ജലനിരപ്പിന് തൊട്ടുമുകളിലായി അജ്ഞാത വസ്തു വന്നിടിച്ചതിനെത്തുടര്‍ന്ന് എഞ്ചിന്‍ റൂം തീപിടിക്കുകയായിരുന്നു. ഇതോടെ ജീവനക്കാര്‍ കപ്പല്‍ ഉപേക്ഷിച്ചു.

ഇസ്രാഈലും യുഎസും സംയുക്തമായി ഇറാനെ ആക്രമിച്ചതിന് പിന്നാലെ ഹോര്‍മുസ് കടലിടുക്ക് അടച്ചതായി ഇറാന്‍ പ്രഖ്യാപിച്ചിരുന്നു. ഈ വിലക്ക് ലംഘിക്കുന്ന കപ്പലുകളെ ആക്രമിക്കുമെന്ന് ഇറാന്റെ ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഈ മേഖലയില്‍ സംഘര്‍ഷം കടുക്കുന്ന സാഹചര്യത്തില്‍, വാണിജ്യ കപ്പലുകള്‍ക്ക് സംരക്ഷണം നല്‍കാന്‍ അമേരിക്കന്‍ നാവികസേന നേരിട്ട് രംഗത്തിറങ്ങുമെന്ന് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു.

 

Continue Reading

Trending