Culture
സി.പി.എം ജില്ലാ സമ്മേളനം; കണ്ണൂരില്‍ വിവാദം കൊടിയേറുന്നു!
കണ്ണൂര്‍: സി.പി.എമ്മിന്റെ ശക്തികേന്ദ്രമായ കണ്ണൂരില്‍ ജില്ലാ സമ്മേളനം നാളെ തുടങ്ങുമ്പോള്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ മകനെതിരെ ഉയര്‍ന്ന ആരോപണം നേതൃത്വത്തെ പ്രതിസന്ധിയിലാക്കുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനെതിരെയുള്ള ആരോപണം ചര്‍ച്ചചെയ്താല്‍ കണ്ണൂരില്‍ വലിയ വിഭാഗീയതയ്ക്ക് തിരിതെളിയിക്കും. ബന്ധു നിയമന വിവാദത്തില്‍ രാജിവെക്കേണ്ടി വന്ന കേന്ദ്രകമ്മിറ്റി അംഗം ഇ.പി ജയരാജനും പാര്‍ട്ടി സെക്രട്ടറിയുമായി നിലനില്‍ക്കുന്ന വിയോജിപ്പ് ഇതോടെ മറനീക്കി പുറത്തുവന്നേക്കും.
ബന്ധു നിയമനത്തിനു പുറമെ ഇ.പിയുടെ വിവാദപ്രസംഗങ്ങളും പ്രതിനിധികള്‍ സമ്മേളനത്തില്‍ ഉന്നയിച്ചേക്കും.
പാര്‍ട്ടി നയത്തിനു വിരുദ്ധമായ രീതിയില്‍ പീലിക്കോട് വെങ്ങക്കോട് ഭഗവതീ ക്ഷേത്ര ചടങ്ങില്‍ നടത്തിയ വിവാദ പ്രസംഗത്തെ കുറിച്ച് വിമര്‍ശനമുയര്‍ന്നേക്കാം. ഇതിനു പുറമെ പി. ജയരാജനെതിരെ സംസ്ഥാന സെക്രട്ടറിയേറ്റ് കൈക്കൊണ്ട നടപടിയും സമ്മേളനത്തില്‍ ചര്‍ച്ചയ്ക്ക് വരാന്‍ സാധ്യതയുണ്ട്.
ജില്ലാ സെക്രട്ടറിയെ പ്രകീര്‍ത്തിച്ചു കൊണ്ട് പുറത്തിറക്കിയ ഗാനശിബിരത്തിന്റെ പേരില്‍ നടപടി സ്വീകരിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഈ നടപടി ബ്രാഞ്ച് യോഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യാനും നിര്‍ദേശമുണ്ടായിരുന്നു. ഇതു ശരിയായില്ലെന്നാണ് പല നേതാക്കളുടെയും നിലപാട്.
തളിപ്പറമ്പ് കീഴാറ്റൂര്‍ ബൈപ്പാസുമായി ബന്ധപ്പെട്ട സമരവും ജയിംസ്മാത്യു എം.എല്‍.എയുടെ നിലപാടും ചര്‍ച്ചയ്ക്ക് വരും. പാര്‍ട്ടിയുടെ ശക്തി കേന്ദ്രത്തിലെ 11 ബ്രാഞ്ച് കമ്മിറ്റി അംഗങ്ങള്‍ക്കെതിരെയുള്ള നടപടിയില്‍ ഏരിയ നേതാക്കള്‍ക്ക് വിയേജിപ്പുണ്ട്. ഇതും സമ്മേളനവേദിയില്‍ ചര്‍ച്ചയാവും.
ബിനോയിക്കെതിരെയുള്ള ആരോപണം സമ്പന്ധിച്ച് സമ്മേളത്തില്‍ ചോദ്യം ഉയര്‍ന്നാല്‍ മുഴു സമയം പങ്കെടുക്കുന്ന കോടിയേരി ബാലകൃഷ്ണന് തന്നെ മറുപടി പറഞ്ഞേക്കും. സംസ്ഥാന സെക്രട്ടറിയേറ്റില്‍ അദ്ദേഹം നല്കിയ മറുപടി പാര്‍ട്ടി അംഗീകരിച്ച സാഹചര്യത്തില്‍ വലിയ പ്രതിസന്ധി ഈ കാര്യത്തിലുണ്ടാവില്ല. എന്നാല്‍ പാര്‍ട്ടി സെക്രട്ടറിക്കെതിരെ സ്വന്തം ജില്ലയില്‍ നിന്നു ചോദ്യം ഉയരുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. അങ്ങിനെ ഉണ്ടായാല്‍ അതു ഇ.പി ജയരാജനിലേക്കാണ് വിരള് ചൂണ്ടുന്നത് എന്നതും ശ്രദ്ധേയമാണ്.
ജില്ലയിലെ 18 ഏരിയാ കമ്മിറ്റിയില്‍ നിന്നുള്ള 410പേരും ജില്ലാ കമ്മിറ്റി അംഗങ്ങളായ 47പേരുമാണ് സമ്മേളനത്തിലെ പ്രതിനിധികള്‍.
നാളെ രാവിലെ പത്തിന് കണ്ണൂര്‍ നായനാര്‍ അക്കാദമിയില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. 29 ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ 25000പേര് പേര് അണിനിരക്കുന്ന വളണ്ടിയര്‍മാര്‍ച്ചും നടക്കും.
Film
‘പൊന്മാൻ’യിലെ പി.പി. അജേഷ്; കഥാപാത്രത്തെ ഉൾക്കൊള്ളാൻ നോവൽ വലിയ സഹായമായി – ബേസിൽ ജോസഫ്
വളരെ ജനപ്രിയമായ നോവലിലെ കേന്ദ്ര കഥാപാത്രത്തെ താൻ അവതരിപ്പിച്ച് “നശിപ്പിച്ചു” എന്ന് ആളുകൾ പറയരുത് എന്ന ആശങ്ക തനിക്കുണ്ടായിരുന്നുവെന്നും ബേസിൽ പറഞ്ഞു
‘പൊന്മാൻ’ എന്ന ചിത്രത്തിലെ പി.പി. അജേഷ് എന്ന കഥാപാത്രത്തെ ഉൾക്കൊണ്ടു അവതരിപ്പിക്കാൻ ഏറ്റവും കൂടുതൽ സഹായകമായത് ചിത്രം അടിസ്ഥാനമാക്കിയ ജി.ആർ. ഇന്ദുഗോപന്റെ ‘നാലഞ്ച് ചെറുപ്പക്കാർ’ എന്ന നോവലാണെന്ന് നടനും സംവിധായകനുമായ ബേസിൽ ജോസഫ്. ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
വളരെ ജനപ്രിയമായ നോവലിലെ കേന്ദ്ര കഥാപാത്രത്തെ താൻ അവതരിപ്പിച്ച് “നശിപ്പിച്ചു” എന്ന് ആളുകൾ പറയരുത് എന്ന ആശങ്ക തനിക്കുണ്ടായിരുന്നുവെന്നും ബേസിൽ പറഞ്ഞു. ‘പൊന്മാൻ’ ചിത്രീകരിച്ച സ്ഥലങ്ങൾ, നോവലിൽ പറയുന്ന യഥാർത്ഥ സംഭവം നടന്ന അതേ നാട്ടിലും പരിസരങ്ങളിലുമായിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
“ബുക്ക് പലവട്ടം വായിച്ചു. ഓരോ സീനും തലക്കുള്ളിൽ ഒരു മസിൽ മെമ്മറി പോലെ ഉറച്ചിരുന്നു. കുറച്ച് സമയം കഴിഞ്ഞപ്പോൾ അജേഷ് ആയി തന്നെ മാറിയതുപോലെ തോന്നുമായിരുന്നു,” ബേസിൽ പറഞ്ഞു.
ഏറെ ജനപ്രീതിയും വാണിജ്യ വിജയവും നേടിയ ‘പൊന്മാൻ’യിലെ പ്രകടനം ഈ വർഷത്തെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച നടനുള്ള പുരസ്കാരം ബേസിലിന് നേടിക്കൊടുക്കുമെന്ന രീതിയിലാണ് ആരാധകർ ചിത്രത്തെക്കുറിച്ച് ചർച്ച ചെയ്യുന്നത്.
ഹോളിവുഡ് റിപ്പോർട്ടറിന്റെ ആക്ടേഴ്സ് റൗണ്ട് ടേബിളിൽ സംസാരിക്കവെ, അഭിനയത്തിലേക്ക് കടക്കാൻ ഉണ്ടായ സാഹചര്യങ്ങളെക്കുറിച്ചും ബേസിൽ മനസ് തുറന്നു. “ഒരു സംവിധായകനായി മാത്രം മുന്നോട്ട് പോകുന്നത് എല്ലായ്പ്പോഴും സുഖകരമാകണമെന്നില്ല. സാമ്പത്തികമായി ചില പ്രശ്നങ്ങൾ വരാം, പ്രത്യേകിച്ച് നടന്മാരുടെ ഡേറ്റിനായി കാത്തിരിക്കേണ്ടി വരുമ്പോൾ. അങ്ങനെയാണ് അഭിനയത്തിലേക്കും കടക്കാമെന്ന് തീരുമാനിച്ചത്. ചെറിയ വേഷങ്ങളിലൂടെ മുഖ്യധാരയിലേക്ക് എത്താനും കഴിഞ്ഞു,” അദ്ദേഹം വ്യക്തമാക്കി.
Film
രാജമൗലിയും ജെയിംസ് കാമറൂണും ഒരേ വേദിയിൽ; ‘വാരണാസി’ ഷൂട്ടിങ്ങിലേക്ക് ക്ഷണം ചോദിച്ച് കാമറൂൺ
വീഡിയോ കോൺഫറൻസ് വഴിയാണ് ഇരുവരും സംവദിച്ചത്. ഹൈദരാബാദ് ഐമാക്സ് തിയറ്ററിൽ ‘അവതാർ’ ഒരു വർഷത്തിലേറെ പ്രദർശിപ്പിച്ചതും ചിത്രത്തിന്റെ സാങ്കേതിക മികവും കഥാപറച്ചിൽ ശൈലിയുമടക്കം രാജമൗലി അഭിമുഖത്തിൽ പ്രശംസിച്ചു.
ഇന്ത്യൻ സിനിമാലോകത്തെയും ആരാധകരെയും ആവേശത്തിലാഴ്ത്തി സംവിധായകരായ എസ്.എസ്. രാജമൗലിയും ജെയിംസ് കാമറൂണും തമ്മിലുള്ള അഭിമുഖ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. വീഡിയോ കോൺഫറൻസ് വഴിയാണ് ഇരുവരും സംവദിച്ചത്. ഹൈദരാബാദ് ഐമാക്സ് തിയറ്ററിൽ ‘അവതാർ’ ഒരു വർഷത്തിലേറെ പ്രദർശിപ്പിച്ചതും ചിത്രത്തിന്റെ സാങ്കേതിക മികവും കഥാപറച്ചിൽ ശൈലിയുമടക്കം രാജമൗലി അഭിമുഖത്തിൽ പ്രശംസിച്ചു.
രാജമൗലിയുടെ വരാനിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘വാരണാസി’യെക്കുറിച്ചും ജെയിംസ് കാമറൂൺ സംസാരിച്ചു. ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിലേക്ക് തന്നെ ക്ഷണിക്കുമോയെന്ന് കാമറൂൺ ചോദിച്ചതും ശ്രദ്ധേയമായി. രാജമൗലിയുടെ സിനിമാറ്റിക് കാഴ്ചപ്പാടിനെയും ശക്തമായ കഥപറച്ചിലിനുള്ള കഴിവുകളെയും അദ്ദേഹം അഭിനന്ദിച്ചു. ഇന്ത്യൻ സിനിമയുടെയും രാജമൗലിയുടെ ചിത്രങ്ങളുടെയും ലൊക്കേഷനുകൾ നേരിട്ട് സന്ദർശിക്കാനുള്ള ആഗ്രഹവും കാമറൂൺ പങ്കുവച്ചു.
ജനപ്രിയ പരമ്പരയായ ‘അവതാർ’യുടെ മൂന്നാം ഭാഗമായ ‘അവതാർ: ഫയർ ആൻഡ് ആഷ്’ ഡിസംബർ 19ന് റിലീസ് ചെയ്യാനിരിക്കുകയാണ്. ഇന്ത്യയിൽ വലിയ ആരാധകവൃന്ദമുള്ളതിനാൽ ചിത്രം വൻതോതിൽ റിലീസ് ചെയ്യാനാണ് പദ്ധതി. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, കന്നഡ എന്നീ അഞ്ച് ഭാഷകളിലായാണ് ചിത്രം പ്രദർശനത്തിനെത്തുക. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായിട്ടാണ് രാജമൗലിയും ജെയിംസ് കാമറൂണും തമ്മിലുള്ള അഭിമുഖം നടന്നത്.
തെലുങ്ക് സൂപ്പർതാരം മഹേഷ് ബാബുവിനെ നായകനാക്കി രാജമൗലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘വാരണാസി’. 1000 കോടിയിലധികം ബജറ്റുള്ള ചിത്രത്തിൽ പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ എന്നിവർ ഉൾപ്പെടെ വമ്പൻ താരനിര അണിനിരക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. ചിത്രം 2027ൽ തിയറ്ററുകളിലെത്തുമെന്നാണ് വിവരം.
Film
കർമ്മയോദ്ധ തിരക്കഥ അപഹരണം: റെജി മാത്യുവിന് മേജർ രവി 30 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം
തിരക്കഥാകൃത്ത് റെജി മാത്യുവിന്റെ ഹരജിയിലാണ് കോടതി ഉത്തരവ്.
കോട്ടയം: മോഹൻലാൽ നായകനായ കർമ്മയോദ്ധ സിനിമയുടെ തിരക്കഥ അപഹരിച്ചതാണെന്ന് കോട്ടയം കൊമേഴ്സ്യൽ കോടതി വിധി. തിരക്കഥാകൃത്ത് റെജി മാത്യുവിന്റെ ഹരജിയിലാണ് കോടതി ഉത്തരവ്. മേജർ രവി തിരക്കഥ മോഷ്ടിച്ചുവെന്ന് കണ്ടെത്തിയ കോടതി, റെജി മാത്യുവിന് 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ നിർദേശിച്ചു.
മേജർ രവിയുടെ ആവശ്യപ്രകാരം കഥ എഴുതിയതായും, തനിക്കറിയാതെ തന്നെ തിരക്കഥ മറ്റൊരാൾക്ക് കൈമാറി സിനിമയാക്കിയതായും റെജി മാത്യു പ്രതികരിച്ചു. വീണ്ടും സിനിമാരംഗത്ത് സജീവമാകുമെന്നും അദ്ദേഹം പറഞ്ഞു. വംശം, ആയിരം മേനി തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്താണ് റെജി മാത്യു.
2012 ഡിസംബർ 21നാണ് കർമ്മയോദ്ധ തിയറ്ററുകളിലെത്തിയത്. റിലീസിന് തൊട്ടുമുമ്പ് ചിത്രം നിയമക്കുരുക്കിലാകുകയും, തുടർന്ന് അഞ്ച് ലക്ഷം രൂപ കോടതിയിൽ കെട്ടിവയ്ക്കണമെന്ന് നിർദേശിച്ച് കോട്ടയം അഡീഷണൽ ജില്ലാ കോടതി ഉപാധികളോടെ റിലീസിന് അനുമതി നൽകുകയും ചെയ്തിരുന്നു. തിരക്കഥ മോഷ്ടിച്ചത് റെജിയാണെന്നായിരുന്നു അന്ന് മേജർ രവിയുടെ ആരോപണം.
ചിത്രത്തിൽ മോഹൻലാൽ മാധവ മേനോൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. ആശ ശരത്, ഐശ്വര്യ ദേവൻ, ബിനീഷ് കൊടിയേരി എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളായിരുന്നു. കർമ്മയോദ്ധ ബോക്സ് ഓഫീസിൽ പരാജയമായിരുന്നു.
-
india2 days agoട്രെയിനുകളിൽ ലഗേജ് പരിധി: നിശ്ചിത പരിധി കടന്നാൽ അധിക ചാർജ് ഈടാക്കുമെന്ന് റെയിൽവേ മന്ത്രി
-
kerala2 days ago‘പോറ്റിയേ കേറ്റിയേ…’ പാരഡിപ്പാട്ട്: അണിയറപ്രവർത്തകർക്കെതിരെ മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റത്തിൽ കേസെടുത്ത് പൊലീസ്
-
GULF3 days agoഇടതുപക്ഷത്തിന്റെ തെരെഞ്ഞെടുപ്പ് തോൽവി; മതേതര മനസ്സുകളെ മുറിവേൽപ്പിച്ചതിനുള്ള തിരിച്ചടി
-
kerala3 days agoകാഞ്ഞങ്ങാട്ട് കുഞ്ഞുങ്ങൾക്ക് നേരെയും സി.പി.എം അക്രമം
-
GULF2 days agoദുബൈ–തിരുവനന്തപുരം എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകി; 150 യാത്രക്കാർ ദുരിതത്തിൽ
-
News3 days ago‘ഇന്നൊരു പെണ്ണിന്റെ മൂടുപടം മാറ്റിയ ആള് നാളെ എന്റെ കൈകളിലെ വസ്ത്രവും മാറ്റില്ലേ?’; നിതീഷ് കുമാറിനെതിരെ പ്രിയങ്ക കക്കാര്‍
-
india3 days agoതൊഴിലുറപ്പ് പദ്ധതി ഭേദഗതി ബില്‍; നാളെ രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്
-
kerala3 days agoഎഡിഎം നവീന്‍ ബാബുവിന്റെ മരണം; തുടരന്വേഷണം ആവശ്യപ്പെട്ട് ഹരജി നല്കി കുടുംബം
