ചെന്നൈ: തമിഴ്‌നാട്ടില്‍ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് മെയ് 14 നുള്ളില്‍ നടത്തണമെന്ന് മദ്രാസ് ഹൈക്കോടതി. ക്രിമിനല്‍ പശ്ചാത്തലം സംബന്ധിച്ച് സ്ഥാനാര്‍ത്ഥികള്‍ സത്യവാങ്മൂലം സമര്‍പ്പിക്കുന്നുണ്ടോയെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉറപ്പാക്കണമെന്നും ജസ്റ്റിസ് നൂട്ടി രാമമോഹന റാവു, എസ്.എം സുബ്രമണ്യന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.

തെരഞ്ഞെടുപ്പ് മെയ് മാസത്തില്‍ നടത്താന്‍ തയ്യാറാണെന്ന് കമ്മീഷന്‍ കഴിഞ്ഞദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 17, 19 തിയ്യതികളില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ കമ്മീഷന്‍ പുറപ്പെടുവിച്ച വിജ്ഞാപനം കോടതി റദ്ദാക്കിയിരുന്നു. വിവിധ വിഭാഗങ്ങള്‍ക്കുള്ള സംവരണം കൃത്യമായി നടപ്പാക്കാതെയാണ് വിജ്ഞാപനമിറക്കിയതെന്ന് ചൂണ്ടിക്കാട്ടിയാണ് സെപ്തംബര്‍ 26ന് വിജ്ഞാപനം റദ്ദാക്കിയത്.