Connect with us

kerala

കലാമണ്ഡലം സത്യഭാമയ്ക്കെതിരെ ജാമ്യമില്ലാ കേസ്

എസ്‌സി /എസ്‌ടി  പീഡന നിരോധന നിയമം പ്രകാരമാണ് കേസ്

Published

on

തിരുവനന്തപുരം: ആൽഎൽവി രാമകൃഷ്ണന് എതിരായ അധിക്ഷേപ പരാമർശത്തിൽ കലാമണ്ഡലം സത്യഭാമയ്ക്കെതിരെ കേസെടുത്ത് കന്റോൺമെന്റ് പൊലീസ്. ആർഎൽവി രാമകൃഷ്ണൻ നൽകിയ പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. യുട്യൂബ് ചാനൽ അഭിമുഖത്തില്‍ സത്യഭാമ നടത്തിയ വിവാദ പരാമർശങ്ങളിൽ എസ്‌സി /എസ്‌ടി  പീഡന നിരോധന നിയമം പ്രകാരമാണ് കേസ്.

യുട്യൂബ് ചാനൽ അഭിമുഖത്തിലാണ് സത്യഭാമ വിവാദ പരാമർശങ്ങൾ നടത്തിയത്. പിന്നാലെയാണ് ആർഎൽവി രാമകൃഷ്ണൻ പരാതി നൽകി. ചാലക്കുടി ഡിവൈഎസ്പിയ്ക്കാണ് പരാതി നൽകിയത്. വ്യക്തിപരമായി അപമാനിച്ചെന്നാണ് പരാതിയിൽ രാമകൃഷ്ണൻ പറയുന്നത്. അഭിമുഖം നൽകിയത് വഞ്ചിയൂരിലായതിനാൽ പരാതി കൈമാറുമെന്ന് ചാലക്കുടി പൊലീസ് വ്യക്തമാക്കിയിരുന്നു.

അധിക്ഷേപ പരാമർശം അന്വേഷിക്കണമെന്ന് പൊലീസ് മേധാവിക്ക് പട്ടികജാതി–പട്ടികവർഗ കമ്മിഷൻ കഴിഞ്ഞയാഴ്ച നിർദേശം നൽകിയിരുന്നു. കറുത്ത നിറമുള്ള കലാകാരന്മാരെ സത്യഭാമ ജാതീയമായി അധിക്ഷേപിച്ചെന്നും സംഭവത്തിൽ പത്തു ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നുമായിരുന്നു ഡിജിപി എസ്.ദർവേഷ് സാഹിബിന് നൽകിയ നിർദേശത്തിൽ അവശ്യപ്പെട്ടത്.

kerala

യൂണിയന്‍ തിരഞ്ഞെടുപ്പ്; കണ്ണൂര്‍ ഗവ.മെഡി.കോളജ് യൂണിയന്‍ വീണ്ടും എം.എസ്.എഫിന്, ദന്തല്‍ കോളജും പിടിച്ചടക്കി യു.ഡി.എസ്.എഫ്

ആരോഗ്യ സര്‍വകലാശാല കോളജ് യൂണിയനുകളിലേക്ക് ഇന്നലെ നടന്ന തിരഞ്ഞെടുപ്പിലാണ് എം.എസ്.എഫ് നേതൃത്വത്തില്‍ യു.ഡി.എസ്.എഫ് സഖ്യം വിജയം ആവര്‍ത്തിച്ചത്.

Published

on

കണ്ണൂര്‍: പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ വീണ്ടും എം.എസ്.എഫ് ആധിപത്യം. യു.ഡി.എസ്.എഫ് സഖ്യം ദന്തല്‍ കോളജും പിടിച്ചടക്കി.
ആരോഗ്യ സര്‍വകലാശാല കോളജ് യൂണിയനുകളിലേക്ക് ഇന്നലെ നടന്ന തിരഞ്ഞെടുപ്പിലാണ് എം.എസ്.എഫ് നേതൃത്വത്തില്‍ യു.ഡി.എസ്.എഫ് സഖ്യം വിജയം ആവര്‍ത്തിച്ചത്.
ചെയര്‍പേഴ്സണായി എം.എസ്.എഫിലെ ടി.എ ആമിന ഫൈസയെയും ജനറല്‍ സെക്രട്ടറിയായി കെ.എസ്.യുവിലെ വിഷ്ണു പ്രസാദിനെയും തിരഞ്ഞെടുത്തു. ആറില്‍ അഞ്ച് മേജര്‍ സീറ്റോടെയാണ് എം.എസ്.എഫ്-കെ.എസ്.യു മുന്നണി കൂട്ടുകെട്ടിന്റെ ജയം. എസ്.എഫ്.ഐയുടെ വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടിനെതിരെ ഉയരുന്ന രോഷവുമാണ് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിലും ദന്തല്‍ കോളജിലും യു.ഡി.എസ്.എഫ് നേടിയ ജയം.

ചരിത്രത്തില്‍ ആദ്യമായാണ് പരിയാരം ഗവ.ദന്തല്‍ കോളജും എം.എസ്.എഫ് മുന്നണി സഖ്യം പിടിച്ചെടുക്കുന്നത്. എം.എസ്.എഫ് സാരഥി മഹബൂബ് ഹംസയാണ് ചെയര്‍മാന്‍. ജനറല്‍ സെക്രട്ടറിയായി എം.എസ്.എഫിലെ തന്നെ ഷഹസാദിനെയും തിരഞ്ഞെടുത്തു.

 

Continue Reading

india

സെന്‍സസ്: ഓണ്‍ലൈന്‍ സെല്‍ഫ് എന്യൂമറേഷന്‍ ഇന്ന് അവസാനിക്കും; വിവരങ്ങള്‍ രേഖപ്പെടുത്തേണ്ടത് എങ്ങനെ?

പൊതുജനങ്ങള്‍ക്ക് ഔദ്യോഗിക പോര്‍ട്ടലായ https://se.census.gov.in/ വഴി ഇന്ന് രാത്രി 12 മണി വരെ വിവരങ്ങള്‍ നേരിട്ട് സമര്‍പ്പിക്കാമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Published

on

രാജ്യത്തെ ഡിജിറ്റല്‍ സെന്‍സസിന്റെ ഒന്നാംഘട്ടമായ ‘സെല്‍ഫ് എന്യൂമറേഷന്‍’ (ഓണ്‍ലൈനായി സ്വയം വിവരങ്ങള്‍ രേഖപ്പെടുത്തല്‍) നടപടികള്‍ ഇന്ന് (ജൂണ്‍ 30) അവസാനിക്കും. പൊതുജനങ്ങള്‍ക്ക് ഔദ്യോഗിക പോര്‍ട്ടലായ https://se.census.gov.in/ വഴി ഇന്ന് രാത്രി 12 മണി വരെ വിവരങ്ങള്‍ നേരിട്ട് സമര്‍പ്പിക്കാമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

സ്ഥിരമേല്‍വിലാസം മറ്റൊരിടത്താണെങ്കിലും നിലവില്‍ താമസിക്കുന്ന സ്ഥലത്തെ വിവരങ്ങളാണ് നല്‍കേണ്ടത്. വാടകയ്ക്ക് താമസിക്കുന്നവര്‍ക്കായി ‘വീടിന്റെ ഉടമസ്ഥരല്ല’ എന്ന് വ്യക്തമാക്കാനുള്ള ഓപ്ഷന്‍ പോര്‍ട്ടലിലുണ്ട്.

ഒരു വീടിന്റെ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ ഒരു മൊബൈല്‍ നമ്പര്‍ മാത്രമേ ഉപയോഗിക്കാന്‍ സാധിക്കൂ. വിവരങ്ങള്‍ വിജയകരമായി സമര്‍പ്പിച്ചു കഴിഞ്ഞാല്‍ ‘H’ എന്ന് തുടങ്ങുന്ന 11 അക്കങ്ങളുള്ള സെല്‍ഫ് എന്യൂമറേഷന്‍ ഐഡി എസ്.എം.എസ് ആയോ ഇമെയില്‍ വഴിയോ ലഭിക്കും. ഇത് സ്‌ക്രീന്‍ഷോട്ട് എടുത്തോ എഴുതിയോ സൂക്ഷിക്കേണ്ടതാണ്. വീടുകളില്‍ എന്യൂമറേറ്റര്‍മാര്‍ എത്തുമ്പോള്‍ ഈ ഐഡി കൈമാറിയാല്‍ മതിയാകും. ഇന്ന് സ്വയം വിവരങ്ങള്‍ സമര്‍പ്പിക്കാത്തവരുടെ വീടുകളില്‍ നാളെ (ജൂലൈ 1) മുതല്‍ ജൂലൈ 31 വരെ എന്യൂമറേറ്റര്‍മാര്‍ നേരിട്ടെത്തി വിവരങ്ങള്‍ ശേഖരിക്കും.

Advertisement

‘Census-2027-HLO’ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചാണ് ഇവര്‍ വിവരങ്ങള്‍ രേഖപ്പെടുത്തുക. വിവരങ്ങള്‍ ഓണ്‍ലൈനായി രേഖപ്പെടുത്തേണ്ട ഘട്ടങ്ങള്‍:ലോഗിന്‍ ചെയ്യുക: https://se.census.gov.in/ പോര്‍ട്ടല്‍ സന്ദര്‍ശിച്ച് ഡ്രോപ്പ് ഡൗണ്‍ മെനുവില്‍ നിന്ന് സംസ്ഥാനം തെരഞ്ഞെടുക്കുക. തുടര്‍ന്ന് കാപ്ച (Captcha) കോഡ് നല്‍കി മുന്നോട്ട് പോവുക.

ഗാര്‍ഹിക രജിസ്‌ട്രേഷന്‍: കുടുംബനാഥന്റെ പേരും മൊബൈല്‍ നമ്പറും നല്‍കുക. കുടുംബനാഥന്‍ ആരാണെന്ന് മനസ്സിലാക്കാന്‍ സഹായിക്കുന്ന ടൂള്‍ടിപ്പ് അവിടെ ലഭ്യമാണ്. ഒരിക്കല്‍ രജിസ്റ്റര്‍ ചെയ്താല്‍ ഈ പേര് മാറ്റാന്‍ കഴിയില്ല.

ഭാഷയും OTP-യും: അനുയോജ്യമായ ഭാഷ തെരഞ്ഞെടുത്ത ശേഷം, മൊബൈലില്‍ ലഭിക്കുന്ന ഒടിപി (OTP) നല്‍കി വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കുക.

വിലാസം നല്‍കുക: ജില്ല, പിന്‍കോഡ്, ഗ്രാമം/ടൗണ്‍, ലോക്കാലിറ്റി, അടുത്തുള്ള പ്രധാന ലാന്‍ഡ്മാര്‍ക്ക് എന്നിവ നല്‍കി സെര്‍ച്ച് ചെയ്യുക.

Advertisement

മാപ്പില്‍ സ്ഥലം അടയാളപ്പെടുത്തുക: സ്‌ക്രീനില്‍ കാണുന്ന ഇന്ററാക്ടീവ് മാപ്പിലെ ചുവന്ന മാര്‍ക്കര്‍ നിങ്ങളുടെ വീടിന്റെ കൃത്യമായ സ്ഥാനത്തേക്ക് ഡ്രാഗ് ചെയ്ത് മാറ്റുക. ശേഷം ‘Save and Next’ നല്‍കുക.

ചോദ്യാവലി പൂരിപ്പിക്കുക: വീടിന്റെ ഘടന, ലഭ്യമായ സൗകര്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ഹൗസ് ലിസ്റ്റ്, ഹൗസിംഗ് സെന്‍സസ് ചോദ്യാവലി എന്നിവ പൂരിപ്പിക്കുക. സംശയങ്ങള്‍ക്ക് അവിടെയുള്ള നോട്ട്‌സ്, പതിവുചോദ്യങ്ങള്‍ (FAQs) എന്നിവ പരിശോധിക്കാം.
പ്രിവ്യൂവും തിരുത്തലുകളും: ‘Preview’ സ്‌ക്രീന്‍ വഴി നല്‍കിയ വിവരങ്ങള്‍ മുഴുവന്‍ പരിശോധിക്കാം. തെറ്റുകളുണ്ടെങ്കില്‍ തിരുത്താം. വിവരങ്ങള്‍ താല്‍ക്കാലികമായി ‘Draft’ ആയി സേവ് ചെയ്യാനും സാധിക്കും.ഫൈനല്‍ സബ്മിറ്റ്: എല്ലാ വിവരങ്ങളും കൃത്യമാണെന്ന് ഉറപ്പുവരുത്തിയ ശേഷം ‘Final Submit’ ക്ലിക്ക് ചെയ്യുക. ഇതിന് ശേഷം വിവരങ്ങളില്‍ മാറ്റം വരുത്താന്‍ സാധിക്കില്ല.

 

Advertisement
Continue Reading

kerala

പൂര്‍ണ്ണ കുറ്റവിമുക്തനായി അനില്‍ മുഹമ്മദ് തിരികെ ജോലിയില്‍ പ്രവേശിച്ചു

കഴിഞ്ഞ സര്‍ക്കാര്‍ ആണ് അന്വേഷണം പ്രഖ്യാപിച്ചത്.. അന്വേഷണം മുന്‍സര്‍ക്കാരിന്റെ കാലത്ത് തന്നെ പൂര്‍ത്തിയായി പൂര്‍ണ്ണമായും കുറ്റവിമുക്തനായതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ തിരികെ ജോലിയില്‍ പ്രവേശിപ്പിച്ചത്

Published

on

സാമൂഹ്യമാധ്യമങ്ങളില്‍ സര്‍ക്കാര്‍ ചട്ടലംഘനങ്ങള്‍ക്ക് വിരുദ്ധമായി സംസാരിച്ചു എന്ന കുറ്റാരോപണത്തില്‍ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഡോക്ടര്‍ കെ എം അനില്‍ മുഹമ്മദ് 15 മാസത്തെ സസ്‌പെന്‍ഷനു ശേഷം തിരികെ ജോലിയില്‍ പ്രവേശിച്ചു. 2025 മാര്‍ച്ചിലാണ് അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തത്. കഴിഞ്ഞ സര്‍ക്കാര്‍ ആണ് അന്വേഷണം പ്രഖ്യാപിച്ചത്.. അന്വേഷണം മുന്‍സര്‍ക്കാരിന്റെ കാലത്ത് തന്നെ പൂര്‍ത്തിയായി പൂര്‍ണ്ണമായും കുറ്റവിമുക്തനായതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ തിരികെ ജോലിയില്‍ പ്രവേശിപ്പിച്ചത്.

കെഎംഎല്ലില്‍ അസിസ്റ്റന്റ് ജനറല്‍ മാനേജറായി ജോലി ചെയ്യുന്ന അദ്ദേഹം മുന്‍പ് കയര്‍ഫെഡ്, ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍, ബേക്കല്‍ ടൂറിസം എന്നിവയില്‍ മാനേജിംഗ് ഡയറക്ടറായിരുന്നു. കയര്‍ഫെഡില്‍ 20 വര്‍ഷങ്ങള്‍ക്കു ശേഷം പ്രവര്‍ത്തന ലാഭം കൈവരിച്ചത് ആ കാലയളവിലായിരുന്നു. കൂടാതെ മികച്ച ഉല്‍പാദനത്തിനും വിപണനത്തിനും രാഷ്ട്രപതിയുടെ രണ്ട് അവാര്‍ഡുകളും കയറ്റുമതിക്ക് സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക അവാര്‍ഡും അന്ന് ലഭിച്ചിരുന്നു.

Continue Reading

Trending