Connect with us

GULF

എതിര്‍ദിശയിലേക്ക് കാറോടിച്ചു; 6 മാസം തടവും 100,000 ദിര്‍ഹം പിഴയും

Published

on

അബുദാബി: അബുദാബിയിലെ ഗതാഗതത്തിന് എതിരായി അശ്രദ്ധമായി വാഹനമോടിച്ച് ജനങ്ങളുടെയും മറ്റ് റോഡ് ഉപയോക്താക്കളുടെയും ജീവന്‍ ഗുരുതരമായ അപകടത്തിലാക്കിയ ഡ്രൈവര്‍ക്ക് ആറ് മാസം തടവും 100,000 ദിര്‍ഹം പിഴയും വിധിച്ചു. സംഭവത്തില്‍ ഉപയോഗിച്ച വാഹനം കണ്ടുകെട്ടാനും, ശിക്ഷ പൂര്‍ത്തിയാക്കിയതിനുശേഷം മുതല്‍ ഡ്രൈവിംഗിന്റെ ലൈസന്‍സ് മൂന്ന് വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്യാനും അബുദാബി കോടതി ഉത്തരവിട്ടു.

പൊതുജന സുരക്ഷയ്ക്കും ഗതാഗത പ്രവാഹത്തിനും എതിരായി വാഹനമോടിക്കുന്നത് കണ്ടതിനെത്തുര്‍ന്ന് തടഞ്ഞുനിര്‍ത്തിയപ്പോള്‍ ഡ്രൈവര്‍ അസാധാരണമായ അവസ്ഥയിലാണെന്ന് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ രക്തപരിശോധനയില്‍ മദ്യത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു.

ഗുരുതരമായ നിയമലംഘനം വ്യക്തമായി രേഖപ്പെടുത്തിയ ഫീല്‍ഡ് റിപ്പോര്‍ട്ടും മോണിറ്ററിംഗ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററില്‍ നിന്നുള്ള നിരീക്ഷണ ദൃശ്യങ്ങളും ഉള്‍പ്പെടെയുള്ള നിരവധി തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതി ശിക്ഷ വിധിച്ചത്. പ്രതി കോടതിയില്‍ കുറ്റം സമ്മതിക്കുകയും ചെയ്തു.

റോഡ് ഉപയോക്താക്കളുടെ സുരക്ഷയ്ക്ക് ഭീഷണിയായ ലംഘനങ്ങള്‍ തടയുന്നതിന് ഫെഡറല്‍ ഡിക്രി-ട്രാഫിക് റെഗുലേഷന്‍ നിയമവും കുറ്റകൃത്യങ്ങളും ശിക്ഷാ നിയമവും കര്‍ശനമായി നടപ്പിലാക്കണമെന്ന് കോടതി ഊന്നിപ്പറഞ്ഞു.

Advertisement

GULF

ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷം ഗള്‍ഫ് നാടുകളില്‍ സമുചിതമായി ആഘോഷിച്ചു

Published

on

അബുദാബി: ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടി വിവിധ ഗള്‍ഫ് നാടുകളില്‍ സമുചിതമായി ആഘോഷിച്ചു. അബുദാബി ഇന്ത്യന്‍ എംബസ്സിയില്‍നടന്ന പരിപാടിയില്‍ അംബാസ്സഡല്‍ ഡോ. ദീപക് മേത്തല്‍ പതാക ഉയര്‍ത്തി. സ്വാതന്ത്ര്യാനന്തരം ഇന്ത്യ കൈവരിച്ച നേട്ടങ്ങളും യുഎഇയുമായുള്ള ഊഷ്മളമായ ബന്ധങ്ങളും അംബാസ്സഡര്‍ തന്റെ പ്രസംഗത്തില്‍ വ്യക്തമാക്കി.

എംബസ്സിയില്‍ നടന്ന പരിപാടിയില്‍ വിവിധ സംഘടനാ ഭാരവാഹികളും സാമൂഹ്യ സാംസ്‌കാരിക- വാണിജ്യ രംഗത്തെ പ്രമുഖരും സംബന്ധിച്ചു. സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ചു ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ഉള്‍പ്പെടെ വിവിധ സംഘടനകള്‍ സംഘടിപ്പിച്ച മത്സര വിജയികള്‍ക്ക് അംബാസ്സഡര്‍ സമ്മാനങ്ങളും സര്‍ട്ടിഫിക്കേറ്റും വിതരണം ചെയ്തു.

അബുദാബി ഇന്ത്യ സോഷ്യല്‍ സെന്റര്‍, ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍, മലയാളി സമാജം തുടങ്ങിയ സ്ഥലങ്ങളിലും ദേശീയ പതാക ഉയര്‍ത്തി.

Continue Reading

GULF

ഷാര്‍ജയില്‍ കെട്ടിടത്തില്‍നിന്ന് വീണു പരിക്കേറ്റ മലയാളി മരിച്ചു

Published

on

ഷാര്‍ജ: ഷാര്‍ജയില്‍ കെട്ടിടത്തില്‍നിന്ന് വീണു ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. തിരുവനന്തപുരം ജില്ലയിലെ വര്‍ക്കല കവലയൂര്‍ ജയാലാന്‍ഡ് സ്വദേശി വിശാഖ് ജയപ്രസാദ് (36) ആണ് മരിച്ചത്. ഷാര്‍ജ അല്‍ഖാസിമി ആശുപത്രിയില്‍ ഒരാഴ്ചയായി ചികിത്സയിലായിരുന്നു.

ദുബൈ ഹദ്ദാഫ് അല്‍ഖലീജ് കമ്പനി ജീവനക്കാരനായിരുന്ന വിശാഖ് ജയപ്രസാദ്- ബീന ദമ്പതികളുടെ മകനാണ്. കൃഷ്ണ എസ് മോഹന്‍ ആണ് ഭാര്യ. ഐവ വിശാഖ് (മകള്‍) ഡോ. ദര്‍ശന്‍ ജയപ്രസാദ് സഹോദരനാണ്. അബുദാബി നെള്‍സ്റ്റോള്‍ജിയ പ്രസിഡണ്ട് മനോജിന്റെ സഹോദരി പുത്രനാണ്.

Continue Reading

GULF

ഒമാനില്‍ വാഹനപകടത്തില്‍ കണ്ണൂര്‍ സ്വദേശനി മരിച്ചു

Published

on

സലാല: ഒമാന്‍ സലാലക്ക് സമീപമുണ്ടായ വാഹനപകടത്തില്‍ കണ്ണൂര്‍ സ്വദേശിനി മരിച്ചു. കണ്ണുര്‍ താഴെചൊവ്വ എളയാവൂര്‍ സീബ് മന്‍സിലില്‍ മുഹമ്മദ് ഷാനിദിന്റെ ഭാര്യ ഫാത്തിമത്ത് ഷാനയാണ് (24) മരിച്ചത്.

സലാല-ഹൈമ റോഡില്‍ ഞായറാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്. ഇവരോടൊപ്പം കാറിലുണ്ടായിരുന്ന ഭര്‍ത്താവ് മുഹമ്മദ് ഷാനിദ് (31) മുഹമ്മദ് അനസ് പൂളക്കല്‍ (26) എന്നിവരെ പരിക്കുകളോടെ സലാലയിലെ സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഹൈമയില്‍ സൈന്‍ ബോര്‍ഡ് ജോലി കഴിഞ്ഞ് തിരിച്ചുവരുന്നതിനിടെ ഇവരുടെ കാര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. മുഹമ്മദ് ഷാനിദും മുഹമ്മദ് അനസും മസ്‌കത്ത് സീബില്‍ ഫാല്‍ക്കണ്‍ ഗ്രാഫിക്‌സിലെ ജീവനക്കാരാണ്.

ഷാന ഏതാനും ദിവസങ്ങള്‍ക്കുമുമ്പാണ് സന്ദര്‍ശക വിസയില്‍ ഒമാനിലെത്തിയത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് നാട്ടിലെത്തിക്കുമെന്ന സലാല കെഎംസിസി കെയര്‍വിങ് ഭാരാവഹികള്‍ അറിയിച്ചു.

Advertisement
Continue Reading

Trending