ഭരണാഘടനാതത്വങ്ങളെയും രാഷ്ട്രീയ ധാര്‍മികതയെയും കാറ്റില്‍പറത്തി ഏഴര മാസത്തിലധികം കേരളത്തിന്റെ ഭരണഘടനാസ്ഥാനത്തിരുന്നൊരു വ്യക്തി ഗതികിട്ടാതെ സ്വയം പടിയിറങ്ങിപ്പോയിരിക്കുന്നു. പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും നില്‍ക്കക്കള്ളിയില്ലാതെ ഗതാഗത വകുപ്പുമന്ത്രി തോമസ്ചാണ്ടിയുടെ ഇന്നലത്തെ രാജി ബാക്കിവെച്ചുപോകുന്നത് ഒരു ശതകോടീശ്വരന്റെ അധികാരപിന്മാറ്റം മാത്രമല്ല,...
വാഷിങ്ടണ്‍: ഇസ്രാഈല്‍ സൈനിക അധിനിവേശത്തിനു കീഴില്‍ അടിച്ചമര്‍ത്തപ്പെട്ട ഫലസ്തീന് കുട്ടികളുടെ അവകാശ സംരക്ഷണം ലക്ഷ്യമിട്ട് അമേരിക്കന്‍ കോണ്‍ഗ്രസില്‍ പ്രത്യേക ബില്‍. കിഴക്കന്‍ ജറൂസലം ഉള്‍പ്പെടെയുള്ള അധിനിവിഷ്ട വെസ്റ്റ്ബാങ്കില്‍ ഫലസ്തീന് കുട്ടികള്‍ക്കെതിരെയുള്ള മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്ന ഇസ്രാഈല്‍...
തെഹ്റാന്: ഇറാന്-ഇറാഖ് അതിര്‍ത്തി പ്രദേശങ്ങളെ പിടിച്ചുകുലുക്കിയ വന്‍ ഭൂകമ്പത്തില്‍ വീട് നഷ്ടപ്പെട്ട പതിനായിരങ്ങള്‍ കൊടുംതണുണിപ്പിലും താല്‍ക്കാലിക തമ്പുകളില്‍ അന്തിയുറങ്ങുന്നു. 70,000ത്തോളം പേരാണ് വീടുകള്‍ തകര്‍ന്ന് കഷ്ടത അനുഭവിക്കുന്നത്. ഭൂകമ്പം ഏറ്റവും കൂടുതല്‍ ദുരിതം വിതച്ച സാര്‍പോളെ...
ന്യൂഡല്‍ഹി: മൊബൈല്‍ നമ്പറിനെ ആധാറുമായി ബന്ധിപ്പിക്കല്‍ സംബന്ധിച്ച് സുപ്രധാന നിര്‍ദേശങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. മൊബൈല്‍ നമ്പര്‍ വേരിഫിക്കേഷന് ആധാര്‍ ഉപയോഗിച്ച് എളുപ്പത്തിലാക്കുന്ന നീക്കത്തിന്റെ ഭാഗമായാണ് മന്ത്രാലയത്തിന്റെ പുതിയ നീക്കം. വീട്ടിലിരുന്ന് മൊബൈല്‍-ആധാര്‍ ബന്ധിപ്പിക്കല്‍ എളുപ്പത്തിലാക്കാനുള്ള നിര്‍ദേശങ്ങളും നല്കി...
മുക്കം: കെ എം സി ടി മെഡിക്കല്‍ കോളേജിലെ അവസാന വര്‍ഷ എം ബി ബി എസ് വിദ്യാര്‍ത്ഥിനി കോളേജ് കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു. തൃശൂര്‍ ഇടത്തിരുത്തി സ്വദേശി ഊഷ്മള്‍ ഉല്ലാസ്...
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വാഗ്ദാനം ചെയ്ത തൊഴില്‍ എവിടെയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. നല്ല ദിനങ്ങള്‍ വന്നു വന്ന് സര്‍ക്കാര്‍ വീണ്‍വാക്കു പറയുകയാണെന്നും ഒരു വികസനവും ബി.ജെ.പി കൊണ്ടുവന്നിട്ടില്ലെന്നും...
ജയ്പൂര്‍: രാജസ്ഥാനിലെ ആള്‍വാറില്‍ കാലിക്കടത്ത് ആരോപിച്ച് ഉമ്മര്‍ (42) എന്ന മധ്യവയസ്കനെ കൊലപ്പെടുത്തിയെ കേസില്‍ പിടിയിലായ രണ്ട് പേര് കുറ്റം സമ്മതിച്ചതായി പൊലീസ്. രാംവീര് ഗുജ്ജാര്‍, ഭഗ്വാന് സിങ് എന്നിവരാണ് സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായത്. ഇരുവരും...
ഹരാരെ: രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന സിംബാബ്വെയില് പട്ടാളം അധികാരം പിടിച്ചെടുത്തു. ബുധനാഴ്ച രാവിലെ തലസ്ഥാനമായ ഹരാരെയുടെയും സ്റ്റേറ്റ് ടിവിയുടെയും നിയന്ത്രണം സൈന്യം ഏറ്റെടുത്തു. പ്രസിഡന്റ് റോബര്‍ട്ട് മുഗാബേയും ഭാര്യയും വീട്ടുതടങ്കലിലാണ്. അദ്ദേഹവും കുടുംബവും സുരക്ഷിതമാണെന്നും...
ഇംഫാല്‍: ആസാമില്‍ തീവ്രവാദികളും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ തീവ്രവാദി കൊല്ലപ്പെട്ടു. രണ്ട് സുരക്ഷാ സൈനികര്‍ക്ക് പരിക്ക്. മണിപ്പൂര്‍ അതിര്‍ത്തിയില്‍ ചാന്ദല്‍ ജില്ലയിലായിരുന്നു ഏറ്റുമുട്ടല്‍. ഇന്നലെ പുലര്‍ച്ചെ അഞ്ചിനാണ് സംഭവം. സജിക് തമ്പാക്ക് എന്ന പ്രദേശത്തു വച്ചായിരുന്നു...
ഗ്വാളിയോര്‍: മഹാത്മാ ഗാന്ധിയെ വെടിവെച്ചു കൊന്ന നാഥുറാം വിനായക് ഗോഡ്സെയുടെ പേരില്‍ ഗ്വാളിയോറില്‍ ക്ഷേത്രം നിര്‍മിക്കാന്‍ അഖില ഭാരതീയ ഹിന്ദു മഹാസഭയുടെ തീരുമാനം. ഇതിന്റെ മുന്നൊരുക്കമെന്ന നിലയില്‍ ഗ്വാളിയോര്‍ ഓഫീസില്‍ ഗോഡ്സെയുടെ പ്രതിമ സ്ഥാപിച്ചു. ഗോഡ്സെയുടെ...