പത്തനംതിട്ട: രാഹുല്‍ ഈശ്വറിന്റെ ജാമ്യം റാന്നി കോടതി റദ്ദാക്കി. ജാമ്യവ്യവസ്ഥകള്‍ പാലിക്കാത്തതാണ് ജാമ്യം റദ്ദാക്കാന്‍ കാരണം. എല്ലാ ശനിയാഴ്ച്ചയും പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെത്തി ഒപ്പിടണമെന്നായിരുന്നു ജാമ്യവ്യവസ്ഥ. എന്നാല്‍ ഇത് പാലിക്കാത്തതിനാല്‍ പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു....
കോഴിക്കോട്: ഗുജറാത്തില്‍ അഹമ്മദാബാദിലെ ആര്.എസ്.എസ് പരിപാടിയില്‍ പങ്കെടുത്ത് കേരള ആരോഗ്യ മന്ത്രി കെ.കെ ശൈലജ. ആര്.എസ്.എസ് പരിവാര്‍ സംഘടനയുടെ ദേശീയ തല പരിപാടിയുടെ ഉദ്ഘാടന ചടങ്ങിലാണ് മന്ത്രി പങ്കെടുത്തത്. ഇതിന്റെ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലുള്‍പ്പെടെ പ്രചരിക്കുന്നുണ്ട്. കേന്ദ്രത്തിലെ...
തൃശൂര്‍: ഫുട്ബോള്‍ താരം ഐ.എം വിജയന്റെ സഹോദരന് വാഹനാപകടത്തില്‍ മരിച്ചു. തൃശൂര്‍ കുറ്റുമുക്ക് ഐനിവളപ്പില് മണിയുടെയും കൊച്ചമ്മുവിന്റെയും മൂത്തമകന് കൃഷ്ണന് എന്ന വിജു (52) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി പത്തരയോടെ തൃശൂരില്‍ അക്വാട്ടിക് സ്റ്റേഡിയത്തിന്...
തിരുവനന്തപുരം: ഗ്വാളിയോര്‍ ബിഷപ്പ് മാര്‍ തോമസ് തെന്നാട്ട് വാഹനാപകടത്തില്‍ മരിച്ചു. രൂപതയുടെ കീഴിലുള്ള ഒരു സ്കൂളിലെ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുമ്പോള്‍ ബിഷപ്പ് സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍ പെടുകയായിരുന്നു. ഇന്നലെ രാത്രിയിലാണ് അപകടമുണ്ടായത്. ഉടന്‍ തന്നെ ബിഷപ്പിനെ...
ലഖ്നൗ: ബഹുനില കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് ടെലിവിഷന്‍ അവതാരക മരിച്ചു. രാധിക കൗശിക് എന്ന രാജസ്ഥാന് സ്വദേശിനിയാണ് നോയ്ഡയില് മരിച്ചത്. അന്ട്രിക് ഫോറസ്റ്റ് എന്ന അപ്പാര്‍ട്ട്മെന്റിന്റെ നാലാം നിലയില്‍ നിന്നും യുവതി താഴേക്ക് വീഴുകയായിരുന്നു....
ന്യൂഡല്‍ഹി: ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയെ ഇന്നു പ്രഖ്യാപിച്ചേക്കും. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്ന പി.സി.സി അദ്ധ്യക്ഷന്‍ ഭൂപേഷ് ബാഗല്, മുന്‍ പ്രതിപക്ഷ നേതാവ് ടി.എസ്. സിംഗ്ദോ, പ്രമുഖ നേതാക്കളായ താമ്രധ്വജ് സാധു, ചരണ്‍ ദാസ് മഹന്ത് എന്നിവരുമായി...
ദൈവിക-മതവിശ്വാസാചാരങ്ങള്‍ പരിപാവനമാണ്. വ്യക്തിയുടെ ചിന്തയും ശീലവുമായി ബന്ധപ്പെട്ടതാണത്. സഹജീവികളിലൊരാളുടെയും സൈ്വര്യജീവിതത്തിന് അത് തടസ്സമായിക്കൂടാത്തതാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല. ആ വൈകാരികപ്രശ്നത്തെ കേവലവോട്ടുരാഷ്ട്രീയവുമായി കൂട്ടിക്കുഴക്കുമ്പോള് സംഭവിക്കുന്നത് ജനങ്ങളുടെയും ഒരു നാടിന്റെതന്നെയും ദുരന്തമാണ്. അത്തരമൊന്നാണ് ശബരിമല പ്രശ്നത്തില്‍ കുറച്ചുനാളുകളായി നാം...
മുംബൈ: ഇന്ത്യന്‍ ബാങ്കുകളില്‍ നിന്നും 9000 കോടി രൂപയുടെ തട്ടിപ്പുനടത്തി മുങ്ങിയ വിവാദ മദ്യ വ്യവസായി വിജയ് മല്യയെ കള്ളനെന്നു വിളിക്കാനാകില്ലെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. മല്യ 40 വര്‍ഷത്തോളം വായ്പകള്‍ കൃത്യമായി തിരിച്ചടച്ചിരുന്നു....
കൊച്ചി:എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടണമെന്നാവര്‍ത്തിച്ച് ഹൈക്കോടതി. തിങ്കളാഴ്ച വിവരം അറിയിക്കണമെന്ന് എംഡിക്ക് കോടതി നിര്‍ദേശം നല്കി. എം പാനല്‍ ജീവനക്കാരെ പിരിച്ച് വിടാത്തതില്‍ എംഡിയെ കോടതി വിമര്‍ശിക്കുകയും ചെയ്തു. ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ എം ഡിക്കെതിരെ നടപടി...
തിരുവനന്തപുരം: ശബരിമല വിഷയം രാഷ്ട്രീയനേട്ടമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ സംസ്ഥാനത്ത് ഭാഗികം. സ്വകാര്യ വാഹനങ്ങള്‍ സാധാരണ ദിനത്തിലെന്ന പോലെ നിരത്തിലിറങ്ങിയപ്പോള്‍, കെ.എസ്.ആര്.ടി.സി സര്‍വീസുകള്‍ നിര്‍ത്തിവെച്ച് സര്‍ക്കാര്‍ ഹര്‍ത്താലിനൊപ്പം ചേര്‍ന്നു. പൊലീസ്...