പ്രളയദുരിതം അനുഭവിച്ച കേരളത്തിനു ആശ്വാസമേകാന്‍ ബ്രിട്ടനിലെ ഗ്ലാസ്ഗോ സര്‍വകലാശാലയുടെ സ്കോളര്‍ഷിപ്പ് പദ്ധതി. സര്‍വകലാശാലയുടെ കീഴിലുള്ള കോളേജുകളില്‍ 2019-–20 വര്‍ഷത്തില്‍ ഒരുവര്‍ഷ ബിരുദാനന്തര ബിരുദം എടുക്കാന്‍ ആഗ്രഹിക്കുന്ന 4 വിദ്യാര്‍ഥികള്‍ക്കാണ് അവസരം. എന്‍ജിനീയറിങ്, മാനേജ്മെന്റ്, സയന്‍സ്, ഹ്യൂമാനിറ്റീസ്...
ഇടുക്കി: ഇടുക്കി മറയൂരില്‍ എ.ടി.എം കുത്തിത്തുറന്ന് കവര്‍ച്ചാ ശ്രമം. മറയൂരിലെ ബോവിക്കടവിലെ എസ്ബിഐയുടെ എടിഎമ്മിലാണ് കവര്‍ച്ചാശ്രമം നടന്നത്. സംഭവസ്ഥലത്ത് പൊലീസ് പരിശോധന നടത്തുന്നു. മോഷണശ്രമം നടന്നത് രാത്രിയിലാണെന്നാണ് പൊലീസ് നിഗമനം. അതേസമയം പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക...
താരദമ്പതികളായ ദിലീപിന്റെയും കാവ്യയുടേയും മകളുടെ പേരിടല്‍ ചടങ്ങ് ഇന്നലെ നടന്നു. മകള്‍ക്ക് മഹാലക്ഷ്മി എന്നാണ് പേരിട്ടിരിക്കുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബര്‍ 19-ന് കൊച്ചിയിലെ സ്വകാര്യ...
കോഴിക്കോട്: ഏഷ്യാനെറ്റ് ന്യൂസ് ലേഖിക സാനിയോ മനോമിക്കും ഭര്‍ത്താവ് ജൂലിയസ് നികിതാസിനും നേരെയുണ്ടായ ആക്രമണത്തില്‍ ആര്‍എസ്എസ് പ്രവര്ത്തകന് കസ്റ്റഡിയില്‍. നെട്ടൂര്‍ സ്വദേശി സുധീഷിനെയാണ് കുറ്റിയാടി പൊലീസ് കസ്റ്റഡിയിലെടുത്തത്. പലേരിയിലുള്ള സാനിയോയുടെ വീട്ടില്‍ നിന്ന് ജൂലിയസിന്റെ അമ്പലക്കുളങ്ങരയിലെ...
പത്തനംതിട്ട: ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പത്തനംതിട്ട മജിസ്ട്രേറ്റാണ് സുരേന്ദ്രനെ റിമാന്‍ഡ് ചെയ്തത്. തുടര്‍ന്ന് സുരേന്ദ്രനെ കൊട്ടാരക്കര ജയിലിലേക്ക് കൊണ്ടുപോകുകയാണ്. നിലക്കലിലെത്തിയ സുരേന്ദ്രനെ എസ്.പി യതീഷ് ചന്ദ്രയുടെ...
പത്തനംതിട്ട: സംഘപരിവാര്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ കേട്ടുണര്‍ന്ന വൃശ്ചിക പുലരിയില്‍ ശബരിമലയില്‍ തീര്‍ത്ഥാടകരുടെ വരവില്‍ കുറവ്. പുലര്‍ച്ചെ തിരക്ക് അനുഭവപ്പെട്ടെങ്കിലും തുടര്‍ന്നുള്ള മണിക്കൂറുകളില്‍ മലകയറി എത്തിയവരുടെ എണ്ണം ചുരുങ്ങി. തീര്‍ഥാടനകാലത്തെ ആദ്യ ശനിയാഴ്ചയില്‍ തീര്‍ഥാടകരുടെ ബാഹുല്യമാണ്...
തിരുവനന്തപുരം: ഹിന്ദുസംഘടനകള്‍ പ്രഖ്യാപിച്ച അപ്രതീക്ഷിത ഹര്‍ത്താലില്‍ സംസ്ഥാനം സ്തംഭിച്ചു. ബസുകള്‍ക്ക് നേരെ കല്ലേറ് നടത്തിയും ശബരിമല തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ പോലും തടസപ്പെടുത്തിയും സംസ്ഥാനത്ത് പരക്കെ അക്രമമുണ്ടായി. പത്തനംതിട്ട ഉള്‍പെടെയുള്ള തെക്കന്‍ജില്ലകളില്‍ ശക്തമായിരുന്ന ഹര്‍ത്താല്‍, അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തിയ...
കോഴിക്കോട്:സിനിമാ നടനും നാടകപ്രവര്‍ത്തകനുമായ കെ.ടി.സി അബ്ദുല്ല (82)അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആസ്പത്രിയില്‍ രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി എട്ടു മണിയോടെയായിരുന്നു അന്ത്യം. കേരള ഡ്രമാറ്റിക് അക്കാദമി പ്രസിഡണ്ടും കെടിസി ലെയ്സണ്‍ മാനേജറുമായിരുന്നു. 1959 മുതല്‍ കെടിസിയില്‍...
പത്തനംതിട്ട: നിലക്കലിലെത്തിയ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എസ്.പി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. സുരേന്ദ്രന് ഇരുമുടിക്കെട്ടുമായാണ് നിലക്കലിലെത്തിയത്. താനൊരു ഭക്തനാണെന്നും ദര്‍ശനത്തിനെത്തിയ തന്നെ തടയാന്‍ പൊലീസിന്...
കോഴിക്കോട്: ഗജ ചുഴലിക്കാറ്റ് ശക്തിപ്രാപിച്ച സാഹചര്യത്തില്‍ ഈ മാസം 20 വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്കുകിഴക്ക് അറബിക്കടലിലും ലക്ഷദ്വീപ് പ്രദേശങ്ങളിലും 55 മുതല്‍ 65 കിലോ മീറ്റര്‍ വേഗത്തിലും ചില...