കോഴിക്കോട്: യുവമോര്‍ച്ചയുടെ പരിപാടിക്കിടെ ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ വിവാദപ്രസംഗത്തിന്റെ പേരില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തു. കോഴിക്കോട് കസബ പൊലീസാണ് ഐ.പി.സി 505(1)(ബി) വകുപ്പു പ്രകാരം കേസെടുത്തത്. ശ്രീധരന്‍പിള്ളയുടേത്...
കൊല്‍ക്കത്ത: നോട്ടുനിരോധനം കഴിഞ്ഞ് രണ്ടുവര്‍ഷം തികയുന്ന വേളയില്‍ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. നോട്ടുനിരോധനം രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തമാണെന്ന് മമത ബാനര്‍ജി പറഞ്ഞു. 2016-ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നോട്ടുനിരോധനം...
തിരുവനന്തപുരം: വാഹനം പാര്‍ക്ക് ചെയ്തതിനെ തുടര്‍ന്നുള്ള തര്‍ക്കത്തിനിടെ ഡി.വൈ.എസ്.പി ബി.ഹരികുമാര്‍ റോഡിലേക്ക് തള്ളിയിട്ടുകൊന്ന സനലിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. സനലിന്റെ തലക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. ഡി.വൈ.എസ്.പി പിടിച്ചു തള്ളിയപ്പോള്‍ വാഹനമിടിച്ച് സനലിന്റെ തലക്ക്...
ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിന്റെ രണ്ടാം വാര്‍ഷിക ദിനത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്. നോട്ട് നിരോധനം രാജ്യത്തിന് വലിയൊരു വിപത്തായിരുന്നു. നിര്‍ഭാഗ്യവശാല്‍ ഇതിന്റെ മുറിവുകളും പേടിയും ഇപ്പോഴും നിലനില്‍ക്കുകയാണ്. ഇത്...
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റര്‍മാരെ ഇഷ്ടമില്ലെങ്കില്‍ രാജ്യം വിടണമെന്ന ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുടെ പരാമര്‍ശം വിവാദമാകുന്നു. കോഹ് ലിക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ വിമര്‍ശനം രൂക്ഷമാവുന്ന സാഹചര്യത്തില്‍ നടന് സിദ്ധാര്‍ത്ഥും വിമര്‍ശനവുമായെത്തി. കോഹ്ലിയുടേത് ബുദ്ധിശൂന്യമായ വാക്കുകളാണെന്ന് സിദ്ധാര്‍ത്ഥ് പറഞ്ഞു....
വാഷിങ്ടണ്‍: വാര്‍ത്താസമ്മേളനത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ചോദ്യം ചെയ്ത് ബുദ്ധിമുട്ടിച്ച സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകന്റെ പ്രസ് പാസ് വൈറ്റ് ഹൗസ് റദ്ദാക്കി. സിഎന്‍എന്നിന്റെ വൈറ്റ് ഹൗസ് പ്രതിനിധി ജിം അകോസ്റ്റയുടെ പ്രസ് പാസാണ് വൈറ്റ് ഹൗസ്...
വാഷിങ്ടണ്‍: യു.എസ് അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സിനെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുറത്താക്കി. ട്രംപിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ജെഫ് രാജി നല്‍കുകയായിരുന്നു. ഇടക്കാല തെരഞ്ഞെടുപ്പില്‍ ജനപ്രതിനിധി സഭയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് മേധാവിത്വം നഷ്ടപ്പെട്ടതിന് പിന്നാലെയാണ്...
കൊച്ചി: ശബരിമലയില്‍ നടന്ന സമരപരിപാടികള്‍ സുപ്രീം കോടതി വിധിക്കെതിരെയെന്ന് ഹൈക്കോടതി. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി നടപ്പാക്കുന്നതിനെതിരെ ഉണ്ടായ അക്രമത്തില്‍ അറസ്റ്റിലായവരുടെ ജാമ്യ ഹര്‍ജി പരിഗണിക്കവേയായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. ജാമ്യഹര്‍ജി ഹൈക്കോടതി വീണ്ടും തള്ളി....
കൊച്ചി: ദീപാവലി മുഹൂര്‍ത്ത വ്യാപാരത്തില്‍ സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്. ഗ്രാമിന് 25 രൂപ കുറഞ്ഞ് 2930 രൂപയാണ് ഇന്നത്തെ വില. ഇതോടെ പവന് വില 23440 രൂപയായി. യു.എസ് സമ്പദ് വ്യവസ്ഥയിലെ മുന്നേറ്റവും പ്രാദേശിക...
പാലക്കാട്: ഡി.വൈ.എഫ്.ഐ നേതാവായ യുവതിയെ പീഡിപ്പിച്ച പരാതിയില്‍ പി.കെ.ശശിക്കെതിരെ പാര്‍ട്ടി നടപടിയെടുത്തില്ലെന്ന് ആരോപിച്ച് പരാതിക്കാരി വീണ്ടും കേന്ദ്രനേതൃത്വത്തിന് കത്തയച്ചു. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് യുവതി കത്തയക്കുകയായിരുന്നു. എന്നാല്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ സീതാറാം യെച്ചൂരി...