News

ചാഞ്ചാട്ടത്തിനിടെ സ്വര്‍ണം വീണ്ടും താഴേക്ക്; പവന് 200 രൂപയുടെ ഇടിവ്

By vismaya

February 11, 2026

കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും നേരിയ കുറവ് രേഖപ്പെടുത്തി. ഇന്ന് ഒരു പവന്‍ (22 കാരറ്റ്) സ്വര്‍ണത്തിന് 200 കുറഞ്ഞ് 1,16,240 രൂപ ആയി. ഗ്രാമിന് 25 കുറഞ്ഞ് 14,530രൂപ ആയി വില നിശ്ചയിച്ചു.

ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,16,440 രൂപ ആയിരുന്നു. ഗ്രാമിന് 14,555 എന്ന നിലയിലായിരുന്നു വ്യാപാരം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കുതിച്ചും ഇടിഞ്ഞും ചാഞ്ചാടിക്കൊണ്ടിരുന്ന സ്വര്‍ണവില ഇന്നലെ രാവിലെ മാറ്റമില്ലാതെ തുടര്‍ന്നിരുന്നു. എന്നാല്‍ ഉച്ചയ്ക്കുശേഷം വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. പവന് 640 വരെ ഉയര്‍ന്ന് വൈകീട്ടോടെ 1,16,440 ആയി. ഗ്രാമിന് 14,530 ല്‍ നിന്ന് 14,555 ആയി ഉയര്‍ന്നിരുന്നു.

തിങ്കളാഴ്ച രാവിലെ സ്വര്‍ണവില പവന് 1,640 വരെ ഉയര്‍ന്നെങ്കിലും ഉച്ചയ്ക്ക് ശേഷം കുറവിലേക്ക് വഴിമാറിയിരുന്നു. ഇതിനിടെ, അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് വീണ്ടും കുറയ്‌ക്കേണ്ടിവരുമെന്ന സൂചന നല്‍കിയിട്ടുണ്ട്. തൊഴില്‍ വിപണിയിലെ തളര്‍ച്ച മറികടക്കാന്‍ കുറഞ്ഞത് രണ്ട് തവണയെങ്കിലും പലിശനിരക്ക് കുറയ്‌ക്കേണ്ടിവരുമെന്നതാണ് ഫെഡറല്‍ റിസര്‍വ് പ്രസിഡന്റിന്റെ വിലയിരുത്തല്‍.

ഈ പ്രഖ്യാപനം വരും ദിവസങ്ങളില്‍ അന്താരാഷ്ട്ര വിപണിയെയും അതിലൂടെ ആഭ്യന്തര സ്വര്‍ണവിലയെയും സ്വാധീനിക്കാനിടയുണ്ടെന്നാണ് സാമ്പത്തിക നിരീക്ഷകര്‍ വിലയിരുത്തുന്നത്.