News
സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 1,040 രൂപയും കുറഞ്ഞു
ഗ്രാമിന് 130 രൂപയും പവന് 1,040 രൂപയും കുറഞ്ഞു
കൊച്ചി: കേരളത്തിലെ സ്വര്‍ണവിലയില്‍ ഇന്ന് വീണ്ടും ഇടിവ്. ഗ്രാമിന് 130 രൂപയും പവന് 1,040 രൂപയും കുറഞ്ഞതോടെ ഗ്രാമിന് വില 13,910 രൂപയും പവന് 1,11,280 രൂപയുമായി.
ആഗോള വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് ട്രോയ് ഔണ്‍സിന് 1.64 ശതമാനം കുറഞ്ഞ് 4,812.89 ഡോളറിലെത്തി. ഔണ്‍സിന് 80.31 ഡോളറാണ് കുറവുണ്ടായത്.
ഇന്നലെ (തിങ്കളാഴ്ച) കേരളത്തിലെ സ്വര്‍ണവിപണി അസാധാരണമായ ചാഞ്ചാട്ടത്തിനാണ് സാക്ഷ്യം വഹിച്ചത്. രാവിലെക്കും ഉച്ചയ്ക്കുമായി ഗ്രാമിന് 1,230 രൂപ കുറഞ്ഞ് 13,490 രൂപയും പവന് 9,840 രൂപ കുറഞ്ഞ് 1,07,920 രൂപയുമായിരുന്നു വില. എന്നാല്‍ വൈകിട്ട് രണ്ടുതവണയായി ഗ്രാമിന് 550 രൂപ ഉയര്‍ന്ന് 14,040 രൂപയും പവന് 4,400 രൂപ വര്‍ധിച്ച് 1,12,320 രൂപയുമായി.
രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില 5,500 ഡോളറിലെത്തിയതിന് പിന്നാലെ താഴുകയും പിന്നീട് വീണ്ടും ഉയരുകയും ചെയ്തിരുന്നു. റെക്കോര്‍ഡ് വിലയായ 1,31,160 രൂപയിലെത്തിയതിന് ശേഷം നാലുദിവസത്തിനിടെ പവന് 19,880 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്.
സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിനുള്ള ആവശ്യം ഉയരുന്ന സാഹചര്യത്തിലാണ് വിലയിലെ ഈ മാറ്റങ്ങള്‍. റഷ്യ സ്വര്‍ണം വിപണിയില്‍ വില്‍ക്കുന്നു എന്ന വാര്‍ത്തയും വില കുറയാന്‍ കാരണമായിട്ടുണ്ട്. അതേസമയം, ഫെഡറല്‍ റിസര്‍വിന്റെ പുതിയ ചെയര്‍മാനായി ട്രംപ് പിന്തുണയ്ക്കുന്ന കെവിന് വാര്‍ഷിനെ നാമനിര്‍ദേശം ചെയ്തതും സ്വര്‍ണവിലയില്‍ ഇടിവിന് കാരണമായതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വിലക്കുറവ് നേട്ടമാക്കി കേരളത്തില്‍ അഡ്വാന്‍സ് ബുക്കിംഗിനായി ഉപഭോക്താക്കള്‍ വലിയ തോതില്‍ ജ്വല്ലറികളിലേക്ക് എത്തുന്നതായി വ്യാപാരികള്‍ അറിയിച്ചു.
kerala
ശബരിമല സ്വര്‍ണക്കൊള്ള; സഭയ്ക്കുള്ളില്‍ പ്രതിപക്ഷ പ്രതിഷേധം
സഭാ നടപടികളുമായി സഹകരിക്കില്ലെന്ന് വി ഡി സതീശന്
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള വിഷയം സഭയില്‍ ഉയര്‍ത്തി പ്രതിപക്ഷം. പ്രതികള്‍ക്ക് പുറത്തിറങ്ങാന്‍ എസ്ഐടി അവസരം ഒരുക്കുകയാണെന്നും ഇതിന് പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസാണെന്നും പ്രതിപക്ഷം സഭാ നടപടികളുമായി സഹകരിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന് അറിയിച്ചു.
പ്ലക്കാര്‍ഡുകളുമായി സഭയുടെ നടുത്തളത്തില്‍ ഇറങ്ങി നിന്നാണ് പ്രതിഷേധം നടത്തുന്നത്. സ്വര്‍ണം കട്ടത് ആരപ്പാ സഖാക്കളാണെ അയ്യപ്പ എന്നെഴുതിയ ബാനറാണ് പ്രതിപക്ഷം ഉയര്‍ത്തിയത്. സ്വര്‍ണക്കൊള്ളയിലെ അന്വേഷണം വഴിമുട്ടിയ നിലയില്‍ ആണെന്നും പ്രധാന പ്രതി ഉണ്ണികൃഷ്ണന് പോറ്റി പോലും ജാമ്യം കിട്ടി പുറത്തിറങ്ങാന്‍ പോകുന്നു. പ്രതികള്‍ക്ക് പുറത്തിറങ്ങാനുള്ള സാഹചര്യം ഉണ്ടാക്കി കൊടുക്കുകയാണെന്നും സഭാ നടപടികളുമായി സഹകരിക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന് വ്യക്തമാക്കി.
india
‘ട്രംപിന് നന്ദി’; ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ സ്ഥിരീകരിച്ച് പ്രധാനമന്ത്രി
ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കുമേല്‍ അമേരിക്ക ചുമത്തിയിരുന്ന തീരുവ കുറയ്ക്കാനുള്ള തീരുമാനത്തെ മോദി സ്വാഗതം ചെയ്തു.
ന്യൂ ഡല്‍ഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാര്‍ സ്ഥിരീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കുമേല്‍ അമേരിക്ക ചുമത്തിയിരുന്ന തീരുവ കുറയ്ക്കാനുള്ള തീരുമാനത്തെ മോദി സ്വാഗതം ചെയ്തു. പിന്നാലെ രാജ്യത്തെ 140 കോടി ജനങ്ങളുടെ പേരില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നന്ദി അറിയിക്കുന്നതായി പ്രധാനമന്ത്രി ‘എക്സി’ല്‍ കുറിച്ചു. ട്രംപിന്റെ പ്രഖ്യാപനങ്ങളെ പൂര്‍ണ്ണമായും പിന്തുണയ്ക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മേലുള്ള ഇറക്കുമതി തീരുവ 25 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി കുറയ്ക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. ഇന്ത്യ ഇനി മുതല്‍ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തുമെന്നും പകരം വെനസ്വേലയില്‍ നിന്ന് എണ്ണ വാങ്ങുമെന്നും ട്രംപ് വ്യക്തമാക്കി.
ഇന്ത്യയുടെ ഈ പുതിയ തീരുമാനം റഷ്യ-യുക്രെയ്ന് യുദ്ധം അവസാനിപ്പിക്കാന്‍ സഹായിക്കുമെന്ന് ട്രംപ് അവകാശപ്പെട്ടു. മോദിയെ തന്റെ ‘ഉറ്റ സുഹൃത്ത്’ എന്നും ലോകത്തെ കരുത്തുറ്റ നേതാവെന്നും വിശേഷിപ്പിച്ച ട്രംപ്, ഫോണ്‍ സംഭാഷണത്തിന് ശേഷമാണ് ഈ പ്രഖ്യാപനങ്ങള്‍ നടത്തിയത്.
india
വിദ്വേഷ പ്രസംഗത്തിന് 7 വര്‍ഷം തടവ്: ബില്‍ രാഷ്ട്രപതിക്ക് അയച്ച് കര്‍ണാടക ഗവര്‍ണര്‍
ഭരണഘടനാപരമായ വ്യക്തത ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണറുടെ നീക്കം.
ബംഗളൂരു: വിദ്വേഷ പ്രസംഗങ്ങള്‍ക്കും വിദ്വേഷ കുറ്റകൃത്യങ്ങള്‍ക്കും കടുത്ത ശിക്ഷ ഉറപ്പാക്കുന്ന ‘കര്‍ണാടക വിദ്വേഷ പ്രസംഗ – വിദ്വേഷ കുറ്റകൃത്യ നിരോധന ബില്‍ 2025’ ഗവര്‍ണര്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ചു. ഭരണഘടനാപരമായ വ്യക്തത ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണറുടെ നീക്കം.
ബില്‍ പ്രകാരം വിദ്വേഷ പ്രസംഗം നടത്തുന്നവര്‍ക്ക് കുറഞ്ഞത് ഒരു വര്‍ഷം മുതല്‍ ഏഴ് വര്‍ഷം വരെ തടവും 50,000 രൂപ പിഴയും ലഭിക്കും. കുറ്റം ആവര്‍ത്തിച്ചാല്‍ ശിക്ഷ പത്ത് വര്‍ഷം വരെ തടവായും ഒരു ലക്ഷം രൂപ പിഴയായും വര്‍ദ്ധിക്കും.
വാക്കുകള്‍, ചിഹ്നങ്ങള്‍, ദൃശ്യങ്ങള്‍, ഇലക്ട്രോണിക് സന്ദേശങ്ങള്‍ എന്നിവയിലൂടെ ജീവിച്ചിരിക്കുന്നവര്‍ക്കോ മരിച്ചവര്‍ക്കോ ഏതെങ്കിലും സമുദായത്തിനോ എതിരെ വിദ്വേഷം നടത്തുന്നത് കുറ്റകരമാകും. കൂടാതെ വിദ്വേഷം പടര്‍ത്തുന്ന ഓണ്‍ലൈന്‍ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാനോ ബ്ലോക്ക് ചെയ്യാനോ സര്‍ക്കാരിന് അധികാരം നല്കുന്ന വ്യവസ്ഥയും ബില്ലിലുണ്ട്. അതേസമയം ഏതെങ്കിലും സംഘടന വഴിയാണ് വിദ്വേഷം പ്രചരിപ്പിക്കപ്പെടുന്നതെങ്കില്‍ അതിന്റെ ഭാരവാഹികളും കുറ്റക്കാരാകും.
ബെലഗാവിയില്‍ നടന്ന ശൈത്യകാല സമ്മേളനത്തിലാണ് സര്‍ക്കാര്‍ ഈ ബില്‍ പാസാക്കിയത്. എന്നാല്‍ ഇതിനെതിരെ ബി.ജെ.പി പ്രതിഷേധമുയര്‍ത്തിയിരുന്നു.
സമൂഹത്തില്‍ സമാധാനം നിലനിര്‍ത്താനാണ് ഈ നിയമം കൊണ്ടുവന്നതെന്നും ഗവര്‍ണര്‍ മനഃപൂര്‍വം തടയുകയാണെന്നും ആഭ്യന്തരമന്ത്രി ജി. പരമേശ്വര കുറ്റപ്പെടുത്തി.
-
News2 days agoഇറാനിന് പകരം വെനസ്വേലയിൽ നിന്ന് എണ്ണ വാങ്ങാം; ഇന്ത്യയോട് നിർദേശവുമായി ട്രംപ്
-
kerala2 days agoകൈമുറിച്ചുമാറ്റിയ സംഭവം: പല്ലശേന സ്വദേശിയായ പെണ്‍കുട്ടി വിനോദിനിക്ക് കൃത്രിമക്കൈ വെച്ചുപിടിപ്പിച്ചു
-
kerala2 days agoചീട്ടുകൊട്ടാരം പോലെ ഒരു ബജറ്റ്
-
News2 days agoചിക്കന്‍പോക്സ് പടരുന്നു; ജാഗ്രത നിര്‍ദേശങ്ങളുമായി ആരോഗ്യ വകുപ്പ്
-
india2 days agoകേരളത്തെ ഒട്ടും പരിഗണിക്കാത്ത ഒരു ബജറ്റാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്: ഡോ. എം.പി അബ്ദുസ്സമദ് സമദാനി
-
News2 days agoസഹോദരങ്ങള്‍ കിണറ്റില്‍ വീണു; ഒരാള്‍ക്ക് ദാരുണാന്ത്യം
-
News2 days ago
ദുബൈക്ക് ചരിത്ര നേട്ടം; അഭ്യന്തര സാമ്പത്തിക വളര്‍ച്ചയില്‍ ഉയരം കീഴടക്കി
-
News2 days agoറമദാന് സ്പോര്‍ട്സ് ടൂര്‍ണ്ണമെന്റ്: റജിസ്ട്രേഷന് ആരംഭിച്ചു
