News

ലക്ഷദ്വീപില്‍ മദ്യം വിളമ്പാന്‍ അനുമതി; ലൈസന്‍സ് നല്‍കി കലക്ടര്‍

By Akhila

February 21, 2026

കവരത്തി: കേന്ദ്ര ഭരണ പ്രദേശമായ ലക്ഷദ്വീപില്‍ മദ്യം വിളമ്പാന്‍ അനുമതി നല്‍കി കലക്ടര്‍. ലക്ഷദ്വീപ് കലക്ടര്‍ ഡോ. ആര്‍. ഗിരി ശങ്കറാണ് ഡാക് ബംഗ്ലാവുകള്‍ക്ക് മദ്യം സൂക്ഷിക്കാനും വിതരണം ചെയ്യാനും അനുമതി നല്‍കി ഉത്തരവിട്ടത്. ആള്‍ത്താമസമുള്ള 10 ദ്വീപുകളിലെയും ഡാക് ബംഗ്ലാവുകള്‍ക്കാണ് മദ്യം സൂക്ഷിക്കാനും വിതരണം ചെയ്യാനും അനുമതി നല്‍കി ഉത്തരവിട്ടത്. ഇതിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.

സമ്പൂര്‍ണ മദ്യനിരോധനം നിലവിലുള്ള പ്രദേശമാണ് ലക്ഷദ്വീപ്. എന്നാല്‍, വിനോദ സഞ്ചാരത്തിന്റെ പേരില്‍ ലക്ഷദ്വീപില്‍ മദ്യവിതരണം ആരംഭിക്കാന്‍ ഏറെക്കാലമായി നീക്കം നടക്കുന്നുണ്ടായിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധവുമുയര്‍ന്നിരുന്നു. ലക്ഷദ്വീപില്‍ മദ്യം സുലഭമായി ഒഴുക്കുകയാണ് ഉത്തരവിലൂടെ ലക്ഷ്യമെന്ന് മുന്‍ എംപി പി.പി മുഹമ്മദ് ഫൈസല്‍ കുറ്റപ്പെടുത്തി.

സാധുവായ പെര്‍മിറ്റുള്ളവര്‍ക്ക് മാത്രമേ മദ്യം നല്‍കാവൂ എന്നും, വിതരണം ചെയ്യുന്ന മദ്യത്തിന്റെ കൃത്യമായ സ്റ്റോക്ക് വിവരങ്ങള്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്.