News
‘കുട്ടികളെ കൊന്നവരാണവര്‍’; ഇസ്രായേലി വനിതാ സഞ്ചാരികളെ വിലക്കി സ്‌പെയിന്‍ മ്യൂസിയം
പുറത്താക്കുന്നതിനിടെ ഇവരെ ‘കുട്ടികളെ കൊന്നവര്‍’ എന്ന് വിളിച്ചുവെന്നാരോപണവും ഉയര്‍ന്നിട്ടുണ്ട്.
സ്‌പെയിന്‍: മാഡ്രിഡ് നഗരത്തിലെ ദേശീയ കലാമ്യൂസിയമായ നാഷനല്‍ സെന്‍ട്രോ ഡി ആര്‍ട്ടെ റെയ്ന സോഫിയ മ്യൂസിയത്തില്‍ നിന്ന് മൂന്ന് ഇസ്രായേലി വനിതാ സഞ്ചാരികളെ പുറത്താക്കി. ഇസ്രായേല്‍ പതാക പ്രദര്‍ശിപ്പിക്കുകയും ജൂത സ്വത്വത്തിന്റെ പ്രതീകമായ ഡേവിഡ് നക്ഷത്രമാല ധരിക്കുകയും ചെയ്തതിനാലാണ് ഇവരെ പുറത്താക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. പുറത്താക്കുന്നതിനിടെ ഇവരെ ‘കുട്ടികളെ കൊന്നവര്‍’ എന്ന് വിളിച്ചുവെന്നാരോപണവും ഉയര്‍ന്നിട്ടുണ്ട്.
ഇസ്രായേലി സഞ്ചാരികളുടെ സാന്നിധ്യം ചിലര്‍ക്കു അസ്വസ്ഥത സൃഷ്ടിച്ചതിനെ തുടര്‍ന്ന് ജീവനക്കാര്‍ നടപടി സ്വീകരിച്ചതായാണ് വിവരം. സംഭവത്തില്‍ യഹൂദ വിരുദ്ധ പ്രവണതയുണ്ടോയെന്ന് പരിശോധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സ്‌പെയിന്‍ സര്‍ക്കാരിന്റെ സാംസ്‌കാരിക മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ മ്യൂസിയം, പ്രശസ്ത ചിത്രകാരന്മാരായ പാബ്ലോ പിക്കാസോയും
സാല്‍വഡോര്‍ ദാലിയുടെയും ഉള്‍പ്പെടെയുള്ളവരുടെ കൃതികള്‍ക്കാണ് പ്രസിദ്ധം.
മ്യൂസിയത്തിലെ ഏറ്റവും ശ്രദ്ധേയമായ ചിത്രകൃതി ഏൗലൃിശരമയാണ്. ലോകമെമ്പാടുമുള്ള കലാസ്വാദകര്‍ ഈ കൃതി കാണാനായി ഇവിടെ എത്താറുണ്ട്.
News
‘വിവരാവകാശ നിയമപ്രകാരം ഭര്‍ത്താവിന്റെ ശമ്പള വിവരങ്ങള്‍ തേടാന്‍ ഭാര്യക്ക് അവകാശമില്ല’; ഉത്തരവിറക്കി രാജസ്ഥാന്‍ ഹൈക്കോടതി
ഒരു സ്ഥാപനത്തിലെ ജീവനക്കാരന്റെ സേവനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വ്യക്തിഗത വിവരങ്ങളുടെ പരിധിയില്‍ വരുമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വിധി പ്രസ്താവിച്ചത്.
വിവരാവകാശ നിയമപ്രകാരം ഭര്‍ത്താവിന്റെ ശമ്പള വിവരങ്ങള്‍ തേടാന്‍ ഭാര്യക്ക് അവകാശമില്ലെന്ന് രാജസ്ഥാന്‍ ഹൈക്കോടതി. കാന്ത കുമാവത് vs സ്റ്റേറ്റ് ഓഫ് രാജസ്ഥാന്‍ എന്ന കേസിലാണ് വിധി. ഒരു സ്ഥാപനത്തിലെ ജീവനക്കാരന്റെ സേവനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വ്യക്തിഗത വിവരങ്ങളുടെ പരിധിയില്‍ വരുമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വിധി പ്രസ്താവിച്ചത്. ഇത്തരം വിവരങ്ങള്‍ വെളിപ്പെടുത്തുന്നതിന് പൊതുതാല്‍പ്പര്യവുമായി യാതൊരു ബന്ധവുമില്ലെന്നും കോടതി പറഞ്ഞു.
ഭില്‍വാരയിലെ പൊലീസ് വകുപ്പില്‍ ജോലി ചെയ്തിരുന്ന ഭര്‍ത്താവായ ഓംപ്രകാശിന്റെ ശമ്പള സ്ലിപ്പുകളുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടാണ് ഭാര്യയായ കാന്ത കുമാവത് രംഗത്ത് എത്തിയത്. എന്നാല്‍ ഇത്തരം വിവരങ്ങള്‍ വ്യക്തിഗത സ്വഭാവത്തിലുള്ളതാണെന്നും വിവരാവകാശ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം വെളിപ്പെടുത്താനാകില്ലെന്നും വ്യക്തമാക്കി വിവരാവകാശ കമ്മീഷന്‍ അപേക്ഷ തള്ളുകയായിരുന്നു. തുടര്‍ന്നാണ് ഭാര്യ ഹൈക്കോടതിയെ സമീപിച്ചത്.
അപേക്ഷ നിരസിച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടിയില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന് കോടതി കണ്ടെത്തി. ഒരു സ്ഥാപനത്തിലെ ജീവനക്കാരന്റേയോ ഉദ്യോഗസ്ഥന്റേയോ പ്രകടനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പ്രാഥമികമായി ജീവനക്കാരനും തൊഴിലുടമയും തമ്മിലുള്ള വിഷയമാണെന്നും അത് സര്‍വീസ് നിയമങ്ങള്‍ പ്രകാരം നിയന്ത്രണവിധേയമാണെന്നും, ഇത്തരം കാര്യങ്ങള്‍ വ്യക്തിഗത വിവരങ്ങളുടെ പരിധിയില്‍ വരുമെന്നും സുപ്രീംകോടതി നേരത്തെ വിധിച്ചിട്ടുണ്ട്. ഇതു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി കേസില്‍ തീര്‍പ്പാക്കിയത്.
india
മൂന്ന് വയസുമുതലുള്ള 33 കുട്ടികളെ പീഡിപ്പിച്ച കേസ്: യുപിയില്‍ ദമ്പതികള്‍ക്ക് വധശിക്ഷ
കേസ് ‘അപൂര്‍വങ്ങളില്‍ അപൂര്‍വം’ എന്ന് നിരീക്ഷിച്ചാണ് കോടതി വധശിക്ഷയിലേക്ക് കടന്നത്.
ബന്ദ: ഉത്തര്‍പ്രദേശില്‍ മൂന്ന് വയസ്സുമുതല്‍ പ്രായമുള്ള 33 കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ദമ്പതികള്‍ക്ക് കോടതി വധശിക്ഷ വിധിച്ചു. രാംഭവന്‍, ഭാര്യ ദുര്‍ഗാവതി എന്നിവര്‍ക്കാണ് ഉത്തര്‍പ്രദേശ് ബന്ദയിലെ പ്രത്യേക പോക്‌സോ കോടതി ശിക്ഷ വിധിച്ചത്. കേസ് ‘അപൂര്‍വങ്ങളില്‍ അപൂര്‍വം’ എന്ന് നിരീക്ഷിച്ചാണ് കോടതി വധശിക്ഷയിലേക്ക് കടന്നത്.
2010 മുതല്‍ 2020 വരെയുള്ള കാലയളവില്‍ ബന്ദ, ചിത്രകൂട് എന്നിവിടങ്ങളിലായിരുന്നു സംഭവം. ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിക്കാന്‍ നല്‍കിയും പണവും സമ്മാനങ്ങളും നല്‍കിയും കുട്ടികളെ വശത്താക്കിയാണ് ദമ്പതികള്‍ പീഡനത്തിന് ഇരയാക്കിയിരുന്നത്. ഇരയാക്കപ്പെട്ട ഓരോ കുട്ടിക്കും 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടു. കൂടാതെ, പ്രതിയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്ത പണം കുട്ടികള്‍ക്കിടയില്‍ തുല്യമായി വീതിച്ചു നല്‍കാനും കോടതി നിര്‍ദ്ദേശമുണ്ട്.
ക്രൂരമായ പീഡനം മൂലം പല കുട്ടികള്‍ക്കും ശാരീരികമായും മാനസികമായും വലിയ ആഘാതം ഉണ്ടായിട്ടുണ്ട്. ചില കുട്ടികള്‍ക്ക് വര്‍ഷങ്ങളോളം ചികിത്സ തേടേണ്ടി വന്നിരുന്നു. 2020-ല്‍ സിബിഐ ഏറ്റെടുത്ത കേസില്‍ ശാസ്ത്രീയ തെളിവുകളുടെയും ഫോറന്‍സിക് റിപ്പോര്‍ട്ടുകളുടെയും അടിസ്ഥാനത്തിലാണ് കുറ്റപത്രം.
പ്രതികളുടെ പ്രവര്‍ത്തികള്‍ പരിഷ്‌കൃത സമൂഹത്തിന് നിരക്കാത്തതാണെന്നും കോടതി നിരീക്ഷിച്ചു.
News
സ്വർണവില വീണ്ടും ഉയർന്നു; പവൻ 1.16 ലക്ഷത്തിന് മുകളിൽ
വിലയില്‍ തിടുക്കത്തിലുള്ള ഇടിവ് പ്രതീക്ഷിക്കാനില്ലെന്നും അടുത്ത ദിവസങ്ങളിലും സ്വര്‍ണവില ഉയര്‍ന്ന നിലയില്‍ തുടരുമെന്നുമാണ് സൂചന.
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. കഴിഞ്ഞ ദിവസം ഇടിവ് രേഖപ്പെടുത്തിയതിന് പിന്നാലെ ആഗോള വിപണിയുടെ സ്വാധീനത്തില്‍ ഇന്ന് വില കുത്തനെ വര്‍ധിച്ചു. ഒരു ഗ്രാം സ്വര്‍ണത്തിന് 175 രൂപ വര്‍ധിച്ച് 14,600 രൂപയായി. പവന് 1,400 രൂപ കൂടി 1,16,800 രൂപയിലെത്തി.
വെള്ളിയാഴ്ച രാവിലെ വ്യാപാരം തുടങ്ങുമ്പോള്‍ 1,15,320 രൂപയില്‍ നിന്നു 1,14,520 രൂപയിലേക്ക് ഇടിഞ്ഞ വില, ദിവസാവസാനത്തോടെ 1,15,400 രൂപയായി ഉയര്‍ന്നിരുന്നു. അതിന് പിന്നാലെയാണ് ഇന്ന് വീണ്ടും വര്‍ധന രേഖപ്പെടുത്തിയത്.
ആഗോള വിപണിയില്‍ സ്വര്‍ണവില 128 ഡോളര്‍ ഉയര്‍ന്ന് 5,106.68 ഡോളറിലെത്തി. 2.57 ശതമാനം നേട്ടമാണ് ഉണ്ടായത്. വെള്ളിവിലയും 6.93 ഡോളര്‍ വര്‍ധിച്ച് ട്രോയ് ഔണ്‍സിന് 84.59 ഡോളറായി.
മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷാവസ്ഥയും ആഗോള രാഷ്ട്രീയ അനിശ്ചിതത്വവും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായി മാറ്റിയിരിക്കുകയാണ്. കൂടാതെ, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച താരിഫ് നയങ്ങള്‍ക്കെതിരായ സുപ്രീംകോടതി വിധിയും വരും ദിവസങ്ങളില്‍ വിപണിയെ സ്വാധീനിക്കാമെന്നാണു വിദഗ്ധരുടെ വിലയിരുത്തല്‍.
വിലയില്‍ തിടുക്കത്തിലുള്ള ഇടിവ് പ്രതീക്ഷിക്കാനില്ലെന്നും അടുത്ത ദിവസങ്ങളിലും സ്വര്‍ണവില ഉയര്‍ന്ന നിലയില്‍ തുടരുമെന്നുമാണ് സൂചന.
-
News1 day agoവണ്ടാനം മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയ വിവാദം: ‘ഓപ്പറേഷൻ ചെയ്തത് താനല്ല’ — ഡോ. ലളിതാംബിക
-
News1 day agoബാറുടമകളുടെ പിന്നാലെ പോകുന്ന സര്‍ക്കാര്‍
-
News1 day agoAmazon ലോകത്തിലെ ഏറ്റവും ഉയർന്ന വരുമാനമുള്ള കമ്പനി; Walmart രണ്ടാമത്
-
News1 day agoറംസാന് പാചകം; ഇറച്ചി പപ്സ്
-
News1 day agoകേരളത്തില്‍ സ്വര്‍ണവില ഇടിഞ്ഞു; പവന് 800 രൂപ കുറഞ്ഞു
-
world1 day agoഗസ്സ വംശഹത്യയില്‍ പ്രതിഷേധം; ബെര്‍ലിനേല്‍ പുരസ്കാരം നിരസിച്ച് കൗതര്‍ ബെന്‍ ഹനിയ
-
News1 day agoമധ്യപ്രദേശില്‍ ദിനംപ്രതി 130ല്‍ അധികം സ്ത്രീകളും പെണ്‍കുട്ടികളും കാണാതാകുന്നു; ആറു വര്‍ഷത്തില്‍ 2.74 ലക്ഷം കേസുകള്‍
-
News1 day agoഎസ്ഐആര്‍ അന്തിമ വോട്ടര്‍പട്ടിക നാളെ പ്രസിദ്ധീകരിക്കും; അരലക്ഷത്തിലേറെപേര് ഒഴിവാക്കപ്പെടും
