ന്യൂ ഡല്‍ഹി: ഉന്നാവ് ബലാത്സംഗക്കേസില്‍ അതിജീവിത സുപ്രിംകോടതിയെ സമീപിക്കും. ബിജെപി നേതാവിന്റെ ശിക്ഷ മരവിപ്പിച്ച ഹൈക്കോടതി ഉത്തരവിനെതിരെയാണ് അതിജീവിത സുപ്രിംകോടതിയെ സമീപിക്കുക. കുല്‍ദീപ് സിംഗ് സെന്‍ഗറിന്റെ ശിക്ഷ മരവിപ്പിച്ച നടപടിക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. അതിജീവിത കഴിഞ്ഞ ദിവസം സോണിയ ഗാന്ധി, രാഹുല്‍ഗാന്ധി തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഉന്നാവോ ബലാത്സംഗ കേസില്‍ ബിജെപി നേതാവിന്റെ ശിക്ഷ മരവിപ്പിച്ചതില്‍ കഴിഞ്ഞ ദിവസം ഇന്ത്യ ഗേറ്റ് പരിസരത്ത് കോണ്‍ഗ്രസും അതിജീവിതയും പ്രതിഷേധം നടത്തിയിരുന്നു. പ്രതിക്ക് ജാമ്യം ലഭിച്ചത് നിരാശാജനകവും ലജ്ജാകരവുമാണെന്ന് രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു.
ബിജെപി നേതാവ് കുല്‍ദീപ് സിംഗ് സെന്‍ഗറിന്റെ ശിക്ഷ കഴിഞ്ഞദിവസമാണ് ഡല്‍ഹി ഹൈക്കോടതി മരവിപ്പിച്ചത്. 2017ലാണ് ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്.
കോടതിയില്‍ വിധി കേട്ട താന്‍ തകര്‍ന്നുപോയെന്നും ആത്മത്യ ചെയ്യണമെന്നാണ് തോന്നിയതെന്നും എന്നാല്‍ തന്നോടൊപ്പം നിന്ന മക്കളെയും കുടുംബാംഗങ്ങളെയും ഓര്‍ത്താണ് അത് ചെയ്യാതിരുന്നതെന്നും അതിജീവിത പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
2019ലാണ് സെന്‍ഗറെ കോടതി ജീവപര്യന്തം ശിക്ഷിച്ചത്. സി.ബി.ഐ ആയിരുന്നു കേസ് അന്വേഷിച്ചത്.