ചിറ്റാരിപ്പറമ്പിനടുത്ത് ചുണ്ടയില്‍ എന്ന സ്ഥലത്ത് വച്ചാണ് സംഭവമുണ്ടായത്. രണ്ടു സഹോദരിമാര്‍ക്കൊപ്പം കൂത്തുപറമ്പില്‍ നിന്ന് കണ്ണവത്തെ വീട്ടിലേക്ക് കാറില്‍ യാത്ര ചെയ്യുന്നതിനിടെയാണ് ആക്രമണം.
കെനോഷ, വിസ്കോന്‍സിന്‍ എന്നിവിടങ്ങളില്‍ പ്രതിഷേധക്കാര്‍ക്കെതിരെ അക്രമത്തിന് പ്രോത്സാഹിപ്പിക്കുന്ന തീവ്രവാദ ഗ്രൂപ്പുകളുടെ പോസ്റ്റുകള്‍, ട്രംപിന്റെ 'കൊള്ളയടിക്കല്‍ ആരംഭിക്കുമ്പോള്‍ വെടിവെയ്പ് തുടങ്ങുന്നു' എന്ന പോസ്റ്റ് എന്നിവ പിന്‍വലിക്കുന്നതില്‍ ഫേസ്ബുക്ക് പരാജയപ്പെട്ടുവെന്ന് അശോക് ആരോപിച്ചു.
കഴിഞ്ഞ മാസം ഏഴിന് പവന് 42000 രൂപ രേഖപ്പെടുത്തി സ്വര്‍ണം സര്‍വ്വകാല റെക്കോര്‍ഡിട്ടിരുന്നു. തുടര്‍ന്ന് പടിപടിയായി സ്വര്‍ണവില താഴോട്ട് പോകുന്നതാണ് കണ്ടത്. സുരക്ഷിത നിക്ഷേപമെന്ന നിലയിലാണ് സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര് എത്തിയത്. എന്നാല്‍ ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നത്...
ഇടുക്കി: ഇടുക്കി വട്ടവടയില്‍ കടുത്ത ജാതി വിവേചനം നിലനില്‍ക്കുന്നതായി പരാതി. വട്ടവടയില്‍ താഴ്ന്ന ജാതിയിലുള്ളവര്‍ക്ക് മുടിയും താടിയും വെട്ടാന്‍ ബാര്‍ബര്‍ ഷോപ്പില്‍ വിലക്കെന്നാണ് പുറത്തുവരുന്ന വിവരം. സംഭവത്തില്‍ പ്രതിഷേധം ഉയര്‍ന്നതോടെ പഞ്ചായത്തും പട്ടികജാതി ക്ഷേമ സമിതിയും...
തിരുവനന്തപുരം; പെരിയ ഇരട്ടക്കൊലപാതക കേസില്‍ ഹൈക്കോടതി ഉത്തരവിന് ശേഷവും അന്വേഷണ ഫയലുകള്‍ സിബിഐക്ക് കൈമാറാതെ ക്രൈംബ്രാഞ്ച്. സിബിഐ ഉദ്യോഗസ്ഥര്‍ പലതവണ കത്ത് നല്‍കിയിട്ടും പ്രതികരണമില്ല. ഫയലുകള്‍ കൈമാറാന്‍ ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി തേടിയിരിക്കുകയാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ മറുപടി....
വെട്ടേറ്റ ഉടനെ സലാഹുദ്ദീനെ തലശേരി ജനറല്‍ ആശുപത്രിയിലേക്കാണ് കൊണ്ടുപോയിരുന്നത്. പക്ഷേ, ആശുപത്രിയിലെത്തിയപ്പോഴേക്കും സലാഹുദ്ദീന്റെ മരണം സംഭവിച്ചിരുന്നു. തുടര്‍ന്നാണ് മൃതദേഹം തലശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയത്. ഇവിടെ വെച്ച് നടത്തിയ സ്രവ പരിശോധനയിലാണ് ഇപ്പോള്‍ സലാഹുദ്ദീന്റെ കോവിഡ്...
സ്വര്‍ണക്കള്ളക്കടത്ത് സംഘത്തിന് ഫണ്ട് കണ്ടെത്താന്‍ ബംഗളൂരുവിലെ മയക്കുമരുന്ന് മാഫിയയുടെ സഹായം തേടിയതായി അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിരുന്നു. മുഖ്യസൂത്രധാരനായ കെ.ടി റമീസ് വഴിയായിരുന്നു ഈ മയക്കുമരുന്നുമാഫിയയുമായി ബന്ധപ്പെട്ടത്.
രോഗം വാക്സിന്റെ പാര്‍ശ്വഫലമെന്ന് സംശയം ഉയര്‍ന്നിട്ടുണ്ട്. ഇതേക്കുറിച്ച് പഠിച്ചശേഷം പരീക്ഷണം തുടരും. ട്രയല്‍ നിലച്ചതില്‍ ആശങ്കപ്പെടേണ്ടെന്നും സാധാരണ നടപടിക്രമം മാത്രമെന്നും ആസ്ട്ര സെനേക അറിയിച്ചു. ട്രയലുകള്‍ക്കിടെ ഇത്തരം സംഭവങ്ങള്‍ പതിവാണെന്നാണ് കമ്പനിയുടെ വാദം. പരീക്ഷണത്തില്‍ പങ്കെടുക്കുന്ന...
മുഹമ്മദന്‍സ് സ്പോര്‍ട്ടിങ് താരമായ അന്‍വര്‍ കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രിയില്‍ പരിശോധനയ്ക്കു വിധേയനായിരുന്നു. ഇതിന്റെ റിപ്പോര്‍ട്ടുകള്‍ ക്ലബ് ഫെഡറേഷന് അയച്ചു കൊടുത്തു. ഡോ. വീസ് പെയ്സ് തലവനായ സ്പോര്‍ട്സ് മെഡിക്കല്‍ കമ്മിറ്റിയാണ് അന്‍വര്‍ കളി തുടരുന്നത്...
ഒരാള്‍ കൊല്ലപ്പെട്ടു കഴിഞ്ഞാല്‍ പകരമെന്നോണമാണ് മറ്റു പല കൊലപാതകങ്ങളും കണ്ണൂരില്‍ നടന്നിട്ടുള്ളത്. അങ്ങനെ നാലു വര്‍ഷത്തിനിടെ പതിമൂന്ന് രാഷ്ട്രീയ കൊലപാതകങ്ങള്‍ കണ്ണൂര്‍ ജില്ലയിലും മാഹിയിലുമായി നടന്നു. പതിമൂന്നാമത്തെ രാഷ്ട്രീയ കൊലപാതകമാണു കണ്ണവത്തെ എസ്ഡിപിഐ പ്രവര്ത്തകന് സലാഹുദ്ദീന്റേത്....